NEWS

തിരുവല്ലയിൽ ടിപ്പർലോറി ഇടിച്ച് സ്കൂട്ടർ യാത്രികയ്ക്ക് ദാരുണാന്ത്യം

തിരുവല്ല: ഇരവിപേരൂരിൽ അമിത വേഗതയിലെത്തിയ ടിപ്പർലോറി ഇടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം.റാന്നി അങ്ങാടി ഇട്ടിച്ചുവട് പൂവത്തൂർ ബാബുവിന്റെ ഭാര്യ ഷേർലിയാണ് മരിച്ചത്.
ഇന്ന് രാവിലെയായിരുന്നു സംഭവം.റാന്നിയിൽ നിന്നും തിരുവല്ലയിലേക്ക് പോകുകയായിരുന്നു ഷേർളി.കോഴഞ്ചേരി ഭാഗത്തുനിന്നും അമിതവേഗത്തിൽ എത്തിയ ടിപ്പർലോറിയാണ് ഇടിച്ചത്.പെട്ടെന്നുതന്നെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ഷേർളിയെ രക്ഷിക്കാനായില്ല.

Back to top button
error: