കൊച്ചി: ക്രിസ്ത്യാനിയായ നയന്‍താര ഹിന്ദുവായ വിഘ്നേഷിനെ വിവാഹം കഴിച്ചതിനെ ലവ് ജിഹാദുമായി താരതമ്യം ചെയ്ത് പരിഹസിക്കാന്‍ ശ്രമിച്ച അഡ്വക്കേറ്റ് ജഹാന്ഗീര് ആമിന റസാഖിന് മറുപടിയുമായി കാസ (ക്രിസ്ത്യന്‍ അസോസിയേഷന് ആന്റ് അലയന്‍സ് ഫോര്‍ സോഷ്യല്‍ ആക്ഷന്‍).
“അവളുടെ കല്യാണം നീ അറിഞ്ഞത് അണ്ണാച്ചി പയ്യന് അമ്ബലത്തില്‍ വച്ച് കെട്ടിയപ്പോളല്ലേ, അല്ലാതെ അവള് അന്യരാജ്യത്ത് പോയി പൊട്ടിത്തെറിച്ചപ്പോള്‍ അല്ലല്ലോ” എന്നായിരുന്നു കാസയുടെ മറുപടി.
നയന്‍താര-വിഘ്നേഷ് ശിവന്റെ വിവാഹവാര്‍ത്ത എത്തിയ ഉടന്‍ അതിനെ ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ ഹിന്ദു വിവാഹം കഴിച്ചുകൊണ്ടുപോകുന്നതില് ലവ് ജിഹാദ് ആരോപിക്കുന്ന ക്രിസ്ത്യന്‍ സമുദായത്തിന് പ്രശ്നമൊന്നുമില്ലേ എന്ന പരിഹസിച്ചായിരുന്നു ജഹാന്ഗീര് ആമിന റസാഖിന്റെ പോസ്റ്റ്.
“നമ്മുടെ തിരുവല്ലാക്കാരി അച്ചായത്തിക്കൊച്ചു പ്രായത്തില്‍ കുറഞ്ഞ ഒരു തമിഴ് അണ്ണാച്ചിപ്പയ്യന്‍ അടിച്ചോണ്ട് പോയി,മതം മാറ്റി അമ്ബലങ്ങളില്‍ കൊണ്ടുനടക്കുന്ന ഈ ജിഹാദ് പരിപാടിയില്‍ അച്ചനോ, സഭയ്ക്കോ, കാസയ്ക്കോ, സാക്ഷാല്‍ പീസിക്കോ പ്രതിഷേധം വല്ലതുമുണ്ടോ?.”.- ഇതായിരുന്നു അഡ്വ. ജഹാന്ഗീര് ആമിന റസാഖിന്റെ പരിഹാസ പോസ്റ്റ്.