Month: June 2022
-
NEWS
അശ്ലീല വീഡിയോ ഡൗണ്‍ലോഡുകളുടെ കാര്യത്തില്‍ സെക്കന്തരാബാദ് റെയില്‍വേ സ്റ്റേഷന്‍ ഇന്ത്യയിൽ ഒന്നാമത്
ഹൈദരാബാദ് :റെയില്‍വേ സ്റ്റേഷനില്‍ സൗജന്യ വൈഫൈ നല്‍കുന്നത് ആളുകള്‍ക്ക് നല്ല യാത്രാനുഭവത്തിന് വേണ്ടിയാണ്. എന്നാല്‍, പലപ്പോഴും ആളുകള്‍ അതുപയോഗിക്കുന്നത് മറ്റു പല ആവശ്യങ്ങള്‍ക്കുമാണ്.ലൈംഗിക വീഡിയോകൾ കാണാനും ഡൗണ്‍ലോഡ് ചെയ്യാനുമാണ് ഇപ്പോള്‍ ഈ സേവനം പ്രധാനമായും ഉപയോഗിക്കുന്നതെന്നാണ് റെയിൽ ടെൽ (RailTel) കണ്ടെത്തിയിരിക്കുന്നത്.പ്രത്യേകിച്ച് സെക്കന്തരാബാദ് സ്റ്റേഷനിലെ വൈഫൈ ഉപയോക്താക്കൾ. അശ്ലീല ഡൗണ്‍ലോഡുകളുടെ കാര്യത്തില്‍ സെക്കന്തരാബാദ് റെയില്‍വേ സ്റ്റേഷൻ ഇന്ത്യയിൽ തന്നെ ഒന്നാം സ്ഥാനത്താണെന്ന് റെയിൽ ടെൽ പറയുന്നു.റിപ്പോര്‍ട്ട് അനുസരിച്ച്, സൗത്ത് സെന്‍ട്രല്‍ റെയില്‍വേയിലെ (SCR) സെക്കന്തരാബാദാണ് ഏറ്റവും കൂടുതല്‍ ലൈംഗിക ഉള്ളടക്കം ഡൗണ്‍ലോഡ് ചെയ്തിരിക്കുന്നത്.തൊട്ടുപിന്നാലെ ഹൈദരാബാദ്,വിജയവാഡ, തിരുപ്പതി എന്നീ സ്റ്റേഷനുകളുമുണ്ട്.എല്ലാം ആന്ധ്ര പ്രദേശ്, തെലങ്കാന സംസ്ഥാനത്തെ റയിൽവെ സ്റ്റേഷനുകൾ. ഏകദേശം 30 മിനിറ്റ് ഡാറ്റ സെഷനില്‍ ഒരു ഉപയോക്താവ് ശരാശരി 350 MB ഉപയോഗിക്കുന്നു. 350 MB ഡാറ്റ ഉപഭോഗത്തിന്റെ 90% വും പോണ്‍ സൈറ്റുകളില്‍ നിന്നാണ്. തെലങ്കാനയിലെ സെക്കന്തരാബാദ്, അശ്ലീല ഡൗണ്‍ലോഡുകളുടെ കാര്യത്തില്‍ മാത്രമല്ല, എസ്‌സിആറിലെ ഉപയോക്താക്കളുടെയും…
Read More » -
Kerala
അഞ്ചലില്‍ കാണാതായ രണ്ടരവയസുകാരനെ കണ്ടെത്തി
അഞ്ചലില്‍ കാണാതായ രണ്ടരവയസുകാരനെ കണ്ടെത്തി. വീടിന് അടുത്തുള്ള റബര്‍ തോട്ടത്തില്‍ നിന്നാണ് കുട്ടിയെ കിട്ടിയത്. തടിക്കാട് സ്വദേശികളായ അന്‍സാരി, ഫാത്തിമ ദമ്പതികളുടെ മകന്‍ ഫര്‍ഹാനെ ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് കാണാതായത്. മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ ഫര്‍ഹാനെ കാണാതാവുകയായിരുന്നു. കാണാതാകും മുമ്പ് കുട്ടി കരയുന്ന ശബ്ദം കേട്ടെന്ന് മാതാവ് പറഞ്ഞിരുന്നു. പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും സംയുക്തമായി തെരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ ഇന്നലെ കണ്ടെത്താനായിരുന്നില്ല.കുട്ടിയെ പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
Read More » -
Kerala
അവനവനെ വിശ്വാസമുള്ളവർക്ക് ആരെപ്പേടിക്കാൻ? കെ ടി ജലീൽ
സരിതയുടെ വെളിപ്പെടുത്തലിൻ്റെ വെളിച്ചത്തിൽ ഒരാളും ഒരു കേസും ഒരിടത്തും കൊടുത്തില്ല. കാരണം സരിത നടത്തിയ ചായക്കുറിയിൽ ഒരു നറുക്ക് ചേർന്നവരാണ് എല്ലാവരും. പരാതി കൊടുത്ത് അന്വേഷണം വന്നാൽ കുടുങ്ങുമെന്ന് അവർക്കുറപ്പാണ്.ജലീൽ ഫേസ്ബുക്കിൽ കുറിച്ചു. മീൻ വാങ്ങുന്ന ചിത്രം പങ്കു വച്ചു കൊണ്ടാണ് അദ്ദേഹം ചില താരതമ്യങ്ങൾ നടത്തിയത്. എന്നാൽ സ്വപ്ന നടത്തിയ ജൽപ്പനങ്ങൾക്കെതിരെ ഞാൻ പോലീസിൽ പരാതി നൽകി. പോലീസ് എഫ്.ഐ.ആർ ഇട്ട് അന്വേഷണവും തുടങ്ങി. കാരണം ആരുടെ കുറിയിലും ഒരു നറുക്കും ഞങ്ങളാരും ചേർന്നിട്ടില്ല. ഏത് കേന്ദ്ര-സംസ്ഥാന ഏജൻസികൾ അന്വേഷിച്ചാലും ഒരു ചുക്കും കണ്ടെത്താൻ കഴിയില്ല എന്ന് 101% എനിക്കുറപ്പാണ്. അവനവനെ വിശ്വാസമുള്ളവർക്ക് ആരെപ്പേടിക്കാൻ?
Read More » -
Kerala
പെട്രോൾ പമ്പിലെ കവർച്ച: പ്രതികൾ പിടിയിൽ
ചെറായിയിലെ പെട്രോൾ പമ്പിൽ കവർച്ച നടത്തിയ പ്രതികൾ പിടിയിൽ. പ്രതികളിലൊരാൾ ആൺ വേഷം ധരിച്ച പെൺകുട്ടിയാണെന്ന് പോലീസ് കണ്ടെത്തി. ഇരുവരും മലപ്പുറം സ്വദേശികളാണിവരെന്നാണ് സൂചന. ആലുവ അത്താണിയിലെ ടൂറിസ്റ്റ് ഹോമിൽ നിന്നും കുന്ദംകുളം പോലീസും, മുനമ്പം പോലീസും ചേർന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. പ്രതികൾ മലപ്പുറത്തും കോഴിക്കോടും സമാന രീതിയിൽ പെട്രോൾ പമ്പുകളിൽ കവർച്ച നടത്തിയതിന് നിലവിൽ കേസ് ഉണ്ടെന്ന് പോലീസ് അറിയിച്ചു. ചെറായിയിലെ രംഭ ഫ്യൂവല്‍സിന്റെ ഓഫീസ് മുറിയുടെ പൂട്ട് തകര്‍ത്ത് അകത്ത് കയറിയ മോഷ്ടാവ് ഓഫീസിനകത്ത് മേശയില്‍ സൂക്ഷിച്ചിരുന്ന 1.35 ലക്ഷം രൂപയും 12,000 രൂപ വിലവരുന്ന മൊബൈല്‍ ഫോണുമാണ് കവര്‍ന്നത്.
Read More » -
NEWS
കാറും ബസും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു
കുമ്പനാട്: കോഴഞ്ചേരി-തിരുവല്ല റോഡിൽ കുമ്പനാടിന് സമീപം മുട്ടുമണ്ണിൽ വച്ച് ബസും കാറും തമ്മിൽ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു.കാർ ഓടിച്ചിരുന്ന രാജു പുളിമൂട്ടിൽ(68) ആണ് മരിച്ചത്.മൃതദേഹം കുമ്പനാട് ഫെല്ലോഷിപ്പ് ഹോസ്പിറ്റലിൽ ആണ് ഉള്ളത്. രാവിലെ പത്തുമണിയോടുകൂടിയായിരുന്നു സംഭവം.കോഴഞ്ചേരിയിൽ നിന്നും തിരുവല്ലയ്ക്ക് പോയ സ്വകാര്യ ബസും ഇരവിപേരൂരിൽ നിന്നും മാരാമണ്ണിലേക്ക് വന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്.കെഎസ്ആർടിസിയുമായി മത്സരിച്ച് വന്നതായിരുന്നു സ്വകാര്യ ബസ്.ഇന്നലെ ടിപ്പർലോറി സ്കൂട്ടറിൽ ഇടിച്ച് വീട്ടമ്മയും ഇവിടെ മരിച്ചിരുന്നു.
Read More » -
Kerala
മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗൂഢാലോചന:അന്വേഷണ സംഘം സരിതയുടെ മൊഴിയെടുത്തു
മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗൂഢാലോചന നടത്തിയെന്ന കേസില്‍ സരിത എസ് നായര്‍ സാക്ഷി. പ്രേത്യേക അന്വേഷണ സംഘം സരിതയുടെ മൊഴിയെടുത്തു. സ്വപ്‌നയുടെ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് സരിത പൊലീസിന് മൊഴി നല്‍കി. ഫെബ്രുവരി ആദ്യവാരം മുതല്‍ ഗൂഢാലോചന നടന്നിരുതായി തനിക്ക് അറിയാമെന്ന് സരിത മൊഴിയില്‍ പറയുന്നു. മുഖ്യമന്ത്രിക്കെതിരെ വാര്‍ത്താ സമ്മേളനം നടത്താന്‍ പി സി ജോര്‍ജ് രണ്ട് തവണ വിളിപ്പിച്ചെന്നും സരിത ആരോപിക്കുന്നു. പി സി ജോജര്‍ജ് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന് നിയമ സഹായം നല്‍കി. മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉന്നയിക്കാന്‍ എന്നില്‍ സമ്മര്‍ദ്ദം ചെലുത്തി. സ്വപ്‌ന പറയുന്ന കാര്യങ്ങള്‍ മാധ്യമങ്ങളോട് പറയാനായിരുന്നു പി സി ജോര്‍ജിന്റെ സമ്മര്‍ദ്ദം. ഈ കാര്യം സംസാരിക്കാന്‍ തിരുവനന്തപുരത്തേക്കും എറണാകുളത്തേക്കും വിളിപ്പിച്ചു,’ സരിത ചൂണ്ടിക്കാട്ടി. തന്റെ കൈയിലുള്ള ശബ്ദരേഖകള്‍ സരിത അന്വേഷണ സംഘത്തിന് കൈമാറി. എംഎല്‍എ കെ ടി ജലീലിന്റെ പരാതിയില്‍ സ്വപ്‌ന സുരേഷിനും പി സി ജോര്‍ജിനുമെതിരെ പൊലീസ് കേസെടുത്തിരുന്നു. സ്വപ്‌നയുടെ ആരോപണങ്ങള്‍…
Read More » -
Crime
സ്വപ്ന സുരേഷിന്റെ സുഹൃത്ത് ഷാജ് കിരണ്‍ തമിഴ്നാട്ടിലേക്ക് മുങ്ങിയതായി സൂചന
സ്വപ്ന സുരേഷിന്റെ സുഹൃത്ത് ഷാജ് കിരണ്‍ തമിഴ്നാട്ടിലേക്ക് കടന്നതായി സൂചന. ഇബ്രാഹിമിനൊപ്പമാണ് ഷാജ് കിരണ്‍ തമിഴ്നാട്ടിലേക്ക് പോയത്. സ്വപ്നയ്ക്കെതിരായ വീഡിയോ ഡിലീറ്റ് ആയ സാഹചര്യത്തില്‍ വീണ്ടെടുക്കുന്നതിനായി തമിഴ്നാട്ടിലെ ടെക്നീഷ്യന്റെ അടുക്കലേക്കാണ് പോയതെന്നാണ് ഇവര്‍ നല്കുന്ന വിശദീകരണം. വീഡിയോ തിരിച്ചെടുത്തതിന് ശേഷം കൊച്ചിയിലേക്ക് മടങ്ങിയെത്തുമെന്ന് ഇവര്‍ അറിയിച്ചു. തങ്ങൾ ഒളിച്ചോടിയതല്ലെന്നും ഇവർ കൂട്ടിച്ചേർത്തു. സ്വപ്നക്കെതിരായിട്ടുള്ള വീഡിയോ തന്റെ പക്കൽ ഉണ്ട് എന്ന് ഇബ്രാഹിം നേരത്തെ വ്യക്തമാക്കിയിരുന്നു. ഇത് തന്റെ പക്കൽ നിന്ന് നഷ്ടമായി എന്നാണ് ഇബ്രാഹിം പറയുന്നത്. ബുധനാഴ്ചയായിരുന്നു വീഡിയോ എടുത്തത്. വ്യാഴാഴ്ച ഇത് ഡിലീറ്റ് ചെയ്യുകയായിരുന്നു. അതേസമയം, ഷാജ് കിരണിനും ഇബ്രാഹിമിനുമെതിരെ പോലീസ് കേസെടുത്തേക്കും. ഇതുമായി ബന്ധപ്പെട്ട് പോലീസ് നിയമോപദേശം തേടി. സ്വപ്ന പുറത്തുവിട്ട ശബ്ദരേഖയുടെ അടിസ്ഥാനത്തിലാണ് പോലീസിന്റെ നടപടി. ഷാജ് കിരണിന്റെ സംഭാഷണത്തിന്റെ ശബ്ദരേഖ സ്വപ്ന പുറത്തുവിട്ടിരുന്നു.
Read More » -
Kerala
ആക്രമണമുണ്ടായാല്‍ ശക്തമായ നടപടി നേരിടേണ്ടിവരും; കെ. സുധാകരന് പോലീസിന്റെ അസാധാരണ താക്കീത്
കണ്ണൂര്‍: കണ്ണൂര്‍ കലക്ടറേറ്റ് മാര്‍ച്ചില്‍ പോലീസിനെതിരേ ആക്രമണമുണ്ടായാല്‍ ശക്തമായ നടപടി നേരിടേണ്ടിവരുമെന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ കെ. സുധാകരനു പോലീസിന്റെ അസാധാരണ മുന്നറിയിപ്പ്. കണ്ണൂര്‍ സിറ്റി അസിസ്റ്റന്റ് കമ്മിഷണറാണു ഇന്നലെ രാവിലെ സുധാകരന് ഇതു സംബന്ധിച്ച് കത്തു നല്‍കിയത്. അനുമതിയില്ലാതെ നടത്തുന്ന പ്രതിഷേധ പ്രകടനങ്ങളില്‍ അക്രമമുണ്ടാകുന്നതു തടയാന്‍ വേണ്ടി ക്രിമിനല്‍ നടപടിച്ചട്ടത്തിലെ 149-ാം വകുപ്പു പ്രകാരമാണു നോട്ടിസ്. എന്നാല്‍ പ്രതിഷേധ റാലിക്കു മുന്നോടിയായി ഇത്തരത്തില്‍ നോട്ടിസ് നല്‍കുന്നതു ആദ്യമായാണ്. പാര്‍ട്ടി ഭാരവാഹികള്‍ക്കും മറ്റും ഇപ്പോള്‍ പതിവായി ഇത്തരം നോട്ടിസുകള്‍ നല്‍കാറുണ്ടന്നും മാര്‍ച്ചിന് ആഹ്വാനം ചെയ്തത് കെ.പി.സി.സി.അധ്യക്ഷന്‍ ആയതിനാലാണു കെ. സുധാകരനു നോട്ടീസ് നല്‍കിയതെന്നും പോലീസ് അറിയിച്ചു. മാര്‍ച്ചിനിടെ പോലീസിനു നേരെയും കലക്ടറേറ്റ് വളപ്പിലേക്കും കല്ലേറും കുപ്പിയേറും ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇത്തരം സംഭവങ്ങളുണ്ടാകാതിരിക്കാന്‍ മുന്‍കരുതല്‍ സ്വീകരിക്കണം. അക്രമം തടയാതിരുന്നാല്‍ ഉദ്ഘാടകന്‍ എന്ന നിലയില്‍ സുധാകരനെതിരേ നിയമനടപടിയുണ്ടാകും എന്നായിരുന്നു നോട്ടീസ്. എന്നാല്‍ പോലീസിന്റെ ഭീഷണി വിലപ്പോകില്ലെന്ന് കണ്ണൂര്‍ ഡി.സി.സി. അധ്യക്ഷന്‍ പറഞ്ഞു. അതേസമയം കണ്ണൂരില്‍…
Read More » -
Breaking News
ഷാജ് കിരണുമായി ബന്ധം: വിജിലന്‍സ് മേധാവി അജിത് കുമാറിനെ തെറിപ്പിച്ചു
തിരുവനന്തപുരം: സ്വര്‍ണക്കടത്ത്് കേസ് പ്രതി സ്വപ്‌ന സുരേഷ് വിവാദ ശബ്ദരേഖ പുറത്തുവിട്ടതിനു പിന്നാലെ വിജിലന്‍സ് ഡയറക്ടര്‍ എം.ആര്‍. അജിത് കുമാറിനെ തല്‍സ്ഥാനത്തുനിന്നു തെറിപ്പിച്ചു സര്‍ക്കാര്‍. ഐ.ജി: എച്ച്. വെങ്കടേഷിനു വിജിലന്‍സിന്റെ താത്കാലിക ചുമതല നല്‍കി. ഇതു സംബന്ധിച്ച ഫയലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ രാത്രി ഒപ്പുവച്ചു. ഒത്തുതീര്‍പ്പിനായി മുഖ്യമന്ത്രി അയച്ചതാണെന്നവകാശപ്പെട്ട് സ്വപ്നയെ സമീപിച്ച ഷാജ് കിരണുമായി അടുത്ത ബന്ധമുണ്ടെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നാണ് എം.ആര്‍. അജിത് കുമാറിനെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് നീക്കിയത്. തന്നെ ഭീഷണിപ്പെടുത്തുകയും സമ്മര്‍ദത്തിലാക്കുകയും ചെയ്യുന്നതിനിടെ എ.ഡി.ജി.പി. അജിത് കുമാറുമായും ക്രമസമാധാനച്ചുമതലയുള്ള എ.ഡി.ജി.പിയുമായും ഷാജ് കിരണ്‍ പലതവണ ഫോണില്‍ ബന്ധപ്പെട്ടിരുന്നെന്നു സ്വപ്ന വെളിപ്പെടുത്തിയിരുന്നു. സ്വപ്നയുമായി ഇടനില ചര്‍ച്ച നടത്താന്‍ പോലീസ് ദൂതനായി ഷാജിനെ അയച്ചതാണെന്ന ആക്ഷേപം വ്യാപകമാകുകയും ചെയ്തു. ഈ സാഹചര്യത്തിലാണു സര്‍ക്കാര്‍ തിടുക്കത്തില്‍ നടപടിക്കു തുനിഞ്ഞത്. അജിത്തിനെ നീക്കാന്‍ സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റും നിര്‍ദേശിച്ചിരുന്നു. ഇന്റലിജന്‍സിന്റെ റിപ്പോര്‍ട്ട് കൂടി ലഭിച്ചതോടെ സര്‍ക്കാര്‍ ഇന്നലെ നടപടിയിലേക്ക് നീങ്ങുകയായിരുന്നു സ്വീകരിച്ചത്. അജിത്…
Read More » -
Kerala
വെളിപ്പെടുത്തലിനു പിന്നില്‍ സാമ്പത്തികമോ? സ്വപ്നയുടെയും അടുപ്പക്കാരുടെയും ധനസ്രോതസ് അന്വേഷിക്കുന്നു; എച്ച്.ആര്‍.ഡി.എസിനെതിരേയും അന്വേഷണം
കൊച്ചി: സ്വപ്നയുടെ ഇപ്പോഴത്തെ ആരോപണങ്ങള്‍ക്കും കോടതിയില്‍ നല്‍കിയ രഹസ്യമൊഴിക്കും പിന്നില്‍ ആരുടെയെങ്കിലും ഇടപെടലുണ്ടോ എന്ന് അന്വേഷിച്ച് വിജിലന്‍സ്. വെളിപ്പെടുത്തലിനു പിന്നില്‍ സാമ്പത്തിക ഇടപാടുകള്‍ ആണോ എന്നറിയാന്‍ സ്വപ്നയുടെയും അടുപ്പക്കാരുടെയും സാമ്പത്തിക സ്രോതസും വിജിലന്‍സ് അന്വേഷിക്കുന്നുണ്ട്. ഒരു രാഷ്ട്രീയ നേതാവും സ്വപ്നയുമായി ഒരു വര്‍ഷത്തിലേറെയായി അടുപ്പമുണ്ട്. അതിനു പിന്നില്‍ സാമ്പത്തിക ഇടപാടുകളുണ്ടോ എന്നതും പരിശോധിച്ചേക്കും. നേരിട്ടു വിദേശഫണ്ട് സ്വീകരിക്കാവുന്ന അക്കൗണ്ടുള്ള സ്ഥാപനങ്ങളുമായി സ്വപ്നയ്ക്കുള്ള ബന്ധം ഉപയോഗപ്പെടുത്തി പണം കൈമാറ്റം ചെയ്യാനുള്ള സാധ്യത കണക്കിലെടുത്താണിത്. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരേ ഗുരുതര ആരോപണമുന്നയിച്ചതോടെയാണു സ്വപ്നയും എച്ച്.ആര്‍.ഡി.എസും വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിച്ചത്. ആര്‍.എസ്.എസ്. പിന്‍ബലമുള്ള സംഘടനയാണ് ഇതെന്നും അവര്‍ ജോലി നല്‍കിയ സ്വപ്ന മുഖ്യമന്ത്രിക്കെതിരേ പുതിയ ആരോപണങ്ങള്‍ ഉന്നയിച്ചതു യാദൃച്ഛികമല്ലെന്നുമാണു സി.പി.എം. നേതാക്കളുടെ വിശദീകരണം. ഇ.ഡി. മുഖ്യമന്ത്രിക്കെതിരേ തിരിയുമെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണെന്നു പുതിയ വെളിപ്പെടുത്തലെന്നും അവര്‍ പറയുന്നു. സ്വപ്ന സുരേഷ് ജോലി ചെയ്യുന്ന എച്ച്.ആര്‍.ഡി.എസ്. എന്ന സ്ഥാപനത്തിനെതിരേ അന്വേഷണമാവശ്യപ്പെട്ടു വിജിലന്‍സ് ഡയറക്ടര്‍ക്കും ക്രമസമാധാനച്ചുമതലയുള്ള എ.ഡി.ജി.പിക്കും പരാതി ലഭിച്ചിട്ടുണ്ട്. എച്ച്.ആര്‍.ഡി.എസിന്റെ…
Read More »