NEWS

പിണറായി വിജയനെതിരെ സ്വപ്ന സുരേഷ് നടത്തിയ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചന: സരിത എസ് നായർ

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെതിരെ അടക്കം സ്വപ്ന സുരേഷ് നടത്തിയ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്ന് സരിത എസ് നായര്‍.

എറണാകുളത്ത് വെച്ച്‌ പിസി ജോര്‍ജും സ്വപ്നയും സരിത്തും അടക്കമുളളവര്‍ ചേര്‍ന്നാണ് ഗൂഢാലോചന നടത്തിയതെന്നും സരിത പറയുന്നു.തൃക്കാക്കരതിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുളള പ്ലാന്‍ ആയിരുന്നുവെന്നും എന്നാല്‍ ചില കാരണങ്ങള്‍ കൊണ്ട് വൈകിപ്പോയതാണെന്നും സരിത എസ് നായര്‍ പറയുന്നു.റിപ്പോര്‍ട്ടര്‍ ടിവി ചാനല്‍ ചര്‍ച്ചയിലാണ് സരിതയുടെ പ്രതികരണം.

Back to top button
error: