KeralaNEWS

സ്വപ്‌നയുടെ അഭിഭാഷകനെതിരേ ജാമ്യമില്ലാ വകുപ്പില്‍ കേസെടുത്ത് എറണാകുളം സെന്‍ട്രല്‍ പോലീസ്

കൊച്ചി: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ അഭിഭാഷകന്‍ കൃഷ്ണ രാജിനെതിരെ എറണാകുളം സെന്‍ട്രല്‍ പോലീസ് കേസെടുത്തു. മതനിന്ദ നടത്തിയെന്ന കുറ്റം ചുമത്തിയാണ് കേസെടുത്തത്. മതചിഹ്നങ്ങളും വേഷവും ധരിച്ച് കെഎസ്ആര്‍ടിസി ഡ്രൈവര്‍ ബസ് ഓടിച്ചുവെന്ന് തെറ്റിദ്ധാരണ പരത്തുന്ന ഫോട്ടോ ഇദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവച്ചിരുന്നു.

ഇതിനെതിരേ മതവിദ്വേഷം ഉണ്ടാക്കാന്‍ ശ്രമിച്ചു എന്ന കുറ്റം ചുമത്തിയും കെഎസ്ആര്‍ടിസി ബസ് ഡ്രൈവറെ അപകീര്‍ത്തിപ്പെടുത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ഇട്ടതിനുമാണ് കേസ്. തൃശ്ശൂര്‍ സ്വദേശിയായ അഭിഭാഷകന്‍ അനൂപ് വി.ആര്‍. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് ഇ മെയില്‍ വഴി നല്‍കിയ പരാതിയിലാണ് കേസെടുത്തത്.

‘ഹൂറികളെ തേടിയുള്ള തീര്‍ത്ഥ യാത്ര. കൊണ്ടോട്ടിയില്‍ നിന്നും കാബൂളിലേക്ക് പിണറായി സര്‍ക്കാര്‍ ഒരുക്കിയ പ്രത്യേക സര്‍വീസ്. ആട് മേക്കാന്‍ താല്പര്യം ഉള്ള ആര്‍ക്കും കേറാം. സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക ആഘോഷം പ്രമാണിച്ചു പ്രവേശനം സൗജന്യം’. എന്ന തലക്കെട്ടോടെയെയായിരുന്നു അഡ്വ. കൃഷ്ണ രാജ് ഫോട്ടോ പങ്കുവച്ചത്.

ഇതിനെതിരേയാണ് പരാതി നല്‍കിയത്്. കൃഷ്ണ രാജ് പോസ്റ്റ് ചെയ്ത ചിത്രം കുറച്ചുനാള്‍ മുമ്പ് സാമൂഹിക മാധ്യമങ്ങളില്‍ തെറ്റായ രീതിയല്‍ പ്രചരിക്കുകയും ഇതില്‍ കെഎസ്.ആര്‍.ടി.സി. യാഥാര്‍ഥ്യം വെളിപ്പെടുത്തുകയും ചെയ്തിരുന്നു.

Back to top button
error: