Month: June 2022
-
Kerala
ഉദയ്പൂർ നരഹത്യ: ജിഹാദികൾക്ക് ധൈര്യം നൽകിയത് കോൺഗ്രസ്: കെ.സുരേന്ദ്രൻ
തിരുവനന്തപുരം: മതഭീകരവാദികളെ പ്രീണിപ്പിക്കുന്ന കേരള സർക്കാരിനുള്ള മുന്നറിയിപ്പാണ് രാജസ്ഥാനിലെ ഉദയ്പൂരിൽ നടന്ന ക്രൂരമായ നരഹത്യയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഉദയ്പൂരിൽ ഹിന്ദു തയ്യൽക്കാരനെ കടയിൽ കയറി ജിഹാദികൾ ക്രൂരമായി നരഹത്യ ചെയ്തത് കോൺഗ്രസിന്റെയും ഇടതുപക്ഷത്തിന്റെയും ധൈര്യത്തിലാണ്. കൊല ചെയ്യപ്പെട്ട കനയ്യ കുമാർ സുരക്ഷ ആവശ്യപ്പെട്ട് പൊലീസിനെ സമീപിച്ചെങ്കിലും കോൺഗ്രസ് സർക്കാർ അത് അവഗണിച്ചതാണ് മതത്തിന്റെ പേരിൽ ഈ കൊടുക്രൂരത നടക്കാൻ കാരണമായത്. രാജസ്ഥാനിൽ ഭൂരിപക്ഷസമുദായാംഗങ്ങൾക്ക് നേരെ തുടർച്ചയായി ആക്രമണങ്ങൾ നടക്കുകയാണ്. കൊലയ്ക്ക് ശേഷം പ്രധാനമന്ത്രിക്ക് നേരെ ഭീഷണി മുഴക്കി അക്രമികൾ വീഡിയോ പ്രചരിപ്പിച്ചത് ഗൗരവതരമായ കാര്യമാണ്. കേരളത്തിലും സമാനമായ സാഹചര്യമാണുള്ളത്. സംഘടിത മതവിഭാഗത്തിന്റെ വോട്ട് ലഭിക്കാനായി പിണറായി സർക്കാർ മതതീവ്രവാദികളെ പ്രോത്സാഹിപ്പിക്കുകയാണ്. ബാലുശ്ശേരിയിൽ ഡിവൈഎഫ്ഐ പ്രവർത്തകനെ ജിഹാദികൾ ആൾക്കൂട്ട മർദ്ധനത്തിന് വിധേയനാക്കിയിട്ടും സിപിഎം പ്രതികരിക്കാതിരുന്നത് വോട്ട്ബാങ്ക് രാഷ്ട്രീയം ലക്ഷ്യം വെച്ചാണ്. ഹിന്ദുവായ ഡിവൈഎഫ്ഐക്കാരനെ വെള്ളത്തിൽ മുക്കി കൊല്ലാൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ ജിഹാദികൾ പുറത്തുവിട്ടത് ഉദയ്പൂരിന് സമാനമായ രീതിയിലായിരുന്നു. മറ്റു…
Read More » -
Kerala
ഉദയ്പൂർ സംഭവം :മനുഷ്യമനസ്സാക്ഷിയെ ഞെട്ടിച്ച ക്രൂരകൃത്യം -മുഖ്യമന്ത്രി
മനുഷ്യമനസ്സാക്ഷിയെ ഞെട്ടിച്ച ക്രൂരകൃത്യമാണ് ഇന്നലെ ഉദയ്പൂരിൽ അരങ്ങേറിയത്. വർഗീയവാദം നന്മയുടെ അവസാനത്തെ കണികയും മനുഷ്യരിൽ നിന്നും തുടച്ചു നീക്കുമെന്ന് ഈ സംഭവം ഓർമ്മപ്പെടുത്തുന്നു. നാടു നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി വർഗീയതീവ്രവാദത്തിൻ്റെ വളർച്ചയാണെന്ന താക്കീതു വീണ്ടും നൽകുന്നു. ഇസ്ലാമിക തീവ്രവാദം ഹിന്ദുത്വ തീവ്രവാദത്തിനും തിരിച്ചും എങ്ങനെ ഉത്പ്രേരകമാകുന്നു എന്ന യാഥാർത്ഥ്യത്തിലേയ്ക്കും ഈ സംഭവം വിരൽ ചൂണ്ടുന്നു. ഏതു മതത്തിൻ്റെ പേരിലായാലും വർഗീയവാദത്തെ വച്ചുപൊറുപ്പിക്കില്ലെന്ന് നമ്മൾ ഉറച്ചു തീരുമാനിക്കേണ്ട സന്ദർഭമാണിത്. ഒരു വർഗീയവാദത്തിനുള്ള മറുപടി മറ്റൊരു വർഗീയവാദമല്ല, മറിച്ച്, മതനിരപേക്ഷതയാണെന്ന യാഥാർത്ഥ്യം തിരിച്ചറിഞ്ഞ് സർവ മതവിശ്വാസികളും ഒന്നിച്ച് അണിനിരക്കണം. മതനിരപേക്ഷതയിൽ വിശ്വസിക്കുന്ന മതസാമുദായിക സംഘടനകൾ ഈ സംഭവത്തെ അപലപിച്ചും വർഗീയതയെ വെല്ലുവിളിച്ചും സ്വരമുയർത്തണം. നാടിനെ വർഗീയശക്തികൾക്ക് വലിച്ചെറിഞ്ഞു കൊടുക്കില്ലെന്നും ശാന്തിയും ഐക്യവും കാത്തുസൂക്ഷിക്കാൻ ഒറ്റക്കെട്ടായി നിൽക്കുമെന്നും നമുക്കു പ്രതിജ്ഞ ചെയ്യാം.
Read More » -
Movie
നടന്‍ സൂര്യക്ക് ഓസ്കാര്‍ കമ്മിറ്റിയിലേക്ക് ക്ഷണം
ലോസ് ഏഞ്ചല്‍സ്: അക്കാദമി ഓഫ് മോഷന്‍ പിക്‌ചേഴ്‌സ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സസില്‍ അംഗമാകാന്‍ തെന്നിന്ത്യന്‍ താരം സൂര്യക്കും ബോളിവുഡ് താരം കാജോളിനും ക്ഷണം. ചൊവ്വാഴ്ചയാണ് പുതിയ അംഗങ്ങളുടെ പട്ടിക അക്കാദമി പ്രഖ്യാപിച്ചത്. സംവിധായിക റീമ കഗ്ടിയാണ് കമ്മറ്റിയിലേക്ക് ക്ഷണം ലഭിച്ച മറ്റൊരു ഇന്ത്യക്കാരി. ഡോക്യുമെന്ററി സംവിധായകരായ സുഷ്മിത് ഘോഷ്, റിന്റു തോമസ് എന്നിവരും ക്ഷണം ലഭിച്ച ഇന്ത്യക്കാരില്‍ ഉള്‍പ്പെടുന്നു. സുഷ്മിത് ഘോഷ്, റിന്റു തോമസ് എന്നിവര്‍ സംവിധാനം ചെയ്ത റൈറ്റിംഗ് വിത്ത് ഫയര്‍ എന്ന ഡോക്യുമെന്ററിക്ക് ഇത്തവണ ഓസ്‌കര്‍ നോമിനേഷന്‍ ലഭിച്ചിരുന്നു. സൂര്യ നായകനായ സൂരരൈ പോട്ര് 2021ല്‍ ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രിയായിരുന്നു. ഷാരൂഖ് ഖാന്‍, ആമിര്‍ ഖാന്‍, എ ആര്‍ റഹ്‌മാന്‍, അലി ഫസല്‍, അമിതാഭ് ബച്ചന്‍, പ്രിയങ്ക ചോപ്ര, ഏക്ത കപൂര്‍ വിദ്യാ ബാലന്‍ തുടങ്ങിയവര്‍ ഇതിനകം തന്നെ അക്കാദമിയുടെ ഭാഗമായിട്ടുണ്ട്. ലോസ് ഏഞ്ചല്‍സില്‍ വര്‍ഷം തോറും നടക്കുന്ന ഓസ്‌കാര്‍ അവാര്‍ഡുകള്‍ക്ക് വോട്ടുചെയ്യാന്‍ ഇങ്ങനെ ക്ഷണിക്കപ്പെട്ട അംഗങ്ങള്‍ക്ക്…
Read More » -
NEWS
വിദ്യാര്‍ത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ
ചേര്‍പ്പ്: വിദ്യാര്‍ത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ മദ്രസ അദ്ധ്യാപകനെ ചേര്‍പ്പ് പൊലീസ് അറസ്റ്റ് ചെയ്തു. ചിറയ്ക്കല്‍ ദാറുല്‍ ഇസ്ലാം മദ്രസ അദ്ധ്യാപകന്‍ മലപ്പുറം വട്ടല്ലൂര്‍ ചക്രതൊടി വീട്ടില്‍ അഷ്റഫിനെയാണ് (42) ചേര്‍പ്പ് സി.ഐ ടി.വി.ഷിബുവിന്റെ നേതൃത്വത്തില്‍ പൊലീസ് മലപ്പുറത്ത് നിന്ന് അറസ്റ്റ് ചെയ്തത്. മലപ്പുറം സ്വദേശിയായ 15 വയസുള്ള വിദ്യാര്‍ത്ഥി ചിറയ്ക്കലില്‍ താമസിച്ച് മദ്രസ പഠനം നടത്തിവരവേയാണ് പീഡനം നടന്നത്. കഴിഞ്ഞദിവസം വീട്ടിലെത്തിയ കുട്ടി മാതാപിതാക്കളോട് പീഡന വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ചൈല്‍ഡ് ലൈനില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പോക്‌സോ നിയമപ്രകാരമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Read More » -
NEWS
യൂത്ത് കോണ്‍ഗ്രസ് നേതാവ് കുഴഞ്ഞുവീണ് മരിച്ചു
കാസർകോട്: യൂത്ത് കോണ്‍ഗ്രസ് നേതാവ് കുഴഞ്ഞുവീണ് മരിച്ചു.യൂത്ത് കോണ്‍ഗ്രസ് ദേലംപാടി മണ്ഡലം സെക്രടറി ശ്യാംലാല്‍ (30) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി വീട്ടിലേക്ക് പോകുന്നതിനിടെ ശ്വാസം കിട്ടാതെ കുഴഞ്ഞു വീഴുകയായിരുന്നു. ഓടിക്കൂടിയവര്‍ ഉടന്‍ കാസര്‍കോട്ടെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കാസര്‍കോട് ഭൂപണയ ബാങ്കില്‍ ജോലിക്ക് കയറാനായി നിയമന ഉത്തരവിന് കാത്തിരിക്കുന്നതിനിടെയാണ് ആകസ്മികമായി മരണം സംഭവിച്ചത്. മുളിയാര്‍ ബ്ലോക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ഏവന്തൂര്‍ മഹാലിംഗ മണിയാണിയുടെയും ദേലംപാടി ഗ്രാമ പഞ്ചായത് മെമ്ബര്‍ ശാരദയുടെയും മകനാണ്.
Read More » -
NEWS
മാങ്ങ പറിക്കുന്നതിനിടെ തോട്ടിയുടെ ഇരുമ്ബ് കൊളുത്ത് തലയില്‍ വീണ് യുവാവിന് ദാരുണാന്ത്യം
ആലപ്പുഴ: മാങ്ങ പറിക്കുന്നതിനിടെ തോട്ടിയുടെ ഇരുമ്ബ് കൊളുത്ത് തലയില്‍ വീണ് യുവാവിന് ദാരുണാന്ത്യം. പുറക്കാട് പുത്തന്‍ പറമ്ബില്‍ ഉദയഭാനു- ലിസി ദമ്ബതികളുടെ മകന്‍ ഹരികൃഷ്ണന്‍ (24) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 2.30ന് വീട്ടിലെ പറമ്ബില്‍ നിന്ന് മാങ്ങ പറിക്കുന്നതിനിടയിലായിരുന്നു അപകടം. തോട്ടിയില്‍ ഉപയോഗിച്ചിരുന്ന വളഞ്ഞ കമ്ബി കെട്ടഴിഞ്ഞ് ഹരികൃഷ്ണന്റെ തലയില്‍ വീഴുകയായിരുന്നു. തലയില്‍ തറച്ച കമ്ബി ഊരിയെടുത്ത് ഹരികൃഷ്ണനെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പിന്നീട് ആരോഗ്യനില വഷളായതോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Read More » -
India
മുംബൈയിലെ ഒഎന്‍ജിസി ഹെലികോപ്റ്റര്‍ അപകടം: മരിച്ചവരില്‍ മലയാളിയും
മുംബൈ: മുംബൈ തീരത്ത് അറബിക്കടലില്‍ ഒഎന്‍ജിസിയുടെ ഹെലികോപ്റ്റര്‍ ഇടിച്ചിറക്കിയുണ്ടായ അപകടത്തില്‍ മരിച്ചവരില്‍ ഒരു മലയാളിയും. പത്തനംതിട്ട സ്വദേശി സഞ്ജു ഫ്രാന്‍സിസാണ് മരിച്ച നാല് പേരില്‍ ഒരാള്‍. മറ്റൊരു കരാര്‍ സ്ഥാപനത്തിലെ ജീവനക്കാരനാണ് സഞ്ജു. മുംബൈ ഹൈയിലെ സാഗര്‍ കിരണ്‍ ഓയില്‍ റിഗ്ഗിലേക്ക് പുറപ്പെട്ട ഒഎന്‍ജിസിയുടെ ഹെലിപ്റ്റര്‍ ഇന്നലെ അറബിക്കടലില്‍ വീണ് നാല് പേരാണ് മരിച്ചത്. രക്ഷപ്പെട്ടവരിലും ഒരു മലയാളിയുണ്ട്. ചെന്നൈയില്‍ താമസിക്കുന്ന തിരുവനന്തപുരം സ്വദേശി ശ്യാം സുന്ദറാണ് പരിക്കുകളോടെ ചികിത്സയില്‍ കഴിയുന്നത്. ഒഎന്‍ജിസിയില്‍ സീനിയര്‍ മറൈന്‍ റേഡിയോ ഓഫീസറാണ് ശ്യാം. മുംബൈയില്‍ നിന്ന് 110 കിലോമീറ്റര്‍ അകലെയാണ് അപകടമുണ്ടായത്. ഒഎന്‍ജിസിയുടെ ആറ് ജീവനക്കാരും 2 പൈലറ്റും കരാര്‍ കമ്പനിയിലെ ഒരു ജീവനക്കാരനുമാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്. റിഗ്ഗില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ അകലെ കടലില്‍ ഹെലികോപ്റ്റര്‍ ഇടിച്ചിറക്കുകയായിരുന്നു. നാല് പേരും കടലില്‍ വച്ച് തന്നെ മരിച്ചു. പരിക്കേറ്റവരെ മുംബൈയിലെ നാനാവതി ആശുപത്രിയിലേക്ക് മാറ്റി. ഹെലികോപ്റ്റര്‍ എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്താനിടയായ കാരണം വ്യക്തമായിട്ടില്ല. പവന്‍ ഹാന്‍സ്…
Read More » -
India
അണ്ണാഡിഎംകെയില്‍ വെട്ടിനിരത്തല്‍; പനീര്‍ശെല്‍വം പുറത്തേക്ക്
ചെന്നൈ: തമിഴ്‌നാട്ടില്‍ പാര്‍ട്ടി പിടിക്കാനുള്ള ഒ.പി.എസ്. -ഇ.പി.എസ്. പോരാട്ടത്തില്‍ മുന്‍ മുഖ്യമന്ത്രികൂടിയായ ഒ പനീര്‍ശെല്‍വത്തിന് കനത്ത തിരിച്ചടി. സംസ്ഥാനത്തുടനീളം പനീര്‍ശെല്‍വത്തെ തള്ളിപ്പറഞ്ഞുകൊണ്ട് പാര്‍ട്ടി അണികള്‍ തെരുവിലെത്തി. അണ്ണാഡിഎംകെയുടെ നേതൃത്വത്തില്‍ നിന്ന് ഒ പനീര്‍ശെല്‍വത്തെ പൂര്‍ണമായും ഒഴിവാക്കാനാണ് പളനിസാമി നേതൃത്വം നല്‍കുന്ന ഔദ്യോഗിക പക്ഷ തീരുമാനം. തീര്‍ത്തും ദുര്‍ബലമായ ഒപിഎസ് ക്യാമ്പ് പാര്‍ട്ടി ചിഹ്നവും പേരും സ്വന്തമാക്കാനുള്ള അവസാന വട്ട ശ്രമത്തിലാണ്. അണ്ണാ ഡിഎംകെയുടെ 74 അംഗ നിര്‍വാഹക സമിതിയില്‍ പനീര്‍ശെല്‍വമടക്കം അഞ്ച് പേര്‍ മാത്രമാണ് ഇപ്പോള്‍ വിമതപക്ഷത്ത്. എന്നാല്‍, നാമമാത്രമായ ഈ എതിര്‍പ്പ് കണക്കിലെടുക്കണ്ട എന്നാണ് ഇപിഎസ് പക്ഷത്തിന്റെ തീരുമാനം. പളനിസാമിയെ ജനറല്‍ സെക്രട്ടറിയായി അനൗദ്യോഗികമായി തീരുമാനിച്ചു കഴിഞ്ഞു. ഇനി ഒരു ഒത്തുതീര്‍പ്പിനുമില്ല. പനീര്‍ശെല്‍വത്തെ പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്ന് പൂര്‍ണമായും വെട്ടിനിരത്താനാണ് പളനിസാമി പക്ഷത്തിന്റെ തീരുമാനം. പനീര്‍ശെല്‍വം വഹിക്കുന്ന പാര്‍ട്ടി ഖജാന്‍ജി സ്ഥാനവും തിരിച്ചെടുക്കും. എന്തുവന്നാലും വരാനിരിക്കുന്ന ജനറല്‍ കൗണ്‍സിലില്‍ ഈ തീരുമാനങ്ങള്‍ക്ക് ഔദ്യോഗിക അംഗീകാരം നേടിയെടുക്കാനാണ് നീക്കം. സംസ്ഥാന കമ്മിറ്റി…
Read More » -
NEWS
പെട്രോൾ വില; ഇന്ത്യയ്ക്ക് മുന്നിൽ രണ്ട് രാജ്യങ്ങള്‍ മാത്രം
ന്യൂഡൽഹി: ഒൻപത് അയല്‍ക്കാരില്‍ പെട്രോള്‍ വിലയില്‍ (Petrol Price) ഇന്ത്യയ്ക്ക് മുന്നിലുള്ളത് രണ്ട് രാജ്യങ്ങള്‍ മാത്രം-ചൈനയും നേപ്പാളും. നേപ്പാളില്‍ 124 രൂപയും ചൈനയില്‍ 116 രൂപയും ആണ് ഒരു ലിറ്റര്‍ പെട്രോളിന്റെ വില.മാല്‍ദ്വീവ്‌സിലും അഫ്ഗാനിസ്ഥാനിലുമാണ് ഏറ്റവും കുറഞ്ഞ വിലയ്ക്ക് പെട്രോള്‍ ലഭിക്കുന്നത്. ഇരു രാജ്യങ്ങളിലും ഒരു ലിറ്റര്‍ പെട്രോളിന് 74 ഇന്ത്യന്‍ രൂപ നല്‍കിയാല്‍ മതി.ഇന്ത്യയിലെ പെട്രോള്‍ വില 104 രൂപയാണ്. ഇന്ത്യന്‍ രൂപയില്‍ മറ്റ് അയല്‍ രാജ്യങ്ങളിലെ പെട്രോള്‍ വില ഇങ്ങനെയാണ്- ശ്രീലങ്ക (98), മ്യാന്മാര്‍ (98), ഭൂട്ടാന്‍ (92), പാകിസ്ഥാന്‍ (87),ബംഗ്ലാദേശ് (75).
Read More » -
India
വിശ്വാസ വോട്ട്: ശിവസേന സുപ്രീം കോടതിയില്‍; ഹര്‍ജി വൈകിട്ട് അഞ്ചിന് പരിഗണിക്കും
മുംബൈ: രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന മഹാരാഷ്ട്രയില്‍ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടതിന് പിന്നാലെ സുപ്രീം കോടതിയെ സമീപിച്ച് ശിവസേന. 16 വിമത എംഎല്‍എമാരെ അയോഗ്യരാക്കണമെന്ന ശിവസേനയുടെ ആവശ്യം ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരിയുടെ മുമ്പില്‍ നില്‍ക്കെ അവിശ്വാസ വോട്ടെടുപ്പ് നടത്തുന്നതിനെതിരെയാണ് പാര്‍ട്ടി സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.ച ഹര്‍ജി വൈകിട്ട് അഞ്ച് മണിക്ക് സുപ്രീം കോടതി പരിഗണിക്കും. വ്യാഴാഴ്ച വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നാണ് ഗവര്‍ണര്‍ ഉദ്ദവ് താക്കറെയോട് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ എംഎല്‍എമാരെ അയോഗ്യരാക്കുന്നതില്‍ ഒരു തീരുമാനം ഉണ്ടാക്കാതെ വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ സാധിക്കില്ലെന്ന് ശിവസേന ചീഫ് വിപ്പ് സുനില്‍ പ്രഭു സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വ്യക്തമാക്കി. കേസ് അടിയന്തരമായി പരിഗണിക്കണമെന്നും അദ്ദേഹം ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. മഹാവികാസ് അഘാഡി സര്‍ക്കാരിന്റെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചാല്‍ മഹാരാഷ്ട്രയില്‍ ഉദ്ദവ് സര്‍ക്കാരിന്റെ കാലാവധി വീണ്ടും നീട്ടിക്കിട്ടും. എന്നാല്‍ ഇവ രണ്ടും രണ്ട് വിഷയമായി സുപ്രീം കോടതി പരിഗണിച്ചാല്‍ ഉദ്ദവ് താക്കറെ സര്‍ക്കാരിന് അത്…
Read More »