CrimeNEWS

നടൻ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

 

യുവനടിയെ പീഡിപ്പിച്ച കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി നടനും നിര്‍മാതാവുമായ വിജയ് ബാബു നല്‍കിയ ഹര്‍ജി ഇന്നു ഹൈക്കോടതി പരിഗണിക്കും. നേരത്തെ ഹര്‍ജി പരിഗണിച്ച സിംഗിള്‍ ബെഞ്ച് വിജയ് ബാബുവിന് ഇടക്കാല മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു.

Signature-ad

ഇക്കാലയളവില്‍ അന്വേഷണ ഉദ്യോഗസ്ഥനു ഇയാളെ ചോദ്യം ചെയ്യാമെന്നും വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് പോലീസ് വിജയ് ബാബുവിനെ ചോദ്യം ചെയ്തിരുന്നു. ജസ്റ്റീസ് ബെച്ചു കുര്യന്‍ തോമസാണ് ഹര്‍ജി പരിഗണിക്കുന്നത്.

Back to top button
error: