IndiaNEWS

പ്രവാചക നിന്ദ :കു​വൈ​റ്റി​ലെ സൂ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റി​ല്‍ ഇ​ന്ത്യ​യി​ൽ നി​ന്ന് ഇ​റ​ക്കു​മ​തി ചെ​യ്ത വ​സ്തു​ക്ക​ള്‍ നീ​ക്കം ചെ​യ്തു

പ്ര​വാ​ച​ക​ൻ മു​ഹ​മ്മ​ദ് ന​ബി​ക്കെ​തി​രാ​യ ബി​ജെ​പി നേ​താ​ക്ക​ളു​ടെ വി​വാ​ദ പ്ര​സ്താ​വ​ന​യ്‌​ക്കെ​തി​രാ​യി അ​റ​ബ് രാ​ജ്യ​ങ്ങ​ളി​ല്‍ പ്ര​തി​ഷേ​ധം . പ​രാ​മ​ര്‍​ശ​ത്തോ​ടു​ള്ള പ്ര​തി​ഷേ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കു​വൈ​റ്റി​ലെ സൂ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റി​ല്‍ നി​ന്നും ഇ​ന്ത്യ​യി​ൽ നി​ന്നും ഇ​റ​ക്കു​മ​തി ചെ​യ്ത വ​സ്തു​ക്ക​ള്‍ നീ​ക്കം ചെ​യ്തു.

കു​വൈ​ത്തി​ലെ അ​ല്‍ അ​ര്‍​ദി​യ കോ ​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി​യു​ടെ സൂ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റു​ക​ളി​ല്‍ നി​ന്നാ​ണ് ജീ​വ​ന​ക്കാ​ര്‍ ഇ​ന്ത്യ​ന്‍ നി​ര്‍​മി​ത വ​സ്തു​ക്ക​ള്‍ നീ​ക്കം ചെ​യ്ത​ത്.

കു​വൈ​ത്ത് സി​റ്റി​ക്ക് പു​റ​ത്തു​ള്ള സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ, അ​രി​യു​ടെ ചാ​ക്കു​ക​ളും സു​ഗ​ന്ധ​വ്യ​ഞ്ജ​ന​ങ്ങ​ളു​ടെ​യും മു​ള​കു​ക​ളു​ടെ​യും അ​ല​മാ​ര​ക​ൾ പ്ലാ​സ്റ്റി​ക് ഷീ​റ്റു​ക​ൾ കൊ​ണ്ട് മൂ​ടി​യി​ട്ടി​രി​ക്കു​ക​യാ​ണ്. “ഞ​ങ്ങ​ൾ ഇ​ന്ത്യ​ൻ ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ നീ​ക്കം ചെ​യ്തു” എ​ന്ന് അ​റ​ബി​യി​ൽ എ​ഴു​തി​വ​ച്ചി​ട്ടു​മു​ണ്ട്.

പ്ര​വാ​ച​ക​നെ അ​പ​മാ​നി​ക്കു​ന്ന​ത് ഞ​ങ്ങ​ൾ ഒ​രി​ക്ക​ലും അം​ഗീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് സ്റ്റോ​റി​ന്‍റെ സി​ഇ​ഒ നാ​സ​ർ അ​ൽ മു​തൈ​രി പ്ര​തി​ക​രി​ച്ചു. ക​മ്പ​നി​യി​ലു​ട​നീ​ളം ഇ​ന്ത്യ​ൻ വ​സ്തു​ക്ക​ൾ ബ​ഹി​ഷ്‌​ക​രി​ക്കു​ന്ന​ത് പ​രി​ഗ​ണി​ക്കു​ന്നു​ണ്ടെ​ന്ന് മ​റ്റൊ​രു പ്ര​തി​നി​ധി അ​റി​യി​ച്ചു.

ബി​ജെ​പി നേ​താ​ക്ക​ളാ​യ നൂ​പു​ർ ശ​ർ​മ, ന​വീ​ൻ കു​മാ​ർ ജി​ൻ​ഡാ​ൽ എ​ന്നി​വ​രാ​ണ് പ്ര​വാ​ച​ക​ൻ മു​ഹ​മ്മ​ദ് ന​ബി​ക്കെ​തി​രെ വി​വാ​ദ പ​രാ​മ​ർ​ശം ന​ട​ത്തി​യ​ത്. മു​സ്‌​ലിം സം​ഘ​ട​ന​ക​ളു​ടെ ക​ടു​ത്ത പ്ര​തി​ഷേ​ധ​ത്തി​ന് ഇ​ര​യാ​ക്കി​യ അ​ഭി​പ്രാ​യ​പ്ര​ക​ട​ന​ത്തെ​ത്തു​ട​ർ​ന്ന് ക​ഴി​ഞ്ഞ​ദി​വ​സം കാ​ൺ​പു​രി​ൽ സം​ഘ​ർ​ഷം ഉ​ട​ലെ​ടു​ക്കു​ക​യും ചെ​യ്തി​രു​ന്നു.

ഇ​തി​നു പി​ന്നാ​ലെ​യാ​ണ് സം​ഭ​വം അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ വി​വാ​ദ​മാ​യി മാ​റി​യ​ത്. ഇ​ന്ത്യ​ൻ ന​യ​ത​ന്ത്ര​പ്ര​തി​നി​ധി​ക​ളെ വി​ളി​ച്ചു​വ​രു​ത്തി കു​വൈ​റ്റും ഖ​ത്ത​റും ഇ​റാ​നും പ്ര​തി​ഷേ​ധം അ​റി​യി​ച്ചു. പി​ന്നാ​ലെ പാ​ക്കി​സ്ഥാ​നും പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി.

ഇ​ന്ത്യ​ൻ പ്ര​തി​നി​ധി ദീ​പ​ക് മി​ത്ത​ലി​നെ വി​ളി​ച്ചു​വ​രു​ത്തി​യാ​ണ് ഖ​ത്ത​ർ പ്ര​തി​ഷേ​ധം അ​റി​യി​ച്ച​ത്. രാ​ജ്യ​ത്തി​ന്‍റെ ഔ​ദ്യോ​ഗി​ക നി​ല​പാ​ടാ​യി ട്വീ​റ്റി​നെ വ്യാ​ഖ്യാ​നി​ക്കേ​ണ്ടെ​ന്ന് ഇ​ന്ത്യ​ൻ പ്ര​തി​നി​ധി വി​ശ​ദീ​ക​രി​ച്ചു.

Back to top button
error: