Month: June 2022
-
NEWS
ടെന്‍ഡര്‍ വോട്ടിലൂടെ വിജയം;യുഡിഎഫിന് ഒരു സീറ്റുകൂടി നഷ്ടമായി
കൊച്ചി: ടെന്‍ഡര്‍ വോട്ട് തുറന്ന് വിജയിയെ തീരുമാനിച്ചതിലൂടെ ചെല്ലാനം പഞ്ചായത്തില്‍ യുഡിഎഫിന് ഒരു സീറ്റുകൂടി നഷ്ടമായി. കേരളത്തില്‍ ആദ്യമായാണ് ടെന്‍ഡര്‍ വോട്ടിലൂടെ വിജയിയെ കണ്ടെത്തുന്നത്. ട്വന്റി 20 സ്ഥാനാര്‍ഥി മേരി സിംലയാണ് വിജയിച്ചത്. ഇതോടെ ചെല്ലാനം പഞ്ചായത്ത് കക്ഷിനില ട്വന്റി 20––9, എല്‍ഡിഎഫ്-–- 9, യുഡിഎഫ്––3 എന്നിങ്ങനെയായി. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ചെല്ലാനം പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ ഒരു സ്ത്രീ വോട്ട് ചെയ്യാനായി എത്തിയപ്പോള്‍ അവരുടെ പേരില്‍ ആരോ നേരത്തേ വോട്ട് ചെയ്തതായി കണ്ടു. ഇത് വിവാദമായതോടെ ഇവര്ക്ക് ടെന്‍ഡര്‍ വോട്ട് രേഖപ്പെടുത്താന് അവസരം നല്കി. ഫലപ്രഖ്യാപനം വന്നപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഒരു വോട്ടിന് വാര്‍ഡില്‍ വിജയിച്ചു. എന്നാല്, ടെന്‍ഡര്‍ വോട്ട് പൊട്ടിക്കണമെന്നും തെരഞ്ഞെടുപ്പുഫലം മരവിപ്പിക്കണമെന്നും ട്വന്റി- 20 പ്രവര്‍ത്തകര്‍ വരണാധികാരിയോട് ആവശ്യപ്പെട്ടു. ഇലക്ഷന് ദിവസം തനിക്ക് മജിസ്റ്റീരിയല്‍ അധികാരം ഉണ്ടെന്നും തന്റെ തീരുമാനം തിരുത്താന്‍ മേല്‍ക്കോടതിയില്‍നിന്ന് ഉത്തരവ് വാങ്ങി വരണമെന്നും വരണാധികാരി നിലപാടെടുത്തു, കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ വിജയിയായി പ്രഖ്യാപിച്ചു. പ്രശ്നം നിയമപോരാട്ടത്തിലേക്ക്…
Read More » -
NEWS
പരീക്ഷിക്കൂ, ഫലം നേടൂ; അമേരിക്കൻ ഹാർട്ട് അസോസിയേഷൻ പറയുന്നു, ആഴ്ചയിൽ 2 ‘അവാക്കാഡോ’ കഴിച്ചാൽ ഹൃദ്രോഗ സാധ്യത കുറയുമെന്ന്
‘അവാക്കാഡോ’ കഴിക്കാത്ത ആളുകളെ അപേക്ഷിച്ച് ആഴ്ചയിൽ രണ്ട് അവാക്കാഡോ പഴം കഴിക്കുന്നവർക്ക് ഹൃദ്രോഗ സാധ്യത കുറയുമെന്ന് പഠനം. ജേണൽ ഓഫ് അമേരിക്കൻ ഹാർട്ട് അസോസിയേഷനിലാണ് ഇത് പ്രസിദ്ധീകരിച്ചത്. ഹാർവാർഡ് ടി.എച്ച്.ചാൻ സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിലെ ഗവേഷകരാണ് ഈ പഠനം നടത്തിയത്. ഫൈബർ, അപൂരിത കൊഴുപ്പ്, തുടങ്ങി ഒട്ടേറെ പോഷകങ്ങൾ സമൃദ്ധമായി അടങ്ങിയിട്ടുള്ള പഴമാണ് അവാക്കാഡോ. ഈ ഘടകങ്ങളെല്ലാം ഹൃദ്രോഗസാധ്യത കുറയ്ക്കുമെന്നും പഠനത്തിൽ പറയുന്നു. ജീവിതശൈലിയും ആരോഗ്യ ഘടകങ്ങളും തമ്മിലുള്ള ബന്ധങ്ങൾ പഠനത്തിൽ ഗവേഷകർ പരിശോധിച്ചു. ഉയർന്ന കൊളസ്‌ട്രോൾ പോലുള്ള ഹൃദ്രോഗകാരണമായ ഘടകങ്ങളിൽ ‘അവാക്കാഡോ’ സ്വാധീനം ചെലുത്തുന്നുണ്ടെന്ന് മുമ്പ് പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. നാരുകൾ അടങ്ങിയ ആരോഗ്യകരമായ പഴവർഗമാണ് അവാക്കാഡോ. അപൂരിത കൊഴുപ്പ് ആഹാരക്രമത്തിന്റെ ഗുണമേന്മ മെച്ചപ്പെടുത്തുമെന്നും ഹൃദ്രോഗങ്ങളെ തടയുന്നതിനുള്ള പ്രധാനപ്പെട്ട ഘടകമാണെന്നും പഠനം പറയുന്നു. ഒരോ ‘അവാക്കാഡോ’ ആഴ്ചയിൽ കുറഞ്ഞത് രണ്ട് തവണ കഴിക്കുന്നത് ഹൃദയ സംബന്ധമായ അസുഖത്തിനുള്ള സാധ്യത 16 ശതമാനം കുറയ്ക്കുന്നുവെന്നും കൊറോണറി ഹൃദ്രോഗത്തിനുള്ള സാധ്യത 21 ശതമാനം…
Read More » -
NEWS
ഫോട്ടോ ക്യുആര്‍ – ഓണ്‍ലൈന്‍ പേയ്‌മെന്റ് രംഗത്തെ പുതിയ താരം
ഇന്ന് തട്ടുകട മുതല്‍ തുണിക്കടകള്‍ വരെ പേടിഎം പോലുള്ള ആപ്പുകള്‍ വഴിയാണ് മിക്ക വ്യാപാരികളും പണമിടപാടുകള്‍ നടത്തുന്നത്. ഏകദേശം എല്ലാ വ്യവസായ സ്ഥാപനങ്ങളും ഉപഭോക്താക്കള്‍ക്കായി ക്യുആര്‍ സംവിധാനം ഏര്‍പ്പാടാക്കിയിട്ടുണ്ട്. കാരണം അത്രയധികമാണ് ഇന്ന് ഓണ്‍ലൈന്‍ പേയ്‌മെന്റിനുള്ള ഡിമാന്‍ഡ്. തുടക്കം മുതൽ നൂതന സാങ്കേതിക വിദ്യയിലൂടെ ഓണ്‍ലൈന്‍ പേയ്‌മെന്റ് രംഗത്ത് ശ്രദ്ധനേടിയ ഒന്നാണ് പേടിഎം.ഇപ്പോളിതാ ഫോട്ടോ ക്യുആര്‍ എന്ന പുതിയ ഫീച്ചറോടുകൂടി മറ്റ് ഓണ്‍ലൈന്‍ പേയ്‌മെന്റ് ആപ്പുകളില്‍ നിന്നും വിത്യസ്തമായി മികവിന്റെ പാതയില്‍ മുന്നേറുകയുമാണ് പേടിഎം. എന്താണ് പേടിഎം ഫോട്ടോ ക്യൂആര്‍? സാധാരണ ക്യൂ ആറിന്റെ ഒരു മെച്ചപ്പെട്ട പതിപ്പാണ് പേടിഎം നല്‍കുന്ന ഫോട്ടോ ക്യൂആര്‍ എന്ന പുതിയ ഫീച്ചര്‍. ഈ ഫീച്ചറിലൂടെ വ്യാപാരികള്‍ക്ക് ഇഷ്ടമുള്ള ഫോട്ടോ ചേര്‍ത്ത് പഴ്‌സണലൈസ്ഡ് ക്യൂ ആര്‍ ഉണ്ടാകാനുള്ള ഓപ്ഷന്‍ പേ ടി എം ലഭ്യമാക്കുന്നു. ഇതിനൊപ്പം കടയുടെ അഥവാ സ്ഥാപനത്തിന്‍റെ പേരും ഫോണ്‍ നമ്പറും കൂടി ഫോട്ടോ ക്യൂആറിന്റെ ഭാഗമായിരിക്കും. ഫോട്ടോ ക്യൂആര്‍ ഫീച്ചര്‍ ഇന്ത്യയില്‍ ആദ്യമായി ലഭ്യമാക്കിയത് പേടിഎംമാണ്.ഇരുപത്…
Read More » -
NEWS
പറയാതെ വയ്യ, ഇത് താലിബാൻ മോഡല്‍ കാടത്തം തന്നെ
രാജ്യത്തെ നടുക്കിയ സംഭവമാണ് ഇന്നലെ രാജസ്ഥാനിലെ ഉദയ്‌പൂരിൽ നടന്നത്.ഐസിസ് മോഡല്‍ കാടത്തം എന്നുതന്നെ പറയേണ്ടിവരും. ബിജെപി മുന്‍ വക്താവ് നൂപുര്‍ ശര്‍മയെ പിന്തുണച്ചു ഫേസ്ബുക്കിൽ പോസ്റ്റിട്ടുവെന്നാരോപിച്ചാണ് കനയ്യ ലാല്‍ എന്ന തയ്യൽക്കാരനെ അതി നിഷ്ഠൂരമായ രീതിയിൽ കൊന്നത്. റാഫിഖ് മുഹമ്മദ്, അബ്ദുള്‍ ജബ്ബാര്‍ എന്നീ രണ്ടു പേരാണ് ആ അരും കൊല നടത്തിയത്.ഇരുവരും ഉദയ്പുര്‍ സൂരജ്പൂർ സ്വദേശികളാണ്.കനയ്യ ലാലിന്റെ ടെയ്‌ലർ ഷോപ്പിൽ കയറി വെട്ടി കൊലപ്പെടുത്തിയ ശേഷം തല അറുത്തുമാറ്റി റോഡിൽ പ്രദർശിപ്പിക്കുകയായിരുന്നു.ശേഷം അതിന്റെ വീഡിയോ യുദ്ധം ജയിച്ച യോദ്ധാക്കളുടെ മാതിരി സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. അഭിപ്രായ സ്വാതന്ത്ര്യമുള്ള നാട്ടിൽ, അതിന്റെ പേരിൽ പട്ടാപ്പകല്‍ നിരപരാധിയായ ഒരു യുവാവിനെ ക്രൂരമായി കൊലപ്പെടുത്തിയത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല.ഇത് താലിബാൻ മോഡലാണ്.ഒരുകൂട്ടം മത തീവ്രവാദികളുടെ ഇനിയും ബുദ്ധിയുറയ്ക്കാത്ത ആ പ്രവർത്തിയുടെ പേരിൽ പ്രതിരോധത്തിലായിരിക്കുന്നത് രാജസ്ഥാനിലെ എന്നല്ല, രാജ്യത്തെ തന്നെ ന്യൂനപക്ഷങ്ങളാണ്. ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവർക്ക് ഒരുപക്ഷേ സ്വർഗ്ഗം കിട്ടുമായിരിക്കും.അവിടെ ഹൂറിമാരും മദ്യപ്പുഴയും ഉണ്ടായിരിക്കും.പക്ഷെ സ്വർഗ്ഗം നേടുന്നത് രാജ്യത്ത്…
Read More » -
Crime
കെട്ടിടത്തില്‍നിന്ന് ജനലിലൂടെ താഴെ വീണ് യുവതിക്ക് പരിക്കേറ്റ സംഭവം: പ്രവാസിക്ക് ഒരു വര്‍ഷം തടവ്
മനാമ: ബഹ്റൈനില്‍ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് വിദേശ യുവതി താഴെ വീണ സംഭവത്തില്‍ പ്രവാസിക്ക് 12 മാസം ജയില്‍ ശിക്ഷ. 34 വയസുകാരനായ പ്രതിക്കെതിരെ നേരത്തെ കൊലപാതക ശ്രമത്തിന് കേസെടുത്തിരുന്നെങ്കിലും സംഭവം അപകടമാണെന്ന് കണ്ടെത്തിയ ബഹ്റൈന്‍ ഹൈ ക്രിമിനല്‍ കോടതി, യുവതിയെ ഉപദ്രവിച്ചതിന് മാത്രമാണ് ശിക്ഷ വിധിച്ചത്. തായ്‍ലന്റ് സ്വദേശിനിയായ ലൈംഗിക തൊഴിലാളിയാണ് മനാമയിലെ ഒരു കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് താഴേക്ക് വീണത്. കേസില്‍ പ്രതിയായ യുവാവിന് നേരത്തെ കോടതി മൂന്ന് വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചെങ്കിലും സുപ്രീം ക്രിമനല്‍സ് അപ്പീല്‍ കോടതി ഇത് 12 മാസമാക്കി കുറച്ചു. പരിക്കേറ്റ യുവതി, കേസിലെ പ്രതിയായ പ്രവാസിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാമെന്ന് സമ്മതിച്ചിരുന്നു. ഇതിനായി 20 ദിനാറാണ് ഇവര്‍ വാങ്ങിയിരുന്നതെന്ന് കേസ് രേഖകള്‍ പറയുന്നു. ഒരു മണിക്കൂര്‍ നേരത്തേക്കാണ് യുവതി ലൈംഗിക ബന്ധത്തിന് സമ്മതിച്ചിരുന്നതെങ്കിലും ഇയാള്‍ പിന്നീട് കൂടുതല്‍ സമയം ആവശ്യപ്പെട്ടു. ഇത് യുവതി എതിര്‍ക്കുകയും ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും ചെയ്‍തു.…
Read More » -
Health
ശരീരത്തിന് തല്‍ക്ഷണ ഊര്‍ജ്ജം നല്‍കുന്ന ഈന്തപ്പഴത്തിന്റെ ഗുണങ്ങളറിയാം…
ഈന്തപ്പഴത്തില്‍ ധാരാളം പോഷക?ഗുണങ്ങള്‍ അടങ്ങിയിരിക്കുന്നു. വൈറ്റമിന്‍ ബി, പൊട്ടാസ്യം, ഇരുമ്പ്, മഗ്‌നീഷ്യം തുടങ്ങി പ്രകൃതിദത്ത പഞ്ചസാരയ്ക്കൊപ്പം നിരവധി ധാതുക്കളും വിറ്റാമിനുകളും ഈന്തപ്പഴത്തില്‍ അടങ്ങിയിട്ടുണ്ട്. നാരുകളും ആന്റിഓക്സിഡന്റുകളും നമ്മുടെ ശരീരത്തെ വിവിധ രോഗങ്ങളില്‍ നിന്ന് തടയുന്നു. ഈന്തപ്പഴത്തില്‍ അടങ്ങിയിരിക്കുന്ന നാരുകള്‍ ദഹനത്തെ മന്ദീഭവിപ്പിച്ച് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു. അമിലോയിഡ് ബീറ്റാ പ്രോട്ടീനുകളുടെ പ്രവര്‍ത്തനം കുറയ്ക്കുന്നതിലൂടെ തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ ഈന്തപ്പഴത്തിന് കഴിയും. ഈ പ്രോട്ടീനുകള്‍ക്ക് നമ്മുടെ മസ്തിഷ്‌കത്തില്‍ ഫലകങ്ങള്‍ രൂപപ്പെടാന്‍ കഴിയും. അവ അടിഞ്ഞുകൂടുമ്പോള്‍, അല്‍ഷിമേഴ്‌സ് രോഗത്തിലേക്കും മരണത്തിലേക്കും നയിക്കുന്ന മസ്തിഷ്‌ക കോശങ്ങളുടെ മരണത്തിന് കാരണമാകും. ഈന്തപ്പഴം ലയിക്കുന്ന നാരുകളുടെ നല്ല ഉറവിടമാണ്. ഇത് എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.കൂടാതെ, ഈന്തപ്പഴത്തില്‍ പൊട്ടാസ്യം ധാരാളമായി അടങ്ങിയിരിക്കുന്നത് സ്‌ട്രോക്കിന്റെയും മറ്റ് ഹൃദയ സംബന്ധമായ പ്രശ്നങ്ങളുടെയും സാധ്യത കുറയ്ക്കുന്നു. ഈന്തപ്പഴത്തില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിനുകള്‍ എല്ലുകളുടെയും കണ്ണുകളുടെയും ആരോഗ്യത്തിന്റെ വികാസത്തിന് സഹായിക്കുന്നു. സെലിനിയം (Se), മഗ്‌നീഷ്യം (Mg), മാംഗനീസ് (Mn) തുടങ്ങിയ ധാതുക്കള്‍ ഓസ്റ്റിയോപൊറോസിസ് അല്ലെങ്കില്‍…
Read More » -
India
അയഞ്ഞ് കേന്ദ്രസർക്കാർ; പുതിയ സൈബർ സുരക്ഷാ മാർഗരേഖ ഉടനെ നടപ്പാക്കില്ല, മൂന്ന് മാസത്തെ സമയം കൂടി
ദില്ലി: വിപിഎൻ ചട്ടങ്ങൾ ഉൾപ്പെടുന്ന പുതിയ സൈബർ സുരക്ഷാ മാർഗരേഖ നടപ്പാക്കാൻ വിപിഎൻ ദാതാക്കൾക്ക് ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം (സെർട്–ഇൻ) മൂന്ന് മാസത്തെ സമയം കൂടി അനുവദിച്ചു. നിർദ്ദിഷ്ട മാനദണ്ഡങ്ങളിൽ ഇത് നടപ്പിലാക്കാനുള്ള സമയപരിധി സെപ്റ്റംബർ 25 വരെയാക്കിയാണ് നീട്ടിയിരിക്കുന്നത്. നിർദ്ദേശങ്ങൾ പാലിക്കാൻ അധിക സമയം നൽകുന്നത് കമ്പനികൾക്ക് ആശ്വാസമാകും. പുതിയ വിപിഎൻ നെറ്റ്വർക്കുകള്, ക്ലൗഡ് സ്റ്റോറേജ് സേവനങ്ങൾ ഉപയോഗിക്കരുതെന്ന് കേന്ദ്രസർക്കാർ. സർക്കാർ ജീവനക്കാർക്കാണ് ഈ നിർദേശം ബാധകം. നാഷണൽ ഇൻഫർമാറ്റിക്‌സ് സെന്ററും (എൻ.ഐ.സി.), ഇന്ത്യൻ കംപ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീമുമാണ് (സിഇആർടി-ഇൻ) ഈ നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്.ഉത്തരവിന് ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം അംഗീകാരം നൽകിയെന്നാണ് പറയപ്പെടുന്നത്. സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് രാജ്യമെമ്പാടും മാർഗനിർദേശങ്ങൾ പുറത്തിറക്കിയിരിക്കുന്നത്. സ്വകാര്യത പങ്കുവെയ്ക്കാതെ തന്നെ ഇന്റർനെറ്റ് സേവനങ്ങൾ ഉപയോഗിക്കാൻ സഹായിക്കുന്ന സംവിധാനമാണ് വിപിഎൻ. രാജ്യത്തിന്റെ പുതിയ വിപിഎൻ നയം പ്രഖ്യാപിച്ചതിന് പിന്നാലെ നോർഡ്‌വിപിഎൻ, എക്സ്പ്രസ്‌വിപിഎൻ തുടങ്ങിയ ജനപ്രിയ വിപിഎൻ…
Read More » -
NEWS
പ്രവാസികള്‍ക്ക് പണിയാകുമോ ? സന്ദര്‍ശക വിസ ലഭിക്കാനുള്ള ശമ്പള പരിധി ഉയര്‍ത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്
കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രവാസികള്‍ക്ക് കുടുംബ, ടൂറിസ്റ്റ് സന്ദര്‍ശക വിസകള്‍ അനുവദിക്കുന്നതിനുള്ള നിബന്ധനയായ ശമ്പള പരിധി ഉയര്‍ത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. അല്‍ ഖബസ് ദിനപ്പത്രമാണ് ഇത്തരമൊരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. അതേസമയം കുവൈത്തില്‍ കുടുംബ, ടൂറിസ്റ്റ് സന്ദര്‍ശക വിസകള്‍ അനുവദിക്കുന്നത് താത്കാലികമായി നിര്‍ത്തിവെച്ചുകൊണ്ട് ആഭ്യന്തര മന്ത്രാലയം അറിയിപ്പ് പുറത്തിറക്കുകയും ചെയ്തിട്ടുണ്ട്. ഭാര്യയെയോ ഭര്‍ത്താവിനെയോ കുവൈത്തിലേക്ക് കൊണ്ടുവരാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് കുറഞ്ഞ ശമ്പള പരിധി 300 ദിനാറായും മാതാപിതാക്കളെ കൊണ്ടുവരാന്‍ കുറഞ്ഞ ശമ്പള പരിധി 600 ദിനാറായും ഉയര്‍ത്തുമെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ ഭാര്യയെയോ ഭര്‍ത്താവിനെയോ കൊണ്ടുവരാന്‍ 250 ദിനാറും മാതാപിതാക്കളെ കൊണ്ടുവരാന്‍ 500 ദിനാറുമാണ് കുറഞ്ഞ ശമ്പള പരിധി. കൊവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള നിയന്ത്രണങ്ങളുടെ ഭാഗമായി സന്ദര്‍ശക വിസകള്‍ അനുവദിക്കുന്നത് നിര്‍ത്തിവെച്ചിരുന്നു. നിലവില്‍ ആഭ്യന്തര മന്ത്രാലയം അണ്ടര്‍ സെക്രട്ടറിയുടെ പ്രത്യേക അനുമതിയോടെ മാത്രമാണ് ഭാര്യയെയോ ഭര്‍ത്താവിനെയോ കൊണ്ടുവരാനുള്ള വിസകള്‍ അനുവദിച്ചിരുന്നത്. ഇതും 500 ദിനാറിന് മുകളില്‍ ശമ്പളമുള്ളവര്‍ക്ക് മാത്രമായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം മുതല്‍ ഇതും…
Read More » -
Kerala
‘ഉദയ്പൂരിലേത് ക്രൂരമായ കൊലപാതകം’, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവന്തപുരം: ഉദയ്പൂരില്‍ ബിജെപി നേതാവ് നുപൂര്‍ ശര്‍മയുടെ വിവാദ പ്രസ്താവനയെ പിന്തുണയച്ചയാളെ കൊലപ്പെടുത്തിയ സംഭവത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉദയ്പൂരിലെ ക്രൂരമായ കൊലപാതകത്തിന്റെ ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. ഇത്തരം ഹീനമായ പ്രവൃത്തികള്‍ നമ്മുടെ സാഹോദര്യത്തോടെയുള്ള ജീവിതത്തെ താറുമാറാക്കാനേ ഉപകരിക്കൂ. സമാധാനവും ശാന്തിയും നിലനിര്‍ത്താന്‍ എല്ലാവരോടും അഭ്യര്‍ത്ഥിച്ച മുഖ്യമന്ത്രി നിയമം അതിന്റെ രീതിയില്‍ മുന്നോട്ട് പോകുമെന്നും ട്വീറ്റ് ചെയ്തു. Strongly condemn the barbaric murder in #Udaipur. Request the authorities to take stern action against those responsible. Such heinous acts would only serve to upset our harmonious living. Appeal to everyone to maintain peace and calm and let the law take its course. — Pinarayi Vijayan (@pinarayivijayan) June 28, 2022 കൊലപാതകത്തോടെ രാജസ്ഥാനിലെ ക്രമസമാധാന നില താറുമാറായിരിക്കുകയാണ്.…
Read More » -
India
ആശ്വാസം…. ഏഴിനും പന്ത്രണ്ടിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് അടിയന്തര ഉപയോഗത്തിന് കോവോവാക്സ് നല്‍കാം
ദില്ലി: കൊവീഷിൽഡ് വാക്സിൻ്റെ ഉത്പാദകരായ പൂണെയിലെ സീറം ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച കോവോവാക്‌സ് ഏഴിനും പന്ത്രണ്ടിനും ഇടയിൽ പ്രായമുള്ള കുട്ടികളിൽ അടിയന്തര ഉപയോഗത്തിന് ഡിസിജിഐ അനുമതി നൽകി. ജനോവ ഫാർമസ്യൂട്ടിക്കൽസിന്റെ എം ആർ എൻ എ വാക്സിന്റെ അടിയന്തര ഉപയോഗത്തിനും ഡിസിജിഐ അനുമതി നൽകിയിട്ടുണ്ട് പതിനെട്ട് വയസിന് മുകളിലുള്ളവരിൽ കുത്തിവെക്കാനാണ് അനുമതി. ഇതോടെ കൊവിഡ് പ്രതിരോധത്തിനായി കൂടുതൽ വാക്സീനുകൾ രാജ്യത്ത് ലഭ്യമാകും. ഏപ്രിലിൽ നടന്ന അവസാന യോഗത്തിൽ ഡിസിജിഐ വിദഗ്ധ സമിതി കോവോവാക്സിനായുള്ള സെറം ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ അപേക്ഷയിൽ കൂടുതൽ വിവരങ്ങൾ തേടിയിരുന്നു. ഡിസംബർ 28 ന് മുതിർന്നവരിലും 12 നും 17 നും ഇടയിൽ പ്രായമുള്ളവരിൽ ചില നിബന്ധനകൾക്ക് വിധേയമായി മാർച്ച് 9 ന് അടിയന്തിര സാഹചര്യങ്ങളിൽ നിയന്ത്രിത ഉപയോഗത്തിനായി DCGI കോവോവാക്ന്സിന് അംഗീകാരം നൽകിയിരുന്നു. മാർച്ച് 16 മുതലാണ് രാജ്യത്ത് 12-14 വയസ് പ്രായമുള്ള കുട്ടികൾക്ക് കുത്തിവയ്പ്പ് നൽകുന്നത്. കഴിഞ്ഞ വർഷം ജനുവരി 16 ന് രാജ്യവ്യാപകമായി വാക്സിനേഷൻ ഡ്രൈവ്…
Read More »