Month: June 2022
-
NEWS
പ്രവാചക നിന്ദയുടെ പേരിൽ പ്രകടനം നടത്തിയ ഇന്ത്യക്കാരെ പുറത്താക്കി കുവൈത്ത്
കുവൈത്ത് സിറ്റി : പ്രവാചക നിന്ദയുടെ പേരിൽ പ്രകടനം നടത്തിയ ഇന്ത്യക്കാരെ കുവൈത്ത് പുറത്താക്കി.കുവൈത്തിലെ ഫഹാഹീലിലായിരുന്നു സംഭവം. ഇന്ത്യയിൽ പ്രവാചക നിന്ദ നടത്തി എന്ന് പറഞ്ഞു കുവൈറ്റിൽ പ്രധിഷേധ പ്രകടനം നടത്തിയവരെ ഉടൻ കണ്ടെത്തി നാടുകടത്താൻ കുവൈറ്റ് ഗവണ്മെന്റ് ഉത്തരവിടുകയായിരുന്നു. കുവൈറ്റിൽ പൊതു സ്ഥലങ്ങളിൽ പ്രതിഷേധം നടത്താൻ നിയമം അനുവദിക്കുന്നില്ല.നിയമം ലംഘിച്ച എല്ലാവരെയും ഉടൻ കണ്ടെത്തി നാടുകടത്തൽ കേന്ദ്രത്തിൽ എത്തിക്കാനാണ് ഗവണ്മെന്റ് ഉത്തരവിട്ടിരിക്കുന്നത് എല്ലാവരും ഇന്ത്യക്കാരാണെന്നാണ് സൂചന.
Read More » -
NEWS
രാജസ്ഥാനില്‍ കോണ്‍ഗ്രസ് സ്ഥാനാർത്ഥി മുകൾ വാസ്നിക് ജയിച്ചത് സിപിഐ(എം)ന്റെ വോട്ട് കൊണ്ട്
ജയ്പൂർ: കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിൽ കോൺഗ്രസ് സ്ഥാനാർത്ഥി മുകൾ വാസ്നിക് ജയിച്ചത് സിപിഐ(എം)ന്റെ വോട്ട് കൊണ്ട്.പിന്തുണ തേടിയുള്ള കോണ്‍ഗ്രസിന്റെ ആവശ്യം അംഗീരിച്ചായിരുന്നു സിപിഐ(എം) കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് നല്‍കിയത്. ഇടയ്ക്കിടയ്ക്ക് ഹൈക്കമാൻ്റ് നിരീക്ഷകനായി കേരളത്തിൽ വരുന്ന ആളാണ് മുകുൾ വാസ്നിക്. കേരളത്തില്‍ സിപിഐ(എം) സെമിനാറില്‍ പങ്കെടുത്ത കെ. വി. തോമസിനെ സുധാകരൻ പുറത്താക്കുമ്പോഴാണ് ബിജെപിയെ തോല്പിക്കാന്‍ ദേശീയതലത്തില്‍ സിപിഐ(എം)ന്റെ പിന്തുണ കോണ്‍ഗ്രസ് തേടിയത്. അതേസമയം ഹരിയാനയിൽ എഐസിസി ജനറൽ സെക്രട്ടറി അജയ് മാക്കൻ തോറ്റത് കോൺഗ്രസ് എംഎൽഎ കുൽദീപ് ബിഷ്ണോയ് റിസോർട്ടിൽ നിന്ന് ചാടി പോയി ബിജെപിക്ക് വോട്ട് ചെയ്തതുകൊണ്ടും !!
Read More » -
NEWS
നീന്തല്‍ പഠിക്കുന്നതിനിടെ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു
പാലക്കാട്: നീന്തല്‍ പഠിക്കുന്നതിനിടെ രണ്ട് പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. ജഗന്‍ (16), സായൂജ് (16) എന്നിവരാണ് മരിച്ചത്.തൃത്താല പടിഞ്ഞാറങ്ങാടിയിലായിരുന്നു സംഭവം. ഇന്ന് ഉച്ചകഴിഞ്ഞ് നീന്തല്‍ പഠിക്കുന്നതിനിടയിലാണ് അപകടം. ഒരാള്‍ മുങ്ങിയപ്പോള്‍ മറ്റെയാള്‍ രക്ഷിക്കാന്‍ വേണ്ടി പുഴയിലേക്ക് എടുത്തു ചാടുകയായിരുന്നു.തുടര്‍ന്ന് രണ്ട് പേരും പുഴയില്‍ മുങ്ങിപ്പോകുകയായിരുന്നു.
Read More » -
NEWS
സിനിമ-സീരിയല്‍-നാടക നടന്‍ ഡി ഫിലിപ്പ് അന്തരിച്ചു
പത്തനംതിട്ട: സിനിമ-സീരിയല്‍-നാടക നടന്‍ ഡി ഫിലിപ്പ് അന്തരിച്ചു. 79 വയസായിരുന്നു. പ്രൊഫഷണല്‍ നാടക വേദിയിലെ മികവുറ്റ പ്രകടനങ്ങളിലൂടെയാണ് ഫിലിപ്പ് സിനിമയിലേക്ക് എത്തിയത്. കാളിദാസ കലാകേന്ദ്രത്തിന്‍റെയും കെപിഎസിയുടെയും നാടകങ്ങളിലെ പ്രധാന നടനായിരുന്നു. കോട്ടയം കുഞ്ഞച്ചന്‍, വെട്ടം, പഴശ്ശി രാജ, അര്‍ത്ഥം തുടങ്ങിയ നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.തിരുവല്ല സ്വദേശിയാണ്.സംസ്കാരം പിന്നീട്.
Read More » -
NEWS
ബാങ്കുകാരുടെ ഭീഷണി; യുവാവ് ആത്മഹത്യ ചെയ്തു; പിന്നാലെ കുഴഞ്ഞുവീണ് അച്ഛനും മരിച്ചു
തിരുവനന്തപുരം: വീട് ജപ്തി ചെയ്യുമെന്നുള്ള ബാങ്കുകാരുടെ ഭീക്ഷണിയെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്തു. പിന്നാലെ കുഴഞ്ഞുവീണ് അച്ഛനും മരിച്ചു. നെടുമങ്ങാട് വേങ്കവിള പഴകുറ്റി ശോഭനാലയത്തില്‍ അരുണ്‍ (29), അരുണിന്റെ അച്ഛന്‍ മുരളീധരന്‍നായര്‍ (60) എന്നിവരാണ് മരിച്ചത്. മകന്റെ മരണാനന്തര ചടങ്ങുകള്‍ക്കിടെ പിതാവ് കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു.ഐ.എസ്.ആര്‍.ഒ.യിലെ കരാര്‍ ജീവനക്കാരനായിരുന്ന അരുണിന് കോവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ടു. തുടര്‍ന്ന് തിരുവനന്തപുരത്തെ ഒരു സ്വകാര്യസ്ഥാപനത്തില്‍ ജോലിചെയ്തു വരികയായിരുന്നു. നെടുമങ്ങാട്ടെ സ്വകാര്യ ബാങ്കില്‍ നിന്നും വായ്പയെടുത്ത് ആകെയുള്ള നാലുസെന്റ് വസ്തുവില്‍ അരുൺ വീടുവച്ചിരുന്നു.എന്നാൽ ജോലി നഷ്ടപ്പെട്ടതോടെ ലോണ്‍ തിരിച്ചടവ് മുടങ്ങി.ഇതിനിടയിൽ വീട് ജപ്തിചെയ്യുമെന്ന് ബാങ്കുകാര്‍ അരുണിനെ നിരന്തരം ഭീഷണിപ്പെടുത്താനും തുടങ്ങി. കഴിഞ്ഞ ദിവസവും ഇതേപോലെ ബാങ്കുകാർ അരുണിനെ ഭീഷണിപ്പെടുത്തിയിരുന്നു.അന്ന് രാത്രിയിലാണ് അരുണ്‍ തൂങ്ങിമരിച്ചത്. അരുണിന്റെ മരണാനന്തരച്ചടങ്ങുകള്‍ വീട്ടില്‍ നടക്കുന്നതിനിടെ ഉച്ചയോടെ പിതാവ് മുരളീധരന്‍നായര്‍ കുഴഞ്ഞു വീഴുകയായിരുന്നു.ഉടനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Read More » -
NEWS
ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ട്രെയിന്‍ സര്‍വീസ് ചൊവ്വാഴ്ച മുതൽ
കോയമ്പത്തൂർ:രാജ്യത്തെ ആദ്യ സ്വകാര്യ ട്രെയിന്‍ സര്‍വീസ് ഈ മാസം 14 ന് കോയമ്ബത്തൂരില്‍ നിന്നും ആരംഭിക്കും. ഇന്ത്യന്‍ റെയില്‍വേയുടെ ‘ഭാരത് ഗൗരവ് ട്രെയിന്‍’ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്വകാര്യ ടൂര്‍ ഓപ്പറേറ്റര്‍മാരുടെ സഹകരണത്തോടെയാണ് സര്‍വീസ് ആരംഭിക്കുന്നത്. സായ്സദന്‍ എക്സ്പ്രസ് എന്ന് പേരിട്ടിരിക്കുന്ന ട്രെയിൻ കോയമ്ബത്തൂര്‍- ഷിര്‍ഡി റൂട്ടിലാണ് സര്‍വീസ് നടത്തുക.കോയമ്ബത്തൂരില്‍ നിന്നും 14 ന് വൈകിട്ട് 6 മണിക്ക് പുറപ്പെട്ട് 16 ന് രാവിലെ 7.25 ന് ഷിര്‍ഡിയില്‍ എത്തുന്ന തരത്തിലാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്.
Read More » -
Kerala
കമ്മ്യൂണിസത്തെ മയക്കുന്ന മദമാണ് കറുപ്പെന്ന് ജോയ് മാത്യു; ഫാസിസ്റ്റിന് നേരെയുള്ള പ്രതിഷേധമെന്ന് ഹരീഷ്
കോഴിക്കോട്: സ്വര്‍ണ്ണക്കടത്ത് കേസിലെ സ്വപ്‌നയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ ഉയര്‍ന്ന പ്രതിഷേധങ്ങളേത്തുടര്‍ന്ന് മുഖ്യമന്ത്രി പങ്കെടുത്ത പരിപാടികളില്‍ കറുപ്പുനിറത്തിന് പോലീസും സംഘാടകരും വിലക്കേര്‍പ്പെടുത്തിയിരുന്നു. കറുത്ത മാസ്‌ക്കിനടക്കം വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് നടന്‍മാരായ ജോയ് മാത്യുവും ഹരീഷ് പേരടിയും. മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന് കമ്മ്യൂണിസത്തിന്റെ മൂത്താപ്പ മാര്‍ക്‌സ് പറഞ്ഞിട്ടുണ്ടെങ്കില്‍ സത്യത്തില്‍ കമ്മ്യൂണിസത്തെ മയക്കുന്ന മദമാണ് ഇപ്പോള്‍ കറുപ്പെന്ന് ജോയ് മാത്യു പറഞ്ഞു. ഇത് പേടിതൂറനായ ഒരു ഫാസിസ്റ്റിന് നേരെയുള്ള പ്രതിഷേധമാണെന്നാണ് ഹരീഷ് പേരടി അഭിപ്രായപ്പെട്ടത്. കറുത്ത വസ്തം ധരിച്ച ചിത്രം പങ്കുവെച്ചുകൊണ്ട് ഫെയ്‌സ്ബുക്കിലൂടെയായിരുന്നു ഇരുവരുടേയും അഭിപ്രായപ്രകടനം.
Read More » -
Kerala
കറുപ്പുനിറത്തിന് നിരോധനം ഏർപ്പെടുത്തിയതിനെ ന്യായീകരിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍
കോഴിക്കോട്: മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയില്‍ കറുപ്പുനിറത്തിന് നിരോധനം ഏർപ്പെടുത്തിയതിനെ ന്യായീകരിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍. കറുത്ത മാസ്‌ക് തന്നെ ധരിക്കണമെന്ന് എന്താണിത്ര നിര്‍ബന്ധമെന്ന് അദ്ദേഹം ചോദിച്ചു. കറുത്ത ഷര്‍ട്ട് ധരിച്ചേ പോകൂ എന്ന് എന്താണ് ഇത്ര നിര്‍ബന്ധം? നിങ്ങള്‍ ഇതുവരെ കറുത്ത മാസ്‌ക് ധരിച്ചിട്ടുണ്ടോയെന്നും ജയരാജന്‍ ചോദിച്ചു. ‘ഒരു മുഖ്യമന്ത്രിക്ക് സുരക്ഷയൊന്നും വേണ്ടേ? ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് പ്രതിപക്ഷം ഞങ്ങളാണ്. ഞങ്ങള്‍ അക്രമം കാണിക്കില്ലെന്ന് എല്ലാവര്‍ക്കും അറിയാം. ഉമ്മന്‍ ചാണ്ടിക്കും അറിയാം. ഇന്ന് വടിയും കത്തിയും എടുത്ത് നടക്കുകയല്ലേ, ആര്‍എസ്എസ് സംഘപരിവാറും യുഡിഎഫും ഒന്നിച്ചിട്ട്’, അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തില്‍ പ്രതിപക്ഷം മാസ്‌കിനെ ഉപകരണമാക്കുകയാണെന്ന് മന്ത്രി എം വി ഗോവിന്ദനും പറഞ്ഞു. മുഖ്യമന്ത്രിയുടെ സുരക്ഷ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കില്ല. സുരക്ഷ നല്‍കേണ്ട സന്ദര്‍ഭത്തില്‍ അത് വേണം. ആവശ്യമായ സുരക്ഷ മുഖ്യമന്ത്രിക്ക് വേണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിക്ക് കനത്ത സുരക്ഷ ഏർപ്പെടുത്തുന്നത് ജനങ്ങള്‍ക്ക് പ്രയാസം സൃഷ്ടിക്കുന്നതും അദ്ദേഹം പങ്കെടുക്കുന്ന പരിപാടികളില്‍ കറുത്ത…
Read More » -
NEWS
കാലവർഷം കനക്കുന്നു; ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം കനക്കുന്നു.മുൻ കരുതൽ എന്ന നിലയിൽ ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കരുതുന്നത്. കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കില്ലെങ്കിലും.തെക്കു പടിഞ്ഞാറന്‍ അറബിക്കടലില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോ മീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതേസമയം കേരളത്തില്‍ ഇത്തവണ ഇതുവരെ കാലവര്‍ഷത്തില്‍ 61 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കാസര്‍ഗോഡ്, പാലക്കാട് ജില്ലകളില്‍ മഴയുടെ അളവില്‍ 85ശതമാനമാണ് കുറവ്.പത്തനംതിട്ട, കൊല്ലം ജില്ലകളിലാണ് സാമാന്യം നല്ല രീതിയിൽ മഴ ലഭിച്ചിരിക്കുന്നത്.
Read More » -
Kerala
കെഎസ്ആർടിസിക്ക് വീണ്ടും ധനസഹായം അനുവദിച്ച് ധനവകുപ്പ്; 145.17 കോടി രൂപയാണ് അനുവദിച്ചത്
തിരുവനന്തപുരം: കെഎസ്ആർടിസിക്ക് വീണ്ടും ധനസഹായം അനുവദിച്ച് ധനവകുപ്പ്. ജീവനക്കാർക്ക് പെൻഷൻ നൽകിയ വകയിൽ സഹകരണ ബാങ്കുകളുടെ കൺസോർഷ്യത്തിന് തിരികെ നൽകേണ്ട തുകയായ 145.17 കോടി രൂപയാണ് അനുവദിച്ചത്. ശമ്പളം നൽകാൻ നേരത്തെ ധനവകുപ്പ് 30 കോടി രൂപ അനുവദിച്ചിരുന്നു. 35 കോടി രൂപ കൂടി വേണമെന്നാണ് കെഎസ്ആർടിസി മാനേജ്മെന്‍റിന്‍റെ ആവശ്യം. അതിനിടെ ശമ്പളം വൈകുന്നതിനെതിരായ സമരം ശക്തമാക്കാനാണ് പ്രതിപക്ഷ സംഘടനയായ റ്റിഡിഎഫിന്‍റെ തീരുമാനം. നാളെ മുതൽ അനിശ്ചിതകാല രാപ്പകൽ സമരം റിലേ നിരാഹര സമരമായി മാറും. അതേ സമയം, ഇന്ന് മുതൽ ഞായറാഴ്ചകളിലും അവധി ദിനങ്ങളിലും കെഎസ്ആർടിസി അധിക സർവീസ് നടത്തുകയാണ്.നിലവിലെ ഷെഡ്യൂളുകൾക്കൊപ്പം ആൾത്തിരക്ക് അനുസരിച്ച് 20 ശതമാനം വരെ അധിക സർവ്വീസുകൾ നടത്താനാണ് തീരുമാനം. സ്റ്റേഷനുകളിൽ നിന്നുള്ള അഭ്യർത്ഥന അനുസരിച്ച് ഡിപ്പോകളിൽ നിന്ന് അധിക ഷെഡ്യൂളുകൾ നൽകും. ആദ്യ ഘട്ടത്തിൽ ദേശീയപാതകളിലും എംസി റോഡിലുമാണ് അധിക സർവീസ് നടത്തുക. നേരത്തേ റദ്ദാക്കിയ ഞായറാഴ്ചകളിലെ ഫാസ്റ്റ് പാസഞ്ചറുകൾക്ക് മുകളിലേക്കുള്ള സർവ്വീസുകളുടെ ട്രിപ്പുകൾ സിംഗിൾ…
Read More »