Month: June 2022
-
NEWS
കേരള ഹൈക്കോടതി വിധി തള്ളി സുപ്രീംകോടതി; വിവാഹിതരാകാതെ ഒരുമിച്ച് ജീവിച്ചാലും മക്കൾക്ക് സ്വത്തിൽ അവകാശം
ന്യൂഡല്‍ഹി: സ്ത്രീയും പുരുഷനും ഏറക്കാലം ഒരുമിച്ച് ജീവിച്ചാല്‍ വിവാഹമായിത്തന്നെയാണ് നിയമം കണക്കാക്കുകയെന്നും ആ ബന്ധത്തിലുണ്ടായ മക്കള്‍ക്ക് പാരമ്ബര്യ സ്വത്തവകാശമുണ്ടെന്നും സുപ്രീംകോടതി. കേസില്‍ 2009ലെ കേരള ഹൈകോടതിയുടെ വിധി തള്ളിയാണ് ജസ്റ്റിസ് എസ്. അബ്ദുല്‍ നസീര്‍, വിക്രംനാഥ് എന്നിവരുടെ ബെഞ്ചിന്റെ വിധി.ഒരുമിച്ച് ജീവിച്ചാലും വിവാഹം എന്നതിന് തെളിവില്ലാത്തതിനാല്‍ അവരിലുണ്ടായ മക്കള്‍ക്ക് പാരമ്ബര്യ സ്വത്തില്‍ അവകാശമില്ലെന്നായിരുന്നു കേരള ഹൈക്കോടതിയുടെ വിധി.ഈ വിധി തള്ളിക്കൊണ്ടാണ് ഇപ്പോൾ നിർണായക വിധി സുപ്രീംകോടതി പുറപ്പെടുവിച്ചിരിക്കുന്നത്.
Read More » -
Crime
ആക്ഷന്‍ ഹീറോ ബിജു റീ ലോഡഡ്; വാക്കിടോക്കി പൊക്കിയ യുവാവിനെ പൊക്കി പോലീസ്
ഗൂഡല്ലൂര്‍: ആക്ഷന്‍ ഹീറോ ബിജു സിനിമയിലേതിനു സമാനമായി പോലീസ് കോണ്‍സ്റ്റബിളിന്‍െ്‌റ വയര്‍ലെസ് ഹാന്‍ഡ്‌സെറ്റ് മോഷ്ടിച്ച യുവാവ് പിടിയില്‍. ഇരുപത്തിമൂന്നുകാരനായ ഗൂഡല്ലൂര്‍ കാശീംവയല്‍ സ്വദേശി പ്രശാന്ത് ആണ് അറസ്റ്റിലായത്. ആക്ഷന്‍ ഹീറോ ബിജു എന്ന നിവിന്‍പോളി ചിത്രത്തില്‍ പോലീസുകാരനറിയാതെ വയര്‍ലെസ് സെറ്റ് അടിച്ചുമാറ്റി കമ്മിഷണറെ ഉള്‍പ്പെടെ തെറിവിളിക്കുന്ന മദ്യപാനിയുടെ രംഗം ഏറെ ഹിറ്റായിരുന്നു. സമാന രീതിയിലാണ് പ്രതിയും വയര്‍ലെസ് ഹാന്‍ഡ്‌സെറ്റ് മോഷ്ടിച്ചത്. ഗൂഡല്ലൂര്‍ പൊലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ ചന്ദ്രശേഖര്‍ കാറില്‍ വെച്ചിരുന്ന വാക്കിടോക്കി ആണ് കാണാതായത്. പഴയ ബസ് സ്റ്റാന്‍ഡ് സിഗ്‌നലില്‍ രാത്രി ഡ്യൂട്ടിയിലായിരുന്നു ചന്ദ്രശേഖര്‍. തൊട്ടടുത്തുതന്നെ നിര്‍ത്തിയിട്ടിരുന്ന കാറിലാണ് വാക്കിടോക്കി ഉണ്ടായിരുന്നത്. രാത്രി ഏകദേശം ഒരു മണിയോടെയാണ് മോഷണം നടന്നത്. സിസിടിവി കാമറ പരിശോധിച്ചപ്പോള്‍ ലഭിച്ച സൂചനയില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയില്‍നിന്ന് വാക്കിടോക്കി കണ്ടെടുത്തെന്ന് പൊലീസ് അറിയിച്ചു
Read More » -
NEWS
നയൻതാരയും ഭർത്താവ് വിഘ്നേഷ് ശിവനും തിരുവല്ലയിൽ
തിരുവല്ല: വിവാഹശേഷം ഭർത്താവിനൊപ്പം നയൻതാര തിരുവല്ലയിലെ സ്വന്തം വീട്ടിലെത്തി.കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനമിറങ്ങിയ നയൻതാരയും ഭർത്താവും സംവിധായകനുമായ വിഘ്നേഷ് ശിവനും അവിടെ നിന്ന് കാറിലാണ് തിരുവല്ലയിൽ എത്തിയത്. മാതാപിതാക്കളെയും ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദർശിച്ച ശേഷം ഇരുവരും മാവേലിക്കര ചെട്ടികുളങ്ങര ദേവി ക്ഷേത്രത്തിലും മാന്നാർ പരുമല പള്ളിയിലും ദർശനം നടത്തി.
Read More » -
Kerala
കോട്ടയത്ത് രണ്ടിടത്ത് തമ്മിലടിച്ച് കോണ്‍ഗ്രസ് നേതാക്കള്‍
കോട്ടയം: കോട്ടയത്ത് രണ്ടിടത്ത് കോണ്‍ഗ്രസ് നേതാക്കള്‍ തമ്മിലടിച്ചതായി റിപ്പോര്‍ട്ട്. കൊടുങ്ങൂരില്‍ ഡിസിസി ജനറല്‍ സെക്രട്ടറിമാര്‍ തമ്മിലും നെടുംകുന്നത്ത് ബ്ലോക്ക് പ്രസിഡന്‍്‌റും ഐഎന്‍ടിയുസി ജില്ലാ സെക്രട്ടറിയും തമ്മിലാണ് ഏറ്റുമുട്ടിയത്. ഇന്നലെ വൈകുന്നേരത്തോടെയാണ് നേതാക്കള്‍ ഏറ്റുമുട്ടിയത്. കയ്യാങ്കളിക്ക് പിന്നില്‍ വ്യക്തപരമായ കാരണങ്ങളെന്നാണ് ഔദ്യോഗിക വിശദീകരണം. കൊടുങ്ങൂരില്‍ ഡിസിസി ജനറല്‍ സെക്രട്ടറിമാരായ ടി.കെ.സുരേഷ് കുമാര്‍, ഷിന്‍സ് പീറ്റര്‍ എന്നിവരാണ് കയ്യാങ്കളി നടത്തിയത്. ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് പങ്കെടുത്ത ഒരു റാങ്ക് ഹോള്‍ഡേഴ്സ് ജേതാക്കളുടെ അനുമോദന പരിപാടി ഇന്നലെ കൊടുങ്ങൂരില്‍ നടന്നിരുന്നു. ഇതിനിടയില്‍ ഉണ്ടായ അസ്വാരസ്യങ്ങളാണ് പരസ്യ കയ്യാങ്കളിയിലേക്ക് നീങ്ങിയത്. ഹാളിന് പുറത്തേക്കിറങ്ങിയ ഷിന്‍സ് പീറ്ററെ ടി.കെ.സുരേഷ് പിടിച്ചു തള്ളുകയായിരുന്നു. ഇരുവരുടെയും തമ്മിലടി സിസിടിവിയില്‍ പതിയുകയും ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് ഗ്രൂപ്പുകളില്‍ പ്രചരിക്കുകയും ചെയ്തു. തുടര്‍ന്ന് സിപിഎം ഉള്‍പ്പെടെ ഇത് ഏറ്റെടുത്തു. ഇന്നലെ വൈകിട്ട് 6.15ന് കോട്ടയം നെടുംകുന്നത്താണ് രണ്ടാമത്തെ സംഭവം. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജോ പായിക്കാടനും, ഐഎന്‍ടിയുസി ജില്ലാ സെക്രട്ടറിയും, സംസ്ഥാന കമ്മിറ്റിയംഗവുമായ ജിജി…
Read More » -
NEWS
ലൈംഗികവൃത്തിയിലേര്‍പ്പെട്ട പ്രവാസികള്‍ കുവൈത്തില്‍ അറസ്റ്റില്‍
കുവൈത്ത് സിറ്റി: ഹവല്ലിയില്‍ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനകള്‍ക്കിടെ, ലൈംഗികവൃത്തിയിലേര്‍പ്പെട്ട പ്രവാസികളെ അറസ്റ്റ് ചെയ്തതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. അറസ്റ്റ് ചെയ്ത ശേഷം ഇവര്‍ക്കെതിരായ തുടര്‍ നിയമനടപടികള്‍ക്കായി ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് കൈമാറിയിരിക്കുകയാണ്. പിടിയിലായവരില്‍ വിവിധ രാജ്യക്കാരുണ്ടെന്നാണ് ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നത്. തൊഴില്‍, താമസ നിയമ ലംഘനം ഉള്‍പ്പെടെ കുവൈത്ത് അനധികൃതമായി താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന പ്രവാസികളെ കണ്ടെത്താനായി രാജ്യത്തുടനീളം വ്യാപക പരിശോധനയാണ് അധികൃതര്‍ നടത്തുന്നത്. ആയിരക്കണക്കിന് പ്രവാസികള്‍ ഇത്തരം പരിശോധനകളില്‍ ഇതിനോടകം പിടിയിലായിട്ടുണ്ട്. താമസ രേഖകളുടെ കാലാവധി കഴിഞ്ഞവരും പരിശോധനാ സമയത്ത് തിരിച്ചറിയില്‍ രേഖകള്‍ കൈവശമില്ലാത്തവരും ഒരു സ്‌പോണ്‍സറില്‍ നിന്ന് മാറി മറ്റൊരിടത്ത് നിയമവിരുദ്ധമായി ജോലി ചെയ്യുന്നവരുമൊക്കെ പിടിയിലായവരില്‍ ഉള്‍പ്പെടുന്നു. അറസ്റ്റിലാവുന്ന എല്ലാവരെയും പിന്നീട് കുവൈത്തിലേക്ക് തിരികെ വരാനാവാത്ത വിധം നാടുകടത്തുകയാണ് ചെയ്യുന്നത്. അഞ്ച് വര്‍ഷത്തേക്ക് മറ്റ് ജി.സി.സി രാജ്യങ്ങളിലും ഇവര്‍ക്ക് പ്രവേശനം ലഭിക്കില്ല.
Read More » -
NEWS
കേരള ഭാഗ്യക്കുറി: ഒരു കോടി രൂപ കട്ടപ്പന സ്വദേശി ബിനുവിന്
തിരുവനന്തപുരം: കേരള സർക്കാരിന്റെ ഫിഫ്റ്റി-ഫിഫ്റ്റി (fifty-fifty lottery) ലോട്ടറിയുടെ ഞായറാഴ്ച നടന്ന നറുക്കെടുപ്പിൽ ഒന്നാം സമ്മാനം നേടിയത് കട്ടപ്പന നിർമ്മല സിറ്റി സ്വദേശി ബിനു.ഒരുകോടി രൂപയാണ് ഒന്നാം സമ്മാനം.FF 565805 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. രണ്ടാം സമ്മാനമായ 10 ലക്ഷം രൂപ FF 305781 എന്ന ടിക്കറ്റിനാണ്.നടന്നു വിൽപ്പന നടത്തുന്ന സജു എന്ന കച്ചവടക്കാരിൽ നിന്നാണ് ബിനു ലോട്ടറി വാങ്ങിയത്. എല്ലാ ഞായറാഴ്ചയും നറുക്കെടുക്കുന്ന ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറിയുടെ വില 50 രൂപയാണ്. നേരത്തെ പൗർണമി എന്ന പേരിൽ നടത്തിയിരുന്ന ഞായറാഴ്ച ലോട്ടറിയാണ് ഫിഫ്റ്റി- ഫിഫ്റ്റി എന്ന പേരിൽ ലോട്ടറി വകുപ്പ് പുനഃരാരംഭിച്ചിരിക്കുന്നത്.ഇതിന്റെ മൂന്നാമത്തെ(FF-3) നറുക്കെടുപ്പാണ് കഴിഞ്ഞ ഞായറാഴ്ച നടന്നത്.ആദ്യ നറുക്കെടുപ്പിൽ കാസർകോടിനും രണ്ടാമത്തെ നറുക്കെടുപ്പിൽ ആലപ്പുഴയ്ക്കുമായിരുന്നു ഒരു കോടി രൂപയുടെ ഒന്നാം സമ്മാനം.ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറിയുടെ നാലാമത് നറുക്കെടുപ്പ് അടുത്ത ഞായറാഴ്ച (ജൂൺ 19) നടക്കും.
Read More » -
Kerala
എസ്എസ്എല്‍സി ഫലം നാളെ; വിജയശതമാനം കുറഞ്ഞേക്കും
തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാ ഫലം നാളെ ഉച്ചയ്ക്ക് മൂന്നിന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി പ്രഖ്യാപിക്കും. സെക്രട്ടേറിയേറ്റിലെ പി.ആര്‍ ചേംബറിലാണ് പ്രഖ്യാപനം. മന്ത്രിയുടെ പ്രഖ്യാപനത്തിന് ശേഷം ഔദ്യോഗിക വെബ്സൈറ്റിലൂടെ ( keralaresults.nic.in) വിദ്യാര്‍ഥികള്‍ക്ക് ഫലം ലഭ്യമാകും. ഫലപ്രഖ്യാപനത്തിനുള്ള തയ്യാറെടുപ്പ് പൂര്‍ത്തിയായിക്കഴിഞ്ഞതായി വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. കഴിഞ്ഞ തവണത്തെ വിജയശതമാനം ഇത്തവണയും ആവര്‍ത്തിക്കുമോ എന്നാണ് ഏവരും ഉറ്റ് നോക്കുന്നതെങ്കിലും ഇത്തവണ വിജയ ശതമാനം കുറയാനാണ് സാധ്യത. ഫോക്കസ് ഏരിയയ്ക്ക് പുറത്ത് നിന്ന് ചോദ്യമുണ്ടായതാണ് വിജയശതമാനം കുറയ്ക്കാന്‍ ഇടയാക്കുക എന്നാണ് വിലയിരുത്തല്‍. എസ്എസ്എല്‍സി പരീക്ഷയില്‍ ഇതുവരെ കാണാത്ത ഏറ്റവും വലിയ വിജയശതമാനമായിരുന്നു (99.47) കഴിഞ്ഞ വര്‍ഷത്തേത്. വിജയശതമാനം 99 കടക്കുന്നത് ആദ്യമായിരുന്നു. റെക്കോഡ് വിജയശതമാനം മൂലം പ്ലസ് വണ്‍ സീറ്റ് ലഭിക്കാത്ത വിദ്യാര്‍ഥികളുടെ എണ്ണവും ഏറെയായിരുന്നു. പരീക്ഷകള്‍ പൂര്‍ത്തിയായി ഒന്നരമാസത്തിന് ശേഷമാണ് ഇത്തവണ ഫലം പ്രഖ്യാപിക്കുന്നത്. മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 29 വരെയായിരുന്നു പരീക്ഷ നടന്നത്. 4,26,999 വിദ്യാര്‍ഥികള്‍ റഗുലര്‍ വിഭാഗത്തിലും 408 പേര്‍…
Read More » -
NEWS
ഒന്നരവര്‍ഷത്തിനുളളില്‍ പത്ത് ലക്ഷം പേര്‍ക്ക് സര്‍ക്കാര്‍ ജോലി: പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ഒന്നരവര്‍ഷത്തിനുളളില്‍ പത്ത് ലക്ഷം പേര്‍ക്ക് വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ തൊഴില്‍ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.ഇത് സംബന്ധിച്ച് എല്ലാ വകുപ്പുകളിലെയും മന്ത്രാലയങ്ങളിലെയും തൊഴില്‍ സ്ഥിതി അവലോകനം ചെയ്ത ശേഷമാണ് പ്രധാനമന്ത്രിയുടെ നിർദ്ദേശം. രാജ്യത്ത് തൊഴില്ലായ്മ രൂക്ഷമായ സാഹചര്യത്തില്‍ സര്‍ക്കാരിനെതിരെ പ്രതിപക്ഷം രംഗത്തെത്തിത്തിയിരുന്നു. ഇതിന് പിന്നാലെയാണ് തീരുമാനം.വിവിധ തസ്തികകളില്‍ ധാരാളം ഒഴിവുകള്‍ ഉള്ളതും പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു.
Read More » -
Kerala
സ്വപ്നയ്‌ക്കെതിരേ കലാപാഹ്വാനത്തിന് കേസ്; ഉടന്‍ അറസ്റ്റില്ലെന്ന് കസബ പൊലീസ്
പാലക്കാട്: സി.പി.എം. നേതാവിന്‍െ്‌റ പരാതിയില്‍ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷനെതിരെ കേസെടുത്ത് പൊലീസ്. കലാപ ആഹ്വാന ശ്രമം, വ്യാജരേഖ ചമയ്ക്കല്‍ , ഐടി 65 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കസബ പോലീസ് കേസെടുത്തിരിക്കുന്നത്. സിപിഎം നേതാവ് സി.പി.പ്രമോദ് പാലക്കാട് ഡിവൈഎസ്പിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സ്വപ്ന നേരത്തെ നല്‍കിയ മൊഴികള്‍ക്ക് വിരുദ്ധമായ പ്രസ്താവനകള്‍ നടത്തി കലാപത്തിന് ശ്രമിക്കുന്നു എന്നാണ് പരാതിയിലെ പ്രധാന ആരോപണം. ഇത് സമൂഹത്തില്‍ തെറ്റായ സന്ദേശം പടര്‍ത്തുന്നു. സ്വപ്നയുടെ മൊഴികള്‍ ചിലര്‍ വിശ്വസിച്ച് ആക്രമണത്തിന് മുതിരുന്നു. ഇതിന് പിന്നില്‍ ഗൂഢാലോചനയുണ്ടോ എന്ന് അന്വേഷിക്കണം എന്നാണ് പരാതി. അതേസമയം കേസില്‍ സ്വപ്ന സുരേഷന്‍െ്‌റ അറസ്റ്റ് ഉടന്‍ ഉണ്ടാകില്ലെന്ന് കസബ പോലീസ്. കൂടുതല്‍ അന്വേഷണത്തിന് ശേഷം മാത്രമായിരിക്കും തുടര്‍നടപടികള്‍ ഉണ്ടാകുക. വൈകുന്നേരം നല്‍കിയ പരാതിയില്‍ രാത്രി എഫ്‌ഐആര്‍ ഇടുകയായിരുന്നു. കേസെടുത്തുവെങ്കിലും ഉടനെ ഒരു അറസ്റ്റിലേക്ക് കടക്കേണ്ടതില്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. അന്വേഷണം നടക്കുന്നുണ്ടെന്നും പോലീസ്. സ്വപ്‌നയ്‌ക്കെതിരേ കെ.ടി. ജലീല്‍ എം.എല്‍.എയും…
Read More » -
Kerala
ഊതിയാ പറക്കുന്നതാണോ ഊത്തന്‍മാര്‍: എം.എം മണി
തിരുവനന്തപുരം: വിമാനത്തിലെ പ്രതിഷേധത്തില്‍ യൂത്ത് കോണ്‍ഗ്രസിനെ പരിഹസിച്ച് എം.എം.മണി എം.എല്‍.എ. ഇ.പി ഊതിയാ പറക്കുന്നതാണോ ഊത്തന്‍മാരെന്നും വീണതല്ല സ്രാഷ്ട്ടാംഗം പ്രണമിച്ചതാണ് കേട്ടോയെന്നുമായിരുന്നു ഫെയ്സ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ എംഎം മണി പരിഹസിച്ചത്. തിങ്കളാഴ്ചയായിരുന്നു കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ ഇന്‍ഡിഗോ വിമാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരേ പ്രതിഷേധമുണ്ടായത്. ഇവരെ ഇ.പി ജയരാജന്‍ തള്ളി താഴെയിടുന്ന വീഡിയോയും പ്രചരിച്ചിരുന്നു.വിമാനത്തില്‍ വെച്ച് ഇ.പി ജയരാജന്‍ മര്‍ദിച്ചുവെന്ന് കാട്ടി യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരാതി നല്‍കിയിട്ടുണ്ട്. പ്രതിഷേധിച്ച് യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. അതേസമയം, വിമാനത്തില്‍ വച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ചതോടെ സംസ്ഥാനത്തിന്റെ പലഭാഗങ്ങളും സംഘര്‍ഷഭരിതം. തിരുവനന്തപുരം നഗരം തിങ്കളാഴ്ച രാത്രിയും സംഘര്‍ഷഭൂമിയായി. ഇന്ദിരാഭവന്‍ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് രാത്രി വി.കെ. പ്രശാന്ത് എം.എല്‍.എ.യുടെ ഓഫീസിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് ലാത്തിച്ചാര്‍ജില്‍ കലാശിച്ചു. സംഭവമറിഞ്ഞ് സി.പി.എം. പ്രവര്‍ത്തകര്‍ ഇന്ദിരാഭവനിലേക്കു മാര്‍ച്ച് നടത്തി. ഇരുകൂട്ടരും വെല്ലുവിളിയുമായി മുഖാമുഖം വന്നെങ്കിലും പോലീസിടപെട്ട്…
Read More »