Month: June 2022
-
Kerala
പിണറായി, കോടിയേരി, നികേഷ് കുമാര്‍ എന്നിവരുടെ പേര് കരുതിക്കൂട്ടി ഉപയോഗിച്ചതോ? അന്വേഷണസംഘത്തിന് ആശയക്കുഴപ്പം
കൊച്ചി: സ്വപ്ന സുരേഷിന്റെ ശബ്ദരേഖ വെളിപ്പെടുത്തലും തുടര്‍ന്നു ഷാജ് കിരണ്‍ നടത്തിയ പ്രതികരണവും സ്വപ്നയ്ക്കെതിരേ ഗൂഢാലോചനാ കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തെ കുഴക്കുന്നു. പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, എം.വി. നികേഷ് കുമാര്‍ എന്നിവരുടെ പേര് കരുതിക്കൂട്ടി ഉപയോഗിച്ചതാണെന്നാണ് പ്രത്യേക സംഘത്തിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്നു കോടിയേരിയും റിപ്പോര്‍ട്ടര്‍ ചാനല്‍ മേധാവി നികേഷ്‌കുമാറും ആരോപിച്ചിരുന്നു. സ്വപ്നയുടെ ശബ്ദരേഖ പുറത്തുവന്നതിനു പിന്നാലെ പോലീസിലെ ഉന്നതര്‍ ഒത്തുചേര്‍ന്ന് പ്രാഥമിക വിലയിരുത്തല്‍ നടത്തി. ഷാജ് കിരണിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്യാനും കസ്റ്റഡിയിലെടുക്കാനും സാധ്യതയുണ്ട്. സ്വപ്നയ്ക്കെതിരേ കന്റോണ്‍മെന്റ് പോലീസ് എടുത്ത കേസിനെ ചൊല്ലി ഭിന്നാഭിപ്രായങ്ങളാണുളളത്. രഹസ്യമൊഴി മാധ്യമങ്ങള്‍ക്കു മുന്നില്‍ വെളിപ്പെടുത്തിയത് ഗൂഢാലോചനയായി കാണാനാവില്ലെന്ന് നിയമ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. കേസിന്റെ നിയമസാധുതയില്‍ ഉയരുന്ന സംശയങ്ങളും ഷാജ് കിരണിനെ എ.ഡി.ജി.പിമാര്‍ വിളിച്ചെന്ന സ്വപ്നയുടെ വെളിപ്പെടുത്തലും അന്വേഷണസംഘത്തെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്. ഷാജ് കിരണ്‍ മധ്യസ്ഥനായി എത്തിയതാണോ, എങ്കില്‍ അയാളെ മധ്യസ്ഥനായി നിയോഗിച്ചതാരാണ്, സ്വപ്നയുമായി ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്തി ക്രെഡിറ്റ് അടിച്ചെടുക്കാനുളള നീക്കം…
Read More » -
Kerala
ആരോപണങ്ങള്‍ വ്യാജം; ഷാജ് കിരണും സ്വപ്നയും ചേര്‍ന്ന് കുടുക്കാന്‍ ശ്രമിക്കുന്നു, ഡി.ജി.പിക്ക് പരാതി നല്‍കുമെന്ന് നികേഷ് കുമാര്‍
തിരുവനന്തപുരം: ഷാജ് കിരണും സ്വപ്നയും ചേര്‍ന്ന് തന്നെ കുടുക്കാന്‍ ശ്രമിക്കുകയാണെന്ന് മാധ്യമപ്രവര്‍ത്തകനും റിപ്പോര്‍ട്ടര്‍ ചാനല്‍ മേധാവിയുമായ എം.വി. നികേഷ്‌കുമാര്‍. തനിക്കെതിരേ ഉയര്‍ന്ന വ്യാജ ആരോപണത്തെക്കുറിച്ചും സ്വപ്ന സുരേഷും ഷാജ് കിരണും തന്നെ കുടുക്കാന്‍ ശ്രമിച്ചതിനെക്കുറിച്ചും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഡി.ജി.പിക്ക് പരാതി നല്‍കുമെന്നും നികേഷ് കുമാര്‍. തന്റെ പേര് മനഃപൂര്‍വം വലിച്ചിഴക്കുകയായിരുന്നു. മുഖ്യമന്ത്രിക്കുവേണ്ടി നികേഷ് സംസാരിക്കാനെത്തുമെന്ന് ഷാജ് കിരണ്‍ പറഞ്ഞതായി സ്വപ്ന പുറത്തുവിട്ട ശബ്ദരേഖയിലില്ല. സംഭവത്തില്‍ ഗൂഢാലോചനയുണ്ട്. സ്വപ്ന സുരേഷിനെ കണ്ടിട്ടില്ല. സംസാരിച്ചിട്ടില്ല. മുഖ്യമന്ത്രിക്കെതിരായ മൊഴി പിന്‍വലിക്കാന്‍ ഇടപെട്ടിട്ടില്ല. അഭിമുഖത്തിന്റെ പേരില്‍ തന്നെ പാലക്കാട് എത്തിച്ച് കുടുക്കാനായിരുന്നു സ്വപ്നയും ഷാജ് കിരണും ശ്രമിച്ചതെന്ന് സംശയിക്കുന്നതായും വിവാദങ്ങളോടുള്ള പ്രതികരണമായി ഫെയ്സ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ നികേഷ് പറയുന്നു. മുഖ്യമന്ത്രിയുടെ നാവും ശബ്ദവുമാണ് നികേഷ് കുമാറെന്ന് വാര്‍ത്താ സമ്മേളനത്തില്‍ സ്വപ്ന വെളിപ്പെടുത്തിയിരുന്നു. ഈ വാക്കുകള്‍ നികേഷിനെ സംശയത്തിന്റെ മുള്‍മുനയില്‍നിര്‍ത്തി. സ്വപ്നയുടെ ഫോണ്‍ നികേഷ് കുമാറിന് െകെമാറണമെന്ന് ഷാജ് കിരണ്‍ പറഞ്ഞതെന്തിന് എന്നതായിരുന്നു പ്രധാന സംശയം. എന്നാല്‍, സ്വപ്നയുടെ അഭിമുഖം…
Read More » -
India
നാഷണല്‍ ഹെറാള്‍ഡ് കേസ്: സോണിയ 23ന് ഹാജരാകണം
ദില്ലി: നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഈ മാസം 23 ന് ഹാജരാകണം. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പുതിയ നോട്ടീസ് നൽകി. ജൂൺ ഒന്നിന് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ഇഡി നേരത്തെ നോട്ടീസ് അയച്ചിരുന്നു. എന്നാൽ കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് തനിക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും തനിക്ക് ഹാജരാകാനാകില്ലെന്നും അവര്‍ മറുപടി നൽകി. ഇതോടെയാണ് ഇ ഡി പുതിയ നോട്ടീസ് നൽകിയത്. അതേ സമയം, രാഹുൽ ഗാന്ധിയുടെ മൊഴിയെടുപ്പ് നടക്കുന്ന ജൂൺ 13ന് രാജ്യത്തെ മുഴുവൻ ഇഡി ഓഫീസുകൾക്ക് മുന്നിലും പ്രതിഷേധിക്കാനൊരുങ്ങുകയാണ് കോൺഗ്രസ്. നാഷണൽ ഹെറാൾഡ് കേസിൽ ഇഡി രാഹുൽ ഗാന്ധിയുടെ മൊഴിയെടുക്കുന്നതിനാലാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. രാജ്യവ്യാപകമായി ഇഡി ഓഫീസുകൾക്ക് മുന്നിൽ സത്യാഗ്രഹം സംഘടിപ്പിക്കാനാണ് നീക്കം. നേരത്തെ ചോദ്യം ചെയ്യലിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിലേക്ക് രാഹുൽ എത്തുക പ്രതിഷേധ മാർച്ചോടെയാകും എന്ന് കോൺഗ്രസ് വ്യക്തമാക്കിയിരുന്നു. കോൺഗ്രസ് പ്രവർത്തക സമിതിയംഗങ്ങൾ, ലോക്സഭ, രാജ്യസഭ എംപിമാർ, സംസ്ഥാനത്തിന്‍റെ ചുമതലയുള്ള ജനറൽ സെക്രട്ടറിമാർ എന്നിവർ…
Read More » -
NEWS
മോഷണക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ടവരുടെ വിരലുകള്‍ മുറിച്ചുകളഞ്ഞേക്കുമെന്ന് റിപ്പോര്‍ട്ട്; ഇറാനില്‍ പ്രതിഷേധവുമായി മനുഷ്യാവകാശ സംഘടനകള്‍
ടെഹ്റാൻ: മോഷണക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട എട്ട് ഇറാൻ പൗരന്മാരുടെ വിരലുകൾ മുറിച്ചുകളഞ്ഞേക്കുമെന്ന് റിപ്പോർട്ട്. ശിക്ഷ നടപ്പാക്കുന്നതിൽ ആശങ്കയുമായി ഇറാനിലെ പ്രമുഖ മനുഷ്യാവകാശ സംഘടനയായ അബ്ദുറഹ്മാൻ ബൊറൂമാൻഡ് സെന്റർ ഫോർ ഹ്യൂമൻ റൈറ്റ്‌സ് (എബിസി) രംഗത്തെത്തി. ഗ്രേറ്റർ തെഹ്റാൻ ജയിലിൽ തടവിൽ കഴിയുന്ന എട്ട് ഇറാനിയൻ പൗരന്മാരുടെ കൈയിലെ വിരലുകൾ ഛേദിക്കുന്നതെന്നും ഈ ശിക്ഷ കടുത്ത മനുഷ്യത്വ വിരുദ്ധമാണെന്നും എബിസി പ്രസ്താവനയിൽ പറഞ്ഞു. തടവുകാരിൽ മൂന്നുപേരെ ശിക്ഷ നടപ്പാക്കുന്നതിനായി വടക്കുപടിഞ്ഞാറൻ ഇറാനിലെ ഒറുമിയ ജയിലിൽ നിന്ന് മാറ്റിയെന്നും സംഘടന പറഞ്ഞു. ടെഹ്‌റാനിലെ എവിൻ ജയിലിൽ ഗില്ലറ്റിൻ പോലെയുള്ള ഉപകരണം പ്രവർത്തനക്ഷമമായാൽ ശിക്ഷ നടപ്പാക്കുമെന്നും ഇവർ വ്യക്തമാക്കി. ജൂൺ എട്ടിന് ശിക്ഷ നടപ്പാക്കാൻ തീരുമാനിച്ചെങ്കിലും പിന്നീട് തീയതി മാറ്റി. എവിനിലെ ക്ലിനിക്കിൽ വിരലുകൾ മുറിച്ചുമാറ്റുന്നകിനായി ഉപകരണം തയ്യാറായിട്ടുണ്ടെന്നും ഇതിൽ ഒരാളുടെയെങ്കിലും ശിക്ഷ നടപ്പാക്കാൻ ഉപയോഗിച്ചിട്ടുണ്ടെന്നും എബിസി പറഞ്ഞു. കുർദിസ്ഥാൻ ഹ്യൂമൻ റൈറ്റ്‌സ് നെറ്റ്‌വർക്കുമായുള്ള (കെഎച്ച്ആർഎൻ) സംയുക്ത പ്രസ്താവനയിലാണ് ഇവർ ആശങ്ക പങ്കുവെച്ചത്. Iran International @IranIntl via…
Read More » -
Crime
ആഡംബര ബോട്ടില്‍ മദ്യം കടത്തിയ സംഭവത്തില്‍ പ്രവാസിയുടെ കസ്റ്റഡി നീട്ടി
കുവൈത്ത് സിറ്റി: ഉല്ലാസ നൗകയില്‍ വന്‍തോതില്‍ മദ്യം കടത്താന്‍ ശ്രമിച്ച സംഭവത്തില്‍ പിടിയിലായ കുവൈത്ത് സ്വദേശയെ ജാമ്യത്തില്‍ വിട്ടയച്ചു. 500 ദിനാര്‍ കെട്ടിവെയ്‍ക്കണമെന്ന ഉപാധിയിലാണ് ഇയാള്‍ക്ക് ജാമ്യം അനുവദിച്ചത്. അതേസമയം കേസില്‍ അറസ്റ്റിലായ ഫിലിപ്പൈന്‍സ് സ്വദേശിയുടെ കസ്റ്റഡി ദീര്‍ഘിപ്പിച്ചിട്ടുണ്ട്. അറബ് ലോകത്ത് പ്രശസ്‍തനായ ഒരു സോഷ്യല്‍ മീഡിയ താരത്തിന്റെ ആഡംബര ബോട്ടിലായിരുന്നു കുവൈത്ത് കസ്റ്റംസ് റെയ്‍ഡ് നടത്തിയത്. സോഷ്യല്‍ മീഡിയ താരത്തിന്റെ സുഹൃത്തായ കുവൈത്ത് സ്വദേശിയും ബോട്ടിന്റെ ഡ്രൈവറായ ഫിലിപ്പൈന്‍സ് സ്വദേശിയുമാണ് അറസ്റ്റിലായത്. മറ്റൊരു ഗള്‍ഫ് രാജ്യത്തു നിന്ന് ബോട്ട് കുവൈത്തില്‍ എത്തിയ ഉടനെയായിരുന്നു പരിശോധന. വിവിധ ബ്രാന്‍ഡുകളുടെ 693 ബോട്ടില്‍ മദ്യം ഈ ആഡംബര നൗകയിലുണ്ടായിരുന്നുവെന്നാണ് കുവൈത്തിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തത്. പരിശോധന നടക്കുമ്പോള്‍ കുവൈത്ത് പൗരനും ഒരു ഫിലിപ്പെനിയും ബോട്ടിലുണ്ടായിരുന്നു. രാജ്യത്തേക്ക് കള്ളക്കടത്ത് നടത്താനുള്ള ശ്രമമാണ് കസ്റ്റംസ് ജീവനക്കാരുടെ ജാഗ്രതയിലൂടെ തടയാന്‍ സാധിച്ചതെന്ന് ജനറല്‍ അഡ്‍മിനിസ്‍ട്രേഷന്‍ ഓഫ് കസ്റ്റംസ് ഡയറക്ടര്‍ ജനറല്‍ സുലൈമാന്‍ അല്‍ ഫഹദ് നേരത്തെ…
Read More » -
Crime
‘സ്ത്രീധനം കുറഞ്ഞുപോയതിന് പീഡനം, സ്വകാര്യ ഭാഗത്ത് കുപ്പി കയറ്റി’; ഭർത്താവിനെതിരെ യുവതി
ലഖ്നൗ: സ്ത്രീധനം കുറഞ്ഞുപോയതിനെ തുടർന്ന് ഭർത്താവ് ക്രൂരമായി മർദ്ദിക്കുന്നവെന്ന പരാതിയുമായി യുവതി പൊലീസിനെ സമീപിച്ചു. ഉത്തർപ്രദേശിലെ ബറേലി ജില്ലയിലാണ് സംഭവം. തന്റെ സ്വകാര്യഭാഗത്ത് ഭർത്താവ് കുപ്പി കയറ്റിയെന്ന് യുവതി ആരോപിച്ചു. വീട്ടുകാരിൽ നിന്ന് സ്ത്രീധനം ലഭിക്കാത്തതിനാൽ വിവാഹം കഴിഞ്ഞത് മുതൽ ഭർത്താവ് ക്രൂരമായി പെരുമാറുകയാണെന്ന് യുവതി പൊലീസിനോട് പറഞ്ഞു. ഭർത്താവിനെതിരെ യുവതി ബറേലിയിലെ ഇസത്‌നഗർ പൊലീസ് സ്‌റ്റേഷനിലാണ് പരാതി നൽകിയത്. പരാതിയെ തുടർന്ന് പൊലീസ് കേസെടുത്തു. ഇയാൾക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് യുവതി എസ്എസ്പിക്ക് കത്തെഴുതി. നാല് വർഷം മുമ്പാണ് ഇവർ വിവാഹിതരായത്. സാമ്പത്തിക സ്ഥിതിക്കനുസരിച്ച് കുടുംബം സ്ത്രീധനം നൽകിയെന്ന് യുവതി പൊലീസിനോട് പറഞ്ഞു. എന്നാൽ കൂടുതൽ പണവും സ്വർണവും വേണമെന്ന് ഭർതൃവീട്ടുകാർ ആവശ്യപ്പെട്ടു. ലഭിക്കാതായതോടെ ആക്രമിക്കാൻ തുടങ്ങി. ബന്ധുക്കളുടെ ആക്രമണത്തെക്കുറിച്ച് ഭർത്താവിനോട് പരാതിപ്പെട്ടപ്പോൾ ഭർത്താവും തന്നോട് മോശമായി പെരുമാറിയെന്നും യുവതി പറഞ്ഞു. ഭർത്താവ് തന്നോട് മോശമായി പെരുമാറിയെന്ന് മർദ്ദനമേറ്റ് നിലവിളിക്കുന്നത് ആസ്വദിക്കുമായിരുന്നെന്നും യുവതി പരാതിപ്പെട്ടു. ഒരിക്കൽ സ്വകാര്യ ഭാഗത്ത് ഭർത്താവ് ഒരു…
Read More » -
NEWS
ഉച്ചവിശ്രമ നിയമം: ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഓരോ തൊഴിലാളികള്‍ക്കും യുഎഇയില്‍ 5,000 മുതൽ 50,000 ദിര്‍ഹം വരെ പിഴ
അബുദാബി: യുഎഇയില്‍ നിര്‍മ്മാണ സ്ഥലങ്ങള്‍ ഉള്‍പ്പെടെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്ന തുറസ്സായ പ്രദേശങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കുള്ള ഉച്ചവിശ്രമ സമയം മാനവവിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയം പ്രഖ്യാപിച്ചു. ജൂണ്‍ 15 മുതല്‍ സെപ്തംബര്‍ 15 വരെയാണ് ഉച്ചവിശ്രമം പ്രഖ്യാപിച്ചിരിക്കുന്നത്. സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കുന്ന സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഉച്ചയ്ക്ക് 12.30 മുതല്‍ 3 മണി വരെയാണ് വിശ്രമ സമയം അനുവദിച്ചിരിക്കുന്നത്. തൊഴിലാളികള്‍ക്ക് സുരക്ഷിതമായ തൊഴില്‍ അന്തരീക്ഷം ഉറപ്പാക്കാനും ഉയര്‍ന്ന താപനിലയില്‍ ജോലി ചെയ്യുന്നത് കൊണ്ടുണ്ടാകുന്ന അപകടസാധ്യതകളില്‍ നിന്ന് അവരെ സംരക്ഷിക്കാനും വേണ്ടിയാണിത്. രാജ്യത്ത് തുടര്‍ച്ചയായ 18-ാം വര്‍ഷമാണ് ഉച്ചവിശ്രമം നടപ്പിലാക്കുന്നത്. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഓരോ തൊഴിലാളികള്‍ക്കും 5,000 ദിര്‍ഹം വീതമാണ് പിഴ ചുമത്തുക. പരമാവധി 50,000 ദിര്‍ഹം വരെ പിഴ ഈടാക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Read More » -
Health
കൂര്‍ക്കംവലി മാറ്റുവാന്‍ ശ്രദ്ധിക്കേണ്ടവ
ചിലര്‍ നല്ല ഉറക്കം പിടിച്ചാല്‍ കൂര്‍ക്കം വലിച്ച് തുടങ്ങും. ഇത്തരത്തില്‍ കര്‍ക്ം വലിക്കുന്നത് സത്യത്തില്‍ കൂര്‍ക്കം വലിക്കുന്ന ആള്‍ക്കും അതുപോലെ അടുത്ത് കിടക്കുന്നവര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്. കുറച്ച് കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ തന്നെ കൂര്‍ക്കം വലി കുറയ്ക്കുവാന്‍ സാധിക്കും. അവ ഏതെല്ലാമെന്ന് നോക്കാം. 1. അമിതവണ്ണം ഉണ്ടെങ്കില്‍ തടി കുറയ്ക്കുക അമിതവണ്ണമുള്ളവരില്‍ സര്‍വ്വസാധാരണയായി കണ്ടുവരുന്ന പ്രശ്‌നമാണ് കൂര്‍ക്കം വലി. ഇതിന് ഏറ്റവും നല്ല പരിഹാരമാണ് തടി കുറയ്ക്കുക എന്നത്. തടി കുറയുന്നതോടെ കുര്‍ക്കം വലിയും കുറയുന്നു. 2. ഏതെങ്കിലും ഒരു വശം ചരിഞ്ഞ് കിടക്കാം മലര്‍ന്ന് കിടക്കുമ്പോള്‍ അത് നാവ് തൊണ്ടയിലേയ്ക്ക് പോകുന്നതിനും ഇത് വായു സഞ്ചാരം കുറയ്ക്കുന്നതിനും ശ്വാസത്തില്‍ പ്രശ്‌നമുണ്ടാക്കുകയും ചെയ്യും. ഇത് കൂര്‍ക്കം വലിക്ക് കാരണമാകാറുണ്ട്. അതുകൊണ്ട് ഏതെങ്കിലും ഒരു വശം ചരിഞ്ഞ് കിടന്നാല്‍ കൂര്‍ക്കംവലി ഒഴിവാക്കാവുന്നതാണ്. 3. കിടക്ക ഉയര്‍ത്തി വയ്ക്കാം തല വയ്ക്കുന്ന ഭാഗത്തെ കിടയ്ക്ക അല്പ്പം ഉയര്‍ത്തി വെച്ചാല്‍ കൂര്‍ക്കംവലി കുറയ്ക്കുവാന്‍ സാധിക്കും. ഏകദേശം നാല്…
Read More » -
Health
ശരീരഭാരം കുറയ്ക്കാന്‍ രാത്രിയില്‍ ഈ 5 ഭക്ഷണങ്ങള്‍ ഒഴിവാക്കാം
രാവിലെയും ഉച്ചയ്ക്കുമൊക്കെ വയർ നിറയെ ഭക്ഷണം കഴിച്ചാലും രാത്രി ഭക്ഷണം ലഘുവായിരിക്കണം എന്നാണ് പറയാറ്. നമ്മുടെ ദഹനവ്യവസ്ഥ കൂടുതൽ ആക്ടീവായിരിക്കുന്നത് രാവിലെയാണ്. രാത്രിയാകുമ്പോഴേക്കും ദഹനം സാവധാനത്തിലാകും. രാത്രി ഹെവിയായി ഭക്ഷണം കഴിച്ചാൽ ദഹിക്കാൻ പ്രയാസമാകും. മാത്രമല്ല അധിക കൊഴുപ്പായി അത് ശരീരത്തിൽ ശേഖരിക്കപ്പെടുകയും ചെയ്യും. ഇത് ശരീരഭാരം വർധിക്കാൻ കാരണമാകും. രാത്രി വയറു നിറയെ ഭക്ഷണം കഴിച്ചാൽ നെഞ്ചെരിച്ചിൽ, ദഹനക്കേട്, ആസിഡ് റിഫ്ലക്സ് തുടങ്ങിയവ ഉണ്ടാകുകയും ഉറക്കം തടസ്സപ്പെടുകയും ചെയ്യും. ഉറക്കമില്ലായ്മ ആകട്ടെ നിരവധി ആരോഗ്യപ്രശ്നങ്ങളിലേക്കു നയിക്കും. ഹൃദ്രോഗം, പ്രമേഹം, പൊണ്ണത്തടി കൂടാതെ തലച്ചോറിലേക്കുള്ള രക്തപ്രവാഹം കുറയുക ഇവയ്ക്കെല്ലാത്തിനും കാരണമാകും. രാവിലെ എഴുന്നേൽക്കുമ്പോൾ ക്ഷീണവും സ്ട്രെസും അനുഭവപ്പെടുകയും ചെയ്യും. ഇതെല്ലാം കൊണ്ടുതന്നെ കിടക്കാൻ പോകും മുൻപ് ലളിതമായ ഭക്ഷണം അതും അന്നജവും കൊഴുപ്പും കാലറിയും വളരെ കുറഞ്ഞ ഭക്ഷണം വേണം കഴിക്കാൻ. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്ന ആളാണെങ്കിൽ പ്രത്യേകിച്ചും അത്താഴം ലഘുവായി കഴിക്കാൻ ശ്രദ്ധിക്കണം. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രാത്രി ഒഴിവാക്കേണ്ട…
Read More » -
Health
വീട്ടില്‍ പ്രമേഹ പരിശോധന നടത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഡയബറ്റിസ് അഥവാ പ്രമേഹം ഉള്ളവരുടെ വീട്ടിൽ ഒഴിച്ചു കൂടാൻ കഴിയാത്ത ഉപകരണമാണ് ഗ്ലൂക്കോമീറ്റർ. രക്തത്തിലെ ഗ്ലൂക്കോസിന്റെ ഏറ്റക്കുറച്ചിലുകൾ പെട്ടെന്നു മനസ്സിലാക്കാനും സങ്കീർണതകള്‍ ഒഴിവാക്കാനും ആശുപത്രിച്ചെലവ് കുറയ്ക്കാനും ഈ ലളിത ഉപകരണം കൊണ്ട് സാധിക്കും. ആയിരം രൂപയ്ക്ക് ഗുണമേന്മയുള്ളതും വാറന്റിയുള്ളതുമായ ഉപകരണവും സൗജന്യ പരിശീലനവും ലഭിക്കും. 1. വീട്ടിൽ ടെസ്റ്റ് ചെയ്യുമ്പോൾ അത് ഒരു ചെറിയ ഡയറിയിലോ ചാർട്ടിലോ എഴുതിവച്ച് കൺസൽറ്റേഷൻ സമയത്തു കാണിച്ചാൽ നിങ്ങൾക്ക് മെച്ചപ്പെട്ട ചികിത്സ നൽകാൻ ഡോക്ടറെ സഹായിക്കും. 2. നമ്മുടെ നാട്ടിൽ നിന്നു ഗ്ലൂക്കോമീറ്റർ വാങ്ങുന്നതാണ് നല്ലത്. തുടർ സർവീസും വാറന്റിയും ഉറപ്പാക്കണമെന്നു മാത്രം. 3. അതേ കമ്പനിയുടെ കാലാവധി കഴിയാത്ത ടെസ്റ്റ് സ്ട്രിപ്പ് തന്നെ ഉപയോഗിക്കുക. സ്ട്രിപ്പുകൾ ഒരു കാരണവശാലും മുറിക്കുകയോ ഡപ്പയ്ക്കു പുറത്ത് സൂക്ഷിക്കുകയോ അരുത്. ഡപ്പ മുറുക്കി അടയ്ക്കുക. 4. മോതിരവിരലിന്റെയോ ചെറുവിരലിന്റെയോ അഗ്രവും മുൻവശവും ഒഴിവാക്കി വശങ്ങളിൽ കുത്തി, ഞെക്കി പിഴിയാതെ കിട്ടുന്ന രക്തത്തുള്ളിയാണ് ടെസ്റ്റ് ചെയ്യേണ്ടത്. 5. ലാബറട്ടറിയിലെയും ഗ്ലൂക്കോമീറ്ററിലെയും…
Read More »