NEWS

മോഹന്‍ലാലിനെതിരായ ആനക്കൊമ്ബ് കേസ് പിന്‍വലിക്കാന്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളി

കൊച്ചി: മോഹന്‍ലാലിനെതിരായ ആനക്കൊമ്ബ് കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളി. പെരുമ്ബാവൂര്‍ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഹര്‍ജി തള്ളിയത്.കേസുമായി മുന്നോട്ട് പോകാമെന്ന്  അറിയിച്ച കോടതി മോഹന്‍ലാല്‍ തുടര്‍നടപടികള്‍ നേരിടണമെന്നും  വ്യക്തമാക്കി.

2012 ലാണ് കേസിന് ആസ്പദമായ സംഭവം.ആദായനികുതി വകുപ്പ് കൊച്ചിയില്‍ മോഹന്‍ലാലിന്റെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് ആനക്കൊമ്ബുകള്‍ പിടിച്ചെടുത്തത്.തുടര്‍ന്ന് വനംവകുപ്പ് മോഹന്‍ലാലിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.പണം കൊടുത്താണ് ആനക്കൊമ്ബുകള്‍ വാങ്ങിയതെന്നായിരുന്നു മോഹന്‍ലാലിന്റെ വാദം.

Back to top button
error: