Month: June 2022

  • Crime

    ആശുപത്രിയിലെ ജനറല്‍ വാര്‍ഡില്‍ ഉറങ്ങിക്കിടന്ന മൂന്നുദിവസംമാത്രം പ്രായമുള്ള കുഞ്ഞിനെ നായ്ക്കള്‍ കടിച്ചുകീറി കൊന്നു

    ദില്ലി: സ്വകാര്യ ആശുപത്രിയില്‍ ഉറങ്ങിക്കിടന്ന മൂന്ന് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ നായ്ക്കള്‍ കടിച്ചുകീറി കൊന്നു. ഹരിയാനയിലെ പാനിപ്പത്തിലാണ് സംഭവം. ജനറല്‍ വാര്‍ഡില്‍ അമ്മയ്ക്കൊപ്പം കട്ടിലില്‍ കിടന്ന നവജാത ശിശുവിനെ മുത്തശ്ശിയും ബന്ധുവും ഉറങ്ങിക്കിടക്കെയാണ് നായ കടിച്ചുകീറി കൊന്നത്. ഉത്തര്‍പ്രദേശിലെ കൈരാനയില്‍ താമസിക്കുന്ന ഷബ്നത്തിന് ജൂണ്‍ 25 ന് പാനിപ്പത്തിലെ ഹാര്‍ട്ട് ആന്‍ഡ് മദര്‍ കെയര്‍ ഹോസ്പിറ്റലില്‍ വച്ചാണ് കുഞ്ഞ് ജനിച്ചത്. പുലര്‍ച്ചെ 2.15 ഓടെയാണ് കുഞ്ഞിനെ കാണാതായതായി വീട്ടുകാര്‍ ശ്രദ്ധിച്ചത്. തുടര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവില്‍ തൊട്ടടുത്ത പറമ്പില്‍ കുഞ്ഞിനെ വായില്‍ പിടിച്ച് നില്‍ക്കുന്ന നായയെ കണ്ടെത്തി. വീട്ടുകാര്‍ കുഞ്ഞിനെ അകത്തേക്ക് കൊണ്ടുപോയെങ്കിലും നായ്ക്കളുടെ കടിയേറ്റ് കുട്ടിയുടെ ദേഹമാസകലം മുറിഞ്ഞിരുന്നു. പിന്നീട് കുഞ്ഞ് മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പ്രാദേശിക സിവില്‍ ആശുപത്രിയിലേക്ക് അയച്ച പൊലീസ് അന്വേഷണം ആരംഭിച്ചു. എന്നാല്‍, ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് സംഭവത്തിന് കാരണമെന്ന് ബന്ധുക്കളുടെ ആരോപണത്തോട് ആശുപത്രി മാനേജ്മെന്റ് പ്രതികരിച്ചിട്ടില്ല.

    Read More »
  • Crime

    നടുറോഡില്‍ അഭ്യാസം ഇറക്കേണ്ട; ഒരു സ്‌കൂട്ടറില്‍ അഞ്ചുപേരുമായുള്ള വിദ്യാര്‍ഥികളുടെ സവാരിക്ക് ഇടുക്കി മെഡിക്കല്‍ കോളജില്‍ സാമൂഹ്യ സേവനം വിധിച്ച് ആര്‍ടിഒ.

    തൊടുപുഴ: അപകടകരമായ രീതിയില്‍ വാഹനമോടിച്ച് വിദ്യാര്‍ഥികള്‍ക്ക് വേറിട്ട ശിക്ഷ വിധിച്ച് ആര്‍ടിഒ. ഒരു സ്‌കൂട്ടറില്‍ അപകടകരമായ രീതിയില്‍ യാത്ര നടത്തിയ അഞ്ചു വിദ്യാര്‍ത്ഥികള്‍ക്കാണ് ശിക്ഷ. നടുറോഡില്‍ അഭ്യാസപ്രകടനം പുറത്തെടുത്ത വിദ്യാര്‍ഥികള്‍ രണ്ടു ദിവസം സാമൂഹിക സേവനം നടത്താനാണ് ശിക്ഷ വിധിച്ചത്. ഇടുക്കി രാജമുടി മാര്‍ സ്ലീവ കോളജിലെ രണ്ടാം വര്‍ഷ ബിബിഎ വിദ്യാര്‍ത്ഥികളായ ജോയല്‍ വി ജോമോന്‍ , ആല്‍ബിന്‍ ഷാജി, അഖില്‍ ബാബു , എജില്‍ ജോസഫ് ,ആല്‍ബിന്‍ ആന്റണി എന്നിവര്‍ക്കാണ് ശിക്ഷ. രണ്ടു ദിവസം ഇടുക്കി മെഡിക്കല്‍ കോളജില്‍ സാമൂഹ്യ സേവനം നടത്താന്‍ ഇവരോട് ഇടുക്കി ആര്‍ടിഒ ആര്‍ രമണന്‍ നിര്‍ദേശിച്ചു. വാഹനം ഓടിച്ച ജോയല്‍ വി ജോമോന്റെ ലൈസന്‍സ് മൂന്നു മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. രണ്ടായിരം രൂപ പിഴയും ഈടാക്കി. കുട്ടികളെ രക്ഷകര്‍ത്താക്കള്‍ക്കൊപ്പം വിളിച്ചു വരുത്തി ബോധവത്ക്കരണ ക്ലാസും നല്‍കി. നിരത്തുകളിലെ ഇത്തരം അഭ്യാസപ്രകടനങ്ങള്‍ക്കിടെ ഉണ്ടാകുന്ന അപകടത്തില്‍ നിരപരാധികളായ യാത്രക്കാര്‍ മരിച്ച നിരവധി സംഭവങ്ങളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട്…

    Read More »
  • India

    ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന്‍; ആഗസ്റ്റ് ആറിന് വോട്ടെടുപ്പ്

    ന്യൂഡല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പിന് പിന്നാലെ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇന്ത്യയുടെ അടുത്ത ഉപരാഷ്ട്രപതിയെ കണ്ടെത്തുന്നതിനായുള്ള തിരഞ്ഞെടുപ്പ് ഓഗസ്റ്റ് ആറിന് നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. നിലവിലെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ കാലാവധി ആഗസ്റ്റ് പത്തിനാണ് തീരുക. അതിനു മുന്‍പായി പുതിയ ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്ന തരത്തിലാണ് പ്രക്രിയകള്‍ തീരുമാനിച്ചിരിക്കുന്നത്. ജൂലൈ അഞ്ചിന് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം പുറപ്പെടുവിക്കും. ജൂലൈ 19 വരെ നാമനിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിക്കാം. സൂക്ഷ്മപരിശോധന 20-ന് നടക്കും. 21 വരെ നാമനിര്‍ദ്ദേശ പത്രികകള്‍ പിന്‍വലിക്കാം. ആഗസ്റ്റ് ആറിനാവും വോട്ടെടുപ്പ്. അന്നു തന്നെ വോട്ടെണ്ണല്‍ നടക്കും ഭരണഘടന പ്രകാരം ഇന്ത്യാ ഗവണ്‍മെന്റില്‍ രാഷ്ട്രപതി കഴിഞ്ഞാല്‍ ഏറ്റവും ഉയര്‍ന്ന പദവിയാണ് ഉപരാഷ്ട്രപതിയുടേത്. ഇന്ത്യന്‍ പാര്‍ലമെന്റിന്റെ ഉപരിസഭയായ രാജ്യസഭയുടെ അദ്ധ്യക്ഷന്‍ എന്ന നിയമനിര്‍മ്മാണാധികാരവും ഉപരാഷ്ട്രപതിയാണ് വഹിക്കുക. രാഷ്ട്രപതിയുടെ സ്ഥാനത്ത് ഏതെങ്കിലും സാഹചര്യത്തില്‍ ഒഴിവുവരുന്ന പക്ഷം താല്കാലികമായി അദ്ദേഹത്തിന്റെ അധികാരങ്ങള്‍ വിനിയോഗിക്കാനുള്ള ഉത്തരവാദിത്തവും ഭരണഘടന ഉപരാഷ്ട്രപതിക്ക് നല്‍കുന്നു. ഇന്ത്യന്‍ ഭരണഘടനയുടെ 63-ാം…

    Read More »
  • Kerala

    കോവിഡ് കേസുകള്‍ വര്‍ധിക്കാതിരിക്കാന്‍ എല്ലാവരുടേയും സഹകരണവും ശ്രദ്ധയും ഉണ്ടാകണം: മന്ത്രി വീണാ ജോര്‍ജ്

    തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കാതിരിക്കാന്‍ എല്ലാവരുടേയും സഹകരണവും ശ്രദ്ധയും ഉണ്ടാകണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ വകുപ്പ് നിരന്തരം യോഗങ്ങള്‍ വിളിച്ച് കോവിഡ് സാഹചര്യം വിലയിരുത്തുന്നുണ്ട്. എല്ലാ ജില്ലകള്‍ക്കും പ്രതിരോധം ശക്തമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോവിഡ് കേസുകള്‍ 1000ന് മുകളില്‍ റിപ്പോര്‍ട്ട് ചെയ്ത എറണാകുളം, തിരുവനന്തപുരം ജില്ലകള്‍ക്ക് പ്രത്യേക ജാഗ്രത നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ചെറുതായി ഉയരുന്നെങ്കിലും ആശങ്കപ്പെടേണ്ട കാര്യമില്ല. ആശുപത്രികളിലും ഐസിയുവിലും ചികിത്സ തേടുന്നവരുടെ എണ്ണം കുറവാണ്. 27,991 ആക്ടീവ് കേസുകളുണ്ടായിരുന്നതില്‍ 1285 പേര്‍ ആശുപത്രികളിലും 239 പേര്‍ ഐസിയുവിലും 42 വെന്റിലേറ്ററുകളിലും ചികിത്സയിലുള്ളത്. പ്രായമായവരിലും അനുബന്ധ രോഗമുള്ളവരിലും വാക്‌സിന്‍ എടുക്കാത്തവരിലുമാണ് കൂടുതലും രോഗം ഗുരുതരമാകുന്നത്. അതിനാല്‍ തന്നെ അവര്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു. എല്ലാ കാലവും നമുക്ക് അടച്ചിടല്‍ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ കഴിയില്ല. കോവിഡിനോടൊപ്പം ജീവിക്കുക എന്നതാണ് പ്രധാനം. ആരില്‍ നിന്നും ആരിലേക്കും കോവിഡ് ബാധിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ വ്യക്തിപരമായ…

    Read More »
  • India

    ശുചിമുറിയില്‍ പുള്ളിപ്പുലി; സ്‌കൂളിന് അവധി

    മുംബൈ: സ്‌കൂള്‍ ശുചിമുറിയില്‍ കുടുങ്ങിയ പുള്ളിപ്പുലിയെ പിടികൂടി കാട്ടില്‍വിട്ടു. മുംബൈ ഗോരേഗാവിലെ സ്‌കൂളില്‍ നിന്നാണ് പുള്ളിപ്പുലിയെ പിടികൂടിയത്. മുന്‍കരുതലിന്റെ ഭാഗമായി മുംബൈ പബ്ലിക് സ്‌കൂളിന് ഇന്ന് അവധി നല്‍കിയിരുന്നു. ശുചിമുറിയില്‍ കുടുങ്ങിയ പുലിയെ മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് വനംവകുപ്പ് സുരക്ഷിതമായി പുറത്തെടുത്തത്. ചൊവ്വാഴ്ച രാത്രി പന്ത്രണ്ടോടെയാണ് പുലി സ്‌കൂളില്‍ കയറിയതെന്നാണ് വിവരം. പുലി സെക്യൂരിറ്റി ജീവനക്കാരന്റെ ശ്രദ്ധയില്‍പ്പെടുകയും ഉടന്‍ വനംവകുപ്പിനെ അറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് ബോറിവലി നാഷണല്‍ പാര്‍ക്കില്‍ നിന്നുള്ള വനംവകുപ്പ് സംഘം സ്ഥലത്തെത്തി. പുലിയെ പിടികൂടാന്‍ രാത്രി ശ്രമിച്ചെങ്കിലും നടന്നില്ല. നാലഞ്ച് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് പുലിയെ സുരക്ഷിതമായി പുറത്തെടുത്തത്. ഒടുവില്‍ ഇന്ന് രാവിലെയോടെ പിടികൂടി വനത്തില്‍ തുറന്നുവിട്ടു. പുലി സ്‌കൂളില്‍ കയറിയതോടെ വിദ്യാര്‍ത്ഥികളിലും രക്ഷിതാക്കളിലും പരിഭ്രാന്തി പരന്നിരിക്കുകയാണ്. സഞ്ജയ് ഗാന്ധി ദേശീയ ഉദ്യാനത്തോട് ചേര്‍ന്നുള്ള പ്രദേശത്ത് പുള്ളിപ്പുലി സാന്നിധ്യം പതിവാണ്. ഗോരേഗാവിലെ റസിഡന്‍ഷ്യല്‍ സൊസൈറ്റികളില്‍ മുമ്പ് പുള്ളിപ്പുലിയെ കണ്ടിട്ടുണ്ട്.  

    Read More »
  • Crime

    ജാക്കി, ഇരുമ്പ് തകിട് ഉള്‍പ്പെടെയുള്ള നിര്‍മാണ സാമഗ്രികള്‍ കടത്തി; പള്ളിക്കമ്മിറ്റിയുടെ പരാതിയില്‍ 3 പേര്‍ അറസ്റ്റില്‍

    അടിമാലി: കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് ജോലികള്‍ക്ക് ഉപയോഗിച്ചു വന്നിരുന്ന സാധന സാമഗ്രികള്‍ മോഷ്ടിച്ചു കടത്തിയ മൂന്ന് അംഗ സംഘത്തെ വെള്ളത്തൂവല്‍ പൊലീസ് അറസ്റ്റ് ചെയ്തു. രാജാക്കാട് നെടുമ്പനാകുടിയില്‍ രാജന്‍ (42), ആനച്ചാല്‍ ആമക്കണ്ടം പുത്തന്‍ പുരക്കല്‍ അഭിലാഷ് (45), തട്ടാത്തിമുക്ക് മറ്റത്തില്‍ റിനോ (32) എന്നിവരാണ് അറസ്റ്റില്‍ ആയത്. ആനച്ചാല്‍ സെന്റ് ജോര്‍ജ് പള്ളിയിലെ കെട്ടിടനിര്‍മാണ സ്ഥലത്തുനിന്ന് ഒരു ലക്ഷത്തോളം വില വരുന്ന ജാക്കി, ഇരുമ്പു തകിട് ഉള്‍പ്പെടെയുള്ള സാധന സാമഗ്രികളാണ് സംഘം മോഷ്ടിച്ചു കടത്തിയത്. മോഷണ മുതല്‍ കടത്താന്‍ ഉപയോഗിച്ച ഒന്നാം പ്രതി രാജന്റെ ലോറിയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. അഭിലീഷ് ആനച്ചാല്‍ ടൗണിലെ ടാക്‌സി ഡ്രൈവറാണ്. മോഷണം സംബന്ധിച്ച് പള്ളി കമ്മിറ്റി ഭാരവാഹികള്‍ ഇന്നലെ രാവിലെ പൊലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ രാജാക്കാട് ചെരിപുറത്തുള്ള രാജന്റെ ആക്രി കടയില്‍ നിന്ന് മോഷണ വസ്തുക്കള്‍ കണ്ടെടുത്തു. ഇത് തമിഴ് നാട്ടിലേക്ക് കടത്താന്‍ സൂക്ഷിച്ചിരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. എസ്‌ഐമാരായ സജി എന്‍.…

    Read More »
  • Crime

    മതിയായ തെളിവുണ്ടായിട്ടും ഹൈക്കോടതി പരിഗണിച്ചില്ല; വിജയ് ബാബുവിന്‍െ്‌റ ജാമ്യം റദ്ദാക്കാന്‍ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

    കൊച്ചി: യുവ നടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ പ്രതിയായ നടന്‍ വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. മതിയായ തെളിവുകള്‍ ഉണ്ടായിട്ടും ഹൈക്കോടതി പരിഗണിച്ചില്ലെന്നും മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നുമാണ് സര്‍ക്കാരിന്റെ ആവശ്യം. വിദേശത്ത് നിന്ന് ജാമ്യാപേക്ഷ നല്‍കിയിട്ടും ഇക്കാര്യം അനുവദിച്ച നടപടിയും സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യും. കേസില്‍ കഴിഞ്ഞ ദിവസം വിജയ് ബാബുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ പോലിസ് മൂന്നു ദിവസമായി ഇദ്ദേഹത്തെ ചോദ്യംചെയ്ത് വരികയാണ്. കഴിഞ്ഞ ദിവസങ്ങളില്‍, സംഭവം നടന്ന ഫ്‌ലാറ്റില്‍ വിജയ് ബാബുവിനെ എത്തിച്ച് തെളിവെടുപ്പ് നടത്തുകയും ചെയ്തു. ആവശ്യമെങ്കില്‍ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യാനും അഞ്ച് ലക്ഷം രൂപയുടെയും രണ്ട് ആള്‍ജാമ്യത്തിന്റെയും പിന്‍ബലത്തില്‍ ജാമ്യം അനുവദിക്കാനും കോടതി അനുമതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് എറണാകുളം സൗത്ത് പൊലീസാണ് നടനെ അറസ്റ്റ് ചെയ്തത്. ഹൈക്കോടതി നിര്‍ദ്ദേശമുള്ളതിനാല്‍ സ്റ്റേഷന്‍ ജാമ്യം അനുവദിച്ചെങ്കിലും വരുന്ന ആറ് ദിവസവും വിജയ് ബാബു പൊലീസ് നടപടികള്‍ക്ക് വിധേയനാകണം.…

    Read More »
  • Careers

    സിബിഎസ്ഇ പത്താം ക്ലാസ് ഫലപ്രഖ്യാപനം അടുത്തയാഴ്ച; പ്ലസ് ടു ഫലം 10 ന്; സൂചന നല്‍കി മന്ത്രാലയം

    ന്യൂഡല്‍ഹി: സിബിഎസ്ഇ പത്ത്, പന്ത്രണ്ട് പരീക്ഷാ ഫലപ്രഖ്യാപനം ജൂലൈയില്‍. പത്താം ക്ലാസ് പരീക്ഷാഫലം ജൂലൈ നാലിനും പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ജൂലൈ പത്തിനും ഉണ്ടായേക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയ വൃത്തങ്ങള്‍. പത്താം ക്ലാസിന്റെ ഫലമാകും ആദ്യം പ്രഖ്യാപിക്കുക. ഇതിന് പിന്നാലെ ജൂലൈ 10 ന് പന്ത്രണ്ടാം ക്ലാസ് ഫലവും പ്രഖ്യാപിക്കുമെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. കഴിഞ്ഞ വര്‍ഷം കൊവിഡുമായി ബന്ധപ്പെട്ട സങ്കീര്‍ണതകളൊക്കെ മാറിയശേഷം രണ്ട് ടേമുകളായിട്ടാണ് പരീക്ഷ നടത്തിയത്. ഈ രണ്ട് ടേമുകളിലെയും മാര്‍ക്ക് കൂട്ടിച്ചേര്‍ത്തുള്ള ഒരു മാര്‍ക്ക് ലിസ്റ്റാകും അടുത്ത മാസം പ്രഖ്യാപിക്കുക. ഫലപ്രഖ്യാപനത്തിനുള്ള അവസാന ഘട്ടങ്ങളിലാണെന്ന് സിബിഎസ്ഇ വൃത്തങ്ങള്‍ അറിയിച്ചു. രാജ്യത്തെ ഭൂരിഭാഗം വിദ്യാഭ്യാസ ബോഡുകളും പരീക്ഷ ഫലങ്ങള്‍ പ്രഖ്യാപിച്ചിട്ടും സി.ബി.എസ്.ഇ ഫലപ്രഖ്യാപനം വൈകുന്നതില്‍ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമിടയില്‍ പ്രതിഷേധം ശക്തമാണ്. ഫലപ്രഖ്യാപനം വൈകുന്നത് വിദ്യാര്‍ത്ഥികളുടെ തുടര്‍പഠന സാധ്യതകളെ ബാധിക്കുമെന്ന ആശങ്കയിലാണ് വിദ്യാര്‍ത്ഥികള്‍. അതേസമയം 2022 ജൂലൈയിൽ നടക്കുന്ന എസ്.എസ്.എൽ.സി, റ്റി.എച്ച്.എസ്.എൽ.സി ‘സേ’ (SAY Examination) പരീക്ഷകളുടെ (new timetable) പുതുക്കിയ…

    Read More »
  • Crime

    തൊണ്ടിമുതല്‍ മറിച്ചുവില്‍ക്കാന്‍ ശ്രമം; എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കാന്‍ ഉത്തരവ്

    തിരുവനന്തപുരം: സ്പിരിറ്റ് മറിച്ചുവില്‍ക്കാന്‍ ശ്രമിച്ച ഉദ്യോഗസ്ഥര്‍ക്കെതിരേ കേസെടുക്കാന്‍ ഉത്തരവിട്ട് കോടതി. പത്തനംതിട്ട മല്ലപ്പള്ളി റെയ്ഞ്ചിലെ ആറ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് അന്വേഷണം. തൊണ്ടിമുതലായ സ്പിരിറ്റാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ മറിച്ചു വില്‍ക്കാന്‍ ശ്രമം നടത്തിയത്. സംഭവം വിവാദമായതോടെ കേസെടുക്കാന്‍ കോടതി ഉത്തരവിടുകയായിരുന്നു. ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പ തല അന്വേഷണം മതിയെന്ന വിജിലിന്‍സിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് തള്ളിയാണ് കോടതിയുടെ ഉത്തരവ്.

    Read More »
  • NEWS

    രാജ്യാന്തര ക്രിക്കറ്റിലെ ആദ്യ അർധ സെഞ്ച്വറിയുമായി സഞ്ജു സാംസൺ

    മലയാളി ക്രിക്കറ്റ്‌ ആരാധകർ എല്ലാം ഏത് കാഴ്ചയാണോ കാണാൻ ആഗ്രഹിച്ചത് അതാണ്‌ ഇന്ന് ഇന്ത്യ : അയർലാൻഡ് രണ്ടാം ടി :20യിൽ കാണാൻ സാധിച്ചത്. എല്ലാവിധ വിമർശനങ്ങൾക്കും ഒടുവിൽ ഇന്ത്യൻ ടീം പ്ലേയിംഗ്‌ ഇലവനിലേക്ക് അവസരം ലഭിച്ച സഞ്ജു തനിക്ക് ലഭിച്ച അവസരം പൂർണ്ണമായി ഉപയോഗിക്കുന്നതാണ് കാണാൻ കഴിഞ്ഞത്. അയർലാൻഡ് ബൗളർമാരെ എല്ലാം തന്നെ സമ്മർദത്തിലാക്കി മുന്നേറിയ സഞ്ജു വെറും 42 ബോളിൽ 9 ഫോറും 4 സിക്സും അടക്കമാണ് 77 റൺസ്‌ അടിച്ചെടുത്തത്. തന്റെ കന്നി ഫിഫ്റ്റി ഇന്ത്യൻ കുപ്പായത്തിൽ അടിച്ചെടുത്ത സഞ്ജു വി സാംസൺ സെഞ്ച്വറി ലക്ഷ്യമാക്കി കുതിച്ചെങ്കിലും മാർക്ക് ആദറിന്റെ ബോളിൽ ഔട്ടാകുകയായിരുന്നു. രണ്ടാം ടി :20യിൽ ഋതുരാജ് ഗെയ്ക്ഗ്വാദ് പകരം ഇന്ത്യൻ ടീമിലേക്ക് എത്തിയ സഞ്ജു സാംസൺ തന്റെ അന്താരാഷ്ട്ര ക്രിക്കറ്റ്‌ കരിയറിലെ ആദ്യത്തെ അർഥ സെഞ്ച്വറിയാണ് അടിച്ചെടുത്തത്. നിർണായക കളിയിൽ ഓപ്പണർ റോളിൽ ഇഷാൻ കിഷൻ ഒപ്പം എത്തിയ സഞ്ജു അൽപ്പം കരുതലിൽ ബാറ്റിങ്…

    Read More »
Back to top button
error: