NEWS

മതനിന്ദ; ഇന്ത്യയ്ക്ക് പിന്തുണയുമായി ഫ്രാൻസ്

ന്യൂഡൽഹി : ബിജെപി പ്രതിനിധി നടത്തിയ വിദ്വേഷ പ്രസ്താവന മുസ്ലിം രാജ്യങ്ങളില്‍ വലിയ പ്രതിഷേധത്തിന് വഴി തെളിച്ചിരിക്കെ മതനിന്ദ വിഷയം ആഗോള തലത്തില്‍ വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്.എന്നാൽ അറബ് രാജ്യങ്ങളുടെ വിമർശനങ്ങൾക്കെതിരെ നിലപാട് എടുത്ത ഇന്ത്യക്ക് ഇപ്പോളിതാ ഫ്രാൻസ് പിന്തുണയുമായി എത്തിയിരിക്കുകയാണ്.
ഇന്ത്യക്ക് മുൻപ് ഫ്രാന്‍സിലാണ് മതനിന്ദ നിയമം വലിയ കോലാഹലങ്ങള്‍ സൃഷ്ടിച്ചത്.എന്നാൽ ആഗോള തലത്തില്‍ വിഷയത്തില്‍ ഫ്രാന്‍സിന് വളരെയധികം പിന്തുണയാണ് ലഭിച്ചത്.ഇപ്പോളിതാ അതേ ഫ്രാൻസ് ഇന്ത്യയ്ക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ്.

ഷാര്‍ലെ ഹെബ്ദോ എന്ന വീക്ക്‌ലിയില്‍ പ്രവാചകന്‍ മുഹമ്മദ് നബിയെ അവഹേളിക്കുന്നെന്ന ആരോപണം നേരിട്ട കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതായിരുന്നു ഫ്രാന്‍സിലെ വിവാദങ്ങളുടെ മൂല കാരണം. 2015 വീക്ക്‌ലിയുടെ ഓഫീസില്‍ രണ്ട് ഭീകരവാദികള്‍ ആക്രമണം നടത്തി. 12 പേര്‍ ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. എന്നാല്‍ അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം 2020 ല്‍ ഷാര്‍ലെ ഹെബ്ദോ വീക്ക്‌ലി വീണ്ടും വിവാദ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചു. ഇതോടെ പ്രശ്‌നങ്ങള്‍ വീണ്ടും ഗുരതരമായി.

ഷാര്‍ലെ ഹെബ്ദോ കാര്‍ട്ടൂണ്‍ ക്ലാസ് മുറിയില്‍ കാണിച്ചതിന്റെ പേരില്‍ 2020 ഒക്ടോബര്‍ 16 ന് സാമുവേല്‍ പാറ്റി എന്ന ചരിത്രാധ്യാപകനെ ഒരാള്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയതോടെ സംഭവങ്ങളുടെ ചിത്രം മാറി. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ക്ലാസ് എടുക്കവെയായിരുന്നു പ്രവാചകന്റെ കാര്‍ട്ടൂണ്‍ ഇദ്ദേഹം ക്ലാസ് റൂമില്‍ കാണിച്ചത്. മുസ്‌ലിം വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമെങ്കില്‍ ക്ലാസില്‍ നിന്നു പുറത്തു പോവാമെന്ന് അധ്യാപകന്‍ പറഞ്ഞിരുന്നു. എന്നാല്‍ ക്ലാസിലെ ഒരു കുട്ടി ഇക്കാര്യം വീട്ടില്‍ പോയി പിതാവിനോട് പറഞ്ഞു. പിന്നാലെ അബ്ദുള്ള അന്‍സൊരൊവ് എന്ന പതിനെട്ടുകാരന്‍ അധ്യാപകനെ കഴുത്തറുത്ത് കൊന്നു.

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മക്രോണ്‍ ആക്രമണത്തിനെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് വ്യക്തമാക്കി. പ്രവാചക നിന്ദ ആരോപിക്കപ്പെട്ട കാര്‍ട്ടൂണ്‍ പിന്‍വലിക്കില്ല. അത് ഫ്രാന്‍സ് നല്‍കുന്ന അഭിപ്രായ, ആവിഷ്‌കാര സ്വാതന്ത്ര്യമാണെന്ന് മക്രോണ്‍ വ്യക്തമാക്കി. സര്‍ക്കാര്‍ ഓഫീസ് കെട്ടിടങ്ങളില്‍ വിവാദ കാര്‍ട്ടൂണുകള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു.

ഇതോടെ മുസ്ലിം രാജ്യങ്ങളില്‍ പ്രതിഷേധം ഉടലെടുത്തു. സൗദി അറേബ്യ, തുര്‍ക്കി, ലിബിയ, ബംഗ്ലാദേശ്, ഖത്തര്‍, കുവൈത്ത്,ജോര്‍ദാന്‍, ഇന്തോനേഷ്യ, കുവൈറ്റ്, പാകിസ്താന്‍ തുടങ്ങി ചെറുതും വലുതുമായ മിക്ക ഇസ്ലാമിക, ഗള്‍ഫ് രാജ്യങ്ങളും ഫ്രാന്‍സിനെതിരെ രംഗത്ത് വന്നു. ബംഗ്ലാദേശില്‍ മാക്രോണിനെതിരെ പടുകൂറ്റന്‍ റാലി നടന്നു. പല രാജ്യങ്ങളും തങ്ങളുടെ ഫ്രഞ്ച് പ്രതിനിധയെ വിളിച്ചു വരുത്തി, ഫ്രഞ്ച് ഉല്‍പന്നങ്ങള്‍ക്ക് ഖത്തറിലുള്‍പ്പെടെ വിലക്ക് വന്നു. ഫ്രാന്‍സില്‍ അങ്ങിങ്ങായി വീണ്ടും ആക്രമണങ്ങള്‍ നടന്നു. എന്നാല്‍ കാര്‍ട്ടൂണ്‍ വിഷയത്തില്‍ നിന്ന് ഫ്രഞ്ച് സര്‍ക്കാര്‍ പിന്നോട്ട് പോയില്ല.

 

 

 

പകരം രാജ്യത്ത് തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ അതിപ്രസരവും വിദേശ ശക്തികളുടെ ഇടപെടലുമാണെന്ന് ആരോപിച്ച്‌ മതപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍ കടുത്ത നിയന്ത്രണവും നിരീക്ഷണവും ഏര്‍പ്പെടുത്തി. ഇതിനായുള്ള ഇസ്ലാമിസ്റ്റ് സെപറേറ്റിസം ബില്‍ പ്രാബല്യത്തില്‍ വരുത്തുകയും ചെയ്തു.

Back to top button
error: