Month: June 2022

  • NEWS

    ഗുളികയുടെ എണ്ണം ചതിച്ച് ആശാനേ…! 20,000 ദിര്‍ഹം പിഴയും നാടുകടത്തലും ശിക്ഷ വിധിക്കപ്പെട്ട മലയാളിക്ക് ഒടുവില്‍ 90 ദിവസത്തിന് ശേഷം മോചനം

    അബുദാബി: അനുമതില്ലാതെ അളവില്‍ കൂടുതല്‍ മരുന്നു കൊണ്ടുവന്നതിന് യുഎഇയില്‍ പിടിയിലായ മലയാളി ജയില്‍ മോചിതനായി. പാലക്കാട് ചെര്‍പ്പുളശ്ശേരി സ്വദേശി നൗഫലിനെയാണ് അല്‍ഐന്‍ അപ്പീല്‍ കോടതി കുറ്റവിമുക്തനാക്കിയത്. 90 ദിവസങ്ങള്‍ക്ക് ശേഷമാണ് മോചനം ലഭിച്ചത്. മാര്‍ച്ച് 30ന് നാട്ടില്‍ നിന്ന് സഹോദരന്‍ നൗഷാദിനൊപ്പം അല്‍ഐന്‍ രാജ്യാന്തര വിമാനത്താവളത്തിലെത്തിയതാണ് നൗഫല്‍. സുഖമില്ലാത്ത അനുജന് വേണ്ടി നാട്ടില്‍ നിന്ന് ഗുളികകള്‍ വാങ്ങിയിരുന്നു. ഒരു വര്‍ഷം വരെയുള്ള ഗുളികകള്‍ കൊണ്ടുപോകാമെന്ന് മെഡിക്കല്‍ ഷോപ്പുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് 289 ഗുളികകള്‍ വാങ്ങി. ഈ മരുന്ന് നൗഫലിന്റെ ബാഗിലാണ് സൂക്ഷിച്ചിരുന്നത്. മരുന്നിന്റെ കുറിപ്പടി നൗഷാദിന്റെ പക്കലായിരുന്നു. അല്‍ഐന്‍ വിമാനത്താവളത്തിലെ പരിശോധനയില്‍ ബാഗില്‍ നിന്ന് ഗുളിക കണ്ടെടുത്തു. ഈ ഗുളികയക്ക് നിയന്ത്രണം ഉണ്ടെന്നും ചെറിയ അളവായിരുന്നെങ്കില്‍ കുഴപ്പമില്ലെന്നുമായിരുന്നു അധികൃതര്‍ പറഞ്ഞത്. അപ്പോഴാണ് നൗഫല്‍ ഈ വിവരം അറിഞ്ഞത്. നൗഫലിനെതിരെ കേസെടുത്ത് വിമാനത്താവളത്തില്‍ നിന്ന് ജയിലിലേക്ക് മാറ്റി. ഒരാഴ്ച റിമാന്‍ഡ് ചെയ്തു. പ്രോസിക്യൂഷന് മുമ്പില്‍ ഹാജരാക്കി. എന്നാല്‍ ഗുളിക അളവില്‍ കൂടുതലായതിനാല്‍ 20,000…

    Read More »
  • Tech

    ഡേറ്റാ ട്രാന്‍സ്മിഷന്‍ വേഗത്തില്‍ പുതിയ റെക്കോര്‍ഡ്; സെക്കന്‍ഡില്‍ 1.02 പെറ്റാബിറ്റ് ഡേറ്റ !

    ടോക്കിയോ: ഡേറ്റാ ട്രാന്‍സ്മിഷന്‍ വേഗത്തില്‍ പുതിയ റെക്കോര്‍ഡ് സ്ഥാപിച്ച് ജപ്പാനിലെ ഗവേഷകര്‍. നിലവിലുള്ളതിനേക്കാള്‍ ഒരുലക്ഷം വേഗം മടങ്ങ് വേഗത്തില്‍ ഡേറ്റാ ട്രാന്‍സ്മിഷന്‍ സാധ്യമാക്കുന്ന സാങ്കേതിക വിദ്യയാണ് വികസിപ്പിക്കുന്നത്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് ടെക്‌നോളജിയിലെ (എന്‍ഐസിടി) നെറ്റ്വര്‍ക്ക് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഒരു മള്‍ട്ടി-കോര്‍ ഫൈബറിലൂടെ (എംസിഎഫ്) സെക്കന്‍ഡില്‍ 1.02 പെറ്റാബിറ്റ് ഡേറ്റ വരെ വിജയകരമായി കൈമാറ്റം ചെയ്തിട്ടുണ്ടെന്ന് ഗവേഷകര്‍ പറയുന്നു. ഒരു പെറ്റാബിറ്റ് (1 പിബി) എന്നാല്‍ 1,000,000 ജിഗാബൈറ്റിന് (ജിബി) തുല്യമാണ്. ഇന്റര്‍നെറ്റിന് സെക്കന്‍ഡില്‍ ഒരു പെറ്റാബിറ്റ് സ്പീഡുണ്ടെങ്കില്‍ തത്സമയ കവറേജ് തടസമില്ലാതെ ലഭ്യമാക്കാന്‍ കഴിയും. എട്ടു കെ ബ്രോഡ്കാസ്റ്റിങ്ങിന്റെ 10 ദശലക്ഷം ചാനലുകള്‍ സെക്കന്‍ഡില്‍ ഒരേസമയം പ്രവര്‍ത്തിപ്പിക്കാനും കഴിയും. ലോകത്തിന്റെ എല്ലാ കോണില്‍ നിന്നും തത്സമയ കവറേജ് ലഭ്യമാകും എന്ന പ്രത്യേകതയുമുണ്ട്.ഓരോ സെക്കന്‍ഡിലും 51.499 കിലോമീറ്ററിലധികം വേഗത്തില്‍ 1.02 പിബി ഡേറ്റ സഞ്ചരിക്കുമെന്നാണ് നീരിക്ഷണം. ഓരോ സെക്കന്‍ഡിലും 127,500 ജിബി ഡേറ്റ…

    Read More »
  • Kerala

    മകളുടെ പേര് പറഞ്ഞാല്‍ അദ്ദേഹത്തിന് സഹിക്കാന്‍ പറ്റില്ല; ഷാജ് കിരണുമായുള്ള സംഭാഷണം വെളിപ്പെടുത്തി സ്വപ്ന

    കൊച്ചി: തന്നെ ഭീഷണിപ്പെടുത്തിയ സുഹൃത്ത് ഷാജ് കിരണുമായുള്ള ശബ്ദ രേഖ പുറത്ത് വിട്ട് സ്വപ്ന സുരേഷ്. ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ശബ്ദരേഖയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെയും കോടിയേരി ബാലകൃഷ്ണന്റെയും കാര്യങ്ങളടക്കം ഷാജ് കിരണ്‍ പറയുന്നതായാണ് വിവരം. പാലക്കാട് ജോലി ചെയ്യുന്ന എച്ച്ആര്‍ഡിഎസ് സ്ഥാപനത്തിന്റെ ഓഫിസില്‍ വച്ചാണ് ശബ്ദരേഖ പുറത്തുവിട്ടത്. വര്‍ഷങ്ങള്‍ മുമ്പേ ഷാജിനെ അറിയാമെന്നും ശിവശങ്കറിന്റെ പുസ്തകം ഇറങ്ങിയ ശേഷമാണ് ഷാജുമായി വീണ്ടും പരിചയം പുതുക്കിയതെന്നും സ്വപ്ന വ്യക്തമാക്കി. രഹസ്യമൊഴി കൊടുത്ത ശേഷം നിര്‍ബന്ധമായും കാണണം എന്ന് ഷാജ് പറഞ്ഞു. അതനുസരിച്ച് തൃശൂരില്‍ വെച്ച് കണ്ടു. രഹസ്യമൊഴി നല്‍കിയ അന്ന് ഷാജിനെ കണ്ടിരുന്നു. ഷാജും ഇബ്രാഹിമുമായാണ് കാണാനെത്തിയത്. ഷാജ് ആണ് ഭീഷണിപ്പെടുത്തിയത്. ഇബ്രാഹിം ഒന്നും മിണ്ടിയില്ല. സരിത്തിനെ നാളെ പൊക്കുമെന്ന് ഭീഷണിപ്പെടുത്തി. അതിനാലാണ് സരിത്തിനെ കാണാതായപ്പോള്‍ ഷാജിനെ ആദ്യം വിളിച്ചത്. ‘നാളെ സരിത്തിനെ പൊക്കും. കളിച്ചിരിക്കുന്നത് ആരോടാണെന്ന് അറിയാമോ? അദ്ദേഹത്തിന്റെ മകളുടെ പേര് പറഞ്ഞാല്‍ അദ്ദേഹത്തിന് സഹിക്കാന്‍ കഴിയില്ല, എന്നായിരുന്നു ഭീഷണി’…

    Read More »
  • Kerala

    എല്ലാ റിസ്‌ക്കും എടുത്ത് ഒരു കുഞ്ഞിനെ നല്‍കാമെന്ന് പറഞ്ഞത് ഒരു സ്ത്രീയുടെ വേദന മനസിലാക്കിയെന്ന് സ്വപ്ന

    പാലക്കാട്: അമ്മയാകില്ലെന്ന ഷാജ് കിരണിന്റെ ഭാര്യയുടെ വേദന മനസിലാക്കിയാണ് തനിക്ക് കഴിയുന്നത് ചെയ്യാമെന്ന് താന്‍ പറഞ്ഞതെന്നും അതിലെന്തേലും കുഴപ്പമുണ്ടേല്‍ ആര്‍ക്കുവേണേലും എന്നെ അടിക്കാമെന്നും സ്വപ്ന സുരേഷ്. താന്‍ വാടക ഗര്‍ഭപാത്രം വാഗ്ദാനം ചെയ്‌തെന്ന ഷാജ് കിരണിന്റെ പരാമര്‍ശത്തോടു പ്രതികരിക്കുകയായിരുന്നു സ്വപ്‌ന. താന്‍ വാടക ഗര്‍ഭപാത്രം വാഗ്ദാനം ചെയ്‌തെന്ന ഷാജ് കിരണിന്റെ പരാമര്‍ശത്തോട് പ്രതികരിച്ച് സ്വപ്ന സുരേഷ്. അമ്മയാകില്ലെന്ന ഷാജ് കിരണിന്റെ ഭാര്യയുടെ വേദന മനസിലാക്കിയാണ് തനിക്ക് കഴിയുന്നത് ചെയ്യാമെന്ന് താന്‍ പറഞ്ഞത്. ആരോഗ്യം അനുവദിക്കുകയാണെങ്കില്‍ നിങ്ങളെ ഞാനൊരു അമ്മയാക്കാമെന്നാണ് ഞാന്‍ അവരോട് പറഞ്ഞത്. ഒരു സ്ത്രീയുടെ വേദനയാണ് ഞാന്‍ മനസിലാക്കിയത്. എനിക്ക് മക്കളില്ലായിരുന്നെങ്കില്‍ ഞാനും കുറെ അനുഭവിച്ചേനെ. ഒരുപാട് പള്ളികളിലും അമ്പലത്തിലും അവര് പോയിട്ടുണ്ടാവും. എല്ലാ റിസ്‌ക്കും എടുത്ത് ഒരു കുഞ്ഞിനെ നല്‍കാമെന്നാണ് ഞാന്‍ പറഞ്ഞത്. കുഞ്ഞിനായി 10 ലക്ഷം രൂപ വാഗ്ദാനം ചെയ്തിരുന്നു. അവരുടെ വേദന മനസിലാക്കിയാണ് പൈസ വേണ്ടെന്നും കുഞ്ഞിനെ തരാമെന്നും ഞാന്‍ അറിയിച്ചതെന്നും സ്വപ്‌ന പറഞ്ഞു. പിണറായി…

    Read More »
  • Business

    മോട്ടോര്‍ സൈക്കിള്‍ പ്രേമികള്‍ക്കായി എക്‌സ് ക്ലാന്‍ റൈഡിംഗ് ക്ലബ്ബ് അവതരിപ്പിച്ച് ഹീറോ മോട്ടോര്‍ കോര്‍പ്

    കൊച്ചി: രാജ്യത്തെ മോട്ടോര്‍ സൈക്ലിംഗ് സംസ്‌കാരം വിപുലമാക്കുക എന്ന ലഷ്യവുമായി എക്‌സ് പള്‍സ് ഉടമകള്‍ക്കായി എക്‌സ് ക്ലാന്‍ റൈഡിംഗ് ക്ലബ്ബ് അവതരിപ്പിച്ച് ലോകത്തിലെ ഏറ്റവും വലിയ മോട്ടോര്‍ സൈക്കിള്‍, സ്‌കൂട്ടര്‍ നിര്‍മ്മാതാക്കളായ ഹീറോ മോട്ടോ കോര്‍പ്പ്. ഡെറാഡൂണ്‍, ഗുവാഹത്തി, ബെംഗളൂരു, കൊച്ചി, മുംബൈ എന്നിങ്ങനെ രാജ്യത്തെ അഞ്ച് നഗരങ്ങളിലായി ഉദ്ഘാടനം ചെയ്യുന്ന പുത്തന്‍ പ്ലാറ്റ്ഫോം 2022 അവസാനത്തോടെ മറ്റ് നഗരങ്ങളിലേക്കും വ്യാപിപ്പിക്കും. ഹീറോ എക്‌സ് പള്‍സ് മോട്ടോര്‍ സൈക്കിള്‍ ഉടമകള്‍ക്ക് പരസ്പരം ഇടപഴകുന്നതിനും സൗഹൃദം പങ്കിടുന്നതിനും വളര്‍ന്നുവരുന്നവരും പരിചയസമ്പന്നരുമായ റൈഡര്‍മാരുമായി സൗഹൃദം വളര്‍ത്തുന്നതിനും വേദിയൊരുക്കുന്ന ആദ്യത്തെ ഔദ്യോഗിക ഹീറോ എക്‌സ് പള്‍സ് ക്ലബ്ബായിരിക്കും എക്‌സ് ക്ലാന്‍ എന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. എക്‌സ് ക്ലാനില്‍ അംഗത്വമെടുക്കുന്നത് വഴി ഓണ്‍ബോര്‍ഡ് കിറ്റ്, ഹീറോ ഗുഡ് ലൈഫ് പ്ലാറ്റിനം മെമ്പര്‍ഷിപ് തുടങ്ങി നിരവധി ആനുകൂല്യങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കും. രാജ്യത്തെ മോട്ടോര്‍ സൈക്ലിംഗ് സംസ്‌കാരം വിപുലമാക്കുക എന്നതാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം. ഏറ്റവും ഒടുവില്‍ പുറത്തുവിട്ട…

    Read More »
  • NEWS

    അപ്പോയിന്റ്മെന്റ് കിട്ടാഞ്ഞ രോഗി ഡോക്ടറടക്കം നാലുപേരെ കൊലപ്പെടുത്തി ജീവനൊടുക്കി

    ഒക്ലഹോമ: ശസ്ത്രക്രിയ കഴിഞ്ഞതിന് ശേഷവും നട്ടെല്ലിന്റെ വേദന കുറയാത്തതിനെ തുടര്‍ന്ന് ഡോക്ടര്‍ ഉള്‍പ്പെടെ നാലുപേരെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം രോഗി ആത്മഹത്യ ചെയ്തു. ഒക്ലഹോമ റ്റുള്‍സയിലെ സെന്റ് ഫ്രാന്‍സിസ് ആശുപത്രി നാറ്റാലി മെഡിക്കല്‍ ബില്‍ഡിങില്‍ കഴിഞ്ഞ ആഴ്ചയാണ് സംഭവം ഉണ്ടായത്. നട്ടെല്ലിന്റെ വേദനയെ തുടര്‍ന്ന് കഴിഞ്ഞ മാസമാണ് പ്രതി മൈക്കിള്‍ ലൂയിസ് ശസ്ത്രക്രിയയ്ക്ക് വിധേയനായത്. എന്നാല്‍ ശസ്ത്രക്രിയയ്ക്ക് ശേഷവും വേദന മാറിയില്ല. പലവട്ടം ഡോക്ടറുടെ അപ്പോയിന്റ്മെന്റ് ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ല. തുടര്‍ന്ന ആശുപത്രിയിലെത്തിയ മൈക്കിള്‍ ലൂയിസ് അസ്ഥിരോഗ വിഗദ്ധന്‍ ഡോ പ്രീസ്റ്റണ്‍ ഫിലിപ്സ്, ഡോ. സ്റ്റെഫിനി ഹുസൈന്‍, ഓഫീസ് ജീവനക്കാരി അമെന്‍ഡ ഗ്ലെന്‍, ചികിത്സക്കെത്തിയ മറ്റൊരു രോഗി വില്യം ലവ് എന്നിവരെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം സ്വയം വെടിയുതിര്‍ത്ത് മരിക്കുകയായിരുന്നു.

    Read More »
  • LIFE

    അക്ഷയ് കുമാറിന്‍െ്‌റ പ്രതിഫലം മാത്രം 100 കോടി, കിട്ടിയത് 48 കോടി, തങ്ങളുടെ നഷ്ടം ആര് നികത്തുമെന്ന് പൃഥ്വിരാജിന്റെ വിതരണക്കാര്‍

    മുംബൈ: 250 കോടിയോളം മുടക്കിയൊരുക്കിയ അക്ഷയ് കുമാര്‍ ചിത്രം സാമ്രാട്ട് പൃഥ്വിരാജ് ബോക്‌സോഫീസില്‍ വന്‍ പരാജയമായതോടെ കടുത്ത അതൃപ്തി രേഖപ്പെടുത്തി വിതരണക്കാരും രംഗത്ത്. ജൂണ്‍ 3 ന് പുറത്തിറങ്ങിയ ചിത്രത്തിന് വളരെ തണുത്ത പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ആദിത്യ ചോപ്രയാണ് 250 കോടിയോളം മുടക്കി നിര്‍മിച്ച ചിത്രത്തിന് 48 കോടിയേ ബോക്‌സ് ഓഫീസില്‍ തിരിച്ചുപിടിക്കാനായുള്ളൂ. അക്ഷയ് എന്തെങ്കിലും ചെയ്യേണ്ട സമയമാണിത്. തെലുങ്കില്‍ ചിരഞ്ജീവി ആചാര്യ എന്ന സിനിമ പരാജയപ്പെട്ടപ്പോള്‍ വിതരണക്കാരുടെ നഷ്ടം നികത്തി. ഹിന്ദി സിനിമകളുടെ തുടര്‍ച്ചയായ പരാജയം ഞങ്ങളില്‍ കടുത്ത ആഘാതമാണ് ഉണ്ടാക്കുന്നത്. എന്തിന് ഞങ്ങള്‍ മാത്രം സഹിക്കണം. ഞങ്ങളുടെ നഷ്ടം ആര് നികത്തും. 100 കോടിയോളമാണ് അക്ഷയ് പ്രതിഫലം വാങ്ങിക്കുന്നത്. ഞങ്ങളെ സഹായിക്കാന്‍ അദ്ദേഹത്തിന് സാധിക്കുകയില്ലേ? ഞങ്ങളില്‍ പലരും കടം കേറി തകര്‍ന്നു. ബച്ചന്‍ പാണ്ഡെയും പൃഥ്വിരാജും വലിയ നഷ്ടമാണ് വരുത്തിയത്. സൂപ്പര്‍താരങ്ങള്‍ക്ക് അവരുടെ ബാങ്ക് ബാലന്‍സിനെക്കുറിച്ച് മാത്രമേ ചിന്തയുള്ളൂ- വിതരണക്കാര്‍ പറയുന്നു. ബച്ചന്‍ പാണ്ഡെയായിരുന്നു പൃഥ്വിരാജിന് മുന്‍പ് റിലീസ്…

    Read More »
  • LIFE

    177 രൂപ സ്ത്രീധനം വാങ്ങി ആടിനെ കല്യാണം കഴിച്ച യുവാവ് പെട്ടത് വന്‍ കുരുക്കില്‍; ഒടുവില്‍ കണ്ണീര്‍

    നാട്ടിലെങ്ങും സംസാരം തന്നെപ്പറ്റിയാകണം. സാമൂഹിക മാധ്യമങ്ങള്‍ സജീവവും ശക്തവുമായ ഇക്കാലത്ത് അവ ഉപയോഗിക്കുന്ന ഒരു വിഭാഗം ആളുകളുടെ ഉള്ളിന്‍െ്‌റയുള്ളിലെ ആഗ്രഹമാണത്. അതിനായി ‘ആരും സഞ്ചരിക്കാത്ത വഴികളിലൂടെ ഒരു ഭ്രാന്തനെ പോലെ’ അലയുന്ന പലരെയും ഈ സാമൂഹിക മാധ്യമങ്ങളില്‍ത്തന്നെ നമുക്ക് കാണാം. ഇങ്ങനെ വൈറലാവാന്‍ കാട്ടിക്കൂട്ടുന്ന പലതും പിന്നീട് പൊല്ലാപ്പാവാറുമുണ്ട്. അത്തരമൊരു അനുഭവമാണ് കിഴക്കന്‍ ജാവയിലെ സൈഫുള്‍ ആരിഫ് എന്ന നാല്‍പ്പത്തിനാലുകാരനെയും കാത്തിരുന്നത്. സാമൂഹികമാധ്യമങ്ങളില്‍ വൈറലാവാന്‍ 22,000 ഇന്തോനേഷ്യന്‍ റുപിയ (117 രൂപ) സ്ത്രീധനം വാങ്ങി ഒരു പെണ്ണാടിനെ വിവാഹം കഴിക്കുകയാണ് സൈഫുള്‍ ചെയ്തത്. ശ്രി രഹായു ബിന്‍ ബെജോ എന്നായിരുന്നു വധുവായ ആടിന്‍െ്‌റ പേര്. ഗ്രെസിക്കിലെ ബെന്‍ജെങ് ജില്ലയിലെ ക്ലാംപോക്ക് ഗ്രാമത്തില്‍ ജൂണ്‍ അഞ്ചിനായിരുന്നു സൈഫുള്‍ ആരിഫ് – ശ്രി രഹായു ബിന്‍ ബെജോ വിവാഹം. പ്രസ്തുത വീഡിയോയില്‍ വധുവിനെ ഷാള്‍ കൊണ്ട് മൂടിയിരിക്കുന്നതായി കാണാം. പരമ്പരാഗത ജാവനീസ് വസ്ത്രങ്ങള്‍ ധരിച്ച ഒരു സംഘം നാട്ടുകാരും വിവാഹ ചടങ്ങില്‍ പങ്കെടുത്തു. യൂട്യൂബറും…

    Read More »
  • Kerala

    മെഡിക്കല്‍ കോളേജില്‍ സ്‌കാനിംഗുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കാന്‍ മന്ത്രി വീണാ ജോര്‍ജിന്റെ കര്‍ശന നിര്‍ദേശം

    തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ 3 സിടി സ്‌കാനിംഗ് മെഷീനുകളും ഒരു എംആര്‍ഐ മെഷീനും 24 മണിക്കൂറും പ്രവര്‍ത്തിപ്പിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് കര്‍ശന നിര്‍ദേശം നല്‍കി. സ്‌കാനിംഗിനുള്ള കാലതാമസം കുറച്ച് പരമാവധി പേര്‍ക്ക് സേവനം നല്‍കേണ്ടതാണ്. മാമോഗ്രാം, അത്യാഹിത വിഭാഗത്തിലെ എക്‌സ്‌റേ മെഷീന്‍ എന്നിവയുടെ പ്രവര്‍ത്തനം യോഗം പ്രത്യേകം വിലയിരുത്തി. സ്‌കാനിംഗ് റിപ്പോര്‍ട്ടുകള്‍ സമയബന്ധിതമായി ലഭ്യമാക്കേണ്ടതാണ്. അത്യാഹിത വിഭാഗം നിരന്തരം വിലയിരുത്താനും അപ്പപ്പോള്‍ തന്നെ പോരായ്മകള്‍ പരിഹരിക്കാനും ചിട്ടയോടെ പ്രവര്‍ത്തിക്കാനും മന്ത്രി നിര്‍ദേശം നല്‍കി. ഐപി രോഗികള്‍ക്ക് സിടി സ്‌കാനിംഗ് പൂര്‍ണതോതില്‍ ലഭ്യമാകുന്നില്ല എന്ന പരാതിയെ തുടര്‍ന്ന് മന്ത്രി നേരിട്ട് സന്ദര്‍ശനം നടത്തിയാണ് പരാതിക്ക് പരിഹാരം കണ്ടത്. അത്യാഹിത വിഭാഗത്തിലെ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് വിലയിരുത്തുകയും എക്‌സ്‌റേ റൂം, വിവിധ സ്‌കാനിംഗ് യൂണിറ്റുകള്‍, കാത്ത് ലാബ് എന്നിവ സന്ദര്‍ശിക്കുകയും ചെയ്തു. രോഗികളുമായും ജീവനക്കാരുമായും ആശയവിനിമയം നടത്തി. പോരായ്മകള്‍ പരിഹരിക്കാന്‍ മെഡിക്കല്‍ കോളേജിന്റെ അടിയന്തര യോഗം മന്ത്രിയുടെ ചേമ്പറില്‍ വിളിച്ചു…

    Read More »
  • India

    പ്രണയിച്ച് വിവാഹം കഴിച്ച ഭര്‍ത്താക്കന്മാരെ ഉപേക്ഷിച്ച് വീണ്ടും ഒളിച്ചോടി; ഭാര്യയെ തിരിച്ചുകൊണ്ടുവരണമെന്ന് പരാതി

    നാഗ്പൂര്‍: പ്രണയിച്ച് വിവാഹം കഴിച്ച ആദ്യ രണ്ടു ഭര്‍ത്താക്കന്മാരെയും ഉപേക്ഷിച്ച് മൂന്നാമതും ഒളിച്ചോടിയ യുവതിയെ കണ്ടെത്തണമെന്ന ആവശ്യവുമായി ഭര്‍ത്താക്കന്മാര്‍ പോലീസ് സ്‌റ്റേഷനില്‍. മഹാരാഷ്ട്രയിലെ സൊനഗാവോനിലാണ് സംഭവം. നാട്ടിലേക്ക് പോകുകയാണെന്ന് പറഞ്ഞാണ് സ്ത്രീ രണ്ടാമത്തെ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് ഇവര്‍ ഇറങ്ങിപ്പോയത്. എന്നാല്‍ ഇവര്‍ സ്വന്തം വീട്ടിലേക്ക് പോയിട്ടില്ല. അന്ന് മുതല്‍ ഇവര്‍ എവിടെയാണെന്ന് ഭര്‍ത്താക്കന്‍മാര്‍ക്ക് അറിയില്ല. എന്നാല്‍ സമൂഹമാധ്യമം വഴി പരിചയപ്പെട്ടയാളുമൊത്താണ് ഇവര്‍ പോയതെന്ന വിവരം മാത്രമാണ് ഭര്‍ത്താക്കന്മാര്‍ക്ക് അറിയുന്നത്. തുടര്‍ന്ന് ആദ്യ രണ്ടു ഭര്‍ത്താക്കന്മാരും ചേര്‍ന്ന് പൊലീസിനെ സമീപിക്കുകയായിരുന്നു. യുവതിയുടെ ആദ്യ ഭര്‍ത്താവ് കല്‍പ്പണിക്കാരനാണ്. രണ്ടാമത്തെയാള്‍ക്ക് ഒപ്റ്റിക് ഫൈബര്‍ വിരിക്കുന്ന ജോലിയും. പ്രണയിച്ചാണ് ഇവര്‍ ആദ്യഭര്‍ത്താവുമായി വിവാഹം ചെയ്തത്. ഇരുവര്‍ക്കും രണ്ട് കുട്ടികളുമുണ്ട്. വിവാഹത്തിന് നാല് വര്‍ഷത്തിന് ശേഷം പരിചയപ്പെട്ട സുഹൃത്തുമായി പ്രണയത്തിലാകുകയും വിവാഹം ചെയ്യുകയും ചെയ്തു. രണ്ട് വര്‍ഷം മുമ്പ് ഒരു ക്ഷേത്രത്തില്‍ വച്ചാണ് ഇവര്‍ രണ്ടാമത്തെ വിവാഹം കഴിച്ചത്. അറിയാത്ത നമ്പറില്‍ നിന്ന് വന്ന മിസ്ഡ് കോളിലൂടെയാണ്…

    Read More »
Back to top button
error: