Month: June 2022

  • Kerala

    പ്രവാചകനെതിരായ അധിക്ഷേപം സംഘപരിവാർ അജണ്ടയുടെ ഭാഗമെന്ന് മുഖ്യമന്ത്രി പിണറായി

    ഒരു മതേതര ജനാധിപത്യ രാഷ്ട്രമെന്ന നിലയ്ക്ക് ഏവരും ആദരവോടെ കാണുന്ന നമ്മുടെ രാജ്യത്തെ ലോകത്തിനു മുന്നിൽ നാണം കെടുത്തുന്ന അവസ്ഥയിൽ എത്തിച്ചിരിക്കുകയാണ് സംഘപരിവാർ ശക്തികൾ. അതിൽ ഏറ്റവും പുതിയ അദ്ധ്യായമാണ് കഴിഞ്ഞ ദിവസം ബിജെപി വക്താക്കളിൽ നിന്നും പ്രവാചകനെതിരെയുണ്ടായ വർഗീയവിഷം ചീറ്റുന്ന അധിക്ഷേപ പ്രസ്താവനകൾ. മുസ്ലീം സമൂഹത്തെ അപരവൽക്കരിക്കുന്ന ഹിന്ദുത്വ വർഗീയ രാഷ്ട്രീയം നാടിൻ്റെ സാമൂഹിക ഭദ്രത മാത്രമല്ല, സാമ്പത്തിക കെട്ടുറപ്പു കൂടി ഇല്ലാതാക്കുകയാണ്. അവരുടെ തല തിരിഞ്ഞ സാമ്പത്തിക നയങ്ങൾ സൃഷ്ടിക്കുന്ന പ്രയാസങ്ങൾക്കു പുറമേയാണ് ഇത്. അനേക ലക്ഷം ഇന്ത്യക്കാർക്ക് തൊഴിൽ നൽകുകയും നമ്മുടെ സമ്പദ് വ്യവസ്ഥയിലും പുരോഗതിയിലും നിർണായക സംഭാവനകൾ നൽകുകയും ചെയ്യുന്ന നിരവധി ഇസ്ലാമിക രാഷ്ട്രങ്ങൾ ബിജെപിയുടേയും സംഘപരിവാറിൻ്റേയും വെറുപ്പിൻ്റെ രാഷ്ട്രീയത്തിനെതിരെ ശക്തമായ ശബ്ദമുയർത്താൻ ഇടയായിരിക്കുന്നു. ഇന്ത്യയോട് വളരെ സൗഹാർദ്ദപൂർവമായ ബന്ധം സൂക്ഷിക്കുന്ന രാജ്യങ്ങളാണ് ഇവയെല്ലാം. പ്രവാചകനെതിരായ അധിക്ഷേപം സംഘപരിവാർ അജണ്ടയുടെ ഭാഗമാണ്. മുസ്ലിങ്ങളെയും ക്രൈസ്തവരെയും കമ്യൂണിസ്റ്റുകാരെയും ആഭ്യന്തര ശത്രുക്കളായി കാണുന്ന ഗോൾവാൾക്കർ ചിന്തയാണ് ബി ജെ…

    Read More »
  • NEWS

    കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ പേരിലും തട്ടിപ്പ്; മൂന്നു പേർ അറസ്റ്റിൽ

    തൃശൂര്‍:  കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ പേരില്‍ ജോലി തട്ടിപ്പു നടത്തി വന്നിരുന്ന മൂന്നു പേരെ തൃശൂര്‍ സിറ്റി സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തു. കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലെ ഷോറൂമുകളില്‍ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും വന്‍ തുക തട്ടിയെടുത്ത ഈസ്റ്റ് ദല്‍ഹി ഷക്കര്‍പൂര്‍ നെഹ്‌റു എന്‍ക്ലേവ് സ്‌കൂള്‍ ബ്ലോക്കില്‍ പ്രമോദ് സാവോ (23), ദല്‍ഹി പട്പർഗഞ്ച് മന്‍ഡാവല്ലി സ്വദേശി വരുണ്‍ (26), വിശാഖപട്ടണം മുലഗഡേ ഹൗസിങ്ങ് കോളനിയിലെ ജേക്കബ്ബ് രാജ് (22) എന്നിവരെയാണ് ഉത്തര്‍പ്രദേശിലെ നോയിഡയില്‍ നിന്നും തൃശൂര്‍ സൈബർ എസ് ഐ കെ എസ് സന്തോഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റുചെയ്തത്. കല്യാണ്‍ ജ്വല്ലേഴ്‌സ് കോര്‍പ്പറേറ്റ് ഓഫീസ് ജനറല്‍ മാനേജര്‍ കെ ടി ഷൈജു സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍ ആദിത്യക്കു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തൃശൂര്‍ സിറ്റി സൈബര്‍ പോലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് സൈബര്‍ ഇന്‍സ്‌പെക്ടര്‍ എ എ അഷ്‌റഫിന്റെ നേതൃത്വത്തില്‍…

    Read More »
  • Kerala

    അപെക്‌സ് ട്രോമ ആന്റ് എമര്‍ജന്‍സി ലേണിംഗ് സെന്ററിന് 3 കോടി

      തിരുവനന്തപുരം: റോഡപകടങ്ങളില്‍പ്പെട്ടവര്‍ക്ക് അടിയന്തര വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ തിരുവനന്തപുരത്ത് സ്ഥാപിച്ച അപെക്‌സ് ട്രോമ ആന്റ് എമര്‍ജന്‍സി ലേണിഗ് സെന്ററിന് (എ.ടി.ഇ.എല്‍.സി.) 3 കോടി രൂപ അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അത്യാധുനിക സൗകര്യങ്ങളെയോടെയുള്ള അപെക്‌സ് ട്രോമ ആന്റ് എമര്‍ജന്‍സി ലേണിഗ് സെന്റര്‍ സജ്ജമാക്കുന്നതിനാണ് തുകയനുവദിച്ചത്. ഹൈ ഫിഡലിറ്റി സിമുലേറ്ററുകള്‍, വിവിധ മാനികിനുകള്‍ തുടങ്ങിയ പരിശീലന അനുബന്ധ സംവിധാനങ്ങള്‍ക്കാണ് തുകയനുവദിച്ചത്. ഈ സെന്റര്‍ വഴി ഇതുവരെ 11,000 പേര്‍ക്കാണ് വിദഗ്ധ പരിശീലനം നല്‍കിയത്. സംസ്ഥാനത്തെ മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ട്രോമ ആന്റ് എമര്‍ജന്‍സിയില്‍ വിദഗ്ധ പരിശീലനം നല്‍കുകയാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി. മെഡിക്കല്‍ കോളേജുകളിലും പ്രധാന ആശുപത്രികളിലും എമര്‍ജന്‍സി ആന്റ് ട്രോമ കെയര്‍ സൗകര്യങ്ങള്‍ സജ്ജമാക്കി വരുന്നു. ഇതില്‍ ഏറ്റവും പ്രധാനമാണ് ജീവനക്കാര്‍ക്കുള്ള പരിശീലനം. ഒരാള്‍ അപകടത്തില്‍പ്പെട്ടാല്‍ ഗോള്‍ഡന്‍ അവറിനുള്ളില്‍ അയാളെ രക്ഷിക്കുക എന്നത് വളരെ പ്രധാനമാണ്. അതിന് വിദഗ്ധ പരിശീലനം ആവശ്യമാണ്. ഇത് മുന്നില്‍ കണ്ടാണ് ആരോഗ്യ…

    Read More »
  • India

    പുതിയ തൊഴില്‍ നിയമം വരുന്നു; തൊഴില്‍ ഉടമകള്‍ക്ക് ആശ്വാസം

    വേതനം, സാമൂഹിക സുരക്ഷ, വ്യാവസായിക ബന്ധം, തൊഴില്‍, സുരക്ഷ, ആരോഗ്യം, ജോലി സാഹചര്യങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട നാല് കോഡുകളിലായുള്ള പുതിയ തൊഴില്‍ നിയമം കേന്ദ്രം ഉടന്‍ നടപ്പിലാക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. തൊഴില്‍ ഉടമകള്‍ക്ക് ആശ്വാസമേകുന്നതായിരിക്കും പുതിയ തൊഴില്‍ നിയമങ്ങള്‍. ഗുരുതരമായ കേസുകള്‍ ഒഴികെയുള്ള, നാല് ലേബര്‍ കോഡുകള്‍ക്ക് കീഴിലുള്ള എല്ലാ പൊതു പിഴ വ്യവസ്ഥകളും തൊഴില്‍ മന്ത്രാലയം ഡീക്രിമിനലൈസ് ചെയ്തിട്ടുണ്ട്. അതിനാല്‍ തന്നെ ഇത്തരം കേസുകളില്‍ പിഴ മാത്രമായിരിക്കും തൊഴില്‍ ഉടമകളില്‍നിന്ന് ഈടാക്കുക. തൊഴില്‍ നിയമങ്ങളുടെ ലംഘനത്തിന് തൊഴിലുടമകളെ തടവിലാക്കുന്നതുമായി ബന്ധപ്പെട്ട കേസുകള്‍ ഇത് ഗണ്യമായി കുറയ്ക്കുമെന്ന് മന്ത്രാലയം അവകാശപ്പെടുന്നു.  പുതിയ തൊഴില്‍ നിയമം നടപ്പിലാക്കുന്നത് തൊഴിലുടമകളുടെ പ്രശ്‌നങ്ങള്‍ ഗണ്യമായി ലഘൂകരിക്കുമെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. തൊഴിലാളികള്‍ കണ്‍കറന്റ് ലിസ്റ്റിലായതിനാല്‍, കേന്ദ്ര തൊഴില്‍ നിയമങ്ങളിലെ കുറ്റകൃത്യങ്ങളുടെ ഡീക്രിമിനലൈസേഷന്‍ സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകളുടെ അധികാരപരിധിയില്‍ വരുന്ന പ്രദേശങ്ങളില്‍ സ്വയമേവ ബാധകമാകുമെന്നും അദ്ദേഹം പറഞ്ഞു. നിയമലംഘനങ്ങളില്‍ നിന്ന് ലഭിക്കുന്ന തുക…

    Read More »
  • India

    നോട്ടില്‍ ഗാന്ധിയുണ്ടാകും; റിപ്പോര്‍ട്ടുകള്‍ തള്ളി ആര്‍ബിഐ

    മുംബൈ: കറന്‍സി നോട്ടില്‍ നിന്ന് മഹാത്മാ ഗാന്ധിയുടെ ചിത്രം മാറ്റാന്‍ നീക്കമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ഇത്തരത്തിലുള്ള ഒരു നിര്‍ദേശവും പരിഗണനയില്‍ ഇല്ലെന്ന് ആര്‍ബിഐ അറിയിച്ചു. കറന്‍സി നോട്ടില്‍ രബീന്ദ്രനാഥ ടഗോറിന്റെയും എപിജെ അബ്ദുല്‍ കലാമിന്റെയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്താനുള്ള നിര്‍ദേശം പരിഗണനയിലാണെന്നാണ് ഏതാനും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഗാന്ധിജിയുടെ ചിത്രത്തിനൊപ്പം ടഗോറിന്റെയും കലാമിന്റെയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്തുമെന്നായിരുന്നു വാര്‍ത്ത. മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത ശ്രദ്ധയില്‍ പെട്ടെന്നും ഇത് അടിസ്ഥാനമില്ലാത്തതാണെന്നും ആര്‍ബിഐ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കറന്‍സി നോട്ടിന്റെ നിലവിലെ ഘടനയില്‍ ഒരു മാറ്റവും വരുത്താന്‍ നിര്‍ദേശമില്ലെന്ന് ആര്‍ബിഐ അറിയിച്ചു.

    Read More »
  • Kerala

    കുഴിയില്‍ വീണ് ബൈക്ക് യാത്രികന്‍ മരിച്ച സംഭവം: അസിസ്റ്റന്റ് എന്‍ജിനീയര്‍ അറസ്റ്റില്‍

    കൊച്ചി: തൃപ്പൂണിത്തുറയില്‍ നിര്‍മ്മാണത്തിലിരുന്ന പാലത്തില്‍ നിന്ന് താഴോട്ട് വീണ് യുവാവ് മരിച്ച സംഭവത്തില്‍ പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറസ്റ്റില്‍. ബ്രിഡ്ജസ് വിഭാഗം അസിസ്റ്റന്റ് എന്‍ജിനീയര്‍ വിനീത വര്‍ഗീസാണ് അറസ്റ്റിലായത്. മനഃപൂര്‍വമല്ലാത്ത നരഹത്യാക്കേസിലാണ് അറസ്റ്റ്. അറസ്റ്റ് രേഖപ്പെടുത്തി വിനീതയെ ജാമ്യത്തില്‍വിട്ടു. ഇതുവരെ കേസുമായി ബന്ധപ്പെട്ട് മൂന്ന് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. പാലം പണിയുടെ ചുമതലയുള്ള കരാറുകാരന്‍, ഓവര്‍സീയര്‍ എന്നിവരെ ഇന്നലെത്തന്നെ അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു. സീപോര്‍ട്ട് – എയര്‍പോര്‍ട്ട് റോഡിലെ അന്ധകാര തോടിനെ കുറുകെ ഉള്ള പാലമാണ് അധികൃതരുടെ അശ്രദ്ധ മൂലം മരണക്കെണിയായത്. പുതിയകാവ് ഭാഗത്തുനിന്ന് ബൈക്കില്‍ പുലര്‍ച്ചെ വരികയായിരുന്ന എരൂര്‍ സ്വദേശികളായ വിഷ്ണു, ആദര്‍ശ് എന്നീ രണ്ട് യുവാക്കളാണ് ഇവിടെ അപകടത്തില്‍പ്പെട്ടത്. ഇതില്‍ വിഷ്ണു മരിച്ചു. സുഹൃത്ത് ആദര്‍ശ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ഏരൂര്‍ സ്വദേശിയായ വിഷ്ണു കൊച്ചി ബിപിസിഎല്ലില്‍ കരാര്‍ ജീവനക്കാരനായിരുന്നു. സുഹൃത്തിന്റെ വീട്ടില്‍ നിന്ന് മടങ്ങും വഴിയായിരുന്നു അപകടം. ആറ് മാസത്തിലധികമായി പണി തുടരുന്ന പാലത്തില്‍ നിര്‍മ്മാണ…

    Read More »
  • Kerala

    ‘തനിക്ക് കൊവിഡില്ല, പ്രചരിക്കുന്നത് തെറ്റായവിവരം; വാര്‍ത്ത തള്ളി വീണാ ജോര്‍ജ്

    തിരുവനന്തപുരം: തനിക്ക് കൊവിഡ് ഇല്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. കോവിഡ് സ്ഥിരീകരിച്ചന്ന വാര്‍ത്ത തള്ളിയ മന്ത്രി, തന്‍െ്‌റ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആണെന്നും പ്രചരിക്കുന്നത് വ്യാജവാര്‍ത്തകളാണെന്നും അറിയിച്ചു. ഡെങ്കി പരിശോധനാ ഫലവും നെഗറ്റീവാണെന്നും വീണ ജോര്‍ജ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. വീണ ജോര്‍ജിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പനി ഉണ്ടായിരുന്നു. രണ്ട് തവണ പരിശോധന നടത്തിയപ്പോഴും കോവിഡ് നെഗറ്റീവ് ആയിരുന്നു. നിജസ്ഥിതി തിരക്കാതെ മാധ്യമങ്ങളിലുടെ പ്രചരിക്കുന്ന വാര്‍ത്ത തെറ്റാണ്. തെറ്റായ വാര്‍ത്ത മറ്റുള്ളവര്‍ക്കും ബുദ്ധിമുട്ടാകുമെന്ന് കണ്ടതുകൊണ്ടാണ് ഇത് ഇവിടെ കുറിയ്ക്കുന്നത് . ഇന്നും ടെസ്റ്റ് ചെയ്തു. നെഗറ്റീവ് ആണ്. ‘ഡെങ്കി’ യും നെഗറ്റീവ്. വൈറല്‍ ഫീവര്‍ ആകാമെന്നും വിശ്രമം അനിവാര്യമാണെന്നും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. ഈ ദിവസങ്ങളിലെ പൊതുപരിപാടികള്‍ റദ്ദാക്കിയിരുന്നു. അനേകം പേര്‍ നേരിട്ടും അല്ലാതെയും വിളിക്കുകയും രോഗവിവരം തിരക്കുകയും ചെയ്യുന്നുണ്ട് . എല്ലാവരുടെയും സ്‌നേഹത്തിനും കരുതലിനും നന്ദി. അതേസമയം, രാജ്യത്ത് കോവിഡ് കേസുകള്‍ കൂടുന്ന സാഹചര്യം…

    Read More »
  • Crime

    കോട്ടയത്ത് കെ.എസ്.ആര്‍.ടി.സി. മുന്‍ എംപാനല്‍ ജീവനക്കാരന്‍ ആത്മഹത്യ ചെയ്തനിലയില്‍

    കോട്ടയം: കെ.എസ്.ആര്‍.ടി.സി. മുന്‍ എംപാനല്‍ ജീവനക്കാരനെ ആത്മഹത്യ ചെയ്തനിലയില്‍ കണ്ടെത്തി. കോട്ടയം ബ്രഹ്‌മമംഗലം സ്വദേശി എം.കെ. ഷിബുവിനെയാണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നേരത്തെ പാലാ ഡിപ്പോയിലെ കണ്ടക്ടറായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് ഷിബുവിനെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടത്. 2020 ഡിസംബറില്‍ ജോലി നഷ്ടപ്പെട്ടതിന് ശേഷം ഷിബു കടുത്ത മാനസികപ്രയാസം അനുഭവിച്ചിരുന്നതായി ബന്ധുക്കളും യൂണിയന്‍ പ്രതിനിധികളും പറഞ്ഞു. ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചെന്നും ഇവര്‍ ആരോപിച്ചു. തലയോലപ്പറമ്പ് പോലീസ് സ്ഥലത്തെത്തി പ്രാഥമിക നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.  

    Read More »
  • Crime

    അപകടമുണ്ടാക്കി കടന്നുകളഞ്ഞു, അഞ്ചു പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍; മദ്യക്കുപ്പികളുമായി ഉദ്യോഗസ്ഥരെ പിടികൂടിയത് നാട്ടുകാര്‍

    കണ്ണൂര്‍: അശ്രദ്ധമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയതിന് കണ്ണൂരില്‍ അഞ്ച് പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു. കണ്ണൂര്‍ കെ.എ.പി ബറ്റാലിയനിലെ എന്‍.കെ രമേശന്‍,ടി. ആര്‍ പ്രജീഷ്,കെ. സന്ദീപ്, പി.കെ സായൂജ്,ശ്യാം കണ്ണന്‍ എന്നീപൊലീസ് ഉദ്യോഗസ്ഥര്‍ക്കാണ് സസ്‌പെന്‍ഷന്‍. പോലീസുകാരന്‍ ഓടിച്ച കാറിടിച്ച് രണ്ട് ബൈക്ക് യാത്രികര്‍ക്ക് പരുക്കേറ്റിരുന്നു. നിര്‍ത്താതെ പോയ വാഹനത്തില്‍നിന്ന് മദ്യകുപ്പികള്‍ കണ്ടെടുക്കുകയും ചെയ്തിരുന്നു. ഇതേക്കുറിച്ച് നടത്തിയ അന്വേഷണത്തില്‍ പോലീസുകാരുടെ ഭാഗത്ത് വീഴ്ചയുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍. കഴിഞ്ഞ മാസം മുപ്പതിനാണ് നടപടിക്ക് ആധാരമായ സംഭവം ഉണ്ടായത്. പറശ്ശിനിക്കടവ് ഭാഗത്തേക്ക് കഴിഞ്ഞ ദിവസം യാത്ര നടത്തുന്നതിനിടെ എതിര്‍വശത്ത്‌നിന്ന് വന്ന ബൈക്കില്‍ പോലീസുകാര്‍ സഞ്ചരിച്ച കാറിടിച്ചു. ബൈക്കിലെത്തിയവര്‍ വീണു കിടന്നിട്ടും പോലീസുകാര്‍ കാര്‍ നിര്‍ത്തുകയോ വൈദ്യസഹായം ലഭ്യമാക്കുകയോ ചെയ്തില്ല. പകരം കാറുമായി കടന്നുകളയുകയായിരുന്നു. അപകടശേഷം നിര്‍ത്താതെ പോയ കാര്‍ നാട്ടുകാരാണ് പിന്തുടര്‍ന്ന് പിടികൂടിയത്. കാറില്‍ നിന്ന് നാട്ടുകാര്‍ ഒളിപ്പിച്ചുവെച്ച മദ്യകുപ്പികളും മറ്റും കണ്ടെടുത്തു. സംഭവത്തില്‍ പരാതി വന്നതോടെയാണ് അപകടമുണ്ടാക്കിയത് ധര്‍മ്മടം പോലീസ് ക്യാംപിലെ ഉദ്യോഗസ്ഥരാണെന്ന് തിരിച്ചറിഞ്ഞത്. ക്യാംപില്‍…

    Read More »
  • India

    നിലംതൊടാതുള്ള തോല്‍വി; യു.പി. ലോക്സഭാ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മത്സരത്തിനില്ല…

    ലഖ്നൗ: ഉത്തര്‍പ്രദേശിലെ രാംപുര്‍, അസംഗഢ് ലോക്സഭാ സീറ്റുകളിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കോണ്‍ഗ്രസ്. ഈ വര്‍ഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ യുപിയില്‍ കോണ്‍ഗ്രസ് നിലംതൊട്ടിരുന്നില്ല. ഇതിന് പിന്നാലെയാണ് ലോക്സഭാ ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തുന്നില്ലെന്ന് അറിയിച്ചിരിക്കുന്നത്. സമാജ് വാദിയുടെ സിറ്റിങ് സീറ്റുകളാണ് രാംപുര്‍, അസംഗഢ് ലോക്സഭാ മണ്ഡലങ്ങള്‍. രാംപുര്‍ എംപിയായിരുന്ന അസംഖാനും അസംഗഢ് എംപിയായിരുന്ന അഖിലേഷ് യാദവും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് രാജിവെച്ച ഒഴിവിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. രാംപുരില്‍ അസംഖാന്റെ ഭാര്യ തന്‍സീം ഫാത്തിമയെ ആണ് എസ്പി സ്ഥാനാര്‍ഥിയാക്കിയിട്ടുള്ളത്. അസംഗഢില്‍ ധര്‍മേന്ദ്ര യാദവാണ് സ്ഥാനാര്‍ഥി. ഉപതിരഞ്ഞെടുപ്പില്‍ മായാവതിയുടെ ബിഎസ്പിയും സ്ഥാനാര്‍ഥികളെ നിറുത്തിന്നില്ലെന്നാണ് വിവരം. ജൂണ്‍ 23-നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടക്കുക. 26-നാണ് വോട്ടെണ്ണല്‍.

    Read More »
Back to top button
error: