തിരുവനന്തപുരം: ലൈഫ് മിഷന് ഭവന പദ്ധതിയുടെ രണ്ടാംഘട്ട ഗുണഭോക്താക്കളുടെ കരട് പട്ടിക പ്രസിദ്ധീകരിച്ചു. പട്ടിക ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ വെബ്സൈറ്റായ www.life2020.kerala.gov.in ല്‍ പട്ടിക ലഭ്യമാകും. 5,14,381 പേരാണ് കരട് പട്ടികയിലുള്ളത്.
പട്ടികയില്‍ പരാതിയുള്ളവര്‍ക്ക് രണ്ട് ഘട്ടമായി അപ്പീല്‍ നല്കാന് അവസരമുണ്ട്.ഗ്രാമ പഞ്ചായത്തുകളില്‍, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്കും നഗരസഭകളില്‍, നഗരരസഭാ സെക്രട്ടറിക്കുമാണ് അപ്പീല്‍ നല്‍കേണ്ടത്.ഒന്നാം ഘട്ടത്തിന് ശേഷമുള്ള കരട് പട്ടിക ജൂലൈ ഒന്നിന് പ്രസിദ്ധീകരിക്കും. ഇതില്‍, പരാതിയുള്ളവര്‍ക്ക് ജൂലൈ എട്ടിനകം ജില്ലാ കളക്ടര്‍ക്ക് അപ്പീല്‍ നല്‍കാം. ആഗസ്റ്റ് അഞ്ചിന് ഗ്രാമസഭകളുടേയും 10ന് തദ്ദേശഭരണ സമിതികളുടേയും അംഗീകാരം നേടിയ ശേഷം ആഗസ്റ്റ് 16ന് അന്തിമ പട്ടിക പ്രസിദ്ധീകരിക്കും.
അപ്പീലുകള്‍ നേരിട്ടും ഓണ്‍ലൈനായും സമര്‍പ്പിക്കാം.ഇതിനായി തദ്ദേശ സ്ഥാപനങ്ങളില്‍ ഹെല്‍പ്പ് ഡെസ്കുകള്‍ സ്ഥാപിക്കുമെന്നും തദ്ദേശ സ്വയംഭരണ മന്ത്രി എം.വി ഗോവിന്ദന് തിരുവനന്തപുരത്ത് അറിയിച്ചു.