
തിരുവല്ല: വിവാഹശേഷം ഭർത്താവിനൊപ്പം നയൻതാര തിരുവല്ലയിലെ സ്വന്തം വീട്ടിലെത്തി.കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനമിറങ്ങിയ നയൻതാരയും ഭർത്താവും സംവിധായകനുമായ വിഘ്നേഷ് ശിവനും അവിടെ നിന്ന് കാറിലാണ് തിരുവല്ലയിൽ എത്തിയത്.
മാതാപിതാക്കളെയും ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദർശിച്ച ശേഷം ഇരുവരും മാവേലിക്കര ചെട്ടികുളങ്ങര ദേവി ക്ഷേത്രത്തിലും മാന്നാർ പരുമല പള്ളിയിലും ദർശനം നടത്തി.






