Month: June 2022

  • Kerala

    കൊച്ചിയില്‍ കറുത്തഡ്രസിട്ട് വഴിയേപോയതിന് പോലീസ് തടഞ്ഞു; എന്തു ന്യായമെന്ന് ട്രാന്‍സ്ജെന്‍ഡേഴ്സ്

    കൊച്ചി: കലൂരില്‍ വഴിയരികിലൂടെ കറുത്ത വസ്ത്രം ധരിച്ച് പോയതിന് പോലീസ് തടഞ്ഞതില്‍ പ്രതിഷേധവുമായി ട്രാന്‍സ്‌ജെന്‍ഡേഴ്‌സ്്. മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയില്‍ കറുത്ത മാസ്‌ക് ധരിച്ചവരെ വിലക്കിയതിന് പിന്നാലെയാണ് സംഭവം. പ്രതിഷേധങ്ങളുടെ സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പൊതുചടങ്ങില്‍ പങ്കെടുക്കുന്ന എറണാകുളത്ത് വന്‍ സുരക്ഷാ സന്നാഹമാണ് ഒരുക്കിയിരുന്നത്. ഇതിനിടെ കലൂര്‍ മെട്രോ സ്റ്റേഷനിലേക്ക് നടന്നു പോകുകയായിരുന്ന രണ്ട് ട്രാന്‍സ്ജെന്‍ഡേഴ്സിനെയാണ് വനിതാ പോലീസുകാര്‍ എത്തി തടഞ്ഞത്. എവിടേക്ക് പോകുകയാണെന്ന് ചോദിച്ച പോലീസുകാര്‍ മെട്രോ സ്റ്റേഷനിലേക്ക് ആണെന്ന് പറഞ്ഞപ്പോള്‍ കൊണ്ട് ചെന്നാക്കാം എന്ന് പറഞ്ഞു. കറുത്ത വസ്ത്രം ധരിച്ചതിനാലാകാം പോലീസ് അങ്ങനെ പറഞ്ഞതെന്നും മുഖ്യമന്ത്രി എത്തുന്നെന്ന കാരണത്താല്‍ കറുത്ത വസ്ത്രം ധരിക്കരുതെന്ന് പറയുന്നതെന്ത് ന്യായമാണെന്നും ട്രാന്‍സ്ജെന്‍ഡേഴ്സ് ചോദിക്കുന്നു. പിണറായി വിജയന്‍ എറണാകുളത്ത് വരുന്നു എന്ന് പറഞ്ഞ് മറ്റുള്ളവര്‍ക്ക് ജീവിക്കേണ്ടേ, ഇഷ്ടമുള്ള നിറത്തിലെ വസ്ത്രം ധരിക്കാന്‍ ഭരണഘടന സ്വാതന്ത്ര്യം നല്‍കുന്നുണ്ട്. അത് ചോദ്യം ചെയ്യാന്‍ ഒരു ഭരണകൂടത്തിനും അവകാശമില്ലെന്നും അവര്‍ പറഞ്ഞു. പോലീസ് ഇവരെ പിന്തുടര്‍ന്ന് വിവരം ചോദിച്ചതിലെ…

    Read More »
  • Kerala

    ഡീസല്‍ വില വര്‍ധിപ്പിച്ച് കെഎസ്ആര്‍ടിസിയെ തകര്‍ത്തത് കേന്ദ്രം; സ്വപ്ന നടത്തിയ ആരോപണങ്ങള്‍ ശുദ്ധ അസംബന്ധം: മന്ത്രി

    കണ്ണൂർ: കെഎസ്ആർടിസി തകരാൻ കാരണം കേന്ദ്രസർക്കാരാണെന്ന് സംസ്ഥാന എക്സൈസ് വകുപ്പ് മന്ത്രി എംവി ഗോവിന്ദൻ. കണ്ണൂർ പ്രസ് ക്ലബിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡീസൽ വില വർധനവാണ് കെഎസ്ആർടിസി പ്രതിസന്ധിക്ക് കാരണം. ഇതിന് കാരണക്കാർ കേന്ദ്രസർക്കാരാണെന്നും മന്ത്രി കുറ്റപ്പെടുത്തി. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ സ്വർണക്കടത്ത് കേസിൽ പ്രതി സ്വപ്ന സുരേഷ് നടത്തിയ ആരോപണങ്ങൾ ശുദ്ധ അസംബന്ധമെന്ന് അദ്ദേഹം പറഞ്ഞു. വിജിലൻസ് മേധാവി സ്ഥാനത്ത് നിന്ന് എംആർ അജിത് കുമാറിനെ മാറ്റിയത് സ്വപ്നയുടെ ആരോപണങ്ങളുമായി ബന്ധപ്പെട്ടല്ല. സരിത്തിനെ വിജിലൻസ് കസ്റ്റഡിയിലെടുത്തത് അന്വേഷണത്തിന്റെ ഭാഗമാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു. മദ്യത്തിന്റെ വില വർധന സംബന്ധിച്ച വിഷയം സർക്കാരിന്റെ പരിഗണനയിലാണെന്നും അദ്ദേഹം ആവർത്തിച്ചു. സ്വപ്ന സുരേഷിന്റെ ആരോപണവും എംആർ അജിത് കുമാറിന്റെ സ്ഥാനമാറ്റവും രണ്ടാണ്. അത് സർക്കാർ സർവീസിന്റെ ഭാഗമായി സിഎം ചെയ്യുന്നതാണ്. ഗൂഢാലോചനയെ കോടിയേരി പറഞ്ഞത് പോലെ ജനങ്ങളെ അണിനിരത്തി നേരിടും. രണ്ടാം പിണറായി വിജയൻ സർക്കാർ അധികാരത്തിൽ വരില്ലെന്ന് പറഞ്ഞിട്ടും അധികാരത്തിൽ വന്നല്ലോ.…

    Read More »
  • Kerala

    നാലാം തരംഗമല്ല; എല്ലാവരും മാസ്‌ക് ധരിക്കണം, കോവിഡ് കേസുകള്‍ വലിയ രീതിയില്‍ കൂടിയാല്‍ പ്രശ്‌നമാകും: വിദഗ്ധസമിതി

    തിരുവനന്തപുരം: സംസ്ഥാനത്ത്‌ കോവിഡ് കേസുകള്‍ കൂടുന്നത് അടുത്ത തരംഗത്തിന്റെ സൂചനയായി കാണാനാകില്ലെന്ന് സർക്കാർ വിദഗ്ധ സമിതി. വാക്സിനേഷൻ എടുത്തവർ കൂടുതലുള്ള പ്രദേശങ്ങളിൽ തരംഗം പ്രതീക്ഷിക്കുന്നില്ല. രോഗബാധിതരുടെ എണ്ണം കൂടുന്നുണ്ടെങ്കിലും ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കൂടാത്തതിനാൽ തരംഗമായി കാണാനാകില്ല. കേസുകൾ വലിയ രീതിയിൽ കൂടിയാൽ പ്രശ്നമാകുമെന്നതിനാൽ മാസ്ക് ധരിക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്നും വിദഗ്ധസമിതി പറയുന്നു. സംസ്ഥാനത്ത് ഇന്നലെ 2,471 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടർച്ചയായ നാലാം ദിവസമാണ് 2,000 കടന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും 13ന് മുകളിലാണ്. ആകെ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 14,000 കടന്നു. രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം തുടർച്ചയായ രണ്ടാം ദിവസവും 7,000 കടന്നു. മഹാരാഷ്ട്രയിലും കേരളത്തിലുമാണ് പുതിയ കേസുകളുടെ 70 ശതമാനവും. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കേസുകളുടെ എണ്ണം ഇരട്ടിയായി. കേരളത്തിൽ പ്രതിരോധ നടപടികൾ ശക്തിപ്പെടുത്തണമെന്ന് കേന്ദ്രം നിർദേശിച്ചിട്ടുണ്ട്. രോഗം ബാധിക്കുന്നവരുടെ എണ്ണം കൂടുന്നത് പൊതുജനാരോഗ്യ പ്രശ്നമായി വളർന്നിട്ടില്ലെന്ന് സമിതി അംഗവും അസോ. പ്രഫസറുമായ ഡോ. അനീഷ് പറഞ്ഞു.…

    Read More »
  • മാധ്യമങ്ങള്‍ക്കെതിരേ ആഞ്ഞടിച്ച് മുഖ്യമന്ത്രി; ”പ്രതിപക്ഷ ആരോപണങ്ങള്‍ മാധ്യമങ്ങള്‍ 24 മണിക്കൂറും നല്‍കുകയാണ്, ഇത് ദുരവസ്ഥയാണ്. ഇത് എന്ത് തരം നിലപാടാണ് ? മാധ്യമങ്ങള്‍ സ്വയം തിരുത്തണം”

    കോട്ടയം: മാമ്മന്‍ മാപ്പിള ഹാളില്‍ കേരള ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി മാധ്യമങ്ങള്‍ക്കെതിരേ ആഞ്ഞടിച്ചു. ചില മാധ്യമങ്ങള്‍ എടുത്ത് നോക്കിയാല്‍ എത്ര ശതമാനമാണ് ചില പ്രത്യേക വാര്‍ത്തകള്‍ക്കായി മാറ്റി വച്ചിരിക്കുന്നത്. ജനങ്ങളെ ആകെ മായാവലയത്തിലാക്കി എല്‍ഡിഎഫ് സര്‍ക്കാരിനെ വലിയ പുച്ഛത്തോടെ നോക്കുന്ന അവസ്ഥയുണ്ടാക്കാം എന്നാണ് ചിന്ത. സാധാരണ ഗതിയിലുണ്ടാകേണ്ട വിശ്വാസ്യതയ്ക്ക് ചേരുന്നതാണോ എന്ന് മാധ്യമങ്ങള്‍ പരിശോധിക്കണം. അത് തിരുത്താന്‍ ആരും വരില്ല. സ്വയം തിരുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിങ്ങള്‍ ഇനിയും ഇവിടെ ഉണ്ടാകേണ്ടവരാണ്. നാം ഉദ്ദേശിക്കുന്നത് ഒരു നവകേരളം സൃഷ്ടിക്കുന്നതിനാണ്. വികസിത രാജ്യങ്ങളോട് കിടപിടിക്കുന്ന നാടായി കേരളത്തെ മാറ്റുന്നതിനാണ് ലക്ഷ്യമിടുന്നത്. വികസിത രാജ്യങ്ങളോട് കിടപിടിക്കുന്ന നാടായി കേരളത്തെ മാറ്റുന്നതിനാണ് ലക്ഷ്യമിടുന്നത്. രാജ്യത്ത് ആര്‍ക്കും എന്തും പറയാവുന്ന സ്ഥിതിയാണ്. ഇതാണ് പ്രവാചന നിന്ദയില്‍ കാര്യങ്ങള്‍ എത്തിച്ചേര്‍ത്തത്. ഇത് ലോകരാജ്യങ്ങളുടെ മുന്നില്‍ ഇന്ത്യയുടെ മുഖം വികൃതമാക്കി. ഭൂരിപക്ഷ വര്‍ഗീയതയുടെ നിലപാടാണ് ഇത്. എന്നാല്‍, കേരളത്തില്‍…

    Read More »
  • Crime

    പൂവാറില്‍ റിസോര്‍ട്ട് കതകിന്റെ കുറ്റി ഇളക്കിവച്ച് ബലാത്സംഗം: പ്രതികള്‍ കുറ്റക്കാര്‍

    നെയ്യാറ്റിന്‍കര: റിസോര്‍ട്ടില്‍ യുവതിയെ ബലാല്‍സംഗം ചെയ്ത കേസില്‍ രണ്ട് പ്രതികളും കുറ്റക്കാരാണെന്ന് കോടതി. പൂവാറിലെ സ്വകാര്യ റിസോര്‍ട്ടിലെ ജീവനക്കാരും അസം സ്വദേശികളുമായ ലോക്കിനാഥ്(29), പ്രസോനാഗം(31) എന്നിവര്‍ കുറ്റക്കാരാണെന്ന് നെയ്യാറ്റിന്‍കര ഫാസ്റ്റ് ട്രാക്ക് കോടതി കണ്ടെത്തിയത്. ജാമ്യം നില്‍ക്കാന്‍ ആരുമില്ലാതിരുന്നതിനാല്‍ പ്രതികള്‍ക്ക് ഒരുഘട്ടത്തിലും ജാമ്യം ലഭിച്ചിരുന്നില്ല. റിസോര്‍ട്ടില്‍ മുറിയെടുത്ത് താമസിച്ച ബെംഗളൂരുവില്‍ നിന്നെത്തിയ ബഹുരാഷ്ട്ര കമ്പനിയിലെ സംഘത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥയെയാണ് പ്രതികള്‍ ബലാല്‍സംഗത്തിനിരയാക്കിയത്. റിസോട്ടിലെ മുറിയുടെ കതകിന്റെ വിജാഗിരി നേരത്തേ ഇളക്കിവച്ച ശേഷം ഇതുവഴി മുറിയിലെത്തിയ പ്രതികള്‍ അതിക്രമം നടത്തുകയായിരുന്നു. 2013 നവംബര്‍ 28-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഒന്നാം പ്രതിയുടെ കൈയ്യില്‍ കെട്ടിയിരുന്ന ചെയിന്‍ ഇളകി കിടക്കയില്‍ വീണുകിടന്നിരുന്നു. പൂവാര്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിക്കുമ്പോഴാണ് ഇത് കണ്ടെത്തിയത്. തുടര്‍ന്ന് റിസോര്‍ട്ടിലെ ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് കൈ ചെയ്ന്‍ ലോക്കിനാഥിന്റേതാണെന്ന് കണ്ടെത്തിയത്. കൂടുതല്‍ ചോദ്യം ചെയ്യലില്‍ രണ്ട് പ്രതികളെയും പിടികൂടുകയായിരുന്നു. നെയ്യാറ്റിന്‍കര ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി രശ്മി സദാനന്ദനാണ് പ്രതികളെ കുറ്റക്കാരെന്നു കണ്ടെത്തിയത്.…

    Read More »
  • India

    ജോലിക്ക് പോകാന്‍ നിര്‍ബന്ധിച്ചു; ഭാര്യയെ കുത്തിക്കൊന്ന് യുവാവ് ജീവനൊടുക്കി

    ജബല്‍പുര്‍: ജോലിക്ക് പോകാന്‍ നിര്‍ബന്ധിച്ച ഭാര്യയെ കുത്തിക്കൊന്ന് പിന്നാലെ യുവാവും ആത്മഹത്യചെയ്തു. മധ്യപ്രദേശിലെ ജബല്‍പുര്‍ സ്വദേശി വിഭ്ഹോര്‍ സാഹു(30)വാണ് ഭാര്യ റിതു(23)വിനെ കൊലപ്പെടുത്തി ജീവനൊടുക്കിയത്. കഴിഞ്ഞദിവസമായിരുന്നു സംഭവം. വിഭ്ഹോര്‍ സാഹു ജോലിക്കു പോകാതായതോടെ ദമ്പതിമാര്‍ തമ്മില്‍ തര്‍ക്കം ഉടലെടുക്കുകയും കത്രിക കൊണ്ട് യുവാവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയെന്നുമാണ് പോലീസ് പറയുന്നത്. ഡ്രൈവറായ വിഭ്ഹോര്‍ സാഹു കഴിഞ്ഞ 15 ദിവസമായി ജോലിക്ക് പോയിരുന്നില്ല. ഇതേത്തുടര്‍ന്ന് ഭാര്യ ഏറെ അസ്വസ്ഥയായിരുന്നു. ജോലിക്ക് പോകാന്‍ ഇവര്‍ ഭര്‍ത്താവിനെ നിരന്തരം നിര്‍ബന്ധിക്കുകയും ചെയ്തു. കഴിഞ്ഞദിവസവും ഭാര്യ ഇക്കാര്യം ആവര്‍ത്തിച്ചു. തുടര്‍ന്നുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. സംഭവത്തിന് ശേഷം യുവാവ് ജീവനൊടുക്കുകയും ചെയ്തു.   അമ്മയ്ക്കും സഹോദരനും ഒപ്പമാണ് വിഭ്ഹോര്‍ സാഹുവും സഹോദരനും ജബല്‍പുരിലെ വീട്ടില്‍ താമസിച്ചിരുന്നത്. സംഭവസമയത്ത് അമ്മയും സഹോദരനും ഒരു മതചടങ്ങില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു. ഇവര്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോളാണ് രണ്ടുപേരെയും മരിച്ചനിലയില്‍ കണ്ടതെന്നും പോലീസ് പറഞ്ഞു.

    Read More »
  • Breaking News

    14 ന് കണ്ണൂരിലെ അഞ്ച് പഞ്ചായത്തുകളില്‍ എല്‍.ഡി.എഫ്. ഹര്‍ത്താല്‍

    കണ്ണൂര്‍: ബഫര്‍ സോണ്‍ വിഷയവുമായി ബന്ധപ്പെട്ട വിവാദത്തില്‍ ജൂണ്‍ 14 ന് കണ്ണൂരിലെ മലയോരത്തെ അഞ്ച് പഞ്ചായത്തുകളില്‍ ഇടതു മുന്നണി ഹര്‍ത്താല്‍ നടത്തുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജന്‍. പരിസ്ഥിതി ലോല മേഖല സംബന്ധിച്ച് സുപ്രീം കോടതി ഉത്തരവിന് എതിരെയാണ് പ്രതിഷേധമെന്ന് ജയരാജന്‍ കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.   സ്വപ്ന സുരേഷ് മുഖ്യമന്ത്രിയുടെ കുടുംബത്തെക്കുറിച്ച് പച്ച നുണ പറയുന്നത് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണ്. സ്വപ്ന സുരേഷ് ജോലി ചെയ്യുന്ന എന്‍ജിഒയും അതിന്റെ പിന്നിലെ രാഷ്ട്രീയ നേതൃത്വവുമാണ് ഗൂഢാലോചനയുടെ പിന്നില്‍. ബി ജെ പി അണിയറയിലും കോണ്‍ഗ്രസ് അരങ്ങത്തും ആടിക്കൊണ്ടിരിക്കുന്നു. കല്ലു പറിക്കല്‍ സമരക്കാരുടെ പുതിയ സമരമാണ് ഉരുളി എറിയലെന്നും ജയരാജന്‍ പരിഹസിച്ചു.   മുഖ്യമന്ത്രിയെ സ്‌നേഹിക്കുന്നവര്‍ വികാര പരമായി പെരുമാറരുത് എന്ന് എം വി ജയരാജന്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്കെതിരെ അപവാദ പ്രചാരണം ഉണ്ടായാലും രാഷ്ട്രീയമായി തന്നെ നേരിടണം. മുഖ്യമന്ത്രിക്കെതിരായ തെറ്റായ പ്രചരണങ്ങള്‍ക്കെതിരെ ശതമായ പ്രതിഷേധം സ്വാഭാവികമാണ്.   പാര്‍ട്ടി…

    Read More »
  • Crime

    കണ്ണൂരില്‍ കസ്റ്റംസ് വിട്ടയച്ചയാളില്‍നിന്ന് സ്വര്‍ണം പിടികൂടി പൊലീസ്

    കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ കസ്റ്റംസ് ക്ലിയറന്‍സ് കഴിഞ്ഞ് പുറത്തെത്തിയ കൂത്തുപറമ്പ് സ്വദേശിയില്‍നിന്ന് സ്വര്‍ണം പിടികൂടി പോലീസ്. കൂത്തുപറമ്പ് നരവൂര്‍ സ്വദേശി നസീം അഹമ്മദാണ് 38 ലക്ഷം രൂപ വില വരുന്ന 728 ഗ്രാം സ്വര്‍ണവുമായി പിടിയിലായത്. പാസഞ്ചര്‍ ടെര്‍മിനല്‍ ബില്‍ഡിംഗ് പരിസരത്ത് നിന്നാണ് വിമാനത്താവള പൊലീസ് സ്വര്‍ണവുമായി നസീം അഹമ്മദിനെ പിടികൂടിയത്. വിമാനത്താവളം പ്രവര്‍ത്തനം തുടങ്ങിയ ശേഷം ആദ്യമായാണ് ഇവിടെ നിന്ന് പൊലീസ് സ്വര്‍ണം പിടികൂടുന്നത്. കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇന്നലെയും സ്വര്‍ണം പിടികൂടിയിരുന്നു. ഒരു കോടി 40 ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാണ് രണ്ട് യാത്രക്കാരില്‍ നിന്നായി പിടികൂടിയത്. കാസര്‍കോട് സ്വദേശിയായ യാത്രക്കാരനില്‍ നിന്ന് 849 ഗ്രാം സ്വര്‍ണവും പാനൂര്‍ സ്വദേശിയായ യാത്രക്കാരനില്‍ നിന്ന് 1,867 ഗ്രാം സ്വര്‍ണവുമാണ് പിടികൂടിയത്.

    Read More »
  • Health

    ഇനി ഭയപ്പെടാതെ ഭക്ഷിക്കാം; പഴങ്ങളിലെയും പച്ചക്കറികളിലെയും വിഷാംശം കണ്ടെത്താന്‍ സെന്‍സറുമായി ഗവേഷകര്‍

    ഭക്ഷ്യസാധനങ്ങളിലെ മായം നമ്മള്‍ മലയാളികള്‍ മാത്രമല്ല, ലോകമെങ്ങുമുള്ള എല്ലാ മനുഷ്യരുടെയുും തലവേദനയാണ്. ഇവയിലെ വിഷാംശത്തിന്‍െ്‌റ ഭയം തിന്നു ജീവിക്കുന്നവര്‍ക്ക് ആശ്വാസം നല്‍കുന്ന വാര്‍ത്തയാണ് സ്വീഡനില്‍നിന്നു വരുന്നത്. പച്ചക്കറികളിലെയും പഴങ്ങളിലെയും വിഷാംശം കണ്ടെത്തുന്നതിന് സഹായകമായ ഒരു പുത്തന്‍ ഐറ്റവുമായി രംഗത്തെത്തിയിരിക്കുകയാണ് സ്വീഡനില്‍ നിന്നുള്ള ഒരുകൂട്ടം ഗവേഷകര്‍. ആരോഗ്യം നിലനിര്‍ത്താന്‍ ഏറ്റവും അനുയോജ്യം പഴങ്ങളും പച്ചക്കറികളും നിറഞ്ഞ ആഹാര രീതിയാണെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. എന്നാല്‍ നമ്മുടെ പഴങ്ങളിലും പച്ചക്കറികളിലും അടങ്ങിയിരിക്കുന്ന കീടനാശിനികളും മറ്റും തീര്‍ച്ചയായും നമ്മുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നുണ്ട്. പലപ്പോഴും ഇത് കണ്ടെത്താന്‍ നമുക്ക് കഴിയുകയുമില്ല. ഈ സാഹചര്യത്തിലാണ് സ്വീഡനിലെ കരോളിന്‍സ്‌ക ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള ഗവേഷകര്‍ പച്ചക്കറികളിലെയും പഴങ്ങളിലെയും വിഷാംശം കണ്ടെത്താന്‍ ഒരു ചെറിയ സെന്‍സര്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്. 1970കളില്‍ കീടനാശിനി/വിഷാംശം കണ്ടെത്താന്‍ ഉപയോഗിച്ചിരുന്ന എസ്ഇആര്‍എസ്. എന്ന സംവിധാനത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ഗവേഷകര്‍ പുതിയ സെന്‍സറിന് രൂപം നല്‍കിയിരിക്കുന്നത്. ഇതുപയോഗിച്ച് പ്രാദേശികവിപണികളില്‍ തന്നെ പച്ചക്കറികളോ പഴങ്ങളോ വില്‍പനയ്ക്ക് വയ്ക്കും മുമ്പായി ഇവയില്‍ വിഷാംശം അടങ്ങിയിട്ടുണ്ടോയെന്ന്…

    Read More »
  • Kerala

    ഹൗസ് ബോട്ട് മുങ്ങി കാണാതായ ജീവനക്കാരന്റെ മൃതദേഹം കണ്ടെത്തി

    ആലപ്പുഴ: കുട്ടനാട്ടില്‍ ഇന്ന് രാവിലെ ഹൗസ് ബോട്ട് മുങ്ങി കാണാതായ ജീവനക്കാരന്റെ മൃതദേഹം കിട്ടി. പള്ളാതുരുത്തി സ്വദേശി പ്രസന്നന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കുട്ടനാട് കന്നിട്ട ജെട്ടിക്ക് സമീപമായിരുന്നു അപകടം. മൂന്ന് മണിക്കൂറോളം നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കിട്ടിയത്. മുങ്ങിയ ബോട്ടിനകത്ത് കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം. ഇന്നലെ രാത്രി തമിഴ്‌നാട് സ്വദേശികളുമായി യാത്ര പോയ കാര്‍ത്തിക എന്ന ബോട്ട് പുലര്‍ച്ചെ നാലരയ്ക്ക് അതിഥികളെ തീരത്ത് ഇറക്കിയിരുന്നു. തൊട്ടുപിന്നാലെ ബോട്ട് മുങ്ങി. പിന്നീട് രാവില പത്തരയോടെ സഹായിയായ പ്രസന്നനെ ഇവരുടെ ലഗേജ് എടുക്കാന്‍ ബോട്ടിലേക്ക് കയറ്റി. ഈ സമയം ബോട്ടിന്‌റെ ഒരുചെറിയ ഭാഗം മാത്രമേ പുറത്ത് കാണാനുണ്ടായിരുന്നുള്ളൂ. പ്രസന്നന്‍ കയറിയതോടെ ബോട്ട് പൂര്‍ണമായി മൂങ്ങുകയും ഉള്ളില്‍ കുടുങ്ങുകയുമായിരുന്നു. ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലാണ് പ്രസന്നന്റെ മൃതദേഹം കണ്ടെത്തിയത്. അപകടത്തില്‍പ്പെട്ട ഹൗസ് ബോട്ടിന്‍െ്‌റ ഡ്രൈവര്‍ക്ക് ലൈസന്‍സോ ബോട്ടിന് രജിസ്‌ട്രേഷനോ ഇല്ലെന്ന് പൊലീസ് പറഞ്ഞു.

    Read More »
Back to top button
error: