Month: June 2022
-
NEWS
ബസും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂള്‍ വിദ്യാര്‍ത്ഥി മരിച്ചു
കോതമംഗലം: ബസും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ സ്കൂള്‍ വിദ്യാര്‍ത്ഥി മരിച്ചു. കോതമംഗലം പോത്താനിക്കാട് ചാത്തമറ്റത്താണ് വാഹനാപകടം നടന്നത്. മൂവാറ്റുപുഴ, പോത്താനിക്കാട് റൂട്ടിലോടുന്ന റോസ്ലാലാന്‍റ് ബസ് കുട്ടികള്‍ സഞ്ചരിച്ചിരുന്ന സ്കൂട്ടറുമായി കൂട്ടിയിടിക്കുകയായിരുന്നു. പോത്താനിക്കാട് ഓട്ടോ ഡ്രൈവറായ പുറമറ്റത്തില്‍ അനിലിന്റെ മകന്‍ പതിനഞ്ചു വയസുളള എബിന്‍ ആണ് മരിച്ചത്. തൊടുപുഴ സെന്റ് മേരീസ് ഹൈസ്കൂള്‍ പത്താം ക്ലാസ്സ് വിദ്യാര്‍ഥിയാണ് എബിന്‍. കൂടെയുണ്ടായിരുന്ന ഇല്ലിക്കല്‍ ജോയിയുടെ മകന്‍ ജിബിനെ ഗുരുതര പരിക്കുകളോടെ തൊടുപുഴ ചാഴിക്കാട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ ട്യൂഷന്‍ കഴിഞ്ഞു മടങ്ങുകയായിരുന്ന കുട്ടികളാണ് അപകടത്തില്‍ പെട്ടത്.
Read More » -
Crime
കുടുംബ വഴക്ക്, ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി
പാലക്കാട് ജില്ലയിലെ പള്ളിക്കുറുപ്പിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി. പള്ളിക്കുറുപ്പ് കണ്ടുകണ്ടം വീട്ടിൽകാട് അവിനാശിന്റെ ഭാര്യ ദീപിക(28)യാണ് വെട്ടേറ്റ് മരിച്ചത്. ഭർത്താവായ അവിനാശിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് (ചൊവ്വ) രാവിലെയാണ് സംഭവം നടന്നത്. കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. ഇരുവരും തമ്മിലുണ്ടായ വാക്ക് തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. രാവിലെ ദീപികയുടെ കരച്ചിൽ കേട്ട് അയൽവാസികൾ എത്തിയപ്പോൾ വെട്ടേറ്റ് വീണു കിടക്കുകയായിരുന്നു. ഒന്നര വയസുകാരൻ മകൻ ഐവിൻ അമ്മയെ കെട്ടിപ്പിടിച്ച് കരയുകയായിരുന്നു. കൊടുവാളുമായി സമീപത്ത് തന്നെ അവിനാശമുണ്ടായിരുന്നു. ആളുകൾ എത്തിയതോടെ പുറത്ത് പോകാൻ അവിനാശ് നടത്തിയ ശ്രമം നാട്ടുകാർ തടഞ്ഞു. ആംബുലൻസ് വിളിച്ച് ദീപികയെ നാട്ടുകാർ പെരിന്തൽമണ്ണ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചു. പൊലീസ് എത്തി അവിനാശിനെ കസ്റ്റഡിയിലെടുത്തു. ബെംഗളൂരുവിലായിരുന്ന അവിനാശും ദീപികയും രണ്ട് മാസം മുൻപാണ് പള്ളിക്കുറുപ്പിലെ തറവാട്ടു വീട്ടിൽ എത്തിയത്.
Read More » -
Crime
സ്വപ്നയുടെ വാക്കുകള്‍ പ്രതിപക്ഷത്തിന് വേദവാക്യം; സംഘ പരിവാര്‍ ചെല്ലും ചെലവും കൊടുത്തു വളര്‍ത്തുന്നു: മുഖ്യമന്ത്രി
തിരുവനന്തപുരം: സ്വര്‍ണകടത്ത് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന്‍റെ ചര്‍ച്ചയിലെ ആരോപണങ്ങള്‍ക്ക് എണ്ണിയെണ്ണി മറുപടി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍.’സോളാര്‍ കേസും സ്വർണ്ണ കടത്തും തമ്മിൽ ബന്ധപ്പെടുന്നത് എങ്ങിനെ? സോളാർ അന്വേഷണത്തിൽ ഒത്തു കളി ആരോപണം ഉയർന്നപ്പോൾ ആണ് കേസ് സി.ബി.ഐ. അന്വേഷണത്തിന് വിട്ടത്. പരാതിക്കാരിയും ഇക്കാര്യം ആവശ്യപ്പെട്ടു. അനാവശ്യമായ പഴി സംസ്ഥാന സർക്കാർകേൾക്കേണ്ട എന്നു കരുതിയാണ് അത് അംഗീകരിച്ചത്. അതും ഇതും തമ്മിൽ എന്താണ് ബന്ധം എന്ന് മനസിലാകുന്നില്ല’ ‘മൊഴി തിരുത്തിക്കാൻ സർക്കാർ ഇടനിലക്കാർ വഴി ശ്രമിച്ചെന്ന ആരോപണം വസ്തുതകളുടെ അടിസ്ഥാനത്തിൽ ആണോ?.164 മൊഴി ആദ്യമായല്ല സ്വപ്ന കൊടുക്കുന്നത്.ആ മൊഴി അന്വേഷിച്ച കസ്റ്റംസ് 2021 മാർച്ച് നാലിനു കോടതിയിൽ സ്റ്റേറ്മെന്റ് നൽകി.ഇടനിലക്കാർ എന്നത് കെട്ടുകഥ മാത്രമാണ്.ഒരു തെളിവിന്‍റേയും പിൻബലം ഇല്ലാതെ ആണ് വീണ്ടും രഹസ്യ മൊഴി..രഹസ്യ മൊഴിയിൽ എന്ത് ഉണ്ട് എന്നാണ് വിവരം ഉള്ളത്.മൊഴിയിലെ വിവരം എങ്ങിനെ പ്രതിപക്ഷത്തിന് കിട്ടി?പ്രതിയുമായി ബന്ധപ്പെട്ട് ആണോ അതോ ഇടനിലക്കാർ വഴി…
Read More » -
NEWS
ജോ ബൈഡന്റെ ഭാര്യയെയും മകളെയും വിലക്കി റഷ്യ; സെനറ്റര്‍മാര്‍ക്കും വിലക്ക്
മോസ്‌കോ: അമേരിക്കന്‍ പ്രസിഡന്‍്‌റ ജോ ബൈഡന്റെ ഭാര്യയെയും മകളെയും രാജ്യത്തു പ്രവേശിക്കുന്നതില്‍നിന്നു വിലക്കി റഷ്യ. ജോ ബൈഡന്റെ ഭാര്യയും മകളും ഉള്‍പ്പെടെ 25 പേരെ രാജ്യത്തേക്ക് പ്രവേശിക്കുന്നതില്‍ വിലക്കിയതായി റഷ്യന്‍ വിദേശകാര്യ മന്ത്രാലയമാണ് അറിയിച്ചത്. നിരവധി യുഎസ് സെനറ്റര്‍മാരും പട്ടികയിലുണ്ട്. റഷ്യയ്‌ക്കെതിരെയും രാജ്യത്തിന്റെ നേതാക്കള്‍ക്കെതിരെയും അമേരിക്ക നടത്തുന്ന തുടര്‍ച്ചയായ ഉപരോധത്തിന്റെ പശ്ചാത്തലത്തിലാണ് വിലക്കെന്ന് വാര്‍ത്താ കുറിപ്പില്‍ റഷ്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അതിനിടെ യുക്രൈനില്‍ റഷ്യ ആക്രമണം ശക്തമാക്കി. യുക്രൈനിലെ ഷോപ്പിംഗ് മാളില്‍ കഴിഞ്ഞ ദിവസം റഷ്യ റോക്കറ്റ് ആക്രമണം നടത്തിയിരുന്നു. 10പേര്‍ കൊല്ലപ്പെട്ടു. 40 പേര്‍ക്ക് പരുക്കേറ്റു. ആക്രമണത്തില്‍ മാളിന് തീപിടിച്ചു. മദ്ധ്യ യുക്രൈനിയന്‍ നഗരമായ ക്രെമെന്‍ചുക്കിലെ ഷോപ്പിംഗ് സെന്ററാണ് മിസൈല്‍ ആക്രമണത്തില്‍ തകര്‍ന്നത്. മിസൈല്‍ ആക്രമണം നടക്കുമ്പോള്‍ ഏകദേശം 1000-ലധികം ആള്‍ക്കാര്‍ ഷോപ്പിംഗ് മാളില്‍ ഉണ്ടായിരുന്നുവെന്നാണ് പ്രാദേശിക മാദ്ധ്യമങ്ങള്‍ പുറത്ത് വിടുന്ന വിവരങ്ങള്‍. റഷ്യയുടെ കടന്നാക്രമണം യുകെ അടക്കമുള്ള ജി 7 രാജ്യങ്ങളെ യുക്രൈന് പിന്തുണ നല്‍കാനെ സഹായിക്കൂ…
Read More » -
Kerala
തീയില്ലാത്തിടത്ത് പുകയുണ്ടാക്കാനാണ് പ്രതിപക്ഷ ശ്രമം, സ്വര്‍ണക്കടത്ത് കേസിൽ 4 കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ഉഴുത് മറിച്ച് നോക്കിയിട്ടും ഒന്നും കിട്ടിയില്ലല്ലോ എന്നും മുഖ്യമന്ത്രി
സ്വര്‍ണക്കടത്ത് കേസില്‍ 4 കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ വന്നു. 4 കേന്ദ്ര അന്വേഷണ ഏജന്‍സികളും ഉഴുത് മറിച്ച് നോക്കി. എന്നിട്ടും സര്‍ക്കാരിനെതിരെ ഒരു കച്ചിത്തുരുമ്പ് പോലും കിട്ടിയില്ലന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഒരു കച്ചിത്തുരുമ്പ് എങ്കിലും കിട്ടിയിരുന്നുവെങ്കില്‍ ബാക്കി വെച്ചേക്കുമായിരുന്നോ….? തീയില്ലാത്തിടത്ത് പുകയുണ്ടാക്കാനാണ് പ്രതിപക്ഷം അടിയന്തിര പ്രമേയവുമായി വന്നത്. ബി ജെ പി അംഗം ഇല്ലാത്തതിന്റെ കുറവ് നികത്താനാണ് കോണ്‍ഗ്രസ് നോക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയിലെ മറുപടി പ്രസംഗത്തില്‍ പറഞ്ഞു. സ്വര്‍ണക്കടത്ത കേസ് പ്രതിയായ സ്വപ്‌ന സുരേഷിനെ സംഘപരിവാര്‍ ചെല്ലും ചെലവും കൊടുത്ത് വളര്‍ത്തുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേസില്‍ പ്രതിയായ സ്ത്രീക്ക് സംഘപരിവാര്‍ എല്ലാ ഭൗതിക സഹായവും നല്‍കുന്നു. പ്രതിയുമായി സംഘപരിവാറിനുള്ള ബന്ധം പരിശോധിച്ചാല്‍ മനസിലാകും. സ്വര്‍ണ കള്ളക്കടത്ത് കേസിലെ പ്രതിയുടെ വാക്കുകളാണ് പ്രതിപക്ഷത്തിന്റെ വേദ വാക്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം ശരിയായ രീതിയില്‍ നടക്കണമെന്നതാണ് സര്‍ക്കാര്‍ നിലപാട്. ഇടനിലക്കാരനെ സര്‍ക്കാരിന് ആവശ്യമില്ല, ഉണ്ടാകുകയുമില്ല. ഇടനിലക്കാരന്‍…
Read More » -
NEWS
ജോലി – ഇസ്തിരി ഇടൽ;41ാം വയസ്സില്‍ അമ്പിളി നടന്നു കയറിയത് ഡോക്ടറേറ്റിലേക്ക്
ഇരിങ്ങാലക്കുട: ഇസ്തിരി ഇടല്‍ ജോലി ചെയ്ത് ഡോക്ടറേറ്റ് സ്വന്തമാക്കിയ സന്തോഷത്തിലാണ് 41 വയസ്സുകാരി അമ്പിളി. കാരുകുളങ്ങര സ്വദേശി മാളിയേക്കല്‍പറമ്പില്‍ വീട്ടില്‍ അമ്പിളിയാണ് ജീവിത ദുരിതങ്ങള്‍ക്കിടയിലും ഡോക്ടറേറ്റ് നേടിയെടുത്തത്. 19-ാം വയസില്‍ പ്രീഡിഗ്രിക്ക് പഠിക്കുമ്പോള്‍ അച്ഛനെ നഷ്ടപ്പെട്ടു. അമ്പിളിയും അമ്മയും തനിച്ചായി. അകാലത്തില്‍ അച്ഛനെ നഷ്ടപ്പെട്ടപ്പോള്‍ അച്ഛന്റെ തൊഴിലുമായി ജീവിതം മുന്നോട്ടുകൊണ്ടുപോവുകയായിരുന്നു. വെല്ലുവിളി നിറഞ്ഞ വിവാഹ ജീവിതത്തിലും ദുരന്തങ്ങള്‍ വേട്ടയാടിക്കൊണ്ടിരുന്നു. വിദ്യാഭ്യാസം കുറഞ്ഞതിന്റെ പേരില്‍, സ്ത്രീധനം നല്‍കാന്‍ കഴിയാത്തതിന്റെ പേരില്‍ നിരന്തരം പീഢനങ്ങള്‍ ഏല്‍ക്കേണ്ടി വന്നു. അവസാനം ഒരു ഭാര്യക്കും സഹിക്കാന്‍ കഴിയാത്ത അനുഭവങ്ങള്‍ ഭര്‍ത്താവില്‍ നിന്ന് നേരിട്ടപ്പോള്‍ അവള്‍ ആ വീട് വിട്ടിറങ്ങി. പക്ഷേ അവള്‍ തളര്‍ന്നില്ല.ഇസ്തിരിക്കടയിലെ ജോലികള്‍ക്കുള്ളില്‍ നിന്നു കൊണ്ടു തന്നെ അവള്‍ പഠിച്ചു. തനിക്ക് വിദ്യാഭ്യാസം ഉണ്ടാകുകയില്ലെന്ന് വിധിയെഴുതിയ ജാതകം വലിച്ചു കീറി കത്തിച്ചു കളഞ്ഞപ്പോള്‍ അവൾക്ക് അവളോട് തന്നെ കൂടുതല്‍ ബഹുമാനമായി. 2008ല്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ ബിരുദ പഠനത്തിനായി ചേര്‍ന്ന അമ്പിളി 2013ല്‍ മലയാളത്തില്‍ ബിരുദവും ബിരുദാനന്തര…
Read More » -
Kerala
കുഴല്‍നാടനെ ‘കുഴലില്‍’ ഇറക്കി മുഖ്യന്റെ മറുപടി; മകളെകുറിച്ച് പറഞ്ഞാല്‍ ഞാനങ്ങ് കിടുങ്ങി പോകുമെന്നാണോ വിചാരം ?
തിരുവനന്തപുരം: പ്രതിപക്ഷവും ഭരണപക്ഷവും ആരോപണ പ്രത്യാരോപണങ്ങളുമായി കളം നിറഞ്ഞതോടെ സ്വർണക്കടത്തുകേസുമായി ബന്ധപ്പെട്ട ചർച്ച അക്ഷരാർത്ഥത്തിൽ നിയമസഭയെ ഇളക്കി മറിക്കുന്നതായിരുന്നു. ചർച്ചയുടെ ഒടുവിൽ മുഖ്യമന്ത്രി മകളെ കുറിച്ചുള്ള ആക്ഷേപമുയർത്തിയ മാത്യു കുഴൽനാടൻ എം എൽ എയോട് ക്ഷോഭിക്കുന്നതിനും സഭ ഇന്ന് സാക്ഷ്യം വഹിച്ചു. മാത്യു കുഴൽനാടന്‍റെ പേര് എടുത്തുപറഞ്ഞ മുഖ്യമന്ത്രി ‘മകളെ കുറിച്ച് പറഞ്ഞാല്‍ ഞാനങ്ങ് കിടുങ്ങി പോകുമെന്നാണോ? വിചാരമെന്ന് ചോദിച്ചു. അതിന് വേറെ ആളെ നോക്കണമെന്നും പിണറായി പറഞ്ഞു. ചർച്ചയിൽ രാഷ്ട്രീയമായി കാര്യങ്ങള്‍ പറയണമെന്നും വീട്ടിലിരിക്കുന്നവരെ വെറുതെ വലിച്ചിഴച്ച് ആക്ഷേപിക്കരുതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. അതേസമയം സ്വര്‍ണകടത്ത് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന്‍റെ ചര്‍ച്ചയിലെ ആരോപണങ്ങള്‍ക്കുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍റെ മറുപടി ഏകദേശം ഒരു മണിക്കൂറോളം നീണ്ടു. ‘സോളാര്‍ കേസും സ്വർണ്ണ കടത്തും തമ്മിൽ ബന്ധപ്പെടുന്നത് എങ്ങനെയെന്നതായിരുന്നു മുഖ്യമന്ത്രിയുടെ പ്രധാന തിരിച്ചടി. സോളാർ അന്വേഷണത്തിൽ ഒത്തു കളി ആരോപണം ഉയർന്നപ്പോൾ ആണ് കേസ് സി ബി ഐ അന്വേഷണത്തിന്…
Read More » -
NEWS
ലെവല്‍ ക്രോസിലെ ഗേറ്റ് അടച്ചില്ല, ട്രെയിനുകൾ നിർത്തിയിട്ടു; ഒഴിവായത് വൻ ദുരന്തം
ആലുവ: ട്രെയിനുകള്‍ കടന്നുപോകുന്ന സമയത്ത് ലെവല്‍ ക്രോസിലെ ഗേറ്റ് അടയ്ക്കാത്തതിനെ തുടർന്ന് ഇരുവശത്തുനിന്നുമായി എത്തിയ ട്രെയിനുകൾ നിർത്തിയിട്ടു. അപകടം മനസ്സിലാക്കി ലോക്കോ പൈലറ്റുമാർ ട്രെയിനുകള്‍ നിര്‍ത്തുകയായിരുന്നു.ആലുവ ഗാരേജിന് സമീപത്തെ റെയില്‍വേ ഗേറ്റില്‍ തിങ്കളാഴ്ച വൈകീട്ട് 6.30നാണ് സംഭവം.കന്യാകുമാരി-ബംഗളൂരു, പാലക്കാട്-പുനലൂര്‍ ട്രെയിനുകള്‍ ഇരുദിശയിലും കടന്നുപോകുന്ന സമയത്താണ് റെയില്‍വേ ഗേറ്റ് തുറന്നുകിടന്നത്. എന്ജിന് ഡ്രൈവര്‍മാര്‍ ദൂരെനിന്ന് വാഹനങ്ങള്‍ കടന്നുപോകുന്നത് കണ്ടതോടെ ഗേറ്റിന് തൊട്ട് മുമ്ബായി തുടര്‍ച്ചയായി സൈറണ്‍ മുഴക്കി ട്രെയിന്‍ നിര്‍ത്തുകയായിരുന്നു. സൈറണ്‍ കേട്ടശേഷമാണ് ട്രെയിന്‍ ഗേറ്റിനു സമീപം നിര്‍ത്തിയിട്ട വിവരം ഗേറ്റ് കീപ്പര്‍ അറിഞ്ഞതത്രേ. ഇതേതുടര്‍ന്ന് വാഹനങ്ങള്‍ വേഗം കടത്തിവിട്ട് ഗേറ്റ് അടച്ചു.ഇതിന് ശേഷമാണ് ട്രെയിനുകള്‍ കടന്നുപോയത്. ലോക്കോ പൈലറ്റുമാരുടെ അവസരോചിത ഇടപെടല്‍ മൂലം വന്‍ദുരന്തം ഒഴിവാകുകയായിരുന്നു. എന്നാല്‍, ട്രെയിനുകള്‍ വരുന്നതായുള്ള അറിയിപ്പ് തനിക്ക് ലഭിച്ചിരുന്നില്ലെന്നാണ് ഗേറ്റ് കീപ്പര്‍ പറയുന്നത്.
Read More » -
Crime
നടിയെ ആക്രമിച്ച കേസിൽ പ്രോസിക്യൂഷന് തിരിച്ചടി; ദിലീപിന്‍റെ ജാമ്യ൦ റദ്ദാക്കണമെന്ന ഹ൪ജി തള്ളി
കൊച്ചി : നടിയെ ആക്രമിച്ച കേസിൽ പ്രോസിക്യൂഷന് തിരിച്ചടി. കേസിലെ എട്ടാം പ്രതിയായ ദിലീപിന്‍റെ ജാമ്യ൦ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ നല്‍കിയ ഹ൪ജി കൊച്ചിയിലെ വിചാരണ കോടതി തള്ളി. കേസിൽ രണ്ടാഴ്ചയ്ക്കകം അന്തിമ റിപ്പോർട്ട് നൽകാൻ കോടതി നിര്‍ദ്ദേശിച്ചു. കഴിഞ്ഞ വ൪ഷവു൦ പ്രോസിക്യൂഷന്‍റെ സമാന ആവശ്യ൦ വിചാരണ കോടതി തള്ളിയിരുന്നു. ദിലീപ് സാക്ഷികളെ സ്വാധീനിച്ചതിനും തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചതിനും തെളിവുകൾ ഉണ്ടെന്നായിരുന്നു പ്രോസിക്യൂഷന്‍റെ വാദം. എന്നാൽ, സംവിധായകൻ ബാലചന്ദ്രകുമാറിന്റേത് ഉൾപ്പടെയുളള വെളിപ്പെടുത്തലിന് പിന്നിൽ അന്വേഷണ സംഘത്തിന്റെ ഗൂഢാലോചനയാണെന്നായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം. തുടരന്വേഷണ റിപ്പോർട്ട് കോടതിയിൽ നൽകാനുള്ള സമയപരിധി രണ്ട് ആഴ്ചയ്ക്കകം പൂർത്തിയാകാനിരിക്കെയാണ് ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി കോടതി തള്ളിയത്.
Read More » -
Careers
നോര്‍ത്ത് ഈസ്റ്റേണ്‍ റെയില്‍വേയില്‍ 20 ജൂനിയര്‍ ടെക്‌നിക്കല്‍ അസോസിയേറ്റ് ഒഴിവ്; ജൂലൈ 5 വരെ അപേക്ഷിക്കാം
ദില്ലി: നോര്‍ത്ത് ഈസ്റ്റേണ്‍ റെയില്‍വേ, ജൂനിയര്‍ ടെക്‌നിക്കല്‍ അസോസിയേറ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 20 ഒഴിവുകളിലേക്കാണ് ഈ റിക്രൂട്ട്മെന്റ് ഡ്രൈവ്. അപേക്ഷാ ഫോം സമര്‍പ്പിക്കാനുള്ള അവസാന തീയതി 2022 ജൂലൈ 5, രാത്രി 9:00 മണി വരെയാണ്. ഈ തസ്തികകളിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ ഇന്ത്യന്‍ പൗരന്മാരായിരിക്കണം എന്നത് ശ്രദ്ധിക്കേണ്ടതാണ്. ജൂനിയര്‍ ടെക്‌നിക്കല്‍ അസോസിയേറ്റ് തസ്തികയില്‍ ജോയിന്‍ ചെയ്യുന്ന തീയതി മുതല്‍ 2022 നവംബര്‍ 19 വരെ കരാര്‍ അടിസ്ഥാനത്തിലുള്ളതാണ്. നോര്‍ത്ത് ഈസ്റ്റേണ്‍ റെയില്‍വേ റിക്രൂട്ട്മെന്റ് 2022: ഒഴിവുകളുടെ വിശദാംശങ്ങള്‍ ജൂനിയര്‍ ടെക്‌നിക്കല്‍ അസോസിയേറ്റ് (വര്‍ക്‌സ്) – 15 ഒഴിവുകള്‍ ജൂനിയര്‍ ടെക്‌നിക്കല്‍ അസോസിയേറ്റ് (ഇലക്റ്റ്/ടിആര്‍ഡി) – 2 ഒഴിവുകള്‍ ജൂനിയര്‍ ടെക്‌നിക്കല്‍ അസോസിയേറ്റ് (സിഗ്‌നല്‍) – 3 ഒഴിവുകള്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് യോഗ്യതയെ അടിസ്ഥാനമാക്കി മുകളില്‍ സൂചിപ്പിച്ച തസ്തികകളിലേക്ക് അപേക്ഷിക്കാം. കൂടുതല്‍ അപ്ഡേറ്റുകള്‍ക്കും വിശദാംശങ്ങള്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ ഔദ്യോഗിക വെബ്‌സൈറ്റ് – www.ner.indianrailways.gov.in സന്ദര്‍ശിക്കണം. ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷ ഫോമില്‍ നല്‍കിയിരിക്കുന്ന അവരുടെ മൊബൈല്‍ നമ്പറും…
Read More »