NEWS

മുഖ്യമന്ത്രിക്ക് എന്തിനിത്ര സുരക്ഷ?: തിരുവഞ്ചൂർ രാധാകൃഷ്ണൻ

കോട്ടയം: മുഖ്യമന്ത്രിക്കൊരുക്കിയ സുരക്ഷയില്‍ പ്രതികരണവുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.സു​ര​ക്ഷ ഒ​രു​ക്കു​ന്ന​തി​ല്‍ തെ​റ്റി​ല്ലെ​ന്നും എ​ന്നാ​ല്‍ ഒരു മുഖ്യമന്ത്രിയ്ക്ക് എന്തിനിത്ര സുരക്ഷയെന്നും ജ​ന​ങ്ങ​ളെ ശി​ക്ഷി​ച്ചു​കൊ​ണ്ടു​ള്ള ന​ട​പ​ടി​ക​ള്‍ പാ​ടി​ല്ലെ​ന്നും അദ്ദേഹം പറഞ്ഞു.

പോ​ലീ​സ് ന​ഗ​ര​ത്തി​ല്‍ ക​ടു​ത്ത നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യ​ത് യാ​തൊ​രു മു​ന്ന​റി​യി​പ്പും ഇ​ല്ലാ​തെ​യാ​ണെ​ന്നും ഇത്തരത്തില്‍ സുരക്ഷാ ഒരുക്കിയതോടെ പ്ര​തി​സ​ന്ധി​യി​ലാ​യ​ത് നഗരത്തിൽ എ​ത്തു​ന്ന ആ​യി​ര​ക്ക​ണ​ക്കി​ന് ആളുകളാണെന്നും തിരുവഞ്ചൂർ പറഞ്ഞു. ഇത് ജ​ന​ങ്ങ​ള്‍​ക്കെ​തി​രെ​യു​ള്ള വെ​ല്ലു​വി​ളി​യാണെന്നും ​ പോ​ലീ​സി​ന്‍റെ കാ​ട​ത്ത​മാ​ണെ​ന്നും തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: