റാഞ്ചി: ഝാര്‍ഖണ്ഡില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത രണ്ടു പേരെ നാട്ടുകാര്‍ മണ്ണെണ്ണ ഒഴിച്ചു കത്തിച്ചു. ഝാര്‍ഖണ്ഡിലെ ഗുംല ജില്ലയിലാണ് സംഭവം. ആക്രമണത്തിനിരയായ ഒരാള്‍ മരിച്ചു. മറ്റൊരാളെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പെണ്‍കുട്ടിയും കുടുംബവും അടുത്തള്ള ഗ്രാമത്തില്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്തു മടങ്ങുകയായിരുന്നു. ബസ് വൈകിയതോടെ കിട്ടിയ വാഹനങ്ങളില്‍ വീടെത്താനായി ശ്രമം. അതിനിടെ, പെണ്‍കുട്ടിയുടെ കുടുംബത്തിനു പരിചിതരായ പ്രതികള്‍ െബെക്കിലെത്തി. തുടര്‍ന്ന് ഇവര്‍ക്കൊപ്പം പെണ്‍കുട്ടിയെ െബെക്കില്‍ കയറ്റി വിട്ടു. എന്നാല്‍, വീട്ടിലേക്കു പോകുന്ന വഴിയില്‍ പ്രതികള്‍ കുട്ടിയെ ബലാല്‍സംഗം ചെയ്യുകയായിരുന്നു.
വീട്ടില്‍ എത്തിയ കുട്ടി കുടുംബാംഗങ്ങളോട് സംഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞു. ഇതുകേട്ട് ക്ഷുഭിതരായ കുടുംബാംഗങ്ങളും നാട്ടുകാരും ചേര്‍ന്ന് പ്രതികളെ പിടികൂടി ക്രൂരമായി മര്‍ദിച്ചു. പിന്നീട് ഇരുവരുടെയും ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി. ഒരാള്‍ സംഭവ സ്ഥലത്തു വച്ചുതന്നെ മരിച്ചു. രണ്ടാമനെ രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പ്രവേശിപ്പിച്ചു.