തലശേരി: വിദ്യാര്‍ഥിനിയെ ലൈംഗിക അതിക്രമത്തിനു ഇരയാക്കിയ കായിക അധ്യാപകന് എട്ടുവര്‍ഷം തടവും അരലക്ഷം രൂപ പിഴയും.
കായിക അധ്യാപകനായിരുന്ന ഏച്ചൂര്‍ സ്വദേശി എ.പി മുരളിയെയാണു തലശേരി അതിവേഗ കോടതി (പോക്‌സോ) ജഡ്‌ജ് സി.ജി ഘോഷ ശിക്ഷിച്ചത്. 2017ലാണ് കേസിനാസ്‌പദ സംഭവം.വിദ്യാര്‍ഥിനിയെ സ്‌കൂളിലെ സ്‌പോര്‍ട്‌സ് മുറിയില്‍ നിന്നു പ്രതി ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു കേസ്.
കണ്ണൂര്‍ സിറ്റി പൊലിസ് ഇന്‍സ്‌പെക്‌ടറായിരുന്ന കെ.വി പ്രമോദ് ആണ് കേസന്വേഷണം നടത്തി പ്രതിക്കെതിരേ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പോക്‌സ് ആക്‌റ്റിലെ രണ്ടു സെക്ഷനുകളിലായി മൂന്നും അഞ്ചും വര്‍ഷം വീതം തടവും 25,000 രൂപ വീതം പിഴയുമാണു ശിക്ഷ.പിഴസംഖ്യ അതിജീവിതയ്‌ക്ക് നഷ്‌ടപരിഹാരമായി നല്‍കണം. പിഴ അടച്ചില്ലെങ്കില്‍ രണ്ടുമാസം അധിക തടവ് അനുഭവിക്കണം