CrimeNEWS

ഇന്നോവ 11 വാഹനങ്ങളെ ഇടിച്ച് തെറിപ്പിച്ചു; യാത്രക്കാരന്റെ കാലിലൂടെ കയറിയിറങ്ങി

കാറില്‍ മദ്യക്കുപ്പികള്‍

തിരുവനന്തപുരം: മദ്യലഹരിയില്‍ വാഹനമോടിച്ചവര്‍ നിരവധി വാഹനങ്ങളെ ഇടിച്ചു തകര്‍ക്കുകയും വഴിയാത്രക്കാരന്‍െ്‌റ കാല്‍ തകര്‍ക്കുകയും ചെയ്തു. തിരുവനന്തപുരത്താണ് സംഭവം.

11 ഇരുചക്ര വാഹനങ്ങളെയാണ് ഈ ഇന്നോവ കാര്‍ ഇടിച്ച് തെറിപ്പിച്ചത്. ആര്യനാട് ബാങ്കിന് സമീപം വഴി യാത്രക്കാരന്റെ കാലിലൂടെയും വണ്ടി കയറിയിറങ്ങി. ബാങ്കിന് മുന്നില്‍ പാര്‍ക്ക് ചെയ്ത വാഹനങ്ങളാണ് ഇടിച്ച് തെറിപ്പിച്ചത്.

കാറില്‍ നിന്ന് മദ്യക്കുപ്പികള്‍ കണ്ടെത്തി. കാറിലുണ്ടായവരെ കസ്റ്റഡിയിലെടുത്ത് പോലീസ് വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കുകയാണ്. കാറിലുണ്ടായിരുന്നവര്‍ മദ്യലഹരിയിലായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.

 

Back to top button
error: