NEWS

തിരൂരിൽ ബസ് പുഴയിലേക്ക് മറിഞ്ഞു 

തിരൂര്‍: പടിഞ്ഞാറെക്കര അഴിമുഖത്ത് മത്സ്യതൊഴിലാളികളുമായി വന്ന ബസ് പുഴയിലേക്ക് മറിഞ്ഞു.അപകടത്തില്‍ ഡ്രൈവര്‍ക്ക് നിസാര പരിക്കേറ്റു.ശനിയാഴ്ച രാവിലെ ആറു മണിയോടെയാണ് അപകടം.

താനൂരില്‍ നിന്ന് മത്സ്യതൊഴിലാളികളുമായി അഴിമുഖത്തേക്ക് വന്ന എംപറർ ബസാണ് അപകടത്തില്‍ പെട്ടത്. ബസിലുണ്ടായിരുന്ന മത്സ്യതൊഴിലാളികളെ ഇറക്കിയതിന് ശേഷം പുറകോട്ടെടുക്കുന്നതിനിടെ ബസ് നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിയുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: