NEWS

കപ്പ വില കേരളത്തില്‍ 50; ആമസോണിൽ 250

തിരുവനന്തപുരം:കപ്പ വില കേരളത്തില്‍ കുതിച്ചുയരുന്നു.കഴിഞ്ഞ സീസണിലെ വിലത്തകര്‍ച്ച മറികടന്ന് കിലോയ്ക്ക് 50 രൂപയായിരിക്കയാണ് ഇപ്പോൾ കേരളത്തിൽ കപ്പയുടെ വില.

അതേസമയം, കിലോയ്‌ക്ക് 250 രൂപയാണ് ആമസോണില്‍ വില.ഫ്രഷ് കേരള ടാപ്പിയോക്ക എന്ന് ആമസോണ്‍ ആപ്പില്‍ തിരഞ്ഞാല്‍ 500 രൂപയാണ് രണ്ട് കിലോ വരുന്ന കപ്പയ്ക്ക് വില കാണിക്കുന്നത്.കഴിഞ്ഞ വര്‍ഷം ഇതേസമയം 10-12 രൂപ നിരക്കിലായിരുന്നു കേരളത്തിൽ കപ്പ വിറ്റിരുന്നത്.

 

 

കഴിഞ്ഞ സീസണിലെ വിലത്തകർച്ചയും കാട്ടുപന്നികളുടെ നിരന്തരമായ ശല്യവും കാരണം പകുതിയിലേറെ കർഷകർ കപ്പക്കൃഷിയിൽ നിന്നും പിൻമാറിയതും തുടർച്ചയായ മഴയുമൊക്കെയാണ് കപ്പവില ഉയരാൻ കാരണം.വാട്ടിയ കപ്പയ്ക്ക് 90 രൂപയാണ് വില.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: