NEWS

കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് ബസ് മൈസൂരുവിന് സമീപം മറിഞ്ഞ് 5 പേർക്ക് ഗുരുതര പരിക്ക്

മൈസൂരു: കോട്ടയത്ത് നിന്ന് പോയ കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് ബസ് മൈസൂരുവിന് സമീപം മറിഞ്ഞ് 5 യാത്രക്കാര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
നഞ്ചന്‍കോടിന് സമീപമായിരുന്നു അപകടം. കോട്ടയം -ബംഗളൂരു സ്വിഫ്റ്റ് ഗരുഡ ബസാണ് അപകടത്തില്‍ പെട്ടത്. ഡിവൈഡറില്‍ തട്ടി നിയന്ത്രണം വിട്ട ബസ് റോഡരികിലേക്ക് മറിയുകയായിരുന്നു.
ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നാണ് നിഗമനം. 37 യാത്രക്കാരാണ് ബസ്സിലുണ്ടായിരുന്നത്.പരിക്കേറ്റവരെ മൈസൂരു മെഡിക്കൽ കോളേജിലേക്ക് മാറ്റി.ഇവരിൽ അഞ്ച് പേരുടെ നില ഗുരുതരമാണ് എന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: