Month: June 2022
-
NEWS
കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് ബസ് മൈസൂരുവിന് സമീപം മറിഞ്ഞ് 5 പേർക്ക് ഗുരുതര പരിക്ക്
മൈസൂരു: കോട്ടയത്ത് നിന്ന് പോയ കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് ബസ് മൈസൂരുവിന് സമീപം മറിഞ്ഞ് 5 യാത്രക്കാര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. നഞ്ചന്‍കോടിന് സമീപമായിരുന്നു അപകടം. കോട്ടയം -ബംഗളൂരു സ്വിഫ്റ്റ് ഗരുഡ ബസാണ് അപകടത്തില്‍ പെട്ടത്. ഡിവൈഡറില്‍ തട്ടി നിയന്ത്രണം വിട്ട ബസ് റോഡരികിലേക്ക് മറിയുകയായിരുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നാണ് നിഗമനം. 37 യാത്രക്കാരാണ് ബസ്സിലുണ്ടായിരുന്നത്.പരിക്കേറ്റവരെ മൈസൂരു മെഡിക്കൽ കോളേജിലേക്ക് മാറ്റി.ഇവരിൽ അഞ്ച് പേരുടെ നില ഗുരുതരമാണ് എന്നാണ് വിവരം.
Read More » -
India
വിമതര്‍ തിരിച്ചെത്തും; നാളെ സഭചേര്‍ന്ന് ഭൂരിപക്ഷം തെളിയിക്കാന്‍ ഉദ്ധവിന് ഗവര്‍ണറുടെ നിര്‍ദേശം
മുംബൈ: മഹാരാഷ്ട്രയില്‍ നാളെ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് ഉദ്ധവ് സര്‍ക്കാരിന് ഗവര്‍ണറുടെ നിര്‍ദേശം. മാധ്യമങ്ങള്‍ വഴി ശിവസേനയിലെ 39 എംഎല്‍എമാര്‍ നിലവിലെ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കാന്‍ തീരുമാനിച്ചതായി അറിയുന്നു. സ്വതന്ത്ര എംഎല്‍എമാരും ഇത്തരത്തില്‍ ഒരു നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ഈ സാഹചര്യത്തില്‍ വ്യാഴാഴ്ച അസംബ്ലിയുടെ പ്രത്യേക സെഷന്‍ വിളിക്കും. അതില്‍ ഭൂരിപക്ഷം തെളിയിക്കണമെന്നാണ് ഉദ്ദവ് താക്കറെയ്ക്ക് ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരി നല്‍കിയ കത്ത്. പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്‌നവിസ് ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ഗവര്‍ണറുടെ കത്ത്. ഗുവാഹത്തിയിലുള്ള എംഎല്‍എമാര്‍ വ്യാഴാഴ്ച മുംബൈയിലേക്ക് തിരിക്കുമെന്ന് വിമത ശിവസേനാ നേതാവ് ഏക്‌നാഥ് ഷിന്‍ഡെ വ്യക്തമാക്കി. തിങ്കളാഴ്ചത്തെ മഹാരാഷ്ട്ര ബി.ജെ.പി. കോര്‍കമ്മിറ്റി യോഗത്തിനുശേഷം ചൊവ്വാഴ്ച ഡല്‍ഹിയിലെത്തിയ ബി.ജെ.പി. നേതാവ് ദേവേന്ദ്ര ഫഡ്‌നവിസ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ, ബി.ജെ.പി. അധ്യക്ഷന്‍ ജെ.പി. നഡ്ഡ എന്നിവരുമായി ചര്‍ച്ചനടത്തിയിരുന്നു. ചൊവ്വാഴ്ച വൈകീട്ട് മുംബൈയില്‍ തിരിച്ചെത്തിയ ദേവേന്ദ്രഫഡ്‌നവിസ് ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരിയുമായി കൂടിക്കാഴ്ച നടത്തി. ഉദ്ദവ് സര്‍ക്കാരിന്റെ ഭൂരിപക്ഷം നഷ്ടപ്പെട്ടുവെന്നും…
Read More » -
Kerala
പി.സി. ജോര്‍ജിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും; വെള്ളിയാഴ്ച ഹാജരാകാന്‍ നോട്ടീസ്
തിരുവനന്തപുരം: സ്വപ്‌നയുടെ വെളിപ്പെടുത്തലുകളെത്തുടര്‍ന്ന് കെ.ടി. ജലീലിന്‍െ്‌റ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചനക്കേസില്‍ മുന്‍ എംഎല്‍എ പി സി ജോര്‍ജിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. വെള്ളിയാഴ്ച തിരുവനന്തപുരത്ത് ഹാജരാകാന്‍ ക്രൈംബ്രാഞ്ച് പി സി ജോര്‍ജിന് നോട്ടീസ് നല്‍കും. സ്വപ്ന സുരേഷും പി സി ജോര്‍ജുമാണ് കേസിലെ പ്രതികള്‍. കേസില്‍ സരിത എസ് നായരുടെ രഹസ്യമൊഴി നേരത്തെ രേഖപ്പെടുത്തിയിരുന്നു. സംസ്ഥാനത്ത് കലാപമുണ്ടാക്കാന്‍ ഗൂഢാലോചന നടത്തിയെന്നാണ് കേസ്. സ്വപ്നയുടെ വെളിപ്പെടുത്തലിന് പിന്നാലെ കെ ടി ജലീല്‍ നല്‍കിയ പരാതിയിലാണ് സ്വപ്ന സുരേഷിനും പി സി ജോര്‍ജിനുമെതിരെ പൊലീസ് കേസെടുത്തത്. കേസിലെ പ്രതിയായ പി സി ജോര്‍ജും സരിതയുമായുള്ള ശബ്ദരേഖയും പുറത്തുവന്നിരുന്നു. മുഖ്യമന്ത്രിക്കെതിരെ സ്വര്‍ണ കടത്തുമായി ബന്ധപ്പെട്ട് സ്വപ്നക്ക് വേണ്ടി ഒരു ഓണ്‍ലൈന്‍ ചാനലിന് അഭിമുഖം നല്‍കാന്‍ പി സി ജോര്‍ജ് പ്രേരിപ്പിച്ചുവെന്നാണ് സരിതയുടെ മൊഴി. സ്വപ്നയും പി സി ജോര്‍ജും ക്രൈം നന്ദകുമാറും ഗൂഢാലോചന നടത്തിയെന്നും സോളാര്‍ കേസിലെ പ്രതിയായ സരിത മൊഴി നല്‍കിയിട്ടുണ്ട്.…
Read More » -
NEWS
വിദ്യാഭ്യാസവും വായനയും നമ്മളെ ഉടച്ചുവാർക്കും; ഇത് വായിക്കാതെ പോകരുത്
പുസ്തകം കയ്യിൽ കിട്ടുമ്പോൾ ആയുധത്തിൽ നിന്ന് അകന്നുപോകുമെന്ന് ഈ ചിത്രം നമ്മോട് പറയുന്നു.(ചിത്രം ശ്രദ്ധിക്കുക) ഒരു സമൂഹത്തിൽ അല്ലെങ്കിൽ രാജ്യത്ത്, അവകാശങ്ങൾക്ക് വേണ്ടി അല്ലെങ്കിൽ അടിച്ചമർത്തലിന് എതിരെയുണ്ടാകുന്നത് ഒഴികെ മറ്റെല്ലാ അക്രമകോലാഹലങ്ങളും വിദ്യാഭ്യാസത്തിന്റെ കുറവ് മൂലമാണ്.ഒരു വിദ്യാസമ്പന്നൻ ആദ്യം ചിന്തിക്കുന്നത് അക്രമം കഴിഞ്ഞാലുണ്ടാലുണ്ടാകുന്ന അനന്തര ഫലങ്ങളെ കുറിച്ചായിരിക്കും.അതുകൊണ്ട് അക്രമത്തിൽ നിന്ന് ഒഴിഞ്ഞു നിൽക്കാനും ഒഴിവാക്കാനും അവർ എപ്പോഴും ശ്രദ്ധിക്കും. ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട മിക്കവരുടെയും വിദ്യാഭ്യാസ നില പരിശോധിച്ചാൽ ശരിയായ വിദ്യാഭ്യാസം കിട്ടാത്തവരോ നിരക്ഷരരോ ആയിരിക്കും എന്നത് നമുക്ക് കാണാം. നമ്മുടെ ചുറ്റിലുമുള്ള മോഷണം മയക്കുമരുന്ന് ഉൾപ്പെടെയുള്ള കേസുകളിൽ പെടുന്നവരെക്കുറിച്ച് പരിശോധിച്ചാൽ ഇത് മനസ്സിലാകും-പണ സമ്പാദനത്തിനായി എന്തും കാട്ടിക്കൂട്ടുന്ന പൊളിറ്റിക്കൽ, ഉദ്യോഗസ്ഥവൃന്ദങ്ങളെ ഒഴിവാക്കിയാൽ. മനുഷ്യ ജീവിതം മെച്ചപ്പെടുത്തുന്നതിനുള്ള നല്ല മാർഗം വിദ്യാഭ്യാസമാണ്.വിദ്യാഭ്യാസം എന്ന് പറയുമ്പോൾ സ്കൂൾ കലാലയ വിദ്യാഭ്യാസം മാത്രമല്ല, നമ്മൾ ജീവിക്കുന്ന ചുറ്റുപാടുമുള്ള സമൂഹവും ഒരു വലിയ സർവ്വകളാശാല തന്നെയാണ്.അറിവ്,അല്ലെങ്കിൽ വിദ്യകൊണ്ട് സമ്പന്നരാകും.അതോടൊപ്പം തിരിച്ചറിവില്ലെങ്കിൽ ഒരാൾക്ക് വിദ്യാഭ്യാസത്തിനുവേണ്ടി ചിലവാക്കിയ…
Read More » -
NEWS
നീന്തല്‍ പഠിപ്പിക്കുന്നതിനിടെ അച്ഛനും മകനും മുങ്ങിമരിച്ചു
കണ്ണൂര്‍: നീന്തല്‍ പഠിപ്പിക്കുന്നതിനിടെ അച്ഛനും മകനും മുങ്ങിമരിച്ചു.ഏച്ചൂര്‍ സ്വദേശി ഷാജി, മകന്‍ ജ്യോതിരാദിത്യ എന്നിവരാണ് മരിച്ചത്. മകനെ നീന്തല്‍ പഠിപ്പിക്കുന്നതിനിടെ വട്ടപ്പൊയില്‍ പന്നിയോട് കുളത്തിലാണ് അപകടം നടന്നത്.വെള്ളത്തില്‍ മുങ്ങിപ്പോകുന്ന മകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് ഷാജി മുങ്ങി മരിച്ചത്. ഫയര്‍ഫോഴ്സും പോലീസും നാട്ടുകാരും ചേര്‍ന്ന് മൃതദേഹം പുറത്തെടുക്കുകയായിരുന്നു. ഏച്ചൂര്‍ സര്‍വീസ് സഹകരണ ബാങ്ക് മാനേജരാണ് ഷാജി.
Read More » -
NEWS
കണ്ണൂർ സ്വദേശിയായ സൈനികൻ പൂണെയിൽ മരിച്ചു
കണ്ണൂര്‍: യുവസൈനികന്റെ മരണം നാടിനെ ദുഃഖത്തിലാഴ്‌ത്തി.രോഗബാധിതനായി പൂണെയില്‍ ചികിത്സയിലായിരുന്ന സൈനികനാണ് മരണമടഞ്ഞത്. ആലക്കോട് പാത്തന്‍പാറയിലെ പരേതനായ കണിച്ചുകാട്ട് കുര്യന്റെ മകന്‍ ജോര്‍ജ് (30) ആണ് മരിച്ചത്. ഇന്ത്യന്‍ ആര്‍മിയില്‍ ഹവില്‍ദാറായി സേവനം അനുഷ്ഠിച്ചുവരികയായിരുന്നു. കുറച്ചുകാലമായി രോഗബാധിതനായി ചികിത്സയിലായിരുന്നു. പൂണെയിലെ മിലിട്ടറി ഹോസ്പിറ്റലില്‍ മജ്ജ മാറ്റിവെയ്ക്കലുമായി ബന്ധപ്പെട്ട ചികിത്സ നടത്തിവരുന്നതിനിടെ ഇന്ന് പുലര്‍ച്ചെയാണ് മരണം. സംസ്‌കാരം ബുധനാഴ്‌ച്ച വൈകുന്നേരം നാലു മണിക്ക് പാത്തന്‍പാറ സെന്റ് ആന്റണീസ് പള്ളിയില്‍. കൊച്ചുവേലിക്കകത്ത് കുടുംബാംഗം ലിസമ്മയാണ് മാതാവ്.
Read More » -
NEWS
വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കായികാധ്യാപകന് എട്ട് വർഷം കഠിനതടവ്
തലശേരി: വിദ്യാര്‍ഥിനിയെ ലൈംഗിക അതിക്രമത്തിനു ഇരയാക്കിയ കായിക അധ്യാപകന് എട്ടുവര്‍ഷം തടവും അരലക്ഷം രൂപ പിഴയും. കായിക അധ്യാപകനായിരുന്ന ഏച്ചൂര്‍ സ്വദേശി എ.പി മുരളിയെയാണു തലശേരി അതിവേഗ കോടതി (പോക്‌സോ) ജഡ്‌ജ് സി.ജി ഘോഷ ശിക്ഷിച്ചത്. 2017ലാണ് കേസിനാസ്‌പദ സംഭവം.വിദ്യാര്‍ഥിനിയെ സ്‌കൂളിലെ സ്‌പോര്‍ട്‌സ് മുറിയില്‍ നിന്നു പ്രതി ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു കേസ്. കണ്ണൂര്‍ സിറ്റി പൊലിസ് ഇന്‍സ്‌പെക്‌ടറായിരുന്ന കെ.വി പ്രമോദ് ആണ് കേസന്വേഷണം നടത്തി പ്രതിക്കെതിരേ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പോക്‌സ് ആക്‌റ്റിലെ രണ്ടു സെക്ഷനുകളിലായി മൂന്നും അഞ്ചും വര്‍ഷം വീതം തടവും 25,000 രൂപ വീതം പിഴയുമാണു ശിക്ഷ.പിഴസംഖ്യ അതിജീവിതയ്‌ക്ക് നഷ്‌ടപരിഹാരമായി നല്‍കണം. പിഴ അടച്ചില്ലെങ്കില്‍ രണ്ടുമാസം അധിക തടവ് അനുഭവിക്കണം
Read More » -
NEWS
ബസും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടര്‍ യാത്രികനായ യുവാവ് മരിച്ചു; ഇല്ലാതായത് കൈകാലുകൾ തളർന്ന അമ്മയുടെ ഏക അത്താണി
പാലക്കാട്: ഓങ്ങല്ലൂരില്‍ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടര്‍ യാത്രികനായ യുവാവ് മരിച്ചു.വാണിയംകുളം പുലാച്ചിത്ര സ്വദേശി കുന്നക്കാല്‍ത്തൊടി വീട്ടില്‍ പരേതനായ കൃഷ്ണന്‍കുട്ടിയുടെ മകന്‍ കിഷോര്‍ (26) ആണു മരിച്ചത്. ഓങ്ങല്ലൂര്‍ പോക്കുപ്പടി ഇറക്കത്തില്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം നടന്നത്.വാണിയംകുളത്തുനിന്ന് പട്ടാമ്ബിയിലേക്ക് വരികയായിരുന്ന കിഷോര്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ എതിരേവന്ന ബസ് ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ കിഷോറിന്റെ തലയിലൂടെ ബസിന്റെ ചക്രങ്ങള്‍ കയറിയിറങ്ങി. ഓടിക്കൂടിയ നാട്ടുകാര്‍ ഉടന്‍ പട്ടാമ്ബിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പട്ടാമ്ബിയിലെ സ്വകാര്യ ലാബിലെ ജീവനക്കാരനായിരുന്നു. കൈകാലുകള്‍ക്ക് ശേഷിയില്ലാത്ത അമ്മയുടെയും സഹോദരന്റെയും കാര്യങ്ങളെല്ലാം നോക്കി അവര്‍ക്ക് ഭക്ഷണവും നല്‍കിയാണ് കിഷോര്‍ ചൊവ്വാഴ്ചയും വീട്ടില്‍നിന്നിറങ്ങിയത്. പട്ടാമ്ബിയിലെ സ്വകാര്യലാബിലേക്ക് ജോലിക്കായി പോകവെയാണ് സ്വകാര്യബസ് ഇടിച്ചത്.വീടെന്ന കിഷോറിന്റെ സ്വപ്നം മാത്രമല്ല, കുടുംബത്തിന്റെ അത്താണിയെയാണ് നഷ്ടമായത്.അമ്മയും സഹോദരനുമായി കിഷോര്‍ അച്ഛന്റെ സഹോദരിയുടെ തറവാട്ടിലായിരുന്നു താമസം.
Read More » -
NEWS
ആനയിറങ്ങുന്ന ആനയിറങ്കൽ ഡാം;കൊടുംകാടിനും തേയിലത്തോട്ടത്തിനും ഇടയിലെ സ്വർഗ്ഗം
കാടുകൾക്കും തേയിലത്തോട്ടങ്ങൾക്കും നടുവിൽ പച്ചപ്പിന്റെ പ്രതിഫലനങ്ങളുമായി നിറഞ്ഞു തുളുമ്പി നിൽക്കുന്ന അണക്കെട്ട്.തേയിലത്തോട്ടങ്ങളുടെ അരികുപറ്റി ഇറങ്ങിച്ചെല്ലുക മറ്റൊരു ലോകത്തേക്കായിരിക്കും. വേനലെത്ര കടുത്താലും നിറഞ്ഞു തന്നെ നിൽക്കുന്ന കേരളത്തിലെ അപൂർവ്വം അണക്കെട്ടുകളിലൊന്നായ ആനയിറങ്കൽ അണക്കെട്ട്. മൂന്നാറിലെത്തി തേയിലത്തോട്ടങ്ങളും മാട്ടുപ്പെട്ടി ഡാമും ടീ മ്യൂസിയവും ടോപ് സ്റ്റേഷനും ഒക്കെ കണ്ടിറങ്ങുമ്പോൾ വിട്ടു പോകാതെ മൂന്നാർ യാത്രയിൽ ഉൾപ്പെടുത്തേണ്ട ഇടമാണ് ആനയിറങ്കൽ. പച്ചപ്പും കോടമഞ്ഞും ഒക്കെയായി സഞ്ചാരികളുടെ ഒരു സ്വർഗ്ഗമാണ് മൂന്നാര്‍. മൂന്നാർ കാഴ്ചകളിൽ ഇന്നേറെ പ്രധാനപ്പെട്ട ഒരിടമാണ് ആനയിറങ്കൽ അണക്കെട്ട്. മൂന്നാറിൽ നിന്നും 22 കിലോമീറ്റർ അകലത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടം ടാറ്റയുടെ തേയിലത്തോട്ടത്തിനുള്ളിലായാണ് സ്ഥിതി ചെയ്യുന്നത്. പൂർണ്ണമായും മണ്ണു കൊണ്ടു നിർമ്മിച്ച അണക്കെട്ടുകളിൽ ബാണാസുര സാഗർ അണക്കെട്ട് മാത്രമേ കേട്ടിട്ടുള്ളുവെങ്കിലും ആനയിറങ്കലും അത്തരത്തിലൊന്നാണ്. കാട്ടാനക്കൂട്ടങ്ങൾ പതിവായി വെള്ളം കുടിക്കുവാൻ വന്നുകൊണ്ടിരുന്ന ഇടമാണിത്. അങ്ങനെയാണ് ഇവിടം ആനയിങ്കൽ ഡാം എന്നറിയപ്പെടുന്നത്. ചിന്നക്കനാൽ , ശാന്തമ്പാറ പഞ്ചായത്തുകളിലായി പന്നിയാർ പുഴയിലാണ് അണക്കെട്ട് നിർമ്മിച്ചിരിക്കുന്നത്.ആനയിറങ്കലിലെത്തുന്ന സഞ്ചാരികളുടെ പ്രധാന ആകർഷണം…
Read More » -
NEWS
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിരവധി ഒഴിവുകൾ
കൊച്ചിന് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന്റെ (സിയാല്‍) ഉപകമ്ബനിയായ സിയാല്‍ ഡ്യൂട്ടിഫ്രീ ആന്‍ഡ് റീട്ടെയില്‍ സര്‍വീസസ് ലിമിറ്റഡിന്റെ (സിഡിആര്‍എസ്എല്‍) വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂണിയര്‍ മാനേജര്‍ ട്രെയിനി-എംബിഎ (മാര്‍ക്കറ്റിംഗ്) -5 ഒഴിവുകള്‍, അസിസ്റ്റന്റ് മാനേജര്‍-എംബിഎ (മാര്‍ക്കറ്റിംഗ്, കുറഞ്ഞത് അഞ്ചു വര്‍ഷത്തെ പരിചയം -1 ഒഴിവ്) എന്നിവയാണ് തസ്തികകള്‍. വിജ്ഞാപനം സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ക്കും ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനും https://careers.cochindutyfree.com എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.അപേക്ഷകള്‍ ജൂലൈ ഏഴിന് മുൻപ് സമര്‍പ്പിക്കണം.
Read More »