NEWSPravasiTRENDING

ലൈംഗികവൃത്തിയിലേര്‍പ്പെട്ട പ്രവാസികള്‍ കുവൈത്തില്‍ അറസ്റ്റില്‍

പിടിയിലായവരില്‍ വിവിധ രാജ്യക്കാര്‍

കുവൈത്ത് സിറ്റി: ഹവല്ലിയില്‍ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനകള്‍ക്കിടെ, ലൈംഗികവൃത്തിയിലേര്‍പ്പെട്ട പ്രവാസികളെ അറസ്റ്റ് ചെയ്തതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. അറസ്റ്റ് ചെയ്ത ശേഷം ഇവര്‍ക്കെതിരായ തുടര്‍ നിയമനടപടികള്‍ക്കായി ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് കൈമാറിയിരിക്കുകയാണ്. പിടിയിലായവരില്‍ വിവിധ രാജ്യക്കാരുണ്ടെന്നാണ് ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നത്.

തൊഴില്‍, താമസ നിയമ ലംഘനം ഉള്‍പ്പെടെ കുവൈത്ത് അനധികൃതമായി താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന പ്രവാസികളെ കണ്ടെത്താനായി രാജ്യത്തുടനീളം വ്യാപക പരിശോധനയാണ് അധികൃതര്‍ നടത്തുന്നത്. ആയിരക്കണക്കിന് പ്രവാസികള്‍ ഇത്തരം പരിശോധനകളില്‍ ഇതിനോടകം പിടിയിലായിട്ടുണ്ട്.

Signature-ad

താമസ രേഖകളുടെ കാലാവധി കഴിഞ്ഞവരും പരിശോധനാ സമയത്ത് തിരിച്ചറിയില്‍ രേഖകള്‍ കൈവശമില്ലാത്തവരും ഒരു സ്‌പോണ്‍സറില്‍ നിന്ന് മാറി മറ്റൊരിടത്ത് നിയമവിരുദ്ധമായി ജോലി ചെയ്യുന്നവരുമൊക്കെ പിടിയിലായവരില്‍ ഉള്‍പ്പെടുന്നു. അറസ്റ്റിലാവുന്ന എല്ലാവരെയും പിന്നീട് കുവൈത്തിലേക്ക് തിരികെ വരാനാവാത്ത വിധം നാടുകടത്തുകയാണ് ചെയ്യുന്നത്. അഞ്ച് വര്‍ഷത്തേക്ക് മറ്റ് ജി.സി.സി രാജ്യങ്ങളിലും ഇവര്‍ക്ക് പ്രവേശനം ലഭിക്കില്ല.

Back to top button
error: