KeralaNEWS

ഹൗസ് ബോട്ട് മുങ്ങി കാണാതായ ജീവനക്കാരന്റെ മൃതദേഹം കണ്ടെത്തി

അപകടം മുങ്ങിക്കൊണ്ടിരുന്ന ബോട്ടില്‍നിന്ന് ലഗേജ് എടുക്കാന്‍ ശ്രമിക്കുന്നതിനിടെ

ആലപ്പുഴ: കുട്ടനാട്ടില്‍ ഇന്ന് രാവിലെ ഹൗസ് ബോട്ട് മുങ്ങി കാണാതായ ജീവനക്കാരന്റെ മൃതദേഹം കിട്ടി. പള്ളാതുരുത്തി സ്വദേശി പ്രസന്നന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കുട്ടനാട് കന്നിട്ട ജെട്ടിക്ക് സമീപമായിരുന്നു അപകടം. മൂന്ന് മണിക്കൂറോളം നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കിട്ടിയത്. മുങ്ങിയ ബോട്ടിനകത്ത് കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം.

ഇന്നലെ രാത്രി തമിഴ്‌നാട് സ്വദേശികളുമായി യാത്ര പോയ കാര്‍ത്തിക എന്ന ബോട്ട് പുലര്‍ച്ചെ നാലരയ്ക്ക് അതിഥികളെ തീരത്ത് ഇറക്കിയിരുന്നു. തൊട്ടുപിന്നാലെ ബോട്ട് മുങ്ങി. പിന്നീട് രാവില പത്തരയോടെ സഹായിയായ പ്രസന്നനെ ഇവരുടെ ലഗേജ് എടുക്കാന്‍ ബോട്ടിലേക്ക് കയറ്റി. ഈ സമയം ബോട്ടിന്‌റെ ഒരുചെറിയ ഭാഗം മാത്രമേ പുറത്ത് കാണാനുണ്ടായിരുന്നുള്ളൂ.

Signature-ad

പ്രസന്നന്‍ കയറിയതോടെ ബോട്ട് പൂര്‍ണമായി മൂങ്ങുകയും ഉള്ളില്‍ കുടുങ്ങുകയുമായിരുന്നു. ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലാണ് പ്രസന്നന്റെ മൃതദേഹം കണ്ടെത്തിയത്. അപകടത്തില്‍പ്പെട്ട ഹൗസ് ബോട്ടിന്‍െ്‌റ ഡ്രൈവര്‍ക്ക് ലൈസന്‍സോ ബോട്ടിന് രജിസ്‌ട്രേഷനോ ഇല്ലെന്ന് പൊലീസ് പറഞ്ഞു.

Check Also
Close
Back to top button
error: