Month: June 2022
-
Crime
ഹേനയുടെ കൊലപാതകം: പ്രതിയുടെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കാൻ പൊലീസ്
ചേര്‍ത്തല: മാനസിക വെല്ലുവിളി നേരിടുന്ന നവവധു കൊട്ടാരക്കര വെളിനല്ലൂര്‍ സ്വദേശിനി ഹേന (42) കൊല്ലപ്പെട്ടകേസില്‍ സാമ്പത്തിക ഇടപാടുകളില്‍ പൊലീസ് പരിശോധന തുടങ്ങി. സ്ത്രീധന പീഡനമാണ് കൊലപാതകത്തിനു കാരണമെന്ന പരാതികളെ തുടര്‍ന്നാണ് പൊലീസ് പ്രത്യേക അന്വേഷണം നടത്തുന്നത്. ഇതിനായി ഹേനയുടെ ബന്ധുക്കളുടെ മൊഴി പൊലീസ് എടുത്തു തുടങ്ങി. സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കുന്നതിന്റെ ഭാഗമായി പ്രതിയായ ഭര്‍ത്താവ് അപ്പുക്കുട്ടനെ (50) പൊലീസ് കസ്റ്റഡിയില്‍ വാങ്ങും. ചൊവ്വാഴ്ച കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കും. ഇയാളെ കസ്റ്റഡിയില്‍ ലഭിച്ചതിനു ശേഷമായിരിക്കും ഇടപാടുകള്‍ പരിശോധിക്കുന്നത്. നിലവില്‍ കൊലപാതകം, ഗാര്‍ഹിക പീഡനം എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കേസിന്റെ അന്വേഷണ ചുമതല ചേര്‍ത്തല ഡിവൈ.എസ്.പി ടി ബി വിജയനു കൈമാറിയിട്ടുണ്ട്. വിശദമായ അന്വേഷണത്തിനു ശേഷമെ സ്ത്രീധന നിരോധന നിയമപ്രകാരം കേസെടുക്കണമോ എന്നു തീരുമാനിക്കുകയുള്ളുവെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ 26നു രാവിലെ 11.30 നാണ് ഹേനയെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുളിമുറിയില്‍ വീണ് ബോധരഹിതയായി കണ്ടെന്ന് പറഞ്ഞാണ് അപ്പുക്കുട്ടന്‍ സുഹൃത്തുക്കളുടെ സഹായത്തോടെ…
Read More » -
Crime
ആദിവാസി യുവാവിനെ നാല് വർഷം കൂലി നൽകാതെ ജോലിയെടുപ്പിച്ചു, ആവശ്യത്തിന് ഭക്ഷണമോ താമസ സൗകര്യമോ നൽകിയില്ലെന്നും പരാതി; എസ്റ്റേറ്റ് ഉടമക്കെതിരെ പരാതി, യുവാവിനെ മോചിപ്പിച്ചു
സുൽത്താൻ ബത്തേരി: ആണ്ടൂർ കാട്ടുനായ്ക്ക കോളനിയിലെ യുവാവിനെ നാലു വർഷത്തോളം എസ്റ്റേറ്റിൽ ജോലി ചെയ്യിപ്പിച്ച ശേഷം കൂലി നൽകാതെ വഞ്ചിച്ചെന്ന് പരാതി. ആവശ്യത്തിന് ഭക്ഷണമോ താമസ സൗകര്യമോ നൽകിയില്ലെന്നും പരാതിയുണ്ട്. നാലു വർഷത്തോളം കൃഷിയിടത്തിൽ പണിയെടുപ്പിച്ചിട്ട് ആകെ 14000 രൂപയാണ് നൽകിയത്. സംഭവം വിവാദമായതോടെ നാട്ടുകാർ ഇടപെട്ട് രാജുവിനെ മോചിപ്പിച്ചു വീട്ടിലെത്തിച്ചു. ആണ്ടൂർ കാട്ടുനായ്ക്ക കോളനിയിലെ രാജു (30) വിനെ കൃഷിയിടത്തിൽ ജോലിതരാമെന്നു പറഞ്ഞ് നാസർ എന്നയാളാണ് വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ടു പോയതെന്ന് പറയുന്നു. ഒരുവർഷം മുമ്പാണ് ഒടുവിൽ രാജു വീട്ടിൽ വന്നത്. അന്ന് രാജുവിന്റെ കൈയിലുണ്ടായിരുന്നത് വെറും 10000 രൂപ. കൂലിയായി ദിവസം 300 രൂപ നൽകാമെന്നു പറഞ്ഞാണ് കൊണ്ടു പോയതെങ്കിലും നാലുവർഷത്തിനിടെ തനിക്ക് ലഭിച്ചത് 14000 രൂപ മാത്രമാണെന്ന് രാജു പറയുന്നു. ഇത്രയുംകാലം രാജുവിന്റെ അമ്മ അമ്മു തനിച്ചാണ് വീട്ടിൽ കഴിഞ്ഞിരുന്നത്. ഫോൺ വിളിച്ചാൽ പോലും കിട്ടാത്തതിനാൽ വലിയ ആശങ്കയിലായിരുന്നു ഇവർ. ആണ്ടൂർ ചീനപ്പുല്ലിലെ എസ്റ്റേറ്റിൽ രാജുവിനെ കണ്ട…
Read More » -
NEWS
കൊല്ലം റെയിൽവേ സ്റ്റേഷന്റെ മുഖച്ഛായ മാറും;290 കോടിയുടെ പദ്ധതി പ്രഖ്യാപിച്ച് റയിൽവെ
290 കോടി രൂപ ചിലവാക്കി കൊല്ലം റെയിൽവേ സ്റ്റേഷൻ അന്താരാഷ്ട്ര നിലവാരത്തിലേയ്ക്ക് ഉയർത്തുന്നു. രാജ്യത്ത് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താനായി തിരഞ്ഞെടുത്ത 21 സ്റ്റേഷനുകളിലൊന്നാണ് കൊല്ലം.290 കോടി രൂപയുടെ പദ്ധതികളാണ് നടപ്പാക്കുന്നത്.ഇതിനായി കരാർ ക്ഷണിച്ചു. കമേഴ്സ്യൽ കോംപ്ലക്സ്, പ്ലാറ്റ്ഫോമുകൾക്കു മുകളിലായി കോൺകോഴ്സ് ഏരിയ, എല്ലാ പ്ലാറ്റ്ഫോമുകളിലേക്കും ലിഫ്റ്റ്, എസ്കലേറ്റർ, പ്ലാറ്റ് ഫോമിന് മുകളിൽ വിശാലമായ ഹാൾ, അകത്തേക്ക് കയറാനും പുറത്തേക്ക് ഇറങ്ങാനും പ്രത്യേകം പ്രത്യേകം വഴികൾ… തുടങ്ങി അനവധി സൗകര്യങ്ങളാണ് ഇവിടെ ഒരുക്കുന്നത്. പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കാൻ നിർമ്മാണ പ്രവർത്തനങ്ങൾ റെയിൽവേ നേരിട്ടാണ് നടത്തുന്നത്.2023ന് മുൻപ് നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുകയാണു ലക്ഷ്യം. വികസന പദ്ധതി ഇങ്ങനെ 3 നിലകൾ ഉള്ള അത്യാധുനിക ടെർമിനൽ ബിൽഡിംഗ് . സെക്കന്റ് എൻട്രി പോയിന്റിലും പുതിയ ബിൽഡിംഗ് 6 നിലകൾ ഉള്ള കൊമേർഷ്യൽ കോംപ്ലക്സ് ട്രെയിനിങ് ഇന്സ്റ്റിറ്റ്യൂട്ട് വിപുലമായ ഓഫീസ് സംവിധാനംആധുനിക ബുക്കിംഗ്, റിസർവേഷൻ, ഇൻഫർമേഷൻ, എൻക്വയറി സെന്ററുകൾ യാത്രക്കാർക്ക്…
Read More » -
NEWS
റയിൽവേ റിസർവേഷൻ ടിക്കറ്റ് ഇനി മറ്റൊരാളുടെ പേരിലേക്ക് മാറ്റാം
യാത്രക്കാര്‍ക്ക് പ്രയോജനകരമാവും വിധം നിയമങ്ങളും പുതിയ പുതിയ സൗകര്യങ്ങളും റെയില്‍വേ ഏർപ്പെടുത്തിക്കൊണ്ടിരിക്കണാണ്.ഇപ്പോള്‍ യാത്രക്കാര്‍ക്ക് ഏറെ സന്തോഷം നല്‍കുന്ന മറ്റൊരു പരിഷ്ക്കാരമാണ് റെയില്‍വേ നടപ്പാക്കിയിരിയ്ക്കുന്നത്. നിങ്ങളുടെ പക്കല്‍ സ്ഥിരീകരിച്ച ട്രെയിന്‍ റിസര്‍വേഷന്‍ ടിക്കറ്റ് ഉണ്ടെങ്കിലും മറ്റ് തടസ്സങ്ങൾ കാരണം നിങ്ങള്‍ക്ക് യാത്ര ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍ ഇനിമുതല്‍ ടിക്കറ്റോ പണമോ നഷ്ടമാവില്ല.അതായത്, ഈ ടിക്കറ്റ് ആവശ്യമുള്ള മറ്റൊരാള്‍ക്ക് കൈമാറാന്‍ സാധിക്കും.എന്നാല്‍, ഈ പുതിയ നിയമത്തെക്കുറിച്ച് വ്യക്തമായി അറിഞ്ഞിരിക്കേണ്ടതും അനിവാര്യമാണ്…. ടിക്കറ്റ് ബുക്ക് ചെയ്തതിനു ശേഷം യാത്ര ചെയ്യാന്‍ പറ്റാത്ത സാഹചര്യമാണ് യാത്രക്കാരന്‍ നേരിടുന്നതെങ്കില്‍ ഒന്നുകില്‍ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്ത് പകരം പുതിയ ടിക്കറ്റ് എടുക്കേണ്ടി വരും. ഇപ്രകാരം ചെയ്യുമ്ബോള്‍ പുതിയ കണ്‍ഫേം ടിക്കറ്റ് കിട്ടാന്‍ വളരെ ബുദ്ധിമുട്ടാണ്.കൂടാതെ പണനഷ്ടവും ഉണ്ടാകും.അതിനാലാണ് റെയില്‍വേ യാത്രക്കാര്‍ക്ക് പുതിയ സൗകര്യം ഒരുക്കിയിരിക്കുന്നത്.റെയില്‍വേയുടെ ഈ സൗകര്യം എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് നോക്കാം. ഇതിനായി, ട്രെയിന്‍ പുറപ്പെടുന്നതിന് 24 മണിക്കൂര്‍ മുൻപ് യാത്രക്കാരന്‍ അപേക്ഷ നല്‍കണം.പിന്നീട് അധികൃതര്‍ ടിക്കറ്റില്‍ യാത്രക്കാരന്‍റെ പേര് മാറ്റി…
Read More » -
NEWS
ഇന്ത്യയെ ലോകത്തിന് മുന്നിൽ നാണം കെടുത്തി സംഘപരിവാർ
എല്ലാ വിശ്വാസങ്ങളെയും ആദരിക്കുന്ന സമീപനമാണ് എന്നും ഇന്ത്യയുടേത്.എന്നാൽ കുറെക്കാലമായി മതസൗഹാർദ്ദം തകർക്കുന്ന വിധത്തിലുള്ള പ്രവർത്തികളും പ്രസ്താവനകളുമാണ് രാജ്യത്തെങ്ങും ഉയരുന്നത്.നടപടിയെടുക്കേണ്ടവരാകട്ടെ ഇതൊക്കെ കണ്ടില്ലെന്നും കേട്ടില്ലെന്നും നടിക്കുന്നു. പ്രവചകൻ മുഹമ്മദ് നബിക്കെതിരെ കഴിഞ്ഞ ദിവസം ബിജെപി നേതാവ് നുപുർ ശർമ നടത്തിയ അപകീർത്തികരമായ പരാമർശം ഇത്തരത്തിലൊന്നായിരുന്നു.ബിജെപി അധികാരത്തിൽ തുടരുകയാണെങ്കിൽ നാളെയൊരു മന്ത്രിസ്ഥാനം സ്വപ്നം കാണുന്ന അവർക്ക് രാജ്യത്തിന്റെ അന്തസ്സ് ഒരു പ്രശ്നമല്ല.അവർക്കെന്നല്ല,പ്രത്യേക രാജ്യസ്നേഹത്തിന്റെ വക്താക്കളായ ബിജെപിയിലെ ഒറ്റയൊരണ്ണത്തിനും.പലപ്പോഴും അവരത് തെളിയിച്ചിട്ടുമുള്ളതാണ്.വർഗ്ഗീയത പറഞ്ഞും പ്രചരിപ്പിച്ചും മാത്രം അധികാരത്തിലേറിയവർ.ഇപ്പോഴും അത് തുടരുന്നവർ.ഹൈന്ദവരിൽ, അതും അറുപത് ശതമാനത്തോളം ആളുകളൊട് മാത്രം കൂറുള്ളവർ.രാജ്യത്തെ ബാക്കി ജനങ്ങളോട് എന്ത് പ്രതിബദ്ധതയാണ് ഇവർക്കുള്ളത് ! രാജ്യത്തോട്…!! ഒരു മതേതര ജനാധിപത്യ രാഷ്ട്രമെന്ന നിലയ്ക്ക് ഏവരും ആദരവോടെ കാണുന്ന നമ്മുടെ രാജ്യത്തെ ലോകത്തിനു മുന്നിൽ നാണം കെടുത്തുന്ന അവസ്ഥയിൽ എത്തിച്ചിരിക്കുകയാണ് ഇന്ന് സംഘപരിവാർ ശക്തികൾ.അതിൽ ഏറ്റവും പുതിയ അധ്യായമാണ് കഴിഞ്ഞ ദിവസം ബിജെപി വക്താക്കളിൽ നിന്നും പ്രവാചകനെതിരെയുണ്ടായ വർഗീയവിഷം ചീറ്റുന്ന അധിക്ഷേപ പ്രസ്താവനകൾ. മുസ്ലീം…
Read More » -
NEWS
ഇനി ഇറങ്ങേണ്ട സ്ഥലവും റയിൽവെ ഓർമ്മിപ്പിക്കും
ഇന്ന് ഏറ്റവും കൂടുതല്‍ ആളുകള്‍ യാത്രയ്ക്ക് തിരഞ്ഞെടുക്കുന്നത് ട്രെയിന്‍ ആണ്.വളരെ കുറഞ്ഞ നിരക്കില്‍ ഇന്ത്യ മൊത്തം യാത്ര ചെയ്യുവാന്‍ സാധിക്കുമെന്നതാണ് ഇതിന്റെ കാരണം.എന്നാല്‍ ട്രെയിനില്‍ യാത്ര ചെയ്യുമ്ബോള്‍ ചിലപ്പോള്‍ യാത്രക്കാര്‍ ഉറങ്ങിപ്പോകുകയോ മറ്റോ ചെയ്താല്‍ പിന്നെ അടുത്ത സ്റ്റേഷനില്‍ ഇറങ്ങി തിരിച്ചു വരേണ്ട അവസ്ഥയാണുള്ളത്.പ്രത്യേകിച്ച് രാത്രിയിലും പുലർകാലങ്ങളിലും മറ്റും സ്റ്റേഷനിൽ ഇറങ്ങേണ്ടവർ. എന്നാല്‍ ഇപ്പോള്‍ ഇതാ ഇവർക്കായി പുതിയ ഓപ്‌ഷനുകള്‍ അവതരിപ്പിച്ചിരിക്കയാണ് ഇന്ത്യന്‍ റെയില്‍വെ.ഇത് പ്രകാരം യാത്രക്കാര്‍ക്ക് ഇറങ്ങേണ്ട ഡെസ്റ്റിനേഷന്‍ റയിൽവെ നമ്പരിൽ സെറ്റ് ചെയ്തുവെക്കാവുന്നതാണ്.മൊബൈലിലേയും മറ്റും അലാറം പോലെ.ഇറങ്ങേണ്ട സ്റ്റേഷനിലെ സമയത്തിന് കൃത്യം ഇരുപത് മിനിറ്റ് മുൻപ് അലാറം നിങ്ങളെ വിളിച്ചുണർത്തിയിരിക്കും.അത് എങ്ങനെയെന്ന് നോക്കാം. 1.നിങ്ങളുടെ ഫോണില്‍ നിന്നും 139 എന്ന നമ്ബറിലേക്ക് കോള്‍ ചെയ്യുക 2.അതിനു ശേഷം നിങ്ങളുടെ ഭാഷ തിരഞ്ഞെടുക്കാവുന്നതാണ് 3.അതിനു ശേഷം IVR ലെ മെയിന്‍ മെനുവില്‍ നിന്നും 7 സെലക്റ്റ് ചെയ്യുക 4.അതിനു ശേഷം 3 അമര്‍ത്തുക (ഡെസ്റ്റിനേഷന്‍ അലര്‍ട്ട് തിരഞ്ഞെടുക്കുവാനുള്ള ഓപ്‌ഷന്‍ ആണ് )…
Read More » -
NEWS
ഗുരുവായൂരപ്പൻ കാത്തു !!
അത്യാവശ്യമായി അഞ്ച് ലക്ഷം രൂപ വേണം.യാതൊരു നിവൃത്തിയുമില്ല.മകളെ നഴ്സിങ്ങിന് ചേർക്കാനാണ്.കോവിഡ് ഏൽപ്പിച്ച പരിക്കിൽ നിന്നും ഇനിയും മോചിതനായിട്ടില്ല.അവസാനം എന്റെ പാട്ട കാറ് വിൽക്കാൻ തന്നെ ഞാൻ തീരുമാനിച്ചു.ഇടയ്ക്കൊക്കെ പിണങ്ങി വഴിയിൽ കിടക്കുമെങ്കിലും ആകെയുള്ള സഞ്ചാര സ്വാതന്ത്ര്യമാണ്! വിവരം പബ്ലിഷ് ചെയ്തു.പലരും വന്നു,കണ്ടു,കേട്ടു, എന്തൊക്കെയോ പിറുപുറുത്ത് മടങ്ങി.ഞാൻ നിരാശയുടെ പൂപ്പൽ പിടിച്ച മനസ്സുമായി ഉമ്മറക്കോലായിൽ കുന്തിച്ചിരുന്ന് വീണ്ടും വീണ്ടും കണക്ക് കൂട്ടിക്കൊണ്ടേയിരുന്നു.മാക്സിമം വില ഒരു ലക്ഷം.അതിനപ്പുറത്തേക്ക് നീങ്ങുന്നതേയില്ല.എനിക്കാണെങ്കിൽ അഞ്ച് ലക്ഷം അത്യാവശ്യവും. ഒരെത്തും പിടിയും കിട്ടുന്നില്ല. അപ്പോഴാണ് ഒരു ബുദ്ധി തോന്നിയത്.മല മുഹമ്മദിന്റെ അടുത്തേക്ക് വന്നില്ലെങ്കിൽ മുഹമ്മദ് മലയുടെ അടുത്തേക്ക് പോകണം. നാട്ടിലെ പണക്കാരനായ മത്തായിച്ചന്റെ വീട്ടിലേക്ക് ഞാൻ എന്റെ കാർ വിട്ടു.കാര്യം അവതരിപ്പിച്ചു.കാർ വിൽക്കാനാണ്.അഞ്ച് ലക്ഷം രൂപയുടെ ആവശ്യമുണ്ട്. “ഈ പാട്ടക്കോ… പരമാവധി എൺപതിനായിരം കിട്ടും !!!” മത്തായിച്ചന്റെ ആ പറച്ചിൽ എനിക്കങ്ങോട്ട് സുഖിച്ചില്ല. “5 ലക്ഷത്തിന് ഈ കാർ വിറ്റ് കാണിച്ചു തരട്ടെ”. ഞാൻ വിട്ടില്ല. മത്തായിച്ചൻ അട്ടഹസിച്ചുചിരിച്ച് എന്റെ…
Read More » -
India
പ്രവാചക നിന്ദ :കുവൈറ്റിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്ത വസ്തുക്കള്‍ നീക്കം ചെയ്തു
പ്രവാചകൻ മുഹമ്മദ് നബിക്കെതിരായ ബിജെപി നേതാക്കളുടെ വിവാദ പ്രസ്താവനയ്ക്കെതിരായി അറബ് രാജ്യങ്ങളില്‍ പ്രതിഷേധം . പരാമര്‍ശത്തോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി കുവൈറ്റിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും ഇന്ത്യയിൽ നിന്നും ഇറക്കുമതി ചെയ്ത വസ്തുക്കള്‍ നീക്കം ചെയ്തു. കുവൈത്തിലെ അല്‍ അര്‍ദിയ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ നിന്നാണ് ജീവനക്കാര്‍ ഇന്ത്യന്‍ നിര്‍മിത വസ്തുക്കള്‍ നീക്കം ചെയ്തത്. കുവൈത്ത് സിറ്റിക്ക് പുറത്തുള്ള സൂപ്പർമാർക്കറ്റിൽ, അരിയുടെ ചാക്കുകളും സുഗന്ധവ്യഞ്ജനങ്ങളുടെയും മുളകുകളുടെയും അലമാരകൾ പ്ലാസ്റ്റിക് ഷീറ്റുകൾ കൊണ്ട് മൂടിയിട്ടിരിക്കുകയാണ്. “ഞങ്ങൾ ഇന്ത്യൻ ഉൽപ്പന്നങ്ങൾ നീക്കം ചെയ്തു” എന്ന് അറബിയിൽ എഴുതിവച്ചിട്ടുമുണ്ട്. പ്രവാചകനെ അപമാനിക്കുന്നത് ഞങ്ങൾ ഒരിക്കലും അംഗീകരിക്കുന്നില്ലെന്ന് സ്റ്റോറിന്റെ സിഇഒ നാസർ അൽ മുതൈരി പ്രതികരിച്ചു. കമ്പനിയിലുടനീളം ഇന്ത്യൻ വസ്തുക്കൾ ബഹിഷ്കരിക്കുന്നത് പരിഗണിക്കുന്നുണ്ടെന്ന് മറ്റൊരു പ്രതിനിധി അറിയിച്ചു. ബിജെപി നേതാക്കളായ നൂപുർ ശർമ, നവീൻ കുമാർ ജിൻഡാൽ എന്നിവരാണ് പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ വിവാദ പരാമർശം നടത്തിയത്. മുസ്ലിം സംഘടനകളുടെ കടുത്ത പ്രതിഷേധത്തിന് ഇരയാക്കിയ അഭിപ്രായപ്രകടനത്തെത്തുടർന്ന്…
Read More » -
Kerala
അയിരൂരില്‍ ഇടഞ്ഞ് ആറ്റില്‍ ചാടിയ ആനയെ കരയ്ക്ക് കയറ്റി
അയിരൂരില്‍ ഇടഞ്ഞ് ആറ്റില്‍ ചാടിയ ആനയെ കരയ്ക്ക് കയറ്റി. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ആന കരയില്‍ കയറിയത്. ആറിന്റെ രണ്ട് കരകളിലുമായി നിരവധിയാളുകള്‍ തടിച്ച് കൂടിയിരുന്നു. ഇതും ആന തിരികെ കയറാതിരിക്കാന്‍ കാരണമായി. ഇന്ന് ഉച്ചയോടെയാണ് സംഭവം. സീതയെന്ന ആനയാണ് ആറ്റില്‍ ഇറങ്ങിയത്. സമീപത്തെ കൂപ്പിൽ തടിയെടുക്കാൻ എത്തിച്ച ആനയെ പണി കഴിഞ്ഞ ശേഷം ആറ്റിൽ കുളിപ്പിക്കാൻ കൊണ്ടു വന്നപ്പോഴാണ് ആറ്റിന്റെ നടുവിലേക്ക് പോയത്. തുടർന്ന് തിരികെ കയറാൻ വിസമ്മതിക്കുകയായിരുന്നു.
Read More » -
Kerala
അമിതമായി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് അമ്മ ശാസിച്ചു, കൊല്ലത്ത് പത്താംക്ലാസുകാരി വീടിനുള്ളിൽ തൂങ്ങിമരിച്ചു
കൊല്ലം: മൊബൈല്‍ ഫോണ്‍ അമിതമായി ഉപയോഗിച്ചതിൻ്റെ പേരിൽ അമ്മ ശാസിച്ചതിൽ മനംനൊന്ത് കൊല്ലം കോട്ടക്കലില്‍ പത്താംക്ലാസുകാരി വീടിനുള്ളിൽ തൂങ്ങിമരിച്ചു. കോട്ടക്കൽ സ്വദേശികളായ രതീഷ് സിന്ധു ദമ്പതികളുടെ മകൾ ശിവാനി (15) യാണ് ജീവനൊടുക്കിയത്. അമിതമായി മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് വീട്ടുകാര്‍ നേരത്തെ തന്നെ വിലക്കിയിരുന്നു. ശിവാനിയുടെ മൊബൈൽ ഫോൺ ഉപയോഗം വീട്ടുകാർ വിലക്കുകയും ഫോൺ പിടിച്ചു വയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് കുട്ടി നിർബന്ധം പിടിച്ചതോടെ വീണ്ടും ഫോൺ നൽകി. കഴിഞ്ഞദിവസം ഫോണിൽ കൂട്ടുകാരുമായി നിരന്തരം സംസാരിക്കുന്നത് അമ്മ വിലക്കി. ഇതിനുശേഷമാണ് ശിവാനിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വാടക വീട്ടിലെ ജനൽ കമ്പിയിൽ തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്. ഇന്നലെ സന്ധ്യയോടെയായിരുന്നു സംഭവം. മൃതദേഹം കൊല്ലം ജില്ലാ ആശുപത്രി പോസ്റ്റ്മോർട്ടത്തിനു ശേഷം വീട്ടുകാർക്കു വിട്ടുകൊടുത്തു. വിദേശത്തുള്ള പിതാവ് നാട്ടിലെത്തിയ ശേഷമാകും സംസ്കാരം. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. അമിതമായ മൊബൈല്‍ ഫോണ്‍ ഉപയോഗം പഠനത്തെ തകര്‍ത്തെന്ന് കത്തെഴുതിവച്ച് നാവായിക്കുളത്ത് പ്ളസ്…
Read More »