കൊച്ചി: കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിന് ഭരണാനുമതി നൽകി.കാക്കനാട് വരെ മെട്രോ നീട്ടുന്നതിന് വേണ്ടി ഭൂമിയേറ്റെടുക്കാന്‍ 189 കോടി രൂപയ്ക്ക് ഭരണാനുമതി നല്‍കികൊണ്ട് കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമെടുത്തത്.നേരത്തെ പദ്ധതിക്ക് അനുമതി നൽകിയിരുന്നെങ്കിലും തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് വന്നതോടെ നിർത്തി വയ്ക്കുകയായിരുന്നു.
കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം മുതല്‍ കാക്കനാട് ഇന്‍ഫോപാര്‍ക്ക് വരെയാണ് മെട്രോയുടെ രണ്ടാം ഘട്ടം.2015-ല്‍ മെട്രോയുടെ ആദ്യഘട്ടം പൂര്‍ത്തിയായപ്പോൾ തന്നെ തൃക്കാക്കരയിലേക്കുള്ള എക്‌സ്‌ടെന്‍ഷന്‍ ആലോചിച്ചിരുന്നതാണ്.എന്നാൽ അന്നത്തെ യുഡിഎഫ് സർക്കാർ ഇതിന് വലിയ താൽപ്പര്യമെടുത്തിരുന്നില്ല.
തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ എൽഡിഎഫിന്റെ പ്രധാന വാഗ്ദാനമായിരുന്നു ഇത്. ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പിണറായി സർക്കാർ പദ്ധതിക്ക് ഭരണാനുമതി നൽകുകയായിരുന്നു.