NEWS

കേരള ഭാഗ്യക്കുറി: ഒരു കോടി രൂപ കട്ടപ്പന സ്വദേശി ബിനുവിന്

തിരുവനന്തപുരം: കേരള സർക്കാരിന്റെ ഫിഫ്റ്റി-ഫിഫ്റ്റി (fifty-fifty lottery) ലോട്ടറിയുടെ ഞായറാഴ്ച നടന്ന നറുക്കെടുപ്പിൽ ഒന്നാം സമ്മാനം നേടിയത് കട്ടപ്പന നിർമ്മല സിറ്റി സ്വദേശി ബിനു.ഒരുകോടി രൂപയാണ് ഒന്നാം സമ്മാനം.FF 565805 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്.  രണ്ടാം സമ്മാനമായ 10 ലക്ഷം രൂപ FF 305781 എന്ന ടിക്കറ്റിനാണ്.നടന്നു വിൽപ്പന നടത്തുന്ന സജു എന്ന കച്ചവടക്കാരിൽ നിന്നാണ് ബിനു ലോട്ടറി വാങ്ങിയത്.
എല്ലാ ഞായറാഴ്ചയും നറുക്കെടുക്കുന്ന ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറിയുടെ വില 50 രൂപയാണ്. നേരത്തെ പൗർണമി എന്ന പേരിൽ നടത്തിയിരുന്ന ഞായറാഴ്ച ലോട്ടറിയാണ് ഫിഫ്റ്റി- ഫിഫ്റ്റി എന്ന പേരിൽ ലോട്ടറി വകുപ്പ് പുനഃരാരംഭിച്ചിരിക്കുന്നത്.ഇതിന്റെ മൂന്നാമത്തെ(FF-3) നറുക്കെടുപ്പാണ് കഴിഞ്ഞ ഞായറാഴ്ച നടന്നത്.ആദ്യ നറുക്കെടുപ്പിൽ കാസർകോടിനും രണ്ടാമത്തെ നറുക്കെടുപ്പിൽ ആലപ്പുഴയ്ക്കുമായിരുന്നു ഒരു കോടി രൂപയുടെ ഒന്നാം സമ്മാനം.ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറിയുടെ നാലാമത് നറുക്കെടുപ്പ് അടുത്ത ഞായറാഴ്ച (ജൂൺ 19) നടക്കും.

Back to top button
error: