Month: June 2022
-
Crime
കൂട്ടബലാത്സംഗം ചെയ്ത് ലൈവ് സുഹൃത്തിന് അയച്ചു; യുവാക്കള്‍ക്കെതിരേ പരാതിയുമായി പെണ്‍കുട്ടി
ഭോപ്പാല്‍: പതിനെട്ടുകാരിയെ രണ്ടു യുവാക്കള്‍ കൂട്ടബലാത്സംഗം ചെയ്യുകയും ലൈംഗികാതിക്രമം ലൈവ് സ്ട്രീം ചെയ്ത് സുഹൃത്തിനെ കാണിക്കുകയും ചെയ്തതായി പരാതി. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. പ്രതികള്‍ പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിക്കുകയും അവളുടെ വിശ്വാസം നേടിയെടുത്ത ശേഷം ഹോട്ടലിലേക്ക് അവരെ കൊണ്ടുപോകുകയുമായിരുന്നു. പിന്നീട് അച്ഛനെയും സഹോദരനെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് ബലാത്സംഗം ചെയ്തത്. ബലാത്സംഗം ‘തത്സമയം’ സുഹൃത്തിനെ കാണാനായി വീഡിയോ കോള്‍ ചെയ്തുവെന്നും പൊലീസ് പറഞ്ഞു. പ്രതികള്‍ വീഡിയോ ഉപയോഗിച്ച് പെണ്‍കുട്ടിയെ ബ്ലാക്ക് മെയില്‍ ചെയ്യുകയും ഒരു വര്‍ഷത്തോളം തുടര്‍ച്ചയായി പീഡിപ്പിക്കുകയും ചെയ്തു. ബലാത്സംഗത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇരുവരും പീഡിപ്പിച്ചത്. സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കെ 2021 ജൂണിലാണ് പെണ്‍കുട്ടി ആദ്യമായി ബലാത്സംഗത്തിനിരയായതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇരുവരും ബ്ലാക്ക്മെയില്‍ ചെയ്യാന്‍ തുടങ്ങിയപ്പോള്‍ അവര്‍ക്കെതിരെ ഝാന്‍സി റോഡ് പൊലീസ് സ്റ്റേഷനില്‍ പീഡന പരാതി നല്‍കിയെങ്കിലും ബലാത്സംഗത്തെ കുറിച്ച് പറഞ്ഞിരുന്നില്ല. പെണ്‍കുട്ടിയുടെ വിവാഹം നിശ്ചയിച്ചതിന് ശേഷം പ്രതിശ്രുതവരന് ദൃശ്യങ്ങള്‍ അയച്ചു കൊടുത്തതിനെ തുടര്‍ന്ന് വിവാഹം മുടങ്ങി.…
Read More » -
Kerala
സ്വപ്നയ്ക്കെതിരെ പരാതി കൊടുത്തത് ഭയമില്ലാത്തത് കൊണ്ട്; സരിതയ്‌ക്കെതിരേ അവര്‍ പരാതി കൊടുക്കാഞ്ഞത് സ്വയം കുടുങ്ങുന്നതുകൊണ്ട്: ജലീല്‍
മലപ്പുറം: സ്വപ്‌നയുടെ വെളിപ്പെടുത്തലില്‍ കേസെടുത്തത് തങ്ങള്‍ക്ക് ഒന്നും ഭയക്കാനില്ലാത്തതിനാലെന്ന് കെ.ടി. ജലീല്‍ എം.എല്‍.എ. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്‍െ്‌റ കാലത്ത് സോളാര്‍ കേസില്‍ വെളിപ്പെടുത്തലുകള്‍ നടത്തിയ സരിത എസ്.നായര്‍ക്കെതിരെ കേസെടുക്കാത്തത് സരിതക്കെതിരെ പരാതി കൊടുത്ത് അന്വേഷണം നടന്നാല്‍ സ്വയം കുടുങ്ങുമെന്ന് ഉറപ്പുള്ളത് കൊണ്ടാണെന്നും ജലീല്‍ പരിഹസിച്ചു. സ്വപ്നയ്ക്കെതിരെ തങ്ങള്‍ പരാതി കൊടുത്തത് അത്തരം ഭയമില്ലാത്തത് കൊണ്ടാണെന്നും അദ്ദേഹം വ്യക്തമാക്കി. സ്വര്‍ണക്കടത്ത് കേസില്‍ വെളിപ്പെടുത്തല്‍ നടത്തിയ സ്വപ്ന സുരേഷിനെതിരെ കേസെടുത്തത് എന്തുകൊണ്ടെന്നും സോളാര്‍ കേസില്‍ വെളിപ്പെടുത്തലുകള്‍ നടത്തിയ സരിത എസ്.നായര്‍ക്കെതിരെ കേസെടുക്കാഞ്ഞത് എന്തുകൊണ്ടാണെന്നും വിശദീകരിച്ച് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്. ‘സരിതയുടെ വെളിപ്പെടുത്തലിന്റെ വെളിച്ചത്തില്‍ ഒരാളും ഒരു കേസും ഒരിടത്തും കൊടുത്തില്ല. കാരണം സരിത നടത്തിയ ചായക്കുറിയില്‍ ഒരു നറുക്ക് ചേര്‍ന്നവരാണ് എല്ലാവരും. പരാതി കൊടുത്ത് അന്വേഷണം വന്നാല്‍ കുടുങ്ങുമെന്ന് അവര്‍ക്കുറപ്പാണ്. എന്നാല്‍ സ്വപ്ന നടത്തിയ ജല്‍പ്പനങ്ങള്‍ക്കെതിരെ ഞാന്‍ പോലീസില്‍ പരാതി നല്‍കി. പോലീസ് എഫ്.ഐ.ആര്‍ ഇട്ട് അന്വേഷണവും തുടങ്ങി. കാരണം ആരുടെ…
Read More » -
NEWS
ഹൈവേയും ഹൈ അല്ലാത്ത പാലവും
പത്തനംതിട്ട : കോടികൾ മുടക്കി നവീകരിച്ച പുനലൂർ – മൂവാറ്റുപുഴ ഹൈവേയിൽ ഭാരവണ്ടികൾ കടന്നുപോകാൻ ഭാരപ്പെടുന്നു.പത്തനംതിട്ട-റാന്നി റൂട്ടിലെ ഉതിമൂട് വലിയ കലുങ്കിലെ ജലസേചന വകുപ്പിന്റെ പാലമാണ് പ്രശ്നം. പഴയ റോഡ് ഹൈവെ നിലവാരത്തിൽ വികസിപ്പിച്ചെങ്കിലും പാലം ഉയർത്താനോ, പാലത്തിന്റെ ഭാഗത്ത് റോഡ് താഴ്ത്താനോ അധികൃതർ ശ്രദ്ധിച്ചില്ല.നാട്ടുകാർ പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് വരെ പരാതി നൽകിയിട്ടും യാതൊരു പ്രയോജനവും ഉണ്ടായില്ല.അറിയാതെ എത്തുന്ന കണ്ടെയ്നർ ലോറികൾ ഇവിടെയെത്തി കുടുങ്ങുന്നത് പതിവ് കാഴ്ചയാണ്.ജലസേചന വകുപ്പിന്റെ പാലത്തിന് മുകളിൽ കൂടി ഫ്ലൈഓവർ നിർമ്മിക്കുക മാത്രമാണ് ഈ പ്രശ്നത്തിനുള്ള ഏക പോംവഴി.
Read More » -
Kerala
മുളകില്‍ പൂപ്പല്‍, അരിയില്‍ പ്രാണികളുടെ അവശിഷ്ടങ്ങള്‍, വെള്ളത്തില്‍ ഇ-കോളി ബാക്ടീരിയ; സ്‌കൂളുകളിലെ ഭക്ഷ്യവിഷബാധ റിപ്പോര്‍ട്ട് പുറത്ത്
ആലപ്പുഴ: സ്‌കൂള്‍ തുറന്നതിന് പിന്നാലെ കായംകുളം സ്‌കൂളില്‍ നിന്നും കൊട്ടാരക്കര അംഗനവാടിയില്‍ നിന്നും ഭക്ഷണം കഴിച്ച വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തില്‍ സാമ്പിള്‍ പരിശോധനാ ഫലം പുറത്ത്. രണ്ടിടത്തെയും ഭക്ഷ്യധാന്യങ്ങള്‍ ഭക്ഷ്യയോഗ്യമല്ലെന്നാണ് പരിശോധനയിലെ കണ്ടെത്തല്‍. കായംകുളം സ്‌കൂളിലെ വെള്ളത്തില്‍ ഇ-കോളി ബാക്ടീരിയ സാന്നിധ്യവും സ്ഥിരീകരിച്ചു. അരിയില്‍ പ്രാണികളുടെ അവശിഷ്ടങ്ങളും മുളകില്‍ പൂപ്പലും കണ്ടെത്തി. കൊട്ടാരക്കര അങ്കണവാടിയിലെ കുട്ടികള്‍ക്ക് വിതരണം ചെയ്ത അരി, പയര്‍, റവ എന്നിവയിലും പ്രാണികളെ കണ്ടെത്തി. കായംകുളം ടൗണ്‍ ഗവ സ്‌കൂളിലെ സ്‌കൂളില്‍ നിന്ന് വിതരണം ചെയ്ത സാമ്പാറും ചോറുമാണ് കുട്ടികള്‍ കഴിച്ചിരുന്നത്. അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുട്ടികള്‍ ആശുപത്രിയില്‍ ചികിത്സ തേടി. തുടര്‍ന്ന് വീട്ടിലേക്ക് മടങ്ങിയ കുട്ടികള്‍ക്ക് വീണ്ടും വയറുവേദനയും ക്ഷീണവും അനുഭവപ്പെട്ടതോടെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. 15 കുട്ടികള്‍ക്കാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്. സംഭവത്തില്‍ ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷാ വകുപ്പും അന്വേഷണം നടത്തുന്നുണ്ട്. കൊട്ടാരക്കരയില്‍ അങ്കണവാടി വിദ്യാര്‍ത്ഥികള്‍ക്കാണ് ഭക്ഷ്യ വിഷബാധയുണ്ടായത്. ഇവിടെ നിന്നും ഭക്ഷണം കഴിച്ച നാല് കുട്ടികള്‍ക്കാണ് ഛര്‍ദ്ദിയും…
Read More » -
Kerala
പ്രണയം നിരസിച്ച പെൺകുട്ടിയെ വെട്ടി കൊലപ്പെടുത്താൻ ശ്രമം, നാദാപുരത്തും മൂന്നാറിലും യുവാക്കൾ അറസ്റ്റിൽ
നാദാപുരം: പേരോട്, കോളജ് വിദ്യാർഥിനിയെ വെട്ടി പരുക്കേൽപ്പിച്ച കേസിൽ പ്രതി റഫ്‌നാസിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. ഗുരുതരമായി പരിക്കേറ്റ വിദ്യാർഥിനി നയീമ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കല്ലാച്ചി ഹൈടെക് കോളജ് ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിനി പോരോട്ടെ തട്ടില്‍ അലിയുടെ മകള്‍ നയിമയാണ് വ്യാഴാഴ്ച വീടിന് സമീപത്തു വച്ച് ആക്രമിക്കപ്പെട്ടത്. സംഭവത്തില്‍ സഹപാഠിയായ മാകേരി ഏച്ചിത്തറമല്‍ റഫ്നാസിനെ പൊലീസ് അറസ്റ്റ് ചെയ്തു. റോഡരികിൽ വീണ പെൺകുട്ടിയെ നാട്ടുകാരാണ് നാദാപുരം ഗവ. താലൂക്ക് ആശുപത്രിയിലും തുടർന്ന് വടകര സഹകരണ ആശുപത്രിയിലും എത്തിച്ചത്. വ്യാഴം രാവിലെ തന്നെ റഫ്‌നാസ് പേരോട്ടെ പെൺകുട്ടിയുടെ വീടിന്റെ പരിസരത്ത് എത്തിയിരുന്നു. പകൽ രണ്ടോടെ കോളജിൽനിന്ന് മടങ്ങിവരുന്ന നയീമയെ കൊലപ്പെടുത്താനായി ബൈക്കിൽ കാത്തിരിക്കുകയായിരുന്നു. നയീമ വീടിന് സമീപമെത്തിയപ്പോൾ പിന്തുടർന്നെത്തി ശിരസ്സിൽ വെട്ടുകയായിരുന്നു. കൃത്യം നിർവഹിച്ചശേഷം പെട്രോൾ ഒഴിച്ച് തീകൊളുത്താനായിരുന്നു പദ്ധതി എന്നാണ് പൊലീസ് നിഗമനം. അതുവഴി വന്ന കാർ യാത്രികരാണ് ആക്രമം പ്രതിരോധിച്ച് ഇയാളെ കീഴ്പ്പെടുത്തി പൊലീസിന്…
Read More » -
NEWS
എലത്തൂരിൽ വീട്ടമ്മയെ തീവണ്ടിതട്ടി മരിച്ചനിലയില്‍ കണ്ടെത്തി
കോഴിക്കോട് : എലത്തൂരിൽ വീട്ടമ്മയെ തീവണ്ടിതട്ടി മരിച്ചനിലയില്‍ കണ്ടെത്തി. പുതിയാപ്പ കിണറുള്ള കണ്ടിയില്‍ ഷൈബി (43) ആണ് മരിച്ചത്. പാവങ്ങാട് മേല്‍പ്പാലത്തിനുസമീപം രാവിലെ പത്തോടെയാണ് ഇവരെ മരിച്ചനിലയില്‍ കണ്ടെത്തിയത്.ഭര്‍ത്താവ്: മുത്തു. മക്കള്‍: നിരജ്ഞന (വിദ്യാര്‍ഥിനി), മേധാജ്ഞന (വിദ്യാര്‍ഥിനി, ചേളന്നൂര്‍, എസ്.എന്‍. കോളേജ്).
Read More » -
NEWS
എന്തും വിളിച്ചു പറയുന്നവരുടെ പിന്നില്‍ ഏതു കൊലകൊമ്ബനായാലും കണ്ടിപിടിക്കുമെന്ന് മുഖ്യമന്ത്രി
കോട്ടയം: എന്തും വിളിച്ചു പറയുന്നവരുടെ പിന്നില്‍ ഏതു കൊലകൊമ്ബനായാലും കണ്ടിപിടിക്കുമെന്നും വിരട്ടാനൊന്നും നോക്കേണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കോട്ടയത്ത് ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സമ്മേളനത്തില്‍ സംസാരിക്കുമ്ബോഴായിരുന്നു പുതിയ വെളിപ്പെടുത്തലിനെതിരെ അദ്ദേഹം പരോക്ഷമായ മറുപടി നല്‍കിയത്. അങ്ങനെയങ്ങ് വിരട്ടാനൊന്നും നോക്കണ്ട. അതിനുവേറെ ആളെനോക്കിയാ മതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read More » -
NEWS
കർണാടകയിൽ വീണ്ടും കോവിഡ് നിയന്ത്രണം
ബംഗളൂരു: കര്‍ണാടകയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പുനസ്ഥാപിച്ച് സര്‍ക്കാര്‍. പ്രതിദിന കോവിഡ് കേസുകള്‍ 500 കടന്നതോടെയാണ് നടപടി.ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനും പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പൊതു ഇടങ്ങളില്‍ മാസ്ക് ധരിക്കല്‍ കര്‍ശനമാക്കിയിട്ടുണ്ട്. വെയിറ്റര്‍മാരും കടക്കാരും നിര്‍ബന്ധമായും മാസ്ക് ധരിക്കണമെന്നും നിര്‍ദേശമുണ്ട്.കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ച 525 പേരില്‍ 494 പേരും ബംഗളൂരുവിലാണ്. ഇതോടെ സംസ്ഥാനത്ത് നിലവിലുള്ള കോവിഡ് രോഗികളുടെ എണ്ണം 3,177 ആയി ഉയര്‍ന്നു.
Read More » -
NEWS
മുഖ്യമന്ത്രിക്ക് എന്തിനിത്ര സുരക്ഷ?: തിരുവഞ്ചൂർ രാധാകൃഷ്ണൻ
കോട്ടയം: മുഖ്യമന്ത്രിക്കൊരുക്കിയ സുരക്ഷയില്‍ പ്രതികരണവുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.സുരക്ഷ ഒരുക്കുന്നതില്‍ തെറ്റില്ലെന്നും എന്നാല്‍ ഒരു മുഖ്യമന്ത്രിയ്ക്ക് എന്തിനിത്ര സുരക്ഷയെന്നും ജനങ്ങളെ ശിക്ഷിച്ചുകൊണ്ടുള്ള നടപടികള്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. പോലീസ് നഗരത്തില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയത് യാതൊരു മുന്നറിയിപ്പും ഇല്ലാതെയാണെന്നും ഇത്തരത്തില്‍ സുരക്ഷാ ഒരുക്കിയതോടെ പ്രതിസന്ധിയിലായത് നഗരത്തിൽ എത്തുന്ന ആയിരക്കണക്കിന് ആളുകളാണെന്നും തിരുവഞ്ചൂർ പറഞ്ഞു. ഇത് ജനങ്ങള്‍ക്കെതിരെയുള്ള വെല്ലുവിളിയാണെന്നും പോലീസിന്റെ കാടത്തമാണെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.
Read More » -
NEWS
ആ നാടകവും പൊളിഞ്ഞു;ഷാജ് കിരണിനെ വിളിച്ചു വരുത്തി സംഭാഷണം റെക്കോഡ് ചെയ്തത് പാലക്കാട്ടെ ഓഫീസിൽ
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌നാ സുരേഷും എച്ച്ആര്‍ഡിഎസ്സും നടത്തിയ ശബ്ദരേഖാ നാടകവും പൊളിഞ്ഞു.സുഹൃത്തായ ഷാജ് കിരണിനെ വിളിച്ചു വരുത്തി സംഭാഷണം റെക്കോഡ് ചെയ്തത് എച്ച്ആര്‍ഡിഎസ് ഓഫിസിലായിരുന്നു എന്നതിന്റെ തെളിവ് പുറത്തു വന്നതോടെയാണ് ഇത്. ഇടതുസര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനായി സ്വര്‍ണക്കടത്ത് പ്രതികള്‍ ഗൂഢാലോചന നടത്തിയത് സംഘ്പരിവാര്‍ അനുകൂല എന്‍ജിഒ ആയ എച്ച്ആര്‍ഡിഎസ്സിന്റെ പാലക്കാട് ചന്ദ്രനഗറിലെ ഓഫിസിലായിരുന്നു. സ്വര്‍ണക്കടത്തില്‍ പ്രതികളായതിന് ശേഷമാണ് സ്വപ്‌നാ സുരേഷിനും സഹായി സരിത്തിനും ഉയര്‍ന്ന ശമ്പളത്തില്‍ എച്ച്ആര്‍ഡിഎസ്സില്‍ ജോലി നല്‍കിയിരുന്നത്. സുഹൃത്തായ ഷാജ് കിരണിനെ എച്ച് ആര്‍ഡിഎസ് ഓഫിസിലേക്ക് വിളിച്ചുവരുത്തി സ്വപ്ന നടത്തിയ സംഭാഷണമാണ് മറ്റ് ഉദ്യോഗസ്ഥര്‍ റെക്കോഡ് ചെയ്തത്. പിന്നീട് ചില ഫോണ്‍ സംഭാഷണങ്ങളുടെ ഭാഗങ്ങള്‍ കൂടി ഉള്‍പ്പെടുത്തി. എന്നാല്‍ അവ്യക്തതയും ദുരൂഹതയും നിറഞ്ഞ ശബ്ദരേഖയില്‍ മുഖ്യമന്ത്രി, കോടിയേരി ബാലകൃഷ്ണന്‍ എന്നിവര്‍ക്കെതിരേ സ്വപ്‌ന അവകാശപ്പെട്ട തെളിവുകളില്ല.ഞാൻ അങ്ങനെ പറഞ്ഞില്ല എന്നായിരുന്നു ഒടുവിൽ സ്വപ്യ്ക്ക് പറയേണ്ടി വന്നത്. മുഖ്യമന്ത്രിയുടെ ശബ്ദവും നാവുമായ നികേഷ്‌കുമാര്‍ ഒത്തുതീര്‍പ്പിന് ഇടപെട്ടെന്നായിരുന്നു സ്വപ്‌നയുടെ മറ്റൊരു…
Read More »