Month: June 2022
-
NEWS
പിണറായി വിജയനെതിരെ സ്വപ്ന സുരേഷ് നടത്തിയ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചന: സരിത എസ് നായർ
തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെതിരെ അടക്കം സ്വപ്ന സുരേഷ് നടത്തിയ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്ന് സരിത എസ് നായര്‍. എറണാകുളത്ത് വെച്ച് പിസി ജോര്‍ജും സ്വപ്നയും സരിത്തും അടക്കമുളളവര്‍ ചേര്‍ന്നാണ് ഗൂഢാലോചന നടത്തിയതെന്നും സരിത പറയുന്നു.തൃക്കാക്കരതിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുളള പ്ലാന്‍ ആയിരുന്നുവെന്നും എന്നാല്‍ ചില കാരണങ്ങള്‍ കൊണ്ട് വൈകിപ്പോയതാണെന്നും സരിത എസ് നായര്‍ പറയുന്നു.റിപ്പോര്‍ട്ടര്‍ ടിവി ചാനല്‍ ചര്‍ച്ചയിലാണ് സരിതയുടെ പ്രതികരണം.
Read More » -
NEWS
കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടം ഉടൻ; ഭരണാനുമതി നൽകി
കൊച്ചി: കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിന് ഭരണാനുമതി നൽകി.കാക്കനാട് വരെ മെട്രോ നീട്ടുന്നതിന് വേണ്ടി ഭൂമിയേറ്റെടുക്കാന്‍ 189 കോടി രൂപയ്ക്ക് ഭരണാനുമതി നല്‍കികൊണ്ട് കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമെടുത്തത്.നേരത്തെ പദ്ധതിക്ക് അനുമതി നൽകിയിരുന്നെങ്കിലും തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് വന്നതോടെ നിർത്തി വയ്ക്കുകയായിരുന്നു. കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം മുതല്‍ കാക്കനാട് ഇന്‍ഫോപാര്‍ക്ക് വരെയാണ് മെട്രോയുടെ രണ്ടാം ഘട്ടം.2015-ല്‍ മെട്രോയുടെ ആദ്യഘട്ടം പൂര്‍ത്തിയായപ്പോൾ തന്നെ തൃക്കാക്കരയിലേക്കുള്ള എക്‌സ്‌ടെന്‍ഷന്‍ ആലോചിച്ചിരുന്നതാണ്.എന്നാൽ അന്നത്തെ യുഡിഎഫ് സർക്കാർ ഇതിന് വലിയ താൽപ്പര്യമെടുത്തിരുന്നില്ല. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ എൽഡിഎഫിന്റെ പ്രധാന വാഗ്ദാനമായിരുന്നു ഇത്. ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പിണറായി സർക്കാർ പദ്ധതിക്ക് ഭരണാനുമതി നൽകുകയായിരുന്നു.
Read More » -
NEWS
മോഹന്‍ലാലിനെതിരായ ആനക്കൊമ്ബ് കേസ് പിന്‍വലിക്കാന്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളി
കൊച്ചി: മോഹന്‍ലാലിനെതിരായ ആനക്കൊമ്ബ് കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളി. പെരുമ്ബാവൂര്‍ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഹര്‍ജി തള്ളിയത്.കേസുമായി മുന്നോട്ട് പോകാമെന്ന് അറിയിച്ച കോടതി മോഹന്‍ലാല്‍ തുടര്‍നടപടികള്‍ നേരിടണമെന്നും വ്യക്തമാക്കി. 2012 ലാണ് കേസിന് ആസ്പദമായ സംഭവം.ആദായനികുതി വകുപ്പ് കൊച്ചിയില്‍ മോഹന്‍ലാലിന്റെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് ആനക്കൊമ്ബുകള്‍ പിടിച്ചെടുത്തത്.തുടര്‍ന്ന് വനംവകുപ്പ് മോഹന്‍ലാലിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.പണം കൊടുത്താണ് ആനക്കൊമ്ബുകള്‍ വാങ്ങിയതെന്നായിരുന്നു മോഹന്‍ലാലിന്റെ വാദം.
Read More » -
NEWS
തിരുവല്ലയിൽ ടിപ്പർലോറി ഇടിച്ച് സ്കൂട്ടർ യാത്രികയ്ക്ക് ദാരുണാന്ത്യം
തിരുവല്ല: ഇരവിപേരൂരിൽ അമിത വേഗതയിലെത്തിയ ടിപ്പർലോറി ഇടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം.റാന്നി അങ്ങാടി ഇട്ടിച്ചുവട് പൂവത്തൂർ ബാബുവിന്റെ ഭാര്യ ഷേർലിയാണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം.റാന്നിയിൽ നിന്നും തിരുവല്ലയിലേക്ക് പോകുകയായിരുന്നു ഷേർളി.കോഴഞ്ചേരി ഭാഗത്തുനിന്നും അമിതവേഗത്തിൽ എത്തിയ ടിപ്പർലോറിയാണ് ഇടിച്ചത്.പെട്ടെന്നുതന്നെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ഷേർളിയെ രക്ഷിക്കാനായില്ല.
Read More » -
NEWS
ഓടത്തെരുമലകൾ തകർക്കരുത്; ജല സ്രോതസ്സുകൾ ഇല്ലാതാക്കരുത്:കേരളാ ശാസ്ത്രസാഹിത്യ പരിഷത്ത്
കോഴിക്കോട് :കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ കക്കാട് വില്ലേജിൽ പെടുന്ന ഓടത്തെരുവിൽ രണ്ടു മലകളിൽ വൻതോതിൽ മൺകയ്യേറ്റം നടക്കുന്നു.എൻ.സി. ഹോസ്പിറ്റലിനു സമീപത്തായും എതിർവശങ്ങളിലായും മൂന്നിടങ്ങളിലായാണ് അനധികൃത മണ്ണെടുപ്പ് തകൃതിയായി നടക്കുന്നത്. താർ മിക്സിംഗ് യൂണിറ്റിനുവേണ്ടി മണ്ണിടിച്ച മലയുടെ പടിഞ്ഞാറു ഭാഗത്ത് വലിയ തോതിൽ പാറ പൊട്ടിക്കുന്ന ഒരു ക്വാറി മുമ്പേ തന്നെ പ്രവർത്തിക്കുന്നുമുണ്ട്.ഈ മലകളിൽ നിന്നും ഉത്ഭവിച്ചിരുന്ന നിരവധി നീരൊഴുക്കുകൾ ഇതോടെ ഇല്ലാതായിരിക്കയാണ്. ലക്ഷക്കണക്കിന് ലിറ്റർ ജലമാണ് ഓരോ മലയും സംഭരിച്ച് വച്ചിരിക്കുന്നത്.ഇങ്ങനെ സംഭരിക്കപ്പെടുന്ന ജലമാണ് നീരുറവകളായി സമീപത്തെ ജലസ്രോതസ്സുകളിലേക്ക് കിനിഞ്ഞ് എത്തുന്നതും ഉപരിതലത്തിലൂടെ അരുവികളായി ഒഴുകുന്നതും.ഒരു മല ഇല്ലാതായാൽ ജലസംഭരണത്തിൻ്റെ ഒരു വലിയ സാധ്യതയാണു ഇല്ലാതാകുന്നത്. മനുഷ്യന് പ്രാണവായു കഴിഞ്ഞാൽ ഏറ്റവുമധികം ആവശ്യമുള്ളതും അതുതന്നെയാണല്ലോ.കൂടാതെ ജൈവവൈവിധ്യം, ആവാസവ്യവസ്ഥ എന്നിവയ്ക്കുണ്ടാകുന്ന ശോഷണം, കാർബൺ എമിഷനെ ആഗിരണം ചെയ്യലിലുണ്ടാകുന്ന കുറവു കാരണം ഉണ്ടാകുന്ന ചൂട് തുടങ്ങി ഒട്ടേറെ പാരിസ്ഥിതിക പ്രശ്നങ്ങളും ഉടലെടുക്കും. ധാരാളം ജലസംഭരണ ശേഷിയുള്ള ഓടത്തെരുമലകൾ, സസ്യ ജൈവസമ്പന്നതയിലും ആവാസവ്യവസ്ഥാ പരിപാലനത്തിലും…
Read More » -
NEWS
ബാപ്പ മരിച്ചിട്ടില്ല; കൊല്ലരുത്:കെ ടി ജലീൽ
“അദ്ദേഹം മരിച്ചിട്ടില്ല”,കെ ടി ജലീൽ എഴുതുന്നു: ഏഷ്യാനെറ്റിൻ്റെ അന്തിച്ചർച്ചയിൽ അഡ്വ: ജയശങ്കറും അവതാരകൻ വിനു വി ജോണും ചേർന്ന് മരിപ്പിച്ച എൻ്റെ വന്ദ്യ പിതാവാണ് ചിത്രത്തിൽ. 86 വയസ്സായി. പൂർണ്ണ ആരോഗ്യവാൻ. എന്നും മൂന്ന് കിലോമീറ്റർ നടന്നാണ് അദ്ദേഹം വളാഞ്ചേരി അങ്ങാടിയിലേക്ക് പോവുകയും വരികയും ചെയ്യുക. ഒരു പക്ഷെ കിണറ്റിൽ നിന്ന് ഈ പ്രായത്തിലും വെള്ളം ബക്കറ്റിൽ കോരി കുളിക്കുന്നവർ വളരെ അപൂർവ്വമാകും. ആ അപൂർവ്വരിൽ ഒരാളാണ് എൻ്റെ ഉപ്പ. കോട്ടൻ ഷർട്ടും കരയില്ലാത്ത സിങ്കിൾ മല്ല് മുണ്ടും തോളിൽ ഒരു ടർക്കിയുമാണ് വേഷം. പുതു തലമുറയിൽ പെടുന്നവർക്ക് പഴക്കം ചെന്ന വാച്ച് കാണണമെങ്കിൽ അദ്ദേഹത്തിൻ്റെ കയ്യിലേക്ക് നോക്കിയാൽ മതി. ചെരുപ്പും ഷൂവും തേയുന്നത് വരെ ഉപയോഗിക്കും. പതിനാറ് വയസ്സ് മുതൽ സമ്പൂർണ്ണ വെജിറ്റേറിയൻ. റേഷൻ കടയിലെയും മാവേലി സ്റ്റോറിലെയും സ്ഥിര സന്ദർശകൻ. ബാലൻ നായരുടെ അംബിക ഹോട്ടലിലെ ചായ കുടിക്കാൻ അങ്ങാടിയിലെത്തുന്ന പതിവിന് ഇന്നും ഭംഗം വരുത്താത്ത പഴമക്കാരൻ. അൻപത്…
Read More » -
NEWS
മതനിന്ദ; ഇന്ത്യയ്ക്ക് പിന്തുണയുമായി ഫ്രാൻസ്
ന്യൂഡൽഹി : ബിജെപി പ്രതിനിധി നടത്തിയ വിദ്വേഷ പ്രസ്താവന മുസ്ലിം രാജ്യങ്ങളില്‍ വലിയ പ്രതിഷേധത്തിന് വഴി തെളിച്ചിരിക്കെ മതനിന്ദ വിഷയം ആഗോള തലത്തില്‍ വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്.എന്നാൽ അറബ് രാജ്യങ്ങളുടെ വിമർശനങ്ങൾക്കെതിരെ നിലപാട് എടുത്ത ഇന്ത്യക്ക് ഇപ്പോളിതാ ഫ്രാൻസ് പിന്തുണയുമായി എത്തിയിരിക്കുകയാണ്. ഇന്ത്യക്ക് മുൻപ് ഫ്രാന്‍സിലാണ് മതനിന്ദ നിയമം വലിയ കോലാഹലങ്ങള്‍ സൃഷ്ടിച്ചത്.എന്നാൽ ആഗോള തലത്തില്‍ വിഷയത്തില്‍ ഫ്രാന്‍സിന് വളരെയധികം പിന്തുണയാണ് ലഭിച്ചത്.ഇപ്പോളിതാ അതേ ഫ്രാൻസ് ഇന്ത്യയ്ക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ്. ഷാര്‍ലെ ഹെബ്ദോ എന്ന വീക്ക്‌ലിയില്‍ പ്രവാചകന്‍ മുഹമ്മദ് നബിയെ അവഹേളിക്കുന്നെന്ന ആരോപണം നേരിട്ട കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതായിരുന്നു ഫ്രാന്‍സിലെ വിവാദങ്ങളുടെ മൂല കാരണം. 2015 വീക്ക്‌ലിയുടെ ഓഫീസില്‍ രണ്ട് ഭീകരവാദികള്‍ ആക്രമണം നടത്തി. 12 പേര്‍ ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. എന്നാല്‍ അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം 2020 ല്‍ ഷാര്‍ലെ ഹെബ്ദോ വീക്ക്‌ലി വീണ്ടും വിവാദ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചു. ഇതോടെ പ്രശ്‌നങ്ങള്‍ വീണ്ടും ഗുരതരമായി. ഷാര്‍ലെ ഹെബ്ദോ കാര്‍ട്ടൂണ്‍ ക്ലാസ് മുറിയില്‍ കാണിച്ചതിന്റെ പേരില്‍ 2020 ഒക്ടോബര്‍…
Read More » -
NEWS
അനര്‍ഹമായി ഉപയോഗിച്ചുവന്ന റേഷൻ കാർഡുകൾ പിടിച്ചെടുത്തു;10 ലക്ഷം രൂപ പിഴ
തൃശൂർ: കൊട്ടാരസദൃശ്യമായ വീടും വിദേശജോലിയും വാഹനങ്ങളും.റേഷൻ കാർഡിൽ പരമ ദരിദ്രൻ.ഭക്ഷ്യപൊതുവിതരണ വകുപ്പ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയവർക്ക് 10 ലക്ഷം രൂപ വരെ പിഴ ഇട്ടു തുടങ്ങി. ഇരുനില വീടും കാറുമുള്ളവരും മഞ്ഞയും പിങ്കും മുന്‍ഗണനാ റേഷന്‍കാര്‍ഡ് ഉപയോഗിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് 10 ലക്ഷം രൂപ പിഴ ഈടാക്കാന്‍ ഭക്ഷ്യപൊതുവിതരണ വകുപ്പ് നടപടി ആരംഭിച്ചത്. ജില്ലയിലെ വിവിധ താലൂക്കുകളില്‍ ഭക്ഷ്യപൊതുവിതരണ വകുപ്പിലെ സ്പെഷ്യല്‍ സ്ക്വാഡ് 177 വീടുകളില്‍ നടത്തിയ പരിശോധനയില്‍ അനര്‍ഹമായി കൈവശം വച്ചിരിക്കുന്ന ഇത്തരം റേഷന്‍ കാര്‍ഡുകള്‍ പിടിച്ചെടുത്ത് പൊതുവിഭാഗത്തിലേക്ക് മാറ്റിയതായി ജില്ലാ സപ്ലൈ ഓഫീസര്‍ പി ആര്‍ ജയചന്ദ്രന്‍ അറിയിച്ചു. പിഴ ഈടാക്കാനും നടപടി തുടങ്ങി. 500 മുതല്‍ 2500 സ്‌ക്വയര്‍ ഫീറ്റ് വീട്, ആഡംബര കാറുകള്‍, വിദേശജോലി, പൊതുമേഖലാ സ്ഥാപനത്തിലെ ജോലിക്കാര്‍ തുടങ്ങിയവര്‍ അനര്‍ഹമായി കാര്‍ഡ് കൈവശം വച്ചവരിലുള്‍പ്പെടും. ഇവരില്‍നിന്ന് പിഴയിനത്തില്‍ 10ലക്ഷത്തോളം രൂപ സര്‍ക്കാരിലേക്ക് അടയ്‌ക്കാനുള്ള നോട്ടീസ് നല്‍കി. അനര്‍ഹമായി കൈപ്പറ്റിയ റേഷന്‍ വിഹിതത്തിന്റെ വില…
Read More » -
NEWS
വിഴിഞ്ഞത്ത് അച്ഛനും മകനും ഷോക്കേറ്റ് മരിച്ചു
തിരുവനന്തപുരം: വിഴിഞ്ഞത്ത് അച്ഛനും മകനും ഷോക്കേറ്റ് മരിച്ചു. തേങ്ങയിടാൻ ശ്രമിക്കുന്നതിനിടെ ഇരുമ്പുതോട്ടി വൈദ്യുതലൈനിൽ തട്ടിയാണ് അപകടം. ചൊവ്വര സ്വദേശി അപ്പുകുട്ടൻ, മകൻ റെനിൽ എന്നിവരാണ് മരിച്ചത്.കെഎസ്ഇബി ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.
Read More » -
NEWS
പരിശോധനയ്ക്കിടയിൽ പോലീസുകാർ വാഹനത്തിൽ കൈവയ്ക്കുന്നത് എന്തിനാണെന്ന് അറിയാമോ?
പോലീസുകാർ വാഹന പരിശോധനയ്ക്കായി നിർത്തിക്കുമ്പോൾ വാഹനത്തിൻ്റെ പിൻഭാഗത്തായി മനപൂർവം കൈപ്പത്തിയടയാളം അവശേഷിപ്പിക്കുന്ന രീതിയിൽ കൈകൾ വയ്ക്കാറുണ്ട്.ശ്രദ്ധിച്ചിട്ടില്ലെങ്കിൽ ഇനിയും ശ്രദ്ധിക്കണം. ഇത് എന്തിനാണെന്ന് അറിയാമോ? എന്തെങ്കിലും കാരണവശാൽ പോലീസുകാരനെന്തെങ്കിലും(ആക്രമണം) സംഭവിച്ചാൽ തെളിവശേഷിപ്പിക്കുവാനാണത്രെ ഇങ്ങനെ ചെയ്യുന്നത് !!
Read More »