കൊല്ലം: അഞ്ചല്‍ തടിക്കാട് രണ്ട് വയസുകാരനെ കാണാതായി.കൊടിഞ്ഞിമൂല പുത്തന്‍വീട്ടില്‍ അന്‍സാരി ഫാത്തിമ ദമ്പതികളുടെ മകന്‍ അഫ്രാനെയാണ് ഇന്ന് വൈകിട്ട് മുതൽ കാണായത്.
വൈകിട്ട് മൂത്തകുട്ടിയുമായി ഫാത്തിമ പുറത്തിറങ്ങിയപ്പോള്‍ റബര്‍തോട്ടത്തില്‍ കുട്ടിയുടെ നിലവിളികേട്ടതായി പറയുന്നു.പോലീസ് ഡോഗ് സ്‌ക്വാഡിന്റെ സഹായത്തോടെ പ്രദേശത്ത് തിരച്ചില്‍ തുടരുകയാണ്.ഫയർഫോഴ്സും നാട്ടുകാരും സഹായത്തിനുണ്ട്.