Month: June 2022

  • NEWS

    കൊല്ലത്ത് രണ്ടു വയസുകാരനെ കാണാതായി

    കൊല്ലം: അഞ്ചല്‍ തടിക്കാട്  രണ്ട് വയസുകാരനെ കാണാതായി.കൊടിഞ്ഞിമൂല പുത്തന്‍വീട്ടില്‍ അന്‍സാരി ഫാത്തിമ ദമ്പതികളുടെ മകന്‍ അഫ്രാനെയാണ് ഇന്ന് വൈകിട്ട് മുതൽ കാണായത്.   വൈകിട്ട് മൂത്തകുട്ടിയുമായി ഫാത്തിമ പുറത്തിറങ്ങിയപ്പോള്‍ റബര്‍തോട്ടത്തില്‍ കുട്ടിയുടെ നിലവിളികേട്ടതായി പറയുന്നു.പോലീസ് ഡോഗ് സ്‌ക്വാഡിന്റെ സഹായത്തോടെ പ്രദേശത്ത് തിരച്ചില്‍ തുടരുകയാണ്.ഫയർഫോഴ്സും നാട്ടുകാരും സഹായത്തിനുണ്ട്.

    Read More »
  • NEWS

    ലൈഫ് മിഷന്‍ ഭവന പദ്ധതി; രണ്ടാംഘട്ട ഗുണഭോക്താക്കളുടെ കരട് പട്ടിക പ്രസിദ്ധീകരിച്ചു

    തിരുവനന്തപുരം: ലൈഫ് മിഷന്‍ ഭവന പദ്ധതിയുടെ രണ്ടാംഘട്ട ഗുണഭോക്താക്കളുടെ കരട് പട്ടിക പ്രസിദ്ധീകരിച്ചു. പട്ടിക ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ വെബ്സൈറ്റായ www.life2020.kerala.gov.in ല്‍ പട്ടിക ലഭ്യമാകും. 5,14,381 പേരാണ് കരട് പട്ടികയിലുള്ളത്. പട്ടികയില്‍ പരാതിയുള്ളവര്‍ക്ക് രണ്ട് ഘട്ടമായി അപ്പീല്‍ നല്‍കാന്‍ അവസരമുണ്ട്.ഗ്രാമ പഞ്ചായത്തുകളില്‍, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്കും നഗരസഭകളില്‍, നഗരരസഭാ സെക്രട്ടറിക്കുമാണ് അപ്പീല്‍ നല്‍കേണ്ടത്.ഒന്നാം ഘട്ടത്തിന് ശേഷമുള്ള കരട് പട്ടിക ജൂലൈ ഒന്നിന് പ്രസിദ്ധീകരിക്കും. ഇതില്‍, പരാതിയുള്ളവര്‍ക്ക് ജൂലൈ എട്ടിനകം ജില്ലാ കളക്ടര്‍ക്ക് അപ്പീല്‍ നല്‍കാം. ആഗസ്റ്റ് അഞ്ചിന് ഗ്രാമസഭകളുടേയും 10ന് തദ്ദേശഭരണ സമിതികളുടേയും അംഗീകാരം നേടിയ ശേഷം ആഗസ്റ്റ് 16ന് അന്തിമ പട്ടിക പ്രസിദ്ധീകരിക്കും. അപ്പീലുകള്‍ നേരിട്ടും ഓണ്‍ലൈനായും സമര്‍പ്പിക്കാം.ഇതിനായി തദ്ദേശ സ്ഥാപനങ്ങളില്‍ ഹെല്‍പ്പ് ഡെസ്കുകള്‍ സ്ഥാപിക്കുമെന്നും തദ്ദേശ സ്വയംഭരണ മന്ത്രി എം.വി ഗോവിന്ദന്‍ തിരുവനന്തപുരത്ത് അറിയിച്ചു.

    Read More »
  • LIFE

    പുതുമുഖ താരം ആകാശ് സെൻ നായകനാകുന്ന ഡോൺമാക്സ് ചിത്രം ‘അറ്റ്’ ടീസർ പുറത്തിറങ്ങി; അങ്ങേയറ്റം വ്യത്യസ്തത പുലർത്തുന്ന ടെക്നോ ത്രില്ലർ

    മലയാള സിനിമയിൽ എഡിറ്റിംഗ് രംഗത്തെ ഏറ്റവും പ്രമുഖ വ്യക്തിത്വമായ ഡോൺമാക്സ് ഒരുക്കുന്ന ‘അറ്റ്’ എന്ന സിനിമയുടെ ഔദ്യോഗിക ടീസർ പുറത്തിറങ്ങി. മലയാളത്തിൽ HDR ഫോർമാറ്റിൽ ഇറങ്ങുന്ന ആദ്യ ടീസറാണിത്. പുതുമുഖം ആകാശ് സെൻ ആണ് ചിത്രത്തിൽ നായകൻ ആകുന്നത്. ഇൻ്റർനെറ്റ് ലോകത്തെ ചതികുഴികളും ഡാർക് വെബ് കേന്ദ്രീകരിച്ചുള്ള ക്രിമിനൽ നെറ്റ്വർക്കുകളും ഒക്കെ ചർച്ച ചെയ്യപ്പെടുന്ന ഒരു ഹൈ ടെക്ക് ത്രില്ലറായിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഡോൺമാക്സ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് അറ്റ്. ഷാജു ശ്രീധർ, ശരൺജിത്ത്, ബിബിൻ പെരുമ്പള്ളി, സുജിത്ത് രാജ്, റേച്ചൽ ഡേവിഡ്, നയന എൽസ, സഞ്ജന ദോസ്, ആരാധ്യ ലക്ഷ്മൺ തുടങ്ങിയവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ. കൊച്ചുറാണി പ്രൊഡക്ഷൻസ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. മലയാളത്തിൽ ആദ്യമായാണ് ഡാർക്ക്‌ വെബ് സംബന്ധമായ വിഷയങ്ങൾ ചർച്ച ചെയ്യുന്ന ഒരു മുഖ്യധാര സിനിമ പുറത്തിറങ്ങുന്നത്. ‘അറ്റ്’ ന് വേണ്ടി ഛായാഗ്രഹണം നിർവഹിക്കുന്നത് രവിചന്ദ്രൻ ആണ്. സംഗീത സംവിധാനം നിർവ്വഹിക്കുന്നത് ഇഷാൻ ദേവും എഡിറ്റിംഗ്…

    Read More »
  • NEWS

    ബിജെപി എംഎൽഎയുടെ വോട്ട് കോൺഗ്രസിന്;രാജസ്ഥാനിൽ 3 സീറ്റിൽ കോൺഗ്രസ് ജയിച്ചു

    ന്യൂഡൽഹി: രാജ്യം ഉറ്റുനോക്കിയ നിര്‍ണായക രാജ്യസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കു തിരിച്ചടി.വാശിയേറിയ പോരാട്ടം നടന്ന രാജസ്ഥാനിൽ കോൺഗ്രസ് മൂന്നു സീറ്റിൽ വിജയിച്ചു.ബിജെപിക്ക് ഒരു സീറ്റ് ലഭിച്ചു. കോൺഗ്രസിന്റെ മുകുൾ വാസ്‌നിക്, രൺദീപ് സുർജേവാല എന്നിവർക്കൊപ്പം പ്രമോദ് തിവാരിയും ജയിച്ചുകയറി.ഇവിടെ ബിജെപി എംഎൽഎ ശോഭ റാണി ഖുശ്വാഹ കോൺഗ്രസിന് വോട്ടു ചെയ്തു. കോണ്‍ഗ്രസിന്‍റെ പ്രമോദ് തിവാരിയും ബിജെപി പിന്തുണയോടെയുള്ള സ്വതന്ത്രന്‍ സുഭാഷ് ചന്ദ്രയും തമ്മിലായിരുന്നു രാജസ്ഥാനിൽ ഭാഗ്യപരീക്ഷണം. സുഭാഷ് ചന്ദ്ര പരാജയപ്പെട്ടു. കർണാടകയിൽ കേന്ദ്രമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ നിർമല സീതാരാമൻ, കോൺഗ്രസിന്റെ മുതിർന്ന നേതാവ് ജയറാം രമേഷ് എന്നിവരും വിജയിച്ചു.

    Read More »
  • Crime

    വിവാഹാഭ്യര്‍ഥന നിരസിച്ചതിന് യുവതിക്കുനേരേ സഹപ്രവര്‍ത്തകന്റെ ആസിഡ് ആക്രമണം; യുവതി അപകടനില തരണം ചെയ്തു

    ബെംഗളൂരു: വിവാഹാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് യുവതിയ്ക്ക് നേരെ ആസിഡ് ആക്രമണം. ബെംഗളൂരുവില്‍ വെള്ളിയാഴ്ചയാണ് സംഭവമുണ്ടായത്. സംഭവത്തില്‍ പ്രതിയായ അഹമ്മദ്(36)ഒളിവിലാണ്. മൂന്ന് കുട്ടികളുടെ മാതാവായ മുപ്പത്തിരണ്ടുകാരിയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. വിവാഹമോചിതയാണ് ഇവര്‍. ആസിഡ് ആക്രമണത്തില്‍ യുവതിയുടെ വലതുകണ്ണിന് പരിക്കേറ്റിട്ടുണ്ട്. ഇവര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. യുവതി അപകടനില തരണം ചെയ്തതായും കാഴ്ചശക്തി ഭാഗികമായി തിരികെ ലഭിച്ചതായും അടുത്ത് തന്നെ ആശുപത്രി വിടുമെന്നും സൗത്ത് ഡി.സി.പി. ഹരീഷ് പാണ്ഡെ അറിയിച്ചു. സുഗന്ധദ്രവ്യ ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന ഫാക്ടറിയില്‍ സഹപ്രവര്‍ത്തകരായിരുന്നു യുവതിയും പ്രതിയുമെന്നും മൂന്ന് കൊല്ലത്തോളമായി ഇരുവര്‍ക്കും തമ്മില്‍ പരിചയമുണ്ടെന്നും പോലീസ് പറഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അഹമ്മദ് യുവതിയെ വിവാഹാഭ്യര്‍ഥനയുമായി ശല്യപ്പെടുത്തുകയായിരുന്നുവെന്നും യുവതി ഇക്കാര്യം നിരസിച്ചതിനെ തുടര്‍ന്ന് ആക്രമിക്കുകയായിരുന്നുവെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.

    Read More »
  • NEWS

    നടി നയന്‍താര ഹിന്ദുവായ വിഘ്നേഷിനെ വിവാഹം കഴിച്ചതിനെ പരിഹസിച്ച അഡ്വക്കേറ്റ് ജഹാന്‍ഗീറിന് മറുപടിയുമായി കാസ

    കൊച്ചി: ക്രിസ്ത്യാനിയായ നയന്‍താര ഹിന്ദുവായ വിഘ്നേഷിനെ വിവാഹം കഴിച്ചതിനെ ലവ് ജിഹാദുമായി താരതമ്യം ചെയ്ത് പരിഹസിക്കാന്‍ ശ്രമിച്ച അഡ്വക്കേറ്റ് ജഹാന്‍ഗീര്‍ ആമിന റസാഖിന് മറുപടിയുമായി കാസ (ക്രിസ്ത്യന്‍ അസോസിയേഷന്‍ ആന്‍റ് അലയന്‍സ് ഫോര്‍ സോഷ്യല്‍ ആക്ഷന്‍). “അവളുടെ കല്യാണം നീ അറിഞ്ഞത് അണ്ണാച്ചി പയ്യന്‍ അമ്ബലത്തില്‍ വച്ച്‌ കെട്ടിയപ്പോളല്ലേ, അല്ലാതെ അവള്‍ അന്യരാജ്യത്ത് പോയി പൊട്ടിത്തെറിച്ചപ്പോള്‍ അല്ലല്ലോ” എന്നായിരുന്നു കാസയുടെ മറുപടി. നയന്‍താര-വിഘ്നേഷ് ശിവന്‍റെ വിവാഹവാര്‍ത്ത എത്തിയ ഉടന്‍ അതിനെ ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ ഹിന്ദു വിവാഹം കഴിച്ചുകൊണ്ടുപോകുന്നതില്‍ ലവ് ജിഹാദ് ആരോപിക്കുന്ന ക്രിസ്ത്യന്‍ സമുദായത്തിന് പ്രശ്നമൊന്നുമില്ലേ എന്ന പരിഹസിച്ചായിരുന്നു ജഹാന്‍ഗീര്‍ ആമിന റസാഖിന്‍റെ പോസ്റ്റ്.     “നമ്മുടെ തിരുവല്ലാക്കാരി അച്ചായത്തിക്കൊച്ചു പ്രായത്തില്‍ കുറഞ്ഞ ഒരു തമിഴ് അണ്ണാച്ചിപ്പയ്യന്‍ അടിച്ചോണ്ട്‌ പോയി,മതം മാറ്റി അമ്ബലങ്ങളില്‍ കൊണ്ടുനടക്കുന്ന ഈ ജിഹാദ് പരിപാടിയില്‍ അച്ചനോ, സഭയ്ക്കോ, കാസയ്ക്കോ, സാക്ഷാല്‍ പീസിക്കോ പ്രതിഷേധം വല്ലതുമുണ്ടോ?.”.- ഇതായിരുന്നു അഡ്വ. ജഹാന്‍ഗീര്‍ ആമിന റസാഖിന്‍റെ പരിഹാസ പോസ്റ്റ്.

    Read More »
  • LIFE

    കളിക്കളത്തില്‍ വിസ്മയം തീര്‍ക്കുന്ന അര്‍ജന്റീനിയന്‍ സൂപ്പര്‍ താരം ലിയോണല്‍ മെസ്സി അഭിനയരംഗത്തേക്ക്

    ബ്യൂണസ് അയേഴ്സ്: കളിക്കളത്തിൽ വിസ്മയം തീർക്കുന്ന അര്‍ജന്‍റീനിയന്‍ സൂപ്പര്‍ താരം ലിയോണൽ മെസ്സി അഭിനയരംഗത്തേക്ക് ചുവടുവയ്ക്കുന്നു. അർജന്‍റീനയിലെ ടെലിവിഷൻ സീരീസിലാണ് മെസി അഭിനയിക്കുന്നത്. ഗ്രൗണ്ടില്‍ എതിരാളികളുടെ പേടിസ്വപ്നമായ മെസി നിരവധി ലോകോത്തര ബ്രാന്‍ഡുകളുടെ പരസ്യചിത്രങ്ങൾക്കായി മുമ്പ് ക്യാമറയ്ക്ക് മുന്നിലെത്തിയിട്ടുണ്ട്. ഇതിനിടെയാണ് മെസി ടെലിവിഷന്‍ പരമ്പരയില്‍ അഭിനേതാവായി ആരാധകർക്ക് മുന്നിലെത്തുന്നത്. അർജന്‍റീനയിലെ ജനപ്രീയ സീരീസായ ലോസ് പ്രൊട്ടക്റ്റേഴ്‌സിന്‍റെ രണ്ടാം സീസണിലാണ് കഥാപാത്രമായി മെസിയെത്തുക. മെസിയുടെ രംഗങ്ങൾ പാരീസിൽ ചിത്രീകരിച്ചു. മാര്‍ക്ക് കാര്‍നെവാലയാണ് സീരീസിന്‍റെ സംവിധായകന്‍. മൂന്ന് ഫുട്ബോൾ ഏജന്‍റുമാരുടെ കരിയറിലുണ്ടാവുന്ന പ്രതിസന്ധി പ്രമേയമാവുന്ന ഭാഗത്താണ് മെസി അതിഥി വേഷത്തിൽ എത്തുന്നത്. കളിക്കളത്തിലെ മെസി ക്യാമറയ്ക്ക് മുന്നിലും വിസ്മയിപ്പിച്ചുവെന്ന് സീരീസിലെ മറ്റ് അഭിനേതാക്കൾ പറയുന്നു. അടുത്തവ‍ർഷമാണ് മെസി അഭിനയിച്ച രംഗങ്ങൾ സംപ്രേഷണം ചെയ്യുക. ഈ വര്‍ഷം മാര്‍ച്ചില്‍ പ്രക്ഷേപണം തുടങ്ങിയ സീരീസിന്‍റെ ആദ്യ സീസണില്‍ ഒമ്പത് ഭാഗങ്ങളാണ് ഉണ്ടായിരുന്നത്. സീരീസിന്‍റെ പ്രമോഷന്‍റെ ഭാഗമായി സ്റ്റാര്‍ പ്ലസ്‌ല പുറത്തുവിട്ട ഇന്‍സ്റ്റഗ്രാം വീഡിയോയില്‍ മെസി അഭിനയിക്കുന്ന രംഗങ്ങളുമുണ്ട്.…

    Read More »
  • NEWS

    ഡ്രൈവിംഗ് ലൈസൻസ് സ്വയം പുതുക്കാം

    തിരുവനന്തപുരം: കാലാവധി പൂര്‍ത്തിയായ ഡ്രൈവിങ് ലൈസന്‍സുകള്‍ ആര്‍.ടി.ഒ ഓഫിസില്‍ പോകാതെ ഇനി ഓണ്‍ലൈനിലൂടെ സ്വയം പുതുക്കാം.sarathi.parivahan.gov.in എന്ന വെബ് സൈറ്റിലൂടെയാണ് ഇതിനായി അപേക്ഷിക്കേണ്ടത്. അപേക്ഷകര്‍ ഏത് പ്രായക്കാരാണെങ്കിലും കാഴ്ച പരിശോധന റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടതാണ്. ആവശ്യമുള്ള രേഖകള്‍ കാഴ്ച പരിശോധന റിപ്പോര്‍ട്ട്/ മെഡിക്കല്‍ റിപ്പോര്‍ട്ട് (ഫോം 1A) – സ്വയം സാക്ഷ്യപ്പെടുത്തിയത്. സ്‌കാന്‍ ചെയ്ത ഫോട്ടോ. സ്‌കാന്‍ ചെയ്ത ഒപ്പ്. ലൈസന്‍സിന്റെ പകര്‍പ്പ് – സ്വയം സാക്ഷ്യപ്പെടുത്തിയത്. സ്വയം സാക്ഷ്യപ്പെടുത്തിയ അഡ്രസ് പ്രൂഫിന്റെ പകര്‍പ്പ് (വിലാസം മാറ്റണമെങ്കില്‍ മാത്രം) ലൈസന്‍സ് പുതുക്കുന്നത്തിനായി 1: sarathi.parivahan.gov.in എന്ന വെബ് സൈറ്റില്‍ കയറി Apply for DL Renewal തിരഞ്ഞെടുക്കുക. 2: ആവശ്യമായ വിവരങ്ങള്‍ നല്‍കുക. ഒരിക്കല്‍ വിവരങ്ങള്‍ നല്‍കിയാല്‍ പിന്നീടും ഉപയോഗിക്കാം. വിവരങ്ങള്‍ നല്‍കിക്കഴിഞ്ഞാല്‍ നിങ്ങളുടെ മൊബൈല്‍ നമ്ബറിലേക്ക് ആപ്ലിക്കേഷന്‍ നമ്ബര്‍ സഹിതമുള്ള സന്ദേശം വരും. ഇത് സൂക്ഷിച്ചുവയ്ക്കണം. 3: മുകളില്‍ പറഞ്ഞ രേഖകളുടെ സ്‌കാന്‍ ചെയ്ത കോപ്പികള്‍ അപ്‌ലോഡ് ചെയ്യുക. ഈ ഫയലുകള്‍ക്ക് നിര്‍ദിഷ്ട വലുപ്പം നിര്‍ദേശിച്ചിട്ടുണ്ട്. അത് ഉറപ്പു…

    Read More »
  • NEWS

    കർണാടക – തമിഴ്നാട് മെട്രോ വരുന്നു

    ബംഗളൂരു:കർണാടകയിലെ ബൊമ്മസന്ദ്രയില്‍ നിന്ന് തമിഴ്‌നാട്ടിലെ ഹൊസൂരിലേക്ക് മെട്രോ റെയിൽ നിർമ്മിക്കാൻ കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ അനുമതി നൽകി.ബംഗളൂരു-ഹൊസൂർ യാത്രാദൈര്‍ഘ്യം പകുതിയില്‍ താഴെയാക്കുന്ന തമിഴ്നാട് സർക്കാരിന്റെ ‘നമ്മ മെട്രോ’ പാത നിര്‍ദേശത്തിനാണ് തത്വത്തില്‍ അനുമതി. ബൊമ്മസന്ദ്രയില്‍ നിന്ന് ഹൊസൂര്‍ വരെ 20.5 കിലോമീറ്റര്‍ ആണ് പുതിയ പാത. ഇലക്‌ട്രോണിക് സിറ്റി വഴിയാണ് ലൈന്‍ കടന്നുപോകുക. ഇതില്‍ 11.7 കിലോമീറ്റര്‍ കര്‍ണാടക പരിധിയിലാണ്. നമ്മ മെട്രോ ആര്‍വി റോഡ്- ബൊമ്മസന്ദ്ര ലൈന്‍ (റീച്ച്‌-5) തമിഴ്നാട്ടിലെ ഹൊസൂരിലേക്കാണ് നീട്ടുക. പാതയുടെ സാധ്യതാപഠനം തമിഴ്നാട് സര്‍ക്കാര്‍ നടത്തണമെന്ന വ്യവസ്ഥയിലാണു മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ അംഗീകാരം നല്‍കിയതെന്ന് ബെംഗളൂരു മെട്രോ റെയില്‍ കോര്‍പറേഷന്‍ (ബിഎംആര്‍സി) എംഡി അഞ്ജും പര്‍വേസ് കേന്ദ്ര നഗരകാര്യ സെക്രട്ടറിയെ അറിയിച്ചു. സംസ്ഥാന അതിര്‍ത്തി കടന്ന് പാത നിര്‍മിക്കുന്നതിന് 2017ല്‍ രൂപം നല്‍കിയ മെട്രോ റെയില്‍ നയം അനുവദിക്കുന്നുണ്ട്.     തമിഴ്നാട് കൃഷ്ണഗിരി ജില്ലയുടെ ഭാഗമായ ഹൊസൂരിലേക്ക് മെട്രോ ഓടിയാല്‍ ബെംഗളൂരുവില്‍ നിന്ന്…

    Read More »
  • LIFE

    ഷമീർ ഒരുക്കുന്ന ‘ഒരു ജാതി മനുഷ്യൻ’; 85ൽ പരം സെലിബ്രിറ്റികൾ ചേർന്ന് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി

    വേയ് ടു ഫിലിംസിൻ്റെ ബാനറിൽ കെ ഷെമീർ സംവിധാനം ചെയ്യുന്ന ‘ഒരു ജാതി മനുഷ്യൻ’ എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. 85ൽ പരം മലയാള സിനിമയിലെ പ്രമുഖ സെലിബ്രിറ്റികളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലൂടെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കിയത്. നിയാസ്, ബക്കർ, ശിവജി ഗുരുവായൂർ, ബാലാജി, വിനോദ് കെടാമംഗലം, ലിഷോയ്, അരിസ്റ്റോ സുരേഷ് എന്നീ പ്രമുഖ താരങ്ങൾ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു. ചിത്രത്തിൻ്റെ ഛായാഗ്രഹണം, എഡിറ്റിംഗ്, ഡി ഐ കളറിംഗ് തുടങ്ങിയ ഉത്തരവാദിത്തങ്ങൾ സുൽഫി ഭൂട്ടോയാണ് നിർവഹിച്ചത്. യുനുസിയോ ആണ് ചിത്രത്തിൻ്റെ സംഗീതം നിർവഹിച്ചിരിക്കുന്നത്. റഫീക് അഹമ്മദ്, ഏങ്ങണ്ടിയൂർ ചന്ദ്രേഖരൻ, സുഹൈൽ സുൽത്താൻ എന്നിവർ ആണ് ഗാനങ്ങൾക്ക് രചന നിർവഹിച്ചിരിക്കുന്നത്. കലാസംവിധാനം: സന്തോഷ് കൊയിലൂ, ചമയം: മനോജ് അങ്കമാലി, വസ്ത്രാലങ്കാരം: നൗഷാദ് മമ്മി, നൃത്തം: ശ്യാംജിത് – രസന്ത്, പ്രൊഡക്ഷൻ കൺട്രോളർ: സന്തോഷ് ചെറുപൊയ്ക, സംഘടനം: റോബിൻജാ, ശബ്ദമിശ്രണം: ജെസ്വിൻ ഫെലിക്സ്, അസോസിയേറ്റ് ഡയറക്ടർ: ആസിഫ്, പ്രൊഡക്ഷൻ…

    Read More »
Back to top button
error: