Month: June 2022

  • NEWS

    പാര്‍ട്ടി വിശ്വാസ വോട്ടെടുപ്പില്‍ ജയം; ബോറിസ് ജോണ്‍സണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയായി തുടരാം

    ലണ്ടന്‍: കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ ബോറിസിന്റെ നേതൃത്വം ചോദ്യം ചെയ്ത് കൂടുതല്‍ എംപിമാര്‍ രംഗത്തെത്തിയതോടെ നടന്ന വിശ്വാസ വോട്ടെടുപ്പില്‍ ബോറിസ് ജോണ്‍സണ് ജയം. ബോറിസ് ജോണ്‍സണ് അനുകൂലമായി 211 വോട്ടുകള്‍ ലഭിച്ചപ്പോള്‍ 140 പേര്‍ എതിര്‍ത്ത് വോട്ട് ചെയ്തു. ജയത്തോടെ ബോറിസ് ജോണ്‍സണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയായി തുടരാം. എന്നാല്‍ അദ്ദേഹത്തിന് പ്രതീക്ഷിച്ചതിലും വോട്ട് കുറവാണ് ലഭിച്ചതെന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ മൂന്നു വര്‍ഷം മുന്‍പ് വന്‍ വിജയം നേടിയ പാര്‍ട്ടിയിലെ തന്നെ പകുതിയോളം പേര്‍ ജോണ്‍സിനെ പിന്തുണച്ചില്ലെന്നതും ശ്രദ്ധേയമാണ്. ഒന്നാം കൊവിഡ് ലോക്ക്ഡൗണിന്റെ കാലത്ത് ചട്ടം ലംഘിച്ച് തന്റെ വസതിയില്‍ മദ്യപാര്‍ട്ടി നടത്തിയ വിവരം പുറത്തു വന്നതോടെയാണ് ബോറിസിനെതിരായ നീക്കങ്ങള്‍ക്ക് തുടക്കമാകുന്നത്. മദ്യ പാര്‍ട്ടിയില്‍ പങ്കെടുത്തെന്നും അതില്‍ ക്ഷമാപണം നടത്തുന്നതായും ബോറിസ് പാര്‍ലമെന്റില്‍ അറിയിച്ചെങ്കിലും പ്രതിപക്ഷവും ഭരണപക്ഷത്തെ ചിലരും രാജിയില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നു. ബോറിസിന്റെ മാത്രം വസതിയില്‍ മാത്രമല്ല, മറ്റു മന്ത്രിമാരുടെ…

    Read More »
  • NEWS

    ‘ഇമ്രാൻ ഖാൻറെ രോമത്തിന് എന്തെങ്കിലും സംഭവിച്ചാൽ ചാവേർ ആക്രമണംനടത്തും’; ഭീഷണിയുമായി പാക് എംപി

    ഇസ്ലാമാബാദ്: പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരേ വധഗൂഢാലോചന നടക്കുന്നതായി വാര്‍ത്തകള്‍ പുറത്തുവന്നതിനു പിന്നാലെ ചാവേര്‍ ആക്രമണ ഭീഷണിയുമായി പാകിസ്താന്‍ എംപി. ഇമ്രാന്‍ ഖാന്റെ ഒരു രോമത്തിനു പോലും എന്തെങ്കിലും സംഭവിച്ചാല്‍ ചാവേര്‍ ആക്രമണം നടത്തുമെന്ന് ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയായ പാകിസ്താന്‍ തെഹ്രീക് ഇ- ഇന്‍സാഫ് (പി.ടി.ഐ.)ന്റെ എംപി അത്തൗല്ല സാമൂഹ്യമാധ്യമത്തില്‍ പങ്കുവെച്ച വീഡിയോയില്‍ ഭീഷണി മുഴക്കി. ‘ഇമ്രാന്‍ ഖാന്റെ തലയിലെ ഒരു മുടിയിഴയ്‌ക്കെങ്കിലും എന്തെങ്കിലും സംഭവിച്ചാല്‍, രാജ്യംഭരിക്കുന്നവരോ അവരുടെ മക്കളോ ബാക്കിയുണ്ടാവില്ല. നിങ്ങള്‍ക്കെതിരേ ആദ്യം ചാവേര്‍ ആക്രമണം നടത്തുന്നത് ഞാനായിരിക്കും. നിങ്ങളെ ആരെയും വെറുതെവിടില്ല. ഇതേപോലെ പ്രവര്‍ത്തിക്കാന്‍ ഞങ്ങളുടെ ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ തയ്യാറായിരിക്കുകയാണ്’, അത്തൗല്ല വീഡിയോയില്‍ പറയുന്നു. ഇമ്രാന് എന്തെങ്കിലും സംഭവിച്ചാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന മുന്നറിയിപ്പുമായി അദ്ദേഹത്തിന്റെ അനന്തരവന്‍ ഹസ്സന്‍ നിയാസിയും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.’ പി.ടി.ഐ. അധ്യക്ഷന്‍ കൂടിയായ ഇമ്രാന് എന്തെങ്കിലും സംഭവിച്ചാല്‍ അത് പാകിസ്താന് എതിരായ ആക്രമണമായാണ് കണക്കാക്കുക. ആക്രമണോത്സുകമായ പ്രതികരണമായിരിക്കും ഉണ്ടാവുക. ആക്രമണം നടത്തിയവര്‍ പശ്ചാത്തപിക്കേണ്ടിവരും’,…

    Read More »
  • Tech

    ഇന്റര്‍നെറ്റും സ്മാര്‍ട്ട്‌ഫോണും ഇല്ലാതെ എങ്ങനെ യുപിഐ പേയ്‌മെന്റ് നടത്താം ?

    ഇന്റര്‍നെറ്റും സ്മാര്‍ട്ട്ഫോണുമില്ലാതെ യുപിഐ പേയ്മെന്റ് നടത്താന്‍ കഴിയുമെങ്കില്‍ എന്തെളുപ്പം ആയിരുന്നുവല്ലേ. അങ്ങനെ കഴിയുമെന്നാണ് പുതിയ കണ്ടുപിടിത്തങ്ങള്‍ പറയുന്നത്. നിങ്ങൾ ഉപയോഗിക്കുന്ന ഏത് യുപിഐ പേയ്‌മെന്റ് ആപ്പ് (ഗൂഗിള്‍ പേ, ഫോണ്‍ പേ, പേടിഎം) ആണെങ്കിലും, അവ സ്മാർട്ട്‌ഫോണും ഇന്റർനെറ്റ് കണക്ഷനും ഇല്ലാതെ ഉപയോഗിക്കാം. നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ)യാണ് യുപിഐ 123 പേ എന്ന ഒരു സംരംഭവുമായി എത്തിയിരിക്കുന്നത്.  ഫീച്ചർ ഫോണുകൾ ഉപയോഗിക്കുന്നവര്‍ക്ക് ഇന്റർനെറ്റ് കണക്ഷൻ ഇല്ലാതെ പേയ്‌മെന്റുകൾ നടത്താനാകുമെന്നതാണ് പ്രത്യേകത. എൻപിസിഐ, യുപിഐ 123 പേ എന്നത് ഫീച്ചർ ഫോൺ ഉപയോക്താക്കൾക്കുള്ള ഒരു ഇന്‍സ്റ്റന്റ് പേയ്‌മെന്റ് സംവിധാനമാണ്. സുരക്ഷിതമായും ഉപയോഗിക്കാൻ കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത.  നമ്പർ, ഫീച്ചർ ഫോണുകളിലെ ആപ്പ് പ്രവർത്തനം, മിസ്‌ഡ് കോൾ അധിഷ്‌ഠിത സമീപനം, പ്രോക്‌സിമിറ്റി ശബ്‌ദ അധിഷ്‌ഠിത പേയ്‌മെന്റുകൾ എന്നിവ വഴി നിലവില്‍ ഉപഭോക്താക്കള്‍ക്ക് ഇടപാട് നടത്താന്‍ കഴിയും. ആപ്പ് ഉപയോഗിച്ചും അല്ലാതെയും നിങ്ങൾക്ക് ഫീച്ചർ ഫോണിലൂടെ പേയ്‌മെന്റുകൾ നടത്താം. ചില ഫീച്ചർ…

    Read More »
  • Kerala

    മതാധിപത്യ രാജ്യത്തിനുള്ള ശ്രമം, ഇന്ത്യക്ക് നാണക്കേട്; ബിജെപിയിൽ നിന്ന് വേറെന്ത് പ്രതീക്ഷിക്കാനെന്നും സതീശൻ

    തിരുവനന്തപുരം: ബിജെപി നേതാക്കളുടെ പ്രവാചക നിന്ദാ പരാമര്‍ശത്തിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്ത്. ഇന്ത്യയെന്ന മതേതര രാഷ്ട്രത്തിന് നാണക്കേടുണ്ടാക്കിയിരിക്കുകയാണ് ബിജെപി വക്താക്കൾ. പ്രവാചകനെയും ഒരു മതത്തെയും അവഹേളിച്ചതിലൂടെ ബി ജെ പി ഇന്ത്യയെ ഒരു മതാധിപത്യ രാജ്യമാക്കി മാറ്റാനാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നമ്മൾ പടുത്തുയർത്തിയതും നെഞ്ചിലേറ്റിയതും എല്ലാം തകർത്ത് നരകിപ്പിക്കുന്ന ഒരു പാർട്ടിയിൽ നിന്ന് മറ്റെന്താണ് പ്രതീക്ഷിക്കേണ്ടതെന്നും സതീശൻ ചോദിച്ചു. #BJP spokespersons have brought shame to this secular Nation. By insulting the Prophet and a religion BJP has made India look like a theocracy. What else can be expected of a party which is hell bend on wrecking everything we have built up and cherished? — V D Satheesan (@vdsatheesan) June 6, 2022 നേരത്തെ…

    Read More »
  • Health

    മുഖസൗന്ദര്യത്തിന് ഇതാ ചില കിടിലന്‍ ഫേസ് പാക്കുകള്‍

    വിറ്റാമിൻ ഇ, റെറ്റിനോൾ എന്നിവയുടെ സമ്പന്നമായ ഉറവിടമാണ് ബദാം. അവ ചർമ്മത്തെ മൃദുവും മിനുസമാർന്നതുമാക്കുന്നു. ഇത് നിങ്ങളുടെ മുഖത്തെ ചുളിവുകളും നേർത്ത വരകളും കുറയ്ക്കാൻ സഹായിക്കുന്നു.  മുഖക്കുരു, ബ്ലാക്ക്ഹെഡ്സ്, വൈറ്റ്ഹെഡ്സ് എന്നിവ കുറയ്ക്കാനും ബദാം ഫലപ്രദമാണ്. അതിൽ അടങ്ങിയിരിക്കുന്ന ഫാറ്റി ആസിഡുകളുടെ സഹായത്തോടെ എണ്ണ സ്രവണം നിയന്ത്രിക്കുന്നു. മുഖക്കുരു മൂലമുണ്ടാകുന്ന പാടുകൾ മാറ്റാനും ഇത് സഹായിക്കുന്നു. മുഖത്തിന് നിറവും തിളക്കവും വർദ്ധിപ്പിക്കാൻ ബദാം കൊണ്ടുള്ള മൂന്ന് തരം ഫേസ് പാക്കുകൾ പരിചയപ്പെടാം… ഒന്ന് അൽപം ബദാം പൊടിച്ച് അത് തേനിൽ മിക്സ് ചെയ്ത് മുഖത്ത് പുരട്ടാവുന്നതാണ്. ഇത് ചർമ്മത്തിൽ തേച്ച് പിടിപ്പിച്ച് നല്ലതു പോലെ ഉണങ്ങിയതിന് ശേഷം കഴുകിക്കളയുക. മുഖത്തിന് നിറവും തിളക്കവും വർദ്ധിപ്പിക്കാൻ ഈ സഹായിക്കും. രണ്ട് ബദാം ഓട്സ് ഫേസ്പാക്ക് ചർമ്മത്തിന്റെ ആരോഗ്യത്തിന് വളരെ മികച്ചതാണ്. ചർമ്മത്തിന്റെ വരൾച്ചയെ ഇല്ലാതാക്കുന്നതിനും ചർമ്മത്തിന് തിളക്കവും നിറവും വർദ്ധിപ്പിക്കാനും മികച്ചത് തന്നെയാണ് ബദാം ഓട്സ് ഫേസ്പാക്ക്. ബദാം പൊടിച്ചതും ഓട്സ് പൊടിച്ചതും…

    Read More »
  • Crime

    ജീവന് ഭീഷണി, അറിയാവുന്നതെല്ലാം ഇന്ന് വെളിപ്പെടുത്തും: സ്വപ്ന സുരേഷ്

    കൊച്ചി: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ കേസില്‍ സ്വപ്ന സുരേഷിന്റെ രഹസ്യ മൊഴി രേഖപ്പെടുത്തുന്നത് ഇന്നും തുടരും. സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട എറണാകുളത്തെ പ്രത്യേക കോടതിയാണ് സ്വപ്നയുടെ രഹസ്യമൊഴി രേഖപ്പെടുത്തുന്നത്. ജീവന് ഭീഷണിയുണ്ടെന്ന് നേരത്തെ എറണാകുളം ജില്ലാ കോടതിയെ അറിയിച്ചതിനെ തുടര്‍ന്ന് സ്വപ്നയുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ കോടതി നിര്‍ദേശിച്ചിരുന്നു. മൊഴി നല്‍കിയ ശേഷം പുറത്തിറങ്ങിയ സ്വപ്ന ജീവന് ഭീഷണിയുണ്ടെന്ന് മജിസ്‌ട്രേട്ടിനെ അറിയിച്ചതായി മാധ്യമങ്ങളോട് പറഞ്ഞു. ഉച്ചയ്ക്ക് 12 മണിക്ക് കോടതിയിലെത്തും. അറിയാവുന്നതെല്ലാം പറയും. അതിനുശേഷം എല്ലാം മാധ്യമങ്ങളോട് പറയുമെന്നും സ്വപ്‌ന പറഞ്ഞു. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ പേര് പറയാന്‍ അന്വേഷണ ഏജന്‍സി സമ്മര്‍ദ്ദം ചെലുത്തിയെന്ന് സ്വപ്ന പറയുന്നതായി നേരത്തെ പുറത്തുവന്നിരുന്നു. എന്നാല്‍ ജയിലില്‍ നിന്നിറങ്ങിയ ശേഷം അങ്ങനെ പറഞ്ഞത് പൊലീസ് സമ്മര്‍ദ്ദം ചെലുത്തിയത് കൊണ്ടാണെന്ന് സ്വപ്ന തിരുത്തി. ഇതേതുടര്‍ന്ന് ഇഡി എടുത്ത കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്. തെളിവ് നശിപ്പിക്കല്‍, കേസ് അട്ടിമറിക്കാന്‍ ശ്രമിക്കല്‍ എന്നീ കാര്യങ്ങളാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നത്. ഈ കേസില്‍…

    Read More »
  • Crime

    ഓണ്‍ലൈന്‍ റമ്മി കളിച്ച് മൂന്ന് ലക്ഷം രൂപയും 20 പവനും നഷ്ടമായി, ചെന്നൈ സ്വദേശിനി ആത്മഹത്യ ചെയ്തു

    ചെന്നൈ: ഓൺലൈൻ റമ്മിയിൽ 3 ലക്ഷം രൂപയും 20 പവൻ സ്വർണാഭരണങ്ങളും നഷ്ടപ്പെട്ട ചെന്നൈ സ്വദേശിനി ആത്മഹത്യ ചെയ്തു. ചെന്നൈ മണാലി ന്യൂ നഗറിൽ താമസിക്കുന്ന സ്വകാര്യ കമ്പനി ജീവനക്കാരിയാണ് ആത്മഹത്യ ചെയ്തത് 29കാരിയായ ഭവാനി അടുത്തിടെയാണ് ഓൺലൈൻ റമ്മിക്ക് അടിമയായത്. കൂടുതൽ പണം പെട്ടെന്നുണ്ടാക്കാമെന്ന പരസ്യവാഗ്ദാനത്തിൽ പെട്ട് റമ്മി കളിച്ച് തുടങ്ങുകയായിരുന്നു. ആദ്യമാദ്യം ചെറിയ തുകകൾ നേടിയതോടെ കൂടുതൽ പണം മുടക്കി. മുഴുവൻ പണവും നഷ്ടമായതോടെ ജീവനൊടുക്കുകയായിരുന്നു. ഭർത്താവും രണ്ട് കുട്ടികളുമുണ്ട്. വീട്ടിൽ നിന്ന് ജോലിസ്ഥലത്തേക്കുള്ള ട്രെയിൻ യാത്രക്കിടെയാണ് സ്ഥിരമായി റമ്മി കളിച്ചിരുന്നത്. പിന്തിരിപ്പിക്കാൻ ശ്രമിച്ചിട്ടും ഫലമുണ്ടായില്ലെന്നാണ് ഭർത്താവും മാതാപിതാക്കളും പൊലീസിനോട് പറഞ്ഞത്. വലിയ തുക നഷ്ടപ്പെട്ടത് തിരികെപ്പിടിക്കാൻ അതിലും വലിയ തുക വച്ച് കളിച്ചു. രണ്ട് സഹോദരിമാരിൽ നിന്ന് കടം വാങ്ങിയാണ് മൂന്ന് ലക്ഷം കൂടി മുടക്കിയത്. ഒടുവിൽ മുഴുവൻ പണവും നഷ്ടമാക്കി. കയ്യിലെ പണം തീർന്നപ്പോൾ സ്വർണാഭരണങ്ങൾ വിറ്റുകിട്ടിയ പണവും കളിക്കാനിറക്കി. മാനസികമായി തകർന്ന യുവതി അടുത്ത…

    Read More »
  • Kerala

    പത്തനംതിട്ടയിലെ സ്വകാര്യ ബാലിക സദനത്തിൽ നിന്നും ചാടിപ്പോയ പെണ്‍കുട്ടികളെ കണ്ടെത്തി

    പത്തനംതിട്ട: പത്തനംതിട്ട പുല്ലാട്ടിൽ പ്രവ‍ര്‍ത്തിക്കുന്ന സ്വകാര്യ ബാലിക സദനത്തിൽ നിന്നും പുറത്തു ചാടാൻ ശ്രമിച്ച രണ്ട് പെണ്‍കുട്ടികളെ കണ്ടെത്തി. 18ഉം 13ഉം വയസ്സുള്ള രണ്ട് പെണ്‍കുട്ടികളാണ് ബാലികസദനത്തിൽ നിന്നും ഓടിപ്പോകാൻ ശ്രമിച്ചത്. രാത്രിയോടെ ഇവരെ കാണാതായെന്ന് മനസ്സിലാവുകയും തുടര്‍ന്ന് നടത്തിയ തെരച്ചിലിൽ അരമണിക്കൂറിനുള്ളിൽ ഈ കുട്ടികളെ കണ്ടെത്തുകയും ചെയ്യുകയായിരുന്നു. ബാലിക സദനത്തിന് അടുത്തുള്ള കനാലിന് സമീപത്ത് നിന്നാണ് കുട്ടികളെ കണ്ടെത്തിയത്. കുട്ടികൾ പുറത്തു പോകാൻ ശ്രമിച്ച സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ബാലികാസദനത്തിലേക്ക് ഡിവൈഎഫ്ഐ മാ‍ര്‍ച്ച് നടത്തി. കുട്ടികൾ പോയത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബാലിക സദനത്തിലേക്ക് ഡിവൈഎഫ്ഐ മാർച്ച്. ആർഎസ്എസ് മേൽനോട്ടത്തിലുള്ള സ്ഥാപനമാണ് ബാലിക സദനം.

    Read More »
  • Kerala

    പായ്ക്കപ്പൽ യാത്രയ്ക്കിടെ അവശനിലയിലായ വിദേശിയെ വിഴിഞ്ഞത്തേക്ക് കൊണ്ടുവന്നു

    തിരുവനന്തപുരം: പായ്ക്കപ്പലിൽ സഞ്ചരിക്കുന്നതിനിടെ അവശനിലയിലായി പുറംകടലിൽ കുടുങ്ങിയ നെതർലാൻഡ് പൗരനെ തീരദേശ പൊലീസ് കരയ്ക്ക് എത്തിച്ചു. വിഴിഞ്ഞത്തെ തീരദേശ പൊലീസ് ഉദ്യോഗസ്ഥരാണ് ഇയാളെ കരയിൽ എത്തിച്ചത്. പായ്ക്കപ്പലിൽ ഒറ്റയ്ക്ക് യാത്ര ചെയ്യുകയായിരുന്ന നെതർലാൻഡ് കാരനായ ജെറോൺ ഇലിയൊട്ട് എന്ന 48കാരനാണ് കാലാവസ്ഥാവ്യതിയാനം മൂലം ദിശ തെറ്റി അവശനിലയിൽ വിഴിഞ്ഞത്ത് എത്തിയത്. തുറമുഖ മൗത്ത് വഴി അകത്തേക്ക് കയറാനാകാതെ പുറംകടലിൽ അലയുന്ന നിലയിൽ കണ്ടെത്തിയ പായ്ക്കപ്പലിനെ പൊലീസ് കെട്ടിവലിച്ച് വാർഫിൽ എത്തിക്കുകയായിരുന്നു. കൊച്ചിയിൽ നിന്നും യാത്രതിരിച്ച് കൊല്ലം വഴി തൂത്തുക്കുടിയിലേക്ക് പോകുകയായിരുന്നു ജെറോൺ. നേരത്തെ കന്യാകുമാരിയിൽ വച്ചും ജെറോണിൻ്റെ ആരോഗ്യനില മോശമാക്കുകയും തുടര്‍ന്ന് കന്യാകുമാരി പൊലീസ് ഇടപെട്ട് ഇയാൾക്ക് വൈദ്യസഹായം നൽകുകയും ചെയ്തിരുന്നു. ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് ഇയാൾക്ക് കന്യാകുമാരി പൊലീസ് ഇവര്‍ക്ക് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നൽകിയിരുന്നു.

    Read More »
  • Crime

    സ്വകാര്യ ക്ലിനിക്കിലെ കുത്തിവയ്പ്പിനിടെ വിദ്യാര്‍ത്ഥി മരിച്ച സംഭവം: ഡോക്ടറടക്കം മൂന്ന് പേര്‍ അറസ്റ്റിൽ

    കോഴിക്കോട്: സ്വകാര്യക്ലിനിക്കിലെ കുത്തിവയ്പ്പിനിടെ വിദ്യാർത്ഥി മരിച്ച സംഭവത്തിൽ ഡോക്ടർ ഉൾപ്പെടെ മൂന്ന്പേർ അറസ്റ്റിൽ. നാദാപുരം ന്യൂക്ലിയസ് ക്നിനിക്കിലെ മാനേജിംഗ് ഡയറക്ടറും പീഡിയാട്രീഷനുമായ ഡോ. സലാവുദ്ദീൻ, മാനേജിംഗ് പാര്‍ടണര്‍ മുടവന്തേരി സ്വദേശി റഷീദ്, വിദ്യാർത്ഥിക്ക് കുത്തിവെപ്പ് നൽകിയ നഴ്സായ പേരോട് സ്വദേശിനി ഷാനി എന്നിവരെയാണ് നാദാപുരം ഡി വൈ എസ് പി ടി.പി.ജേക്കബ് അറസ്റ്റ് ചെയ്തത്. മനപൂർവ്വമല്ലാത്ത നരഹത്യയുടെ പേരിലാണ് പ്രതികൾക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. അറസ്റ്റ് ചെയ്ത മൂന്നുപേരെയും പൊലീസ് പിന്നീട് ജാമ്യത്തിൽ വിട്ടു. ഫെബ്രുവരി 14 നാണ് കക്കട്ട് വട്ടോളി സ്വദേശി പടിക്കലക്കണ്ടി രജീഷിന്റെ മകൻ വട്ടോളി സംസ്കൃതം സ്ക്കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥി തേജ്ദേവ് (12) മരിച്ചത്. കഫക്കെട്ടിനെ തുടര്‍ന്നുള്ള ബുദ്ധിമുട്ടുകൾ കാരണമാണ് കുട്ടി മാതാവിനൊപ്പം ഈ ക്ലിനിക്കിൽ ചികിത്സ തേടി എത്തിയത്. ഡോക്ടര്‍ പരിശോധിച്ച ശേഷം കുട്ടിയെ ക്ലിനിക്കിൽ അഡ്മിറ്റ് ചെയ്യുകയും നഴ്സ് കുത്തിവയ്പ്പ് എടുക്കുകയും ചെയ്തു. എന്നാൽ കുത്തിവയ്പ്പ് സ്വീകരിച്ച് അൽപസമയത്തിനകം കുട്ടി അസ്വസ്ഥതകൾ പ്രകടിപ്പിച്ചു. ഇതേ…

    Read More »
Back to top button
error: