Month: June 2022

  • NEWS

    ഗൂഗിൾ ക്രോം,മോസില ഫയർഫോക്സ് ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ

    ന്യൂഡല്‍ഹി: ഗൂഗിള്‍ ക്രോം (Google Chrome), മോസില (Mozilla Firefox) ബ്രൗസറുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രസര്‍കാരിന്റെ ഇന്‍ഡ്യന്‍ കംപ്യൂടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം (CERT-In).ക്രോമിലെയും മോസിലയിലെയും പിഴവുകള്‍ മൂലം ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ഹാക്കര്‍മാര്‍ക്ക് ചോര്‍ത്തിയെടുക്കാന്‍ കഴിയുമെന്ന് അധികൃതര്‍ വ്യക്തമാക്കി.     ക്രോം ഉപയോഗിക്കുന്നവര്‍ ഇതറിയുക 96.0.4664.209-ന് മുമ്ബുള്ള ക്രോം ബ്രൗസറിന്റെ പതിപ്പില്‍ ഹാകര്‍മാര്‍ക്ക് പ്രയോജനപ്പെടുത്താന്‍ കഴിയുന്ന നിരവധി ബഗുകള്‍ ഉണ്ടെന്ന് ഏജന്‍സി പറഞ്ഞു. ഈ ബഗുകളെ CVE-2021-43527, CVE-2022-1489, CVE-2022-1633, CVE-202-1636, CVE-2022-1859, CVE-2022-18320, CVE-2022-18320 എന്നിങ്ങനെ തിരിച്ചറിഞ്ഞിട്ടുണ്ട്. അതിനാല്‍ മോസില ഫയര്‍ഫോക്സ്, ക്രോം ബ്രൗസറുകള്‍ എത്രയും വേഗം അപ്ഡേറ്റ് ചെയ്യാന്‍ ഏജന്‍സി ഉപയോക്താക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. മോസിലയിലെ പോരായ്മ 101 വരെയുള്ള മോസില ഫയര്‍ഫോക്സ് ഐഒഎസ് പതിപ്പിലെ അപാകതകള്‍ സിഇആര്‍ടി-ഇന്‍ സ്ഥിരീകരിച്ചു. മോസിലയിലെ എല്ലാ പിഴവുകളും ഉയര്‍ന്ന അപകടസാധ്യതയുള്ളവയാണ്. 101-ന് മുമ്ബുള്ള മോസില ഫയര്‍ഫോക്സ് ഐഒഎസ് പതിപ്പുകളിലും 91.10-ന് മുമ്ബുള്ള മോസില ഫയര്‍ഫോക്സ് തണ്ടര്‍ബേര്‍ഡ് പതിപ്പുകളിലും 91.10-ന് മുമ്ബുള്ള മോസില…

    Read More »
  • Kerala

    ബി.ജെ.പിക്കെതിരേ കോടിയേരി; ബിജെപിയിലേക്ക് എത്തിയതോടെ കേന്ദ്ര ഏജന്‍സികളുടെ സ്വര്‍ണക്കടത്ത് അന്വേഷണം നിലച്ചു

    തിരുവനന്തപുരം: അന്വഷണം ബിജെപിയിലേക്ക് എത്തിയതോടെ സ്വര്‍ണക്കടത്ത് കേസില്‍ കേന്ദ്ര ഏജന്‍സികള്‍ നടത്തിയ അന്വേഷണം നിലച്ചെന്ന് കോടിയേരി ബാലകൃഷ്ണന്‍. ‘സ്വര്‍ണക്കടത്ത് വിവാദം ആദ്യം ഉയര്‍ന്ന് വന്നത് 2020 ജൂണ്‍ 5 നാണ്. ശരിയായ രീതിയില്‍ അന്വേഷണം വേണമെന്ന് മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തയച്ചിരുന്നു. ശരിയായ അന്വേഷണത്തിന് സഹായകരമല്ലാത്ത നിലപാട് വിദേശകാര്യ മന്ത്രാലയം സ്വീകരിച്ചു. ബിജെപിയുമായി ബന്ധമുള്ളവരിലേക്ക് എത്തുമെന്ന് വന്നതോടെ അന്വേഷണം നിലച്ചു. മുഖ്യമന്ത്രിക്കെതിരെയുള്ള ആരോപണമടക്കം കേന്ദ്ര ഏജന്‍സികള്‍ അന്വേഷിച്ചതാണ്’- കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. സ്വര്‍ണം ആരാണ് അയച്ചത്,ആരാണ് കൈപ്പറ്റിയത് എന്നുള്ള കാര്യം കണ്ടെത്താന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് ഇത് വരെയും സാധിച്ചിട്ടില്ലെന്ന് കോടിയേരി പറഞ്ഞു. പ്രശ്നം വീണ്ടും കുത്തിപ്പൊക്കുന്നതിന് പിന്നില്‍ രാഷ്ട്രീയ ഉദ്ദേശമാണെന്ന് കോടിയേരി ആരോപിച്ചു. സര്‍ക്കാരിനെ ഭരിക്കാന്‍ അനുവദിക്കരുതെന്നാണ് ലക്ഷ്യം. അസ്ഥിരപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.  

    Read More »
  • Kerala

    ഉമ തോമസിന്‍െ്‌റ സത്യപ്രതിജ്ഞ 15 ന്

    തിരുവനന്തപുരം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ് 15 ന് എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 11 മണിക്ക് സ്പീക്കരുടെ ചേമ്പറില്‍ വച്ചാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക. പി.ടി. തോമസിന്‍െ്‌റ മരണത്തെത്തുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്‍െ്‌റ ഭാര്യയായ ഉമയെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാക്കിയപ്പോള്‍ ഡോ ജോ ജോസഫിനെയാണ് സി.പി.എം. രംഗത്തിറക്കിയത്. ബി.ജെ.പിക്കായി മുതിര്‍ന്ന നേതാവ് എ.എന്‍. രാധാകൃഷ്ണനും പോരിനിറങ്ങി. ഒരു മാസത്തോളം നീണ്ട പ്രചാരണത്തിനൊടുവില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഉമ തോമസിലൂടെ യുഡിഎഫ് തൃക്കാക്കരയില്‍ മിന്നും വിജയമാണ് നേടിയത്. 72767 വോട്ടുകള്‍ നേടിയായിരുന്നു വിജയം. 2021 ല്‍ പി.ടി തോമസ് നേടിയത് 59,839 വോട്ടുകളായിരുന്നു. യുഡിഎഫിന് 2021 നേക്കാള്‍ 12,928 വോട്ടുകള്‍ ഇപ്പോള്‍ കൂടി. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫ് നേടിയത് 47,752 വോട്ടാണ്. കഴിഞ്ഞ തവണ ഇടതുസ്ഥാനാര്‍ത്ഥി നേടിയത് 45510 വോട്ടാണ്. ഇടതു വോട്ടുകളില്‍ 2242 വോട്ടിന്റെ വര്‍ധനയുണ്ടായി. ബിജെപി സ്ഥാനാര്‍ഥി എ.എന്‍ രാധാകൃഷ്ണന്‍ നേടിയത് 12955 വോട്ടാണ്. കഴിഞ്ഞ…

    Read More »
  • Breaking News

    അമേരിക്കയില്‍ പോയത് ചികിത്സക്ക് ചിലവ് വഹിച്ചത് പാര്‍ട്ടി, ജനങ്ങളെ ഉപയോഗിച്ച് ആരോപണങ്ങളെ നേരിടും; ഫണ്ട് ആരോപണങ്ങളോട് പ്രതികരിച്ച് കോടിയേരി

    തിരുവനന്തപുരം: തന്‍െ്‌റ ചികിത്സയ്ക്കായി ഒരു നയാ പൈസ ആരും ചെലവാക്കിയിട്ടില്ലെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സ്വപ്ന സുരേഷ് പുറത്ത് വിട്ട ശബ്ദരേഖയിലെ ഫണ്ട് ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.  അമേരിക്കയില്‍ മൂന്ന് തവണ പോയിട്ടുണ്ടെന്നത് ശരിയാണെങ്കിലും ചികിത്സക്ക് വേണ്ടിയാണ് പോയത്. എന്റെ ചികിത്സാ ചിലവ് പൂര്‍ണ്ണമായും വഹിച്ചത് പാര്‍ട്ടിയാണ്. ഒരു നയാ പൈസ ആരും ചെലവാക്കിയിട്ടില്ല. സ്വപ്ന സുരേഷിന്റെ ശബ്ദരേഖയിലുള്ള ഷാജ് കിരണന്‍ എന്ന വ്യക്തിയെ അറിയില്ല. ഇങ്ങനെയുള്ള സന്ദര്‍ഭത്തിലെല്ലാം ഇങ്ങനെ ഓരോ ആളുകള്‍ കയറി വരും. അത്തരത്തിലൊരാളാണ് ഷാജ് കിരണ്‍. ആ പേര് തന്നെ ആദ്യമായാണ് കേള്‍ക്കുന്നത്. സ്വപ്നയെ നേരിട്ട് കണ്ടിട്ടില്ലെന്നും കോടിയേരി പറഞ്ഞു. ബിലീവേഴ്‌സ് ചര്‍ച്ച് വഴിയാണ് മുഖ്യമന്ത്രിയായ പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും ഫണ്ട് പോകുന്നതെന്നാണ് ഷാജ് കിരണ്‍ സ്വപ്ന പുറത്ത് വിട്ട ശബ്ദരേഖയില്‍ ആരോപിക്കുന്നത്. ”പിണറായി വിജയന്റെയും കൊടിയേരിയുടേയും ഫണ്ട് പോവുന്നത് ബിലീവേഴ്‌സ് ചര്‍ച്ച് വഴിയാണ്. നാളെ ഞങ്ങളോട് ചോദിക്കും.…

    Read More »
  • NEWS

    പർവേസ് മുഷാറഫ് അന്തരിച്ചതായി റിപ്പോർട്ട്

    ഇസ്ലാമാബാദ്: പാക്കിസ്ഥാൻ മുൻ പ്രസിഡന്റ് ജനറൽ പർവേസ് മുഷാറഫ് അന്തരിച്ചതായി റിപ്പോർട്ട്. പാക്കിസ്ഥാൻ മാധ്യമങ്ങളാണ് വാർത്ത പുറത്ത് വിട്ടത്. ദേശീയ അന്താരാഷ്ട്ര മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പാക്കിസ്ഥാന്റെ പത്താമന്റെ പ്രധാനമന്ത്രിയായിരുന്നു. പട്ടാള അധിനിവേശത്തിലൂടെയാണ് പർവേസ് മുഷാറഫ് പാക്കിസ്ഥാനിൽ അധികാരം നേടിയത്.  1999 ലാണ് പട്ടാള അട്ടിമറി നടത്തി പർവേസ് മുഷാറഫ് അധികാരത്തിലേറിയത്. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് വെന്റിലേറ്ററായിരുന്നു. ദുബൈയിലെ വീട്ടിലാണ് വെന്റിലേറ്റർ സജ്ജീകരിച്ചിരുന്നത്. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചതെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. എന്നാൽ മരണ കാര്യത്തിൽ കൂടുതൽ സ്ഥിരീകരണം വന്നിട്ടില്ല. പട്ടാള അട്ടിമറിയുടെ ഘട്ടത്തിൽ നവാസ് ഷെരീഫായിരുന്നു പാക്കിസ്ഥാനിൽ അധികാരത്തിലുണ്ടായിരുന്നത്. പാക് സൈനിക മേധാവിയായിരുന്നു പർവേസ് മുഷാറഫ്. 2008 ഓഗസ്റ്റ് എട്ടിനാണ് അദ്ദേഹം രാജ്യത്തെ അധികാരം ഒഴിഞ്ഞത്. പിന്നീട് വിദേശത്തേക്ക് പോവുകയായിരുന്നു. നാല് വർഷം വിദേശത്ത് താമസിച്ച മുഷാറഫ് 2013 മാർച്ച് മാസത്തിൽ പാക്കിസ്ഥാനിലേക്ക് തിരിച്ചെത്തി. പിന്നീടുള്ള തെരഞ്ഞെടുപ്പിൽ മത്സരിക്കാനായിരുന്നു ശ്രമമെങ്കിലും രണ്ട് മണ്ഡലങ്ങളിൽ സമർപ്പിച്ച പത്രികകളും തള്ളപ്പെട്ടതോടെ ഈ…

    Read More »
  • Crime

    വെട്ടേറ്റ കോളജ് വിദ്യാര്‍ത്ഥിനിയുടെ നില ഗുരുതരം; ചികിത്സയിലായിരുന്ന പ്രതിയെ കസ്റ്റഡിയിലെടുത്തു

    കോഴിക്കോട്: നാദാപുരത്ത് കോളജ് വിദ്യാര്‍ഥിനിയെ വെട്ടിയ ശേഷം ആത്മഹത്യക്കു ശ്രമിച്ച യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരുന്ന പ്രതി റഫ്‌നാസിനെയാണ് നാദാപുരം പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. ആശുപത്രയില്‍ നിന്ന് ഇന്ന് രാവിലെയാണ് കസ്റ്റഡിയിലെടുത്തത്. വധശ്രമത്തിന് കേസെടുത്തശേഷം റഫ്‌നാസിനെ സംഭവം നടന്ന സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് പൂര്‍ത്തിയാക്കി. അതേസമയം, വെട്ടേറ്റ കോളജ് വിദ്യാര്‍ഥിനിയുടെ ശസ്ത്രക്രിയ പൂര്‍ത്തിയായി. സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയിലുള്ള നഹീമയുടെ ആരോഗ്യനില ഗുരുതരമായിത്തന്നെ തുടരുകയാണ്. ഇന്നലെയാണ് ബിരുദ വിദ്യാര്‍ത്ഥിനിയായ നഹീമയെ ക്ലാസ് കഴിഞ്ഞ് മടങ്ങുന്ന വഴിയില്‍ യുവാവ് വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ആക്രമണത്തില്‍ നഹീമയുടെ തലയ്ക്കും കഴുത്തിനും സാരമായി പരിക്കേറ്റിരുന്നു. പെണ്‍കുട്ടിയെ ആക്രമിച്ച ശേഷം കൈ ഞരമ്പ് മുറിച്ച് റഫ്‌നാസ് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. സ്‌കൂളില്‍ സഹപാഠികളായിരുന്നു ഇരുവരും എന്നാണ് വിവരം. സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം റഫ്‌നാസ് പഠനം ഉപേക്ഷിച്ച് ജോലിക്ക് പോയിരുന്നു. തന്റെ പ്രണയം യുവതി നിരസിച്ചതാണ് കടുംകൈ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നാണ് യുവാവ് പൊലീസിനോട് പറഞ്ഞിരിക്കുന്നത്. പെണ്‍കുട്ടിയെ…

    Read More »
  • Health

    എക്കിള്‍ മാറാന്‍ ചില പൊടിക്കൈ

    ശ്വാസകോശത്തിന് താഴെയുള്ള പേശിയായ ഡയഫ്രം ചുരുങ്ങുന്നത് മൂലം ഇടയ്ക്ക് ശരീരത്തിലുണ്ടാകുന്ന പ്രതിഭാസമാണ് എക്കിള്‍. ജീവിതത്തില്‍ ഒരിക്കലെങ്കിലും എക്കിള്‍ വരാത്തവര്‍ ആരും ഉണ്ടാകില്ല. സാധാരണ ഗതിയില്‍ ഏതാനും മിനിറ്റുകള്‍ക്കകം എക്കിള്‍ തനിയെ നില്‍ക്കാറുണ്ട്. എന്നാല്‍ എന്തെങ്കിലും ഭക്ഷണം കഴിക്കുമ്പോഴോ പ്രധാനപ്പെട്ട സംഭാഷണത്തില്‍ ഏര്‍പ്പെട്ടു കൊണ്ടിരിക്കുമ്പോഴോ എക്കിള്‍ വന്നാല്‍ ഉണ്ടാകുന്ന ബുദ്ധിമുട്ട് ചില്ലറയല്ല. എക്കിളിനെ വളരെ എളുപ്പം ഒഴിവാക്കാന്‍ സഹായിക്കുന്ന ചില പൊടിക്കൈകള്‍ അറിയാം. 1. ശ്വാസം ഉള്ളിലേക്ക് എടുത്ത് 10-20 സെക്കന്‍ഡ് ഉള്ളില്‍ വച്ച ശേഷം പതിയെ ശ്വാസം വെളിയിലേക്ക് വിടുക 2. അഞ്ച് വരെ പതിയെ എണ്ണിക്കൊണ്ട് ശ്വാസം ഉള്ളിലേക്ക് എടുക്കുക. അഞ്ച് വരെ വീണ്ടും എണ്ണിക്കൊണ്ട് പതിയെ ഈ ശ്വാസം പുറത്തേക്ക് വിടുക. ഇത്തരത്തിലുള്ള പതിയെയുള്ള ശ്വസനം ആവര്‍ത്തിക്കുക. 3. ഒരു പേപ്പര്‍ ബാഗിലേക്ക് ശ്വാസം വിടുകയും എടുക്കുകയും ചെയ്യുക 4. മൂക്ക് പൊത്തിപിടിച്ച് വായും അടച്ച് വച്ചു കൊണ്ട് പുറത്തേക്ക് ശ്വാസം വിടാന്‍ ശ്രമിക്കുക. ഏതാനും സെക്കന്‍ഡുകളില്‍ കൂടുതല്‍…

    Read More »
  • Health

    വിട്ടുമാറാത്ത വേദനയും മറവിരോഗവും തമ്മില്‍ എന്ത് ബന്ധം ?

    ഓര്‍മ, ചിന്ത, തീരുമാനങ്ങള്‍ എന്നിങ്ങനെ തലച്ചോറിന്റെ ഒന്നിലധികം പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന ചില രോഗങ്ങളുടെ കൂട്ടത്തെയാണ് ഡിമന്‍ഷ്യ അഥവാ മറവി രോഗം എന്ന് വിളിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ആഗോളതലത്തില്‍ 55 ദശലക്ഷം പേര്‍ക്ക് മറവി രോഗം സംഭവിക്കുന്നു. ഇതില്‍ തന്നെ 60 ശതമാനത്തിലധികം പേര്‍ കുറഞ്ഞ, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളില്‍ ജീവിക്കുന്നവരാണ്. ലോകത്തിലെ മരണ കാരണങ്ങളില്‍ ഏഴാം സ്ഥാനത്തുള്ള മറവി രോഗം പ്രായമായവരുടെ പരിമിതികളും ആശ്രിതത്വവും വര്‍ധിപ്പിക്കുന്നു. മറവി രോഗത്തിന് ചികിത്സയില്ല എന്നതാണ് ഏറ്റവും ദൗര്‍ഭാഗ്യകരമായ കാര്യം. എന്നാല്‍ ഇതിനുള്ള സാധ്യതകള്‍ നേരത്തെ തിരിച്ചറിഞ്ഞാല്‍ ചില ജീവിതശൈലി മാറ്റങ്ങളിലൂടെ മറവി രോഗം വൈകിപ്പിക്കാന്‍ സാധിക്കുന്നതാണ്. തലച്ചോറിലും ശരീരത്തിലും സംഭവിക്കുന്ന ചില മാറ്റങ്ങളിലൂടെ മറവിരോഗം വരാനുള്ള സാധ്യതകള്‍ തിരിച്ചറിയാന്‍ സാധിക്കുമെന്ന് നാഡീരോഗ വിദഗ്ധര്‍ പറയുന്നു. ഓര്‍മക്കുറവ് പോലുള്ള ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നതിന് 20 വര്‍ഷങ്ങള്‍ക്ക് മുന്‍പുതന്നെ മറവിരോഗവുമായി ബന്ധപ്പെട്ട മാറ്റങ്ങള്‍ തലച്ചോറില്‍ നടക്കാന്‍ തുടങ്ങുമെന്ന് യുകെ അല്‍സ്‌ഹൈമേഴ്‌സ് റിസര്‍ച്ചിന്റെ അധ്യക്ഷ ഡോ. സാറ…

    Read More »
  • Crime

    യുവതിയുടെയും ഗര്‍ഭസ്ഥ ശിശുവിന്റെയും മരണത്തില്‍ അന്വേഷണത്തിന് ഉത്തരവ്

    തിരുവനന്തപുരം: പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയും ഗര്‍ഭസ്ഥ ശിശുവും മരിച്ച സംഭവത്തില്‍ കാര്യക്ഷമമായ അന്വേഷണം വേണമെന്ന് മനുഷ്യകവകാശ കമ്മിഷന്‍ ഉത്തരവ്. കല്ലിയൂര്‍ തെറ്റിവിള സ്വദേശിനി ബീന നല്‍കിയ പരാതിയിലാണ് നടപടി. ബീനയുടെ മകള്‍ രേവതി (29) 2021 ഓഗസ്റ്റ് 10നാണ് എസ് എ റ്റി ആശുപത്രിയില്‍ മരിച്ചത്. തൈക്കാട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന രേവതിയെ ഗുരുതരാവസ്ഥയില്‍ 10ന് രാവിലെ ആശുപത്രി അധികൃതര്‍ നേരിട്ട് എസ് എ റ്റി ആശുപത്രിയിലെത്തിക്കുകയായിരുന്നു. യുവതിയുടെ അമ്മ തമ്പാനൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കി ഒരു റിപ്പോര്‍ട്ട് ജൂലൈ 25നകം സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ആവശ്യപ്പെട്ടു. യുവതിയുടെ മരണത്തിനുള്ള കാരണങ്ങളും ചികിത്സയും സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് ജില്ലാ മെഡിക്കല്‍ ഓഫീസറും സമര്‍പ്പിക്കണം. തൈക്കാട് ആശുപത്രിയില്‍ രേവതിയെ ചികിത്സിച്ച ഡോക്ടറെ ഒന്നാം പ്രതിയായും ഡ്യൂട്ടി മെഡിക്കല്‍ ഓഫീസറെ രണ്ടാം പ്രതിയായും തമ്പാനൂര്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍, അതിന് ശേഷം…

    Read More »
  • Business

    കാലം മാറി; കച്ചവടം ഓണ്‍ലൈനാക്കാം വഴികളിങ്ങനെ…

    വിവര സാങ്കേതിക വിദ്യയുടെ വളര്‍ച്ചയും ഇന്നത്തെ നിലയിലേക്കുള്ള അതിന്‍െ് വികാസവും നമ്മുടെ ജീവിതത്തിന്‍െ്‌റ സമസ്ത മേഖലകളെയും ബന്ധപ്പെട്ടുകിടക്കുന്നു. ഉപഭോക്തൃ രംഗത്തും വില്‍പ്പന രംഗത്തും അവഗണിക്കാനാകാത്ത ശക്തിയായായി ഓണ്‍ലൈന്‍ കച്ചവടം വളര്‍ന്നുകഴിഞ്ഞു. ഉപ്പ് മുതല്‍ കര്‍പ്പൂരം വരെ ഇപ്പോള്‍ വിരല്‍ത്തുമ്പില്‍ ലഭിക്കും. കൊവിഡ് മഹാമാരി പിടിമുറുക്കിയ നാളുകളില്‍ ഓണ്‍ലൈന്‍ വ്യാപാരം കുതിച്ചു എന്നുതന്നെ പറയാം. ഇപ്പോള്‍ ബിസിനസ് ആരംഭിക്കാന്‍ ആഗ്രഹിക്കുന്ന ഏതൊരു വ്യക്തിയും ഓണ്‍ലൈന്‍ ബിസിനസിന്റെ സാധ്യതകളെ കുറിച്ച് അറിഞ്ഞിരിക്കണം. ഒരു ബിസിനസ്സ് ആരംഭിക്കാന്‍ ധാരാളം ഐഡിയ ഉണ്ടാകും എന്നാല്‍ അതില്‍ ഒന്ന് തെരെഞ്ഞെടുക്കാനാണ് എപ്പോഴും പ്രയാസം. ഒരു ഓണ്‍ലൈന്‍ ബിസിനസ്സ് ആരംഭിക്കാന്‍ ആഗ്രഹിക്കുണ്ടെങ്കില്‍ ഈ ആശയങ്ങള്‍ ശ്രദ്ധിക്കാം 1. ഇടനിലക്കാരായി ആരംഭിക്കാം അവശ്യ വസ്തുക്കള്‍ മുതല്‍ എല്ലാ സാധനങ്ങളും ഇപ്പോള്‍ ആവശ്യക്കാരന്റെ വീട്ടുവാതിലില്‍ ലഭിക്കും. ഒരു കടയോ സാധനങ്ങള്‍ സൂക്ഷിക്കാനുള്ള ഇടാമോ ഇല്ലായെങ്കില്‍ അതിനുള്ള മുതല്‍മുടക്ക് ഇറക്കാതെ തന്നെ വ്യാപാരികളുമായി കൈകോര്‍ത്ത് സാധങ്ങള്‍ ഓണ്‍ലൈന്‍ ആയി വിപണനം നടത്താവുന്നതാണ്. 2. വളര്‍ത്തുമൃഗങ്ങളെ…

    Read More »
Back to top button
error: