Month: June 2022
-
NEWS
ഷാള്‍ ബൈക്കില്‍ കുരുങ്ങി തലയിടിച്ച് വീണ വീട്ടമ്മ മരിച്ചു
തിരുവനന്തപുരം: ശ്രീകാര്യത്ത് ബൈക്കിന് പിന്നിലിരുന്ന് യാത്ര ചെയ്യവേ ഷാള്‍ ബൈക്കില്‍ കുരുങ്ങി വീട്ടമ്മ മരിച്ചു. ശ്രീകാര്യം എന്‍ജിനീറിങ് കോളേജിനു സമീപം ചിറവിള ആയില്യ ഭവനില്‍ ഷീജാകുമാരി (46)ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് എട്ടരയോടെ നന്നാട്ടുകാവിനും പോത്തന്‍കോടിനും ഇടയിലാണ് അപകടം നടന്നത്. ഷീജാ കുമാരിയുടെ കുടുംബവീടായ നന്നാട്ടുകാവ് തിട്ടയത്ത്കോണത്ത് ബന്ധുവിന്റെ കുഞ്ഞിന്റെ ജന്മദിന ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുമ്ബോഴാണ് അപകടം നടന്നത്.കഴുത്തില്‍ ചുറ്റിയിരുന്ന ഷാളിന്റെ ഒരറ്റം ബൈക്കിന്റെ പിന്നിലെ വീലില്‍ കുരുങ്ങി റോഡിലേക്ക് തലയിടിച്ചു വീഴുകയായിരുന്നു. ഷീജയുടെ മക്കളായ അമൃതയും അമലയും മറ്റൊരു സ്കൂട്ടറില്‍ തൊട്ടുപിന്നാലെ തന്നെ വരുന്നുണ്ടായിരുന്നു. ഷീജയെ ഉടനെതന്നെ സ്വകാര്യ ആശുപത്രിയിലും അവിടെ നിന്നും മെഡിക്കല്‍ കോളേജിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Read More » -
NEWS
കോൺഗ്രസ് മാർച്ചിൽ പരക്കെ സംഘർഷം
തിരുവനന്തപുരം: സ്വപ്‌ന സുരേഷിന്റെ വിവാദ വെളിപ്പെടുത്തലിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി നടത്തിയ മാര്‍ച്ചുകളില്‍ വ്യാപക സംഘര്‍ഷം.തലസ്ഥാനത്ത് പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തുംതളളുമുണ്ടായി. കൊല്ലം,കോട്ടയം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലെല്ലാം പൊലീസുമായി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. പ്രതിഷേധ പ്രകടനം പൊലീസ് തടഞ്ഞതിനെ തുടര്‍ന്ന് വിവിധയിടങ്ങളില്‍ പ്രവര്‍ത്തകര്‍ കല്ലേറ് നടത്തി. തുടര്‍ന്ന് പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കൊല്ലത്ത് ആര്‍വൈഎഫ്, കോണ്‍ഗ്രസ് പ്രതിഷേധങ്ങള്‍ക്ക് നേരെ പൊലീസ് ലാത്തിചാര്‍ജ് നടത്തി. സംഘര്‍ഷത്തില്‍ ഒരു ആര്‍വൈഎഫ് പ്രവര്‍ത്തകനും ഒരു പൊലീസ് ഉദ്യോഗസ്ഥനും പരിക്കേറ്റു. കണ്ണൂരില്‍ അഞ്ഞൂറോളം പ്രവര്‍ത്തകരുടെ സംഘം പ്രതിഷേധത്തിനിടയിൽ പൊലീസിന് നേരെ ചെരുപ്പേറ് നടത്തി.കോട്ടയത്തും പ്രവര്‍ത്തകര്‍ പൊലീസിന് നേരെ കുപ്പിയേറും കല്ലേറും നടത്തി.പത്തനംതിട്ടയിൽ പോലീസ് ബാരിക്കേഡുകൾ തകർക്കാൻ ശ്രമിച്ച പ്രതിഷേധക്കാർക്ക് നേരെ പോലീസ് ലാത്തിച്ചാർജ് നടത്തി.
Read More » -
NEWS
പറവൂർ ഭരതൻ എന്ന നാടൻ ചിരി
‘‘ചതിച്ചു അങ്ങുന്നെ ചതിച്ചു……ഇത്രയും കാലം ഞാന്‍ ഇതുവഴി നടന്നിട്ടും അങ്ങനെയൊരു മരം അവിടെ നില്‍ക്കുന്നത് കണ്ടിട്ടില്ല…!” കളരിക്കല്‍ ശങ്കുണ്ണി മേനോന്റെ ഒരേയൊരു കാര്യസ്ഥനായ, അബദ്ധം പിണയുന്ന മീശയില്ലാ വാസുവിനെ ‘മഴവില്‍ ക്കാവടി’ എന്ന ചിത്രത്തില്‍ എത്ര കണ്ടാലും ആവര്‍ത്തനവിരസത അനുഭവപ്പെടാറില്ല നമ്മള്‍ പുതുതലമുറയ്ക്ക്…! മലയാളികള്‍ തല തല്ലി ചിരിച്ച തമാശരംഗങ്ങളില്‍ ചാര്‍ത്തിനല്‍കിയ കയ്യൊപ്പ് മാത്രമല്ല പറവൂര്‍ ഭരതന്‍ എന്ന അഭിനേതാവിനുള്ളത് …ഒരു നോട്ടം കൊണ്ട്പോലും ഭയം ജനിപ്പിക്കുന്ന വില്ലന്‍ വേഷങ്ങള്‍ ഒരു ഇടവേളയ്ക്ക് ശേഷം അഴിച്ചു വെച്ചിട്ടാണ് ആ പുതിയ അവതാരത്തിലേക്ക് രംഗപ്രവേശനം ചെയ്തതെന്ന് കുറച്ചു പഴയ തലമുറയോട് ചോദിച്ചാല്‍ വ്യക്തമാക്കി തരും…..അതായിരുന്നു പറവൂര്‍ മുത്തംകുന്നു കരയില്‍ വാവക്കാട് എന്നാ സ്ഥലത്ത് ജനിച്ച ഭരതന്‍ എന്ന പറവൂര്‍ ഭരതന്‍….. 1928 ല്‍ വടക്കേക്കരയില്‍ കൊച്ചണ്ണന്‍ കോരന്‍ എന്നാ തെങ്ങ് ചെത്ത് തൊഴിലാളിയുടെയും കറുമ്പകുട്ടിയമ്മയുടെയും മകനായി പിറന്ന ഭരതന് പിതൃവാത്സല്യത്തിന്റെ മധുരം ബാല്യത്തിലെ നഷ്ട്ടപ്പെട്ടു….അച്ഛന്‍ മരിച്ചതോടെ കുടുംബഭാരം കയര്‍തൊഴിലാളിയായ അമ്മയുടെ ചുമലിലായി… ആ…
Read More » -
NEWS
കെ പി യോഹന്നാനും ബിലീവേഴ്‌സ് ചർച്ചും
അപ്പർകുട്ടനാട്ടിലെ ശരാശരിയിൽ താഴെ സാമ്പത്തിക നിലയുണ്ടായിരുന്ന സാധാരണ കുടുംബത്തില്‍ നിന്നും അരനൂറ്റാണ്ടു കൊണ്ട് ശതകോടികളുടെ ആസ്തിയുള്ള വിശ്വാസസാമ്രാജ്യത്തിലേക്കുളള കടപ്പിലാരില്‍ പുന്നൂസ് യോഹന്നാൻ എന്ന കെ.പി. യോഹന്നാന്റെ വളര്‍ച്ച അമ്പരിപ്പിക്കുന്നതാണ്. മെഡിക്കല്‍ കോളേജുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങി കേരളത്തില്‍ മാത്രം ശതകോടികളുടെ ആസ്തിയാണ് ബിലീവേഴ്‌സ് ചര്‍ച്ചിനുള്ളത്.യോഹന്നാന്റെ കീഴിലുള്ള ഗോസ്പല്‍ ഏഷ്യയ്ക്ക് വിദേശരാജ്യങ്ങളിലും ആസ്തിയുണ്ട്. ഇന്നത്തെ പത്തനംതിട്ട ജില്ലയിലെ തിരുവല്ലയ്ക്കടുത്ത് അപ്പർകുട്ടനാട്ടിലെ നിരണത്ത് കടപ്പിലാരില്‍ വീട്ടില്‍ ചാക്കോ പുന്നൂസിന്റെ മകനായി 1950ലാണ് യോഹന്നാന്‍ ജനിച്ചത്. മാർത്തോമ്മാ വിശ്വാസികളായ കുടുംബം അക്കാലത്ത് പ്രദേശത്ത് വ്യാപകമായ താറാവ് കൃഷിയിലേർപ്പെട്ടുവരികയായിരുന്നു. യൗവനകാലത്ത് ഡബ്ലു.എ ക്രിസ്വെല്‍ എന്ന വിദേശിയ്‌ക്കൊപ്പം അമേരിക്കയില്‍ വൈദിക പഠനത്തിന് പോയതോടെയാണ് യോഹന്നാന്‍ ആത്മീയ രംഗത്തേക്ക് തിരിഞ്ഞത്. ജർമൻ സ്വദേശിയായ ഗസാലയെ 1974 ൽ വിവാഹം ചെയ്തു. ദമ്പതികൾക്ക് രണ്ടു മക്കൾ. ഭാര്യയോടൊപ്പം സുവിശേഷ പ്രവര്‍ത്തനം ആരംഭിച്ച കെ.പി യോഹന്നാന്‍ വര്‍ഷങ്ങള്‍ നീണ്ട വിദേശവാസത്തിനുശേഷം 1983 ല്‍ തിരുവല്ല നഗരത്തിന് കിഴക്ക് ഭാഗത്ത് മാഞ്ഞാടിയില്‍ ഗോസ്പല്‍ ഏഷ്യയുടെ…
Read More » -
NEWS
താഴേക്ക് നോക്കൂ,അപ്പോൾ മനസ്സിലാവും നാം എത്ര ഉയരത്തിലെന്ന് !!
*രാത്രി ഉറങ്ങാൻ കിടന്നാൽ രാവിലെ എണീക്കും എന്ന് ഉറപ്പില്ലാത്ത ഈ ലോകത്ത് നമ്മൾ എന്തിന് അഹങ്കാരം കാണിക്കണം !* *നമ്മുടെ ശരീരം വേദനിപ്പിക്കാൻ എല്ലാവർക്കും കഴിയും, പക്ഷേ നമ്മുടെ മനസ്സിനെ വേദനിപ്പിക്കാൻ നമ്മൾ ജീവനുതുല്യം സ്നേഹിച്ചവർക്കു മാത്രമേ കഴിയൂ !* *മായ്ച്ചു കളയണം ചില വാശികൾ….. പറഞ്ഞു തീർക്കണം ചില പരിഭവങ്ങൾ….. മാറ്റി* *കൊടുക്കണം ചില തെറ്റിദ്ധാരണകൾ…..* *നാളെ നമ്മളിൽ ആരുണ്ടാവുമെന്നു പറയാൻ പറ്റില്ല.* *ജീവിച്ചിരിക്കുമ്പോൾ എത്ര വലിയ വീട് വച്ചാലും, എത്ര വലിയ വാഹനങ്ങൾ സ്വന്തമാക്കിയാലും, എത്ര ബാങ്ക് ബാലൻസ് ഉണ്ടാക്കിയാലും കല്ലറകളുടെ വലിപ്പം തുല്യമായിരിക്കും.* *എളിമയോടെ ജീവിക്കുക, സഹായിക്കുക, സ്നേഹം നൽകുക.* *പഞ്ചസാരക്കും ഉപ്പിനും ഒരേ നിറമാണ്. പക്ഷേ രണ്ടിന്റെയും രുചി വളരെ വ്യത്യസ്തമാണ്. അതുപോലെയാണ് ചില സുഹൃത്ത് ബന്ധങ്ങളും.* *സ്നേഹിക്കാനൊരു മനസ്സുണ്ടെങ്കിൽ പിന്നെ കുറവുകൾകൊന്നും അവിടെ സ്ഥാനമില്ല. കുറവുകൾ അറിഞ്ഞു സ്നേഹിക്കുമ്പോഴാണ് സ്നേഹം യാഥാർഥ്യമാവുന്നത്.* *കൂര ചെറുതാണെങ്കിലും അതിനുള്ളിൽ സമാധാനമുണ്ടെങ്കിൽ അത് കൊട്ടാരത്തേക്കാൾ വലുതാണ്.* *നമ്മളെക്കാൾ ഉയരത്തിലുള്ളവരെ…
Read More » -
NEWS
പിറവം കള്ളനോട്ട് കേസ്;മുഖ്യ പ്രതി പിടിയിൽ
കൊച്ചി: പിറവം കള്ളനോട്ട് കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ ഇടുക്കി ഉടുമ്ബന്‍ചോല പുറ്റടി കടിയംകുന്നേല്‍ വീട്ടില്‍ രവീന്ദ്രന്‍ (63) ജില്ലാ ക്രൈം ബ്രാഞ്ചിന്റെ പിടിയിലായി.മാസങ്ങളായി ഒളിവിലായിരുന്നു ഇയാൾ. കട്ടപ്പന, വണ്ടന്‍മേട്, വണ്ടിപ്പെരിയാര്‍, തൃശൂര്‍, കോതമംഗലം, കുമളി സ്‌റ്റേഷനുകളില്‍ കള്ളനോട്ട് നിര്‍മ്മാണത്തിന് ഇയാള്‍ക്കെതിരെ കേസുണ്ട്.പിറവത്ത് ഏഴംഗ സംഘം തീവ്രവാദ വിരുദ്ധ സേനയുടെ പിടിയിലായതിന് പിന്നാലെ ഇയാൾ ഒളിവിലായിരുന്നു.രഹസ്യ വിവരത്തെ തുടർന്ന് വ്യാഴാഴ്ച പുറ്റടിയിലെ വീട്ടില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
Read More » -
NEWS
എംജി യൂണിവേഴ്സിറ്റി ബിരുദപരീക്ഷയിൽ ഒന്നും രണ്ടും റാങ്കുകള്‍ സ്വന്തമാക്കി ഇരട്ട സഹോദരിമാര്‍
കോട്ടയം:മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി ബി.എ. കോഴ്സില്‍ ഒന്നും രണ്ടും റാങ്കുകള്‍ സ്വന്തമാക്കി ഇരട്ട സഹോദരിമാര്‍. ബിഎ ഇംഗ്ലീഷ് ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍ മോഡല്‍ ടു ടീച്ചിങ് കോഴ്സിലാണ് തൃപ്പൂണിത്തുറ സ്വദേശികളായ ആതിരയും അതുല്യയും ഒന്നും രണ്ടും റാങ്കുകള്‍ നേടിയത്. തൃപ്പൂണിത്തുറ ഗവണ്‍മെന്റ് കോളജിലെ വിദ്യാര്‍ഥികളാണ് ഇരുവരും. തൃപ്പൂണിത്തുറ താമരംകുളങ്ങര വൈഷ്ണവം വീട്ടില്‍ അനില്‍ കുമാറിന്റെയും അമ്ബിളിയുടെയും മക്കളാണ് ആതിരയും അതുല്യയും.
Read More » -
NEWS
ഐഡിബിഐ ബാങ്കിൽ 1544 ഒഴിവുകൾ
ന്യൂഡല്‍ഹി: ഐഡിബിഐ ബാങ്കിൽ എക്സിക്യൂട്ടീവ്, അസിസ്റ്റന്റ് മാനേജര്‍ തസ്തികകളിലായുള്ള 1544 ഒഴിവുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. എക്സിക്യുട്ടീവ് തസ്തികയില്‍ 1044, അസിസ്റ്റന്റ് മാനെജര്‍ തസ്തികയില്‍ 500 എന്നിങ്ങനെയാണ് ഒഴിവുകള്‍.ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം.അവസാന തീയതി ജൂൺ 17. യോഗ്യത: രാജ്യത്തെ ഏതെങ്കിലും സര്‍ക്കാര്‍ അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം/തത്തുല്യം. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കുന്നതിനും: https://idbibank.in
Read More » -
NEWS
ഇനി കൊതുക് ശല്യം ഉണ്ടാവില്ല; പുതിയ മോസ്കിറ്റോ ബള്‍ബ് വിപണിയില്‍
മഴക്കാലത്തിനൊപ്പം കൊതുകിന്റെ ശല്യവും കൊതുക് പരത്തുന്ന രോഗങ്ങളും വര്‍ധിക്കാന്‍ തുടങ്ങിയിട്ടുണ്ട്.ഡെങ്കി, ചിക്കുന്‍ഗുനിയ, മലേറിയ തുടങ്ങിയ നിരവധി രോഗങ്ങള്‍ പകരാന്‍ സാധ്യതയുള്ളത് കൊണ്ട് തന്നെ കൊതുകില്‍ നിന്ന് രക്ഷ നേടേണ്ടത് വളരെ അത്യാവശ്യമാണ്. സാധാരണയായി കൊതുകു തിരികളും, റിപ്പലെന്റ് മെഷീനുകളുമാണ് കൊതുകില്‍ നിന്ന് രക്ഷ നേടാന്‍ ഉപയോഗിക്കാറുള്ളത്. എന്നാല്‍ കൊതുകു തിരികളും. റിപ്പലെന്റ് മെഷീനുകളും രാസപദാര്‍ഥങ്ങള്‍ ഉപയോഗിച്ചിട്ടുള്ളതിനാല്‍ പലര്‍ക്കും തലവേദനയും അലര്‍ജിയും ഉണ്ടാകാറുണ്ട്. അതിനാല്‍ തന്നെ പലര്‍ക്കും ഇത് ഉപയോഗിക്കാന്‍ കഴിയാത്ത സ്ഥിതി വരികെയും ചിലര്‍ക്കെങ്കിലും ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുകയും ചെയ്യാറുണ്ട്. ഇതിന് പരിഹാരമായി ആണ് പുതിയ മോസ്കിറ്റോ ബള്‍ബ് വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇത് സുരക്ഷിതവുമാണ് വിലയും വളരെ കുറവാണ്. വെളിച്ചത്തിലൂടെ കൊതുകുകളെ ആകര്‍ഷിച്ച്, നേരിയ ഇലക്‌ട്രിക് ഷോക്ക് നല്‍കി കൊതുകിനെ കൊല്ലുന്ന രീതിയാണ് ഈ ബള്‍ബുകളുടെത്. ഇത് നിങ്ങള്‍ക്ക് നിങ്ങളുടെ വീട്ടിലും, ഓഫീസിലും ഒക്കെ ഉപയോഗിക്കുകയും ചെയ്യാം. ഭാരം കുറവാണെന്നുള്ളതും കാണാന്‍ നല്ല ഭംഗിയുണ്ടെന്നുള്ളതുമാണ് ഈ ബള്‍ബിന്റെ ആകര്‍ഷണീയമായ…
Read More » -
NEWS
മൊബൈൽ നമ്പർ കൂട്ടിനോക്കൂ, നിങ്ങളുടെ ഭാഗ്യം അറിയാം
ഇന്ന് ഒന്നിലേറെ മൊബൈല്‍ നമ്ബറുകള്‍ ഉള്ളവരാണ് മിക്കവരും.സംഖ്യാശാസ്ത്ര പ്രകാരം തങ്ങളുടെ ഭാഗ്യനമ്ബറിലുള്ള മൊബൈല്‍ നമ്ബറുകള്‍ തിരഞ്ഞെടുക്കുന്നവരും കുറവല്ല. മൊബൈല്‍ നമ്ബറുകള്‍ കൂട്ടിക്കിട്ടുന്ന സംഖ്യ ഒട്ടേറെ കാര്യങ്ങള്‍ വിശദമാക്കുന്നുണ്ട്. ഉദാഹരണമായി ഒരാളുടെ മൊബൈല്‍ നമ്ബര്‍ 8267110032 എന്നിരിക്കട്ടെ , ഇത് കൂട്ടിക്കഴിയുമ്ബോള്‍ കിട്ടുന്ന സംഖ്യ (8+2+6+7+1+1+0+0+3+2=30 , 3+0=3) മൂന്ന് ആണ്. ഇതിനെ അടിസ്ഥാനമാക്കി നിങ്ങളുടെ മൊബൈല്‍ നമ്ബര്‍ ഭാഗ്യമാണോ നിര്‍ഭാഗ്യമാണോ എന്ന് കണ്ടെത്താം. ഒന്ന് വളരെ ഊര്‍ജ്ജസ്വലമായ സംഖ്യയാണ് ഒന്ന്. ഈ സംഖ്യ നമ്മളിലെ അനുകൂല ഊര്‍ജത്തെ വര്‍ധിപ്പിച്ച് ശുഭാപ്തി വിശ്വാസമുള്ള വ്യക്തിയായി തീര്‍ക്കും. അതിനാല്‍ ബിസിനസുകാര്‍ക്കും ജോലിയില്‍ ഉയര്‍ച്ച ആഗ്രഹിക്കുന്നവര്‍ക്കും സഹായകമായ നമ്ബര്‍ ആണിത്. എന്നാല്‍ പ്രണയിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പറ്റിയ നമ്ബര്‍ അല്ല. രണ്ട് പ്രണയിക്കുന്നവര്‍ക്ക് ചേര്‍ന്ന സംഖ്യയാണിത്. ഈ സംഖ്യ വ്യക്തികളില്‍ ദയാലുത്വവും നയതന്ത്രവും സഹകരണവും വര്‍ധിപ്പിക്കുന്നതിനാല്‍ സെയില്‍സ് സംബന്ധമായ ജോലികളുള്ളവര്‍ക്കു ഉത്തമമായ നമ്ബറാണിത്. മൂന്ന് സര്‍ഗ്ഗശക്തിയുള്ള നമ്ബര്‍ ആണ് മൂന്ന് . അതിനാല്‍ കലാകാരന്മാര്‍ക്കും സാഹിത്യകാരന്മാര്‍ക്കും ചേര്‍ന്ന…
Read More »