Month: June 2022
-
NEWS
തായിക്കാട്ടുകര എന്ന ഭാഗ്യക്കാട്ടുകര
ആലുവ: ഒരാഴ്ചയ്ക്കുള്ളിൽ 2 ഒന്നാം സമ്മാനങ്ങളുമായി തായിക്കാട്ടുകര ഗ്രാമത്തിൽ ഭാഗ്യദേവതയുടെ കടാക്ഷം. സംസ്ഥാന ഭാഗ്യക്കുറിയുടെ അക്ഷയ ലോട്ടറി നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ എസ്എൻ പുരം തറയിൽ ടി.കെ. സുരേഷ് എടുത്ത എയു 750087 എന്ന ടിക്കറ്റിനു ലഭിച്ചു. സ്ഥിരമായി ലോട്ടറി എടുക്കുന്ന സുരേഷ് കഴിഞ്ഞ ചൊവ്വാഴ്ച ജോലിക്കു പോകുമ്പോഴാണു നാട്ടുകാരനായ സ്മിജേഷിന്റെ പക്കൽ നിന്നു ടിക്കറ്റ് വാങ്ങിയത്. എഫ്എസിടിയിൽ താൽക്കാലിക ജീവനക്കാരനാണു സുരേഷ്. ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റിനു പുറമേ 8000 രൂപ സമ്മാനമുള്ള 11 ടിക്കറ്റുകളും സ്മിജേഷ് ഇവിടെ തന്നെ വിറ്റിട്ടുണ്ട്.കഴിഞ്ഞയാഴ്ച വിൻവിൻ ലോട്ടറി നറുക്കെടുപ്പിൽ ഒന്നാം സമ്മാനം 75 ലക്ഷം രൂപ ലഭിച്ചതു തായിക്കാട്ടുകരയിലെ ചുമട്ടുതൊഴിലാളി പി.എച്ച്. സുധീറിനായിരുന്നു.
Read More » -
NEWS
റെയിൽവേ സ്റ്റേഷനുകളെ സെൻട്രൽ, ടെർമിനൽ എന്നൊക്കെ വിളിക്കുന്നത് എന്തിനാണ് ?
റെയിൽവേ സ്റ്റേഷനുകളെ Central, Terminal, Cantt,Road എന്നിങ്ങനെയൊക്കെ വിളിക്കുന്നത് എന്തുകൊണ്ടാണ്..? Central : തിരക്കുള്ള നഗരത്തിന്റെ മധ്യത്തിൽ ആയിരിക്കും. Terminal : റെയിൽപ്പാത അവസാനിക്കുന്ന സ്റ്റേഷൻ. പിന്നീട് മുന്നോട്ടു പോകാൻ സാധിക്കില്ല. എൻഞ്ചിൻ തിരിച്ച് ഘടിപ്പിച്ച് പോകണം Junction : മൂന്നോ, മൂന്നിൽ അധികമോ റെയിൽവേ റൂട്ടുകൾ കൂടിച്ചേരുന്ന/വിഘടിച്ച് പോകുന്ന സ്റ്റേഷൻ Cantt : Cantonment (military base) ന് അടുത്ത് സ്ഥിതി ചെയ്യുന്നത് Road : ഒരു നഗരത്തിന്/ഗ്രാമത്തിന് പുറത്തുള്ള സ്റ്റേഷൻ.
Read More » -
NEWS
കൂടുതൽ ട്രെയിനുകൾക്ക് കഴക്കൂട്ടത്ത് സ്റ്റോപ്പ് അനുവദിക്കണം
തിരുവനന്തപുരം: എറണാകുളത്ത് നിന്നും ആലപ്പുഴ-കോട്ടയം വഴി തിരുവനന്തപുരത്തേക്കു പോകുന്ന ട്രെയിനുകളിൽ പലതും കഴക്കൂട്ടത്ത് സ്റ്റോപ്പ് ഇല്ലാത്തവയാണ്. Technopark, CET, VSSC, ISRO, Kinfra Park തുടങ്ങിയവയിൽ ജോലി ചെയ്യുന്ന ധാരാളം പേർക്ക് ഇത് മൂലം ബുദ്ധിമുട്ട് ഉണ്ടാകുന്നു. വാരാദ്യത്തിലും വാരാന്ത്യത്തിലും, ധാരാളം യാത്രക്കാർ വന്നു പോകുന്ന സ്റ്റേഷനാണ് ഇത്.എന്നിട്ടും വിരലിൽ എണ്ണാവുന്ന എക്സ്പ്രസ്സ് തീവണ്ടികൾ മാത്രമേ ഇവിടെ നിർത്തുന്നുള്ളൂ.ജനപ്രതിനിധികൾ ഉൾപ്പടെ വിഷയത്തിൽ ഇടപെടണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
Read More » -
NEWS
കൊല്ലം നഗരത്തിന് പച്ചക്കുട നിവർത്തി വാളത്തുംഗൽ കാവ്
കൊല്ലം :തിരക്കുകൾക്കിടയിലും മരങ്ങളാൽ ‘പച്ചക്കുട’ നിവർത്തി ഒളിച്ചിരിക്കുന്ന മൂന്നരയേക്കർ ഇടം – അതാണ് കൊല്ലത്തെ വാളത്തുംഗൽ കാവ്. രണ്ടരനൂറ്റാണ്ടോളം പഴക്കമുള്ള കാവിനെ പറ്റി ചുറ്റുമുള്ളവർക്കു പോലും അധികമൊന്നും അറിയില്ലെന്നതാണ് കൗതുകം. കൊല്ലം നഗരപരിധിയിൽ, മൂന്നരയേക്കറോളം വലുപ്പത്തിലുള്ള ‘പച്ചത്തുരുത്ത്’ പോലെയാണ് വാളത്തുംഗൽ കാവ് നിലകൊള്ളുന്നത്. പളളിമുക്കിൽ നിന്ന് രണ്ടു കിലോമീറ്റർ അകലെ ഇരവിപുരത്തിനു സമീപത്താണ് കാവുള്ളത്. ‘ആകാശ യക്ഷി മരം’ എന്ന പേരിൽ ആരാധിക്കപ്പെടുന്ന ഇവിടത്തെ ഏറ്റവും പഴക്കമുള്ള മരം ഉൾപ്പെടെ ഒട്ടേറെ വൻമരങ്ങളും വള്ളിപ്പടർപ്പുകളും ഇടതിങ്ങി നിൽക്കുന്ന ഈ കാവ് പ്രകൃതി സംരക്ഷണത്തിന്റെ കാമ്പുള്ള ഉദാഹരണമാണ്. കറുത്ത ഓടൽ, കാട്ടുഞാവൽ, അകിൽ, കരിഞ്ഞോട്ട, മയില, ഇല പൊങ്ങ്, ചേര്, ചെറുതാലി, താന്നി വെറ്റിലക്കൊടി, ആനച്ചുവടി, ഇത്തി കാട്ടുപുളി എന്നിങ്ങനെ പല വിധ മരങ്ങളാണ് കാവിലുള്ളത്. വള്ളിപ്പൂച്ച ഉൾപ്പെടെ വംശനാശ ഭീഷണിയിലായ ജീവജാലങ്ങൾക്കു ആവാസവ്യവസ്ഥയൊരുക്കി നൽകുന്നുണ്ട് ഇവിടം. വവ്വാൽക്കൂട്ടങ്ങളും, നാഗത്താന്മാരും എണ്ണിയൊലൊടുങ്ങാത്ത പോലെ കിളികളും പ്രാണികളുമെല്ലാം കാവിന്റെ തണലിൽ പുറംലോകത്തിന്റെ ശല്യങ്ങളൊന്നുമില്ലാതെ ജീവിക്കുന്നു.…
Read More » -
NEWS
ലഹരിക്കയത്തിലെ നഷ്ടബാല്യങ്ങൾ;മക്കൾ മയക്കുമരുന്നിന് അടിമകളായിമാറിയത് അറിയാത്ത അച്ഛനമ്മമാർ
ഒരേസമയം ലഹരിക്കടത്തുകാരായും മയക്കുമരുന്നിന് അടിമകളായും ജീവിച്ചുമരിക്കുകയാണ് നമ്മുടെ കുഞ്ഞുങ്ങൾ.മാതാപിതാക്കൾ ഇത് അറിയാതെ പോകരുത്.മകന്റെ കാര്യം മാത്രമല്ല, മകളുടെ കാര്യം കൂടിയാണ് പറയുന്നത്.കഴിഞ്ഞദിവസം കഞ്ചാവിന്റെ ലഹരിയിൽ കോഴിക്കോട് ബസ് സ്റ്റാൻഡിൽ അക്രമാസക്തരായ ഏഴു വിദ്യാർത്ഥികളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.നാല് ആൺകുട്ടികളും മൂന്നു പെൺകുട്ടികളും.എല്ലാം പതിനെട്ട്-പത്തൊൻപത് വയസ്സ് പ്രായം. മറ്റൊരു കഥ ശൊല്ലട്ടുമാ. അവൾക്ക് വെറും 13 വയസ്സായിരുന്നു പ്രായം പുകവലിയിലായിരുന്നു തുടക്കം. പിന്നാലെ ചെയിൻ സ്മോക്കറായി. വൈകിയില്ല, സുഹൃത്തുക്കൾക്കൊപ്പം കഞ്ചാവിന്റെ ലഹരിയും അവൾ കണ്ടെത്തി. പിന്നെ എല്ലാതരം മയക്കുമരുന്നുകളും. മയക്കുമരുന്നുവാങ്ങാൻ പണം വേണ്ടേ? അതിനായി ലഹരിക്കടത്തുതന്നെ തൊഴിലായി സ്വീകരിച്ചു. ഇവിടെയെത്തുമ്പോൾ മാനസികനില പാടേ തകർന്ന നിലയിലായിരുന്നു” -അങ്കമാലിക്കുസമീപമുള്ള ഞാളൂരിലെ നിർമൽ നികേതൻ ലഹരിവിമുക്തികേന്ദ്രം പ്രോജക്ട് കോ-ഓർഡിനേറ്ററായ സിസ്റ്റർ ഷീജ പാറേക്കാട്ടിലിന്റെ മനസ്സിൽനിന്ന് ആ പെൺകുട്ടിയെക്കുറിച്ചുള്ള ഓർമകൾ മാഞ്ഞിട്ടില്ല. സ്ത്രീകൾക്കും കുട്ടികൾക്കുംവേണ്ടിയുള്ള കേന്ദ്രത്തിൽ ആദ്യമായി പ്രവേശിപ്പിക്കുന്നതും ഈ പെൺകുട്ടിയെയാണ്. ഒരു ഗ്യാങ്ങിൽ അകപ്പെട്ടുപോയ അവൾക്ക് ഏതുസമയത്തും മയക്കുമരുന്ന് ലഭിക്കുമായിരുന്നു. വാങ്ങാൻ പണം തികയാതെവന്നതോടെയാണ് അവൾ…
Read More » -
NEWS
നയൻതാരയുടെ വിവാഹം; ഇടയലേഖനം ഇറക്കാത്തതെന്ത് ?
തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയും സംവിധായകന്‍ വിഘ്നേഷ് ശിവനും നീണ്ട നാളത്തെ പ്രണയത്തിനൊടുവില്‍ മഹാബലിപുരത്ത് വച്ച് ഇന്ന് വിവാഹിതരായിരിക്കുകയാണ്.എന്നാല്‍ ഈ വിവാഹം അറിഞ്ഞില്ലേയെന്നും ഇടയ ലേഖനം ഇറക്കാത്തത് എന്തുകൊണ്ടാണെന്നും പരിഹസിച്ചു രംഗത്ത് എത്തിയിരിക്കുകയാണ് ഒരു യുവാവ്. മതം മാറ്റി അമ്ബലങ്ങളില്‍ കൊണ്ടുനടക്കുന്ന ഈ ജിഹാദ് പരിപാടിയില്‍ അച്ചനോ, സഭയ്ക്കോ, കാസയ്ക്കോ, സാക്ഷാല്‍ പി.സിയ്‌ക്കോ പ്രതിഷേധം വല്ലതുമുണ്ടോ? എന്നാണു കുറിപ്പില്‍ ചോദിക്കുന്നത്. പോസ്റ്റ് പൂര്‍ണ്ണ രൂപം അച്ചോ, ഞാന്‍ മലപ്പുറം മാപ്പളയാണ്. ഇപ്പോള്‍ ചോദിക്കാന്‍ പാടുണ്ടോ എന്നും എനിക്കറിയാന്‍മേല. നമ്മുടെ തിരുവല്ലാക്കാരി അച്ചായത്തിക്കൊച്ചു ഡയാന മറിയം കുര്യനെ ( നയന്‍താര എന്നാണ് പുതിയ പേരെന്ന് കേള്‍ക്കുന്നു ) പ്രായത്തില്‍ കുറഞ്ഞ ഒരു തമിഴ് അണ്ണാച്ചിപ്പയ്യന്‍ വിഘ്‌നേഷ് ശിവന്‍ അടിച്ചോണ്ട്പോയി, ഹൈന്ദവ ആചാരങ്ങള്‍പ്രകാരം കല്യാണം കഴിച്ചത് ഏതുതരം ‘ജിഹാദില്‍’ പെടും?! അല്ലച്ചോ,മതം മാറ്റി അമ്ബലങ്ങളില്‍ കൊണ്ടുനടക്കുന്ന ഈ ജിഹാദ് പരിപാടിയില്‍ അച്ചനോ, സഭയ്ക്കോ, കാസയ്ക്കോ, സാക്ഷാല്‍ പീസിക്കോ പ്രതിഷേധം വല്ലതുമുണ്ടോ?! …
Read More » -
Kerala
എലിപ്പനി രോഗനിര്‍ണയം:സംസ്ഥാനത്ത് ആറ് ലാബുകളില്‍ ലെപ്റ്റോസ്പൈറോസിസ് ആര്‍ടിപിസിആര്‍ പരിശോധന
എലിപ്പനി രോഗനിര്‍ണയം വേഗത്തില്‍ നടത്താന്‍ സംസ്ഥാനത്ത് ആറ് ലാബുകളില്‍ ലെപ്റ്റോസ്പൈറോസിസ് ആര്‍ടിപിസിആര്‍ പരിശോധന നടത്താനുള്ള സംവിധാനമൊരുക്കി വരുന്നതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. നിലവില്‍ തിരുവനന്തപുരം സ്റ്റേറ്റ് പബ്ലിക് ഹെല്‍ത്ത് ലാബ്, തൃശൂര്‍ മെഡിക്കല്‍ കോളജ് എന്നിവിടങ്ങളില്‍ ഈ സംവിധാനം ലഭ്യമാണ്. പത്തനംതിട്ട, എറണാകുളം പബ്ലിക് ഹെല്‍ത്ത് ലാബുകളില്‍ ഒരാഴ്ചയ്ക്കകം ഈ സംവിധാനം സജ്ജമാക്കും. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ അടുത്തുതന്നെ ഈ സംവിധാനം സജ്ജമാക്കും. രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ വളരെ വേഗം രോഗനിര്‍ണയം നടത്തി ചികിത്സ ഉറപ്പാക്കാനാണ് ലെപ്റ്റോസ്പൈറോസിസ് ആര്‍ടിപിസിആര്‍ പരിശോധന നടത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി.
Read More » -
Kerala
രമ്യ ഹരിദാസ് എം പി യൂത്ത് കോൺഗ്രസ് അഖിലേന്ത്യ ജനറൽ സെക്രട്ടറി
യൂത്ത് കോൺഗ്രസ് അഖിലേന്ത്യ ജനറൽ സെക്രട്ടറിയായി രമ്യ ഹരിദാസ് എംപിയെ നിയോഗിച്ചു. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയാണ് പുതിയ ഭാരവാഹി പട്ടിക പ്രഖ്യാപിച്ചത്. 10 ജനറൽ സെക്രട്ടറിമാരും 49 സെക്രട്ടറിമാരും അടങ്ങിയ ഭാരവാഹിപട്ടികയ്ക്കാണ് കോൺഗ്രസ് നേതൃത്വം അംഗീകാരം നൽകിയത്. കേരളത്തിൽ നിന്നുള്ള വിദ്യ ബാലകൃഷ്‌ണൻ, പി എൻ വൈശാഖ് എന്നിവർ ദേശീയ സെക്രട്ടറിമാരാകും. ചാണ്ടി ഉമ്മനെ ഉപസമിതി ചെയർമാനായും തെരഞ്ഞെടുത്തു
Read More » -
Kerala
ബഫർസോൺ:ഇടുക്കി ജില്ലയിൽ എൽഡിഎഫ് ആഹ്വാനം ചെയ്ത ഹർത്താൽ ഇന്ന്
ബഫർസോൺ സംബന്ധിച്ച സുപ്രീംകോടതി ഉത്തരവിനെതിരേ ഇടുക്കി ജില്ലയിൽ എൽഡിഎഫ് ആഹ്വാനം ചെയ്ത ഹർത്താൽ തുടങ്ങി. രാവിലെ ആറുമുതൽ വൈകുന്നേരം ആറു വരെയാണു ഹർത്താൽ. വിഷയത്തിൽ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് എൽഡിഎഫ് ഹർത്താൽ നടത്തുന്നത്. ജനവാസമേഖലകളെ സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയമ നിര്‍മാണം നടത്തണമെന്നാണ് എൽഡിഎഫ്, യുഡിഎഫ് മുന്നണികളുടെ ആവശ്യം. ഈ മാസം 16ന് ഇടുക്കി ജില്ലയിൽ യുഡിഎഫും ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. വനമേഖലയിലെ പരിസ്ഥിതിലോല മേഖല സംബന്ധിച്ച സുപ്രീംകോടതി ഉത്തരവിനെ മറികടക്കാന്‍ പ്ലാന്‍ തയാറാക്കാനാണ് കേരളത്തിന്റെ നീക്കം.
Read More » -
Kerala
കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസ് പ്രതി മണിച്ചന്റെ ജയില്‍മോചനം: സര്‍ക്കാര്‍ വിശദീകരണം നല്‍കി
തിരുവനന്തപുരം: എല്ലാ ചട്ടങ്ങളും പാലിച്ചുകൊണ്ടാണ് കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസിലെ പ്രതി മണിച്ചനുള്‍പ്പെടെ 33 തടവുകാരെ മോചിപ്പിക്കാന്‍ തീരുമാനിച്ചതെന്നു സര്‍ക്കാര്‍. മണിച്ചന്റെ ജയില്‍മോചനം സംബന്ധിച്ച് ഗവര്‍ണര്‍ക്ക് നല്‍കിയ വിശദീകരണത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ വിശദമായ പരിശോധന നടത്തിയതുകൊണ്ടാണ് ഉദ്യോഗസ്ഥ സമിതി ശിപാര്‍ശ ചെയ്ത 64 പേരുടെ പട്ടിക 33 പേരായി ചുരുങ്ങിയതെന്നും സര്‍ക്കാര്‍ വിശദീകരിക്കുന്നു. പല കാരണങ്ങളായാല്‍ ജയില്‍ ഉപദേശക സമിതികള്‍ തള്ളിയ 33 തടവുകാരെ മോചിപ്പിക്കാനുള്ള സര്‍ക്കാര്‍ ശിപാര്‍ശയില്‍ മൂന്നു പ്രധാനപ്പെട്ട കാര്യങ്ങള്‍ക്കാണ് ഗവര്‍ണര്‍ വിശദീകരണം ചോദിച്ചത്. സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷത്തിന്റെ ഭാഗമായി തടവുകാരെ വിട്ടയ്ക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനപ്രകാരമാണ് സര്‍ക്കാര്‍ സമിതിയെ തീരുമാനിച്ചത്. ആഭ്യന്തര സെക്രട്ടറി, നിയമ സെക്രട്ടറി, ജയില്‍ ഡി.ജി.പി. എന്നിവടങ്ങിയ സമിതി 64 തടവുകാരുടെ പേരുകളാണ് മോചനത്തിനായി നിര്‍ദേശിച്ചത്. ഇതില്‍ നിന്നും 33 പേരെ തെരഞ്ഞെടുത്തതെങ്ങനെയെന്നാണ് പ്രധാനമായും ഗവര്‍ണര്‍ ഉന്നയിച്ച സംശയം. 20 വര്‍ഷത്തിലേറെയായി ജയിലില്‍ മോചനമില്ലാതെ കിടക്കുന്നവര്‍, പ്രായമായവര്‍, രോഗികള്‍ എന്നിവര്‍ക്ക് പരിഗണ നല്‍കിയാണ്…
Read More »