Month: June 2022

  • Business

    റിലയൻസ് ജിയോ ഇന്‍ഫോകോം ലിമിറ്റഡിനെ ഇനി ആകാശ് അംബാനി നയിക്കും; മുകേഷ് അംബാനി പടിയിറങ്ങി

    മുംബൈ: ജിയോ ഇന്‍ഫോകോം ലിമിറ്റഡിനെ ഇനി മുതല്‍ പുതിയ ബോര്‍ഡ് ചെയര്‍മാന്‍ നയിക്കും. റിലയന്‍സ് ഇന്‍ഡസ്ട്രീസിന് കീഴിലുള്ള ടെലികോം കമ്പനിയായ റിലയന്‍സ് ജിയോ ഇന്‍ഫോകോം ലിമിറ്റഡിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്നും കഴിഞ്ഞ ദിവസം മുകേഷ് അംബാനി രാജിവെച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് കമ്പനിയുടെ നോണ്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറും മുകേഷ് അംബാനിയുടെ മൂത്ത മകനുമായ ആകാശ് അംബാനി ബോര്‍ഡ് ചെയര്‍മാനായി സ്ഥാനമേറ്റത്. രാജി വെച്ചെങ്കിലും റിലയൻസ് ജിയോ ഇൻഫോകോം ഉൾപ്പെടെ എല്ലാ ജിയോ ഡിജിറ്റൽ സേവന ബ്രാൻഡുകളുടെയും ഉടമസ്ഥതയിലുള്ള മുൻനിര കമ്പനിയായ ജിയോ പ്ലാറ്റ്‌ഫോംസ് ലിമിറ്റഡിന്റെ ചെയർമാനായി മുകേഷ് അംബാനി തന്നെ തുടരുമെന്നാണ് സൂചനകള്‍. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വാര്‍ഷിക ജനറല്‍ മീറ്റ് നടക്കാനിരിക്കെയാണ് ഈ പ്രഖ്യാപനം. 2020-ൽ ടെക് പ്രധാനികളുടെയും നിക്ഷേപകരുടെയും ആഗോള നിക്ഷേപങ്ങളിൽ ആകാശ് മുഖ്യ പങ്കാളിയായിരുന്നു, ഇത് പല തരത്തിൽ ജിയോയെ ആഗോള നിക്ഷേപക ഭൂപടത്തിലേക്ക് നയിക്കാന്‍ സഹായിച്ചു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഡിജിറ്റൽ മേഖലയിൽ ജിയോ നടത്തിയ പ്രധാന ഏറ്റെടുക്കലുകൾക്ക്…

    Read More »
  • NEWS

    കോണ്‍ഗ്രസിന്റെ മതേതരത്വത്തോട് എനിക്ക് ഒട്ടും മതിപ്പില്ല:ഗുജറാത്ത് മുന്‍ ഡി.ജി.പി ആര്‍.ബി ശ്രീകുമാർ 

    കോൺഗ്രസിന്റേത് കപട മതേതര വാദമാണെന്ന് ഗുജറാത്ത് മുൻ ഡിജിപിയായിരുന്ന ആര്‍.ബി ശ്രീകുമാർ.അറസ്റ്റിലാകുന്നതിന് മുൻപ് ഒരു വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. “യു.പി.എ ഭരണകാലത്ത് സര്‍ക്കാരിന് ഗുജറാത്ത് കലാപത്തിലും ഹരെന്‍ പാണ്ഡ്യ വധത്തിലും ശരിക്കും അന്വേഷണം നടത്താന്‍ കഴിഞ്ഞില്ല. അത് ചെയ്തിരുന്നെങ്കില്‍ രാജ്യത്തിന്റെ ചരിത്രം തന്നെ മാറുമായിരുന്നു.അതേപോലെ ഇന്റലിജൻസ് മുന്നറിയിപ്പ് ഉണ്ടായിട്ടും എൽ കെ അദ്വാനി നടത്തിയ രഥയാത്ര തടയാൻ കോൺഗ്രസ് തയ്യാറായില്ല.ഇന്ത്യയിൽ വർഗ്ഗീയ ചേരിതിരിവിനും ബാബ്റി മസ്ജിദിന്റെ തകർച്ചയ്ക്കും അത് കാരണമായി. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പിടിപ്പുകേടു കൊണ്ടുണ്ടായതാണിത്. കോണ്‍ഗ്രസിന്റെ മതേതരത്വത്തോട് എനിക്ക് ഒട്ടും മതിപ്പില്ല.എന്റെ കൂറ് ഇന്ത്യന്‍ ഭരണഘടനയോട് മാത്രമാണ്. കോണ്‍ഗ്രസിന്റെയോ ബി.ജെ.പിയുടെയോ നിയമാവലികളല്ല, ഇന്ത്യന്‍ ഭരണഘടനയാണ് ഞാന്‍ പിന്തുടരുന്നത്. ഇന്ത്യയില്‍ രണ്ട് തരം വര്‍ഗീയ വാദികളാണുള്ളത്. ഒന്ന് പ്രത്യക്ഷത്തില്‍ തന്നെ വര്‍ഗീയത പറയുന്നവര്‍. ബി.ജെ.പി ഈ ഗണത്തിലുള്ളതാണ്. രണ്ട് അവസരോചിതമായി വര്‍ഗീയത പുലര്‍ത്തുന്നവര്‍ – കോണ്‍ഗ്രസ് ഈ വിഭാഗത്തിലാണ്‌ പെടുക…”  ‘ആദിവാസി- ദലിത് –  മുസ്‌ലിം…

    Read More »
  • NEWS

    നമ്മുടെ ചുറ്റുപാടുകളിൽ നിന്നും കഥാപാത്രങ്ങളെ കണ്ടെത്തിയ ലോഹിതദാസ് 

    തനിയാവർത്തനത്തിലെ ബാലൻ മാഷെ യഥാർത്ഥ ജീവിതത്തിലും നമ്മൾ കണ്ടിട്ടുണ്ട്. സാഹചര്യങ്ങൾ തല്ലുകാരനാക്കിയ, “കീരീക്കാടനെ എനിക്ക് പേടിയാ” എന്നു പറയുന്ന, ഏതു നിമിഷവും അയാളുടെ വരവും കാത്ത് ഭയത്തോടെയിരിക്കുന്ന, ഇഷ്ടപ്പെട്ട ജീവിതം കയ്യിൽ നിന്നൂർന്നു പോകുന്ന, അക്കാലം വരെ മലയാള സിനിമ കാണാത്ത തരം നായക കഥാപാത്രവും നമുക്ക് ഒരു പുതിയ കാഴ്ചയായിരുന്നു.ഇതെല്ലാം ഒരാളുടെ തൂലികയിൽ നിന്നും പിറന്നതായിരുന്നു. സ്നേഹ വാത്സല്യ നിധിയായ മേലേടത്ത് രാഘവൻ നായരും പ്രതികാര ദാഹിയായ ആൻ്റണിയും  മലയാള സിനിമയിൽ പരിചയപ്പെടുത്തിയതും ഒരാളുടെ തൂലികയിൽ നിന്നാണെന്നത് ഒരത്ഭുതം മാത്രം.. പള്ളി മുറ്റത്ത് തൂവെള്ള മുണ്ടും ജുബ്ബയുമിട്ട് അച്ചനോട് സംസാരിച്ചു നിന്ന വാറുണ്ണിയെക്കണ്ട് ഐ വി ശശിയോട് ആ കഥാപാത്രത്തിൻ്റെ സ്രഷ്ടാവ് കയർത്തു – “എൻ്റെ വാറുണ്ണി ഇതല്ല…. കാഴ്ചക്ക് വിരൂപനായ, മുഷിഞ്ഞ വസ്ത്രം മാത്രം ധരിക്കുന്ന, ലൈംഗിക ദാരിദ്ര്യം അനുഭവിക്കുന്ന ഒരു വഷളൻ കഥാപാത്രമാണയാൾ.  …. നടൻ്റെ പ്രതിച്ഛായക്ക് ആ രൂപം മോശമാണെങ്കിൽ നമുക്കിതിവിടെ നിർത്താം.” സത്യൻ അന്തിക്കാടിനോടയാളുടെ…

    Read More »
  • Kerala

    ബഫര്‍ സോണ്‍: കര്‍ഷകരുടെ ആശങ്കകള്‍ പരിഹരിക്കുവാന്‍ മുഖ്യമന്ത്രി മുന്‍കൈ എടുക്കണമെന്ന് കര്‍ദ്ദിനാള്‍ മാര്‍ ക്ലീമിസ് ബാവ

    തിരുവനന്തപുരം: ബഫര്‍ സോണ്‍ വിഷയത്തില്‍ കര്‍ഷകര്‍ ഉന്നയിക്കുന്ന വിഷയങ്ങള്‍ അടിയന്തരമായി പരിഹരിക്കുന്നതിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഇടപെടണമെന്ന് മാര്‍ ക്ലീമിസ് ബാവ. കേരളത്തിലെ മലയോര മേഖലകളില്‍ ജീവിക്കുന്ന കര്‍ഷകര്‍ ബഫര്‍ സോണ്‍ പ്രഖ്യാപനത്തോടെ വലിയ ആശങ്കയിലാണെന്നും ക്ലീമിസ് ബാവ പറഞ്ഞു. കൃഷിയും കര്‍ഷകരും സംരക്ഷിക്കപ്പെടുക എന്നത് പരിസ്ഥിതി സംരക്ഷണത്തിന്റെ ആദ്യപടിയാണ്. വന്യമൃഗങ്ങളും വനങ്ങളും സംരക്ഷിക്കപ്പെടുന്നതിന് നിയമ വ്യവസ്ഥകള്‍ ഉള്ള നമ്മുടെ നാട്ടില്‍ കൃഷിഭൂമികള്‍ തരിശാകുന്നതും കര്‍ഷകര്‍ കുടിയൊഴിപ്പിക്കപ്പെടുന്നതും ഏറെ ഖേദകരമാണ്. കേരളത്തിലെ വനപ്രദേശങ്ങളുടെ മറുവശത്ത് തമിഴ്‌നാട്ടില്‍ കൃഷിയും കര്‍ഷകരും മുന്‍ഗണനയോടെ സംരക്ഷിക്കപ്പെടുമ്പോള്‍ ഇവിടെ മലയോര കര്‍ഷകരുടെ സ്ഥിതി വളരെ പരിതാപകരമാണെന്ന് ക്ലീമിസ് ബാവ ചൂണ്ടിക്കാട്ടി. നിയമസഭ സമ്മേളിക്കുന്ന പശ്ചാത്തലത്തില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒറ്റകെട്ടായി നിന്ന് ഈ വിഷയത്തില്‍ പരിഹാരമാര്‍ഗ്ഗം കണ്ടെത്തണം. മുഖ്യമന്ത്രി ഈ വിഷയത്തില്‍ അടിയന്തരമായും ഗുണപരമായും ഇടപ്പെട്ട് കര്‍ഷകരുടെ ആശങ്കകള്‍ പരിഹരിക്കുവാന്‍ മുന്‍കൈ എടുക്കണമെന്ന് കര്‍ദ്ദിനാള്‍ ക്ലീമിസ് ബാവ ആവശ്യപ്പെട്ടു.

    Read More »
  • Kerala

    പ്രവാസി അ​ബൂ​ബ​ക്ക​ർ സി​ദ്ധി​വിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ 2 പേർ അറസ്റ്റിൽ

       മഞ്ചേശ്വരം: സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് പ്രവാസിയായ യുവാവിനെ ഗള്‍ഫില്‍ നിന്ന് വിളിച്ചുവരുത്തി തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ട് പ്രതികളെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. മഞ്ചേശ്വരം ഉദ്യാവാറിലെ അബ്ദുല്‍ അസീസ് (37), അബ്ദുല്‍ റഹീം (35) എന്നിവരാണ് അറസ്റ്റിലായത്. അറസ്റ്റിലായവരില്‍ അബ്ദുല്‍ അസീസ് സിദ്ദിഖിനെ കൊലപ്പെടുത്തി ബന്തിയോട് ഡി.എം ആസ്പത്രിയിൽ എത്തിച്ചയാളും റഹീം പ്രതികളെ രക്ഷപ്പെടാന്‍ കൂട്ടു നിന്ന ആളുമാണെന്ന് പൊലീസ് വ്യക്തമാക്കി. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടുള്ള തര്‍ക്കമാണ് കൊലപാതകത്തിന് ഇടയാക്കിയതെന്ന് പൊലീസ് പറഞ്ഞു. സാമ്പത്തിക ഇടപാടുകള്‍ പറഞ്ഞു തീര്‍ക്കാമെന്ന വ്യാജേന കൊലപാതക സംഘം സിദ്ദിഖിൻ്റെ സഹോദരൻ അൻവറിനെയും സുഹൃത്ത് അന്‍സാരിയെമാണ് ആദ്യം തട്ടിക്കൊണ്ടുപോയത്. രണ്ടു ദിവസം പൈവളികെയിലുള്ള വീട്ടില്‍ ബന്ദിയാക്കി ക്രൂരമായി മര്‍ദ്ദിച്ചു ഗൾഫിലായിരുന്ന അബൂബക്കർ സിദ്ദിഖിനെ, സഹോദരനും സുഹൃത്തും കസ്റ്റ‍ഡിയിലുണ്ടെന്നും നാട്ടിലെത്തിയാല്‍ മാത്രമേ ഇവരെ വിട്ടയക്കൂ എന്നും സംഘം അറിയിച്ചു. ഇതോടെ ഞായറാഴ്ച്ച സിദ്ദിഖ് ഗള്‍ഫില്‍ നിന്ന് മംഗളൂരു വിമാനത്താവളം വഴി നാട്ടിലെത്തി.…

    Read More »
  • Kerala

    ക്ലിഫ് ഹൗസിലെയും സെക്രട്ടേറിയറ്റിലെയും സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിടൂ; മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് സ്വപ്ന

    കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും സ്വപ്ന സുരേഷ്. മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത് കള്ളമെന്ന് സ്വപ്ന സുരേഷ് പറഞ്ഞു. പരിശുദ്ധമായ നിയമ സഭയെ മുഖ്യമന്ത്രി. തെറ്റിദ്ധരിപ്പിച്ചു. ഷാജ് കിരണ്‍ ഇടനിലക്കാരനായാണ് വന്നത്. ഷാജ് കിരണ്‍ ഇടനിലക്കാരന്‍ അല്ലെങ്കില്‍ പിന്നെ എഡിജിപി അജിത്കുമാറിനെ മാറ്റിയതെന്തിനാണെന്നും സ്വപ്ന ചോദിച്ചു. ക്ലിഫ് ഹൗസില്‍ രഹസ്യ മീറ്റിങ്ങിന് താന്‍ തനിച്ച് പോയിട്ടുണ്ട്. 2016 മുതല്‍ 2120 വരെ പല തവണ പോയിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വിടൂ. ക്ലിഫ് ഹൗസിലെയും സെക്രട്ടേറിയറ്റിലെയും സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിടൂ. തന്റെ കൈയ്യിലും സിസിടിവി ദ്യശ്യങ്ങളുണ്ട്. മറന്നു വച്ച ബാഗ് എന്തിന് നയതന്ത്ര ചാനല്‍ വഴി എന്തിനു കൊണ്ടുപോയി ? ബാഗില്‍ ഉപഹാരമെങ്കില്‍ എന്തിന് നയതന്ത്രചാനല്‍ വഴി കൊണ്ടുപോയി. താന്‍ പറയുന്നത് കള്ളമല്ല. ആരാണ് തനിക്ക് ജോലി തന്നത് ?പിഡബ്ല്യുസിയാണ് തനിക്ക് ജോലി നല്‍കിയത്. ഷാര്‍ജ ഭരണാധികാരിക്ക് കൈക്കൂലി നല്‍കിയെന്ന് താന്‍ എവിടെയും പറഞ്ഞിട്ടില്ല. പറയാത്ത കാര്യം പറയരുത്. യുഎഇ ഭരണാധികാരിയുമായി…

    Read More »
  • NEWS

    കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് നഴ്സിന് ദാരുണാന്ത്യം

    കണ്ണൂര്‍: സ്വകാര്യ ബസ് മറിഞ്ഞ് നഴ്സ് മരിച്ചു.കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സായ ജോബിയാ ആണ് മരിച്ചത്. നിരവധിപേര്‍ക്ക് പരിക്കേറ്റെങ്കിലും  ഇവരില്‍ ആരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം.കണ്ണൂര്‍ തളിപ്പറമ്ബ് കുറ്റിക്കോലിലാണ് അപകടം ഉണ്ടായത്. ബസിന്‍റെ അമിതവേഗവും ഒപ്പം മഴയുമാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അമിത വേഗതയില്‍ എത്തിയ ബസ് നിയന്ത്രണം വിട്ട് റോഡരികിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പയ്യന്നൂര്‍ ഭാഗത്തേക്ക് പോകുന്ന പിലാകുന്നുമ്മല്‍ ബസാണ് അപകടത്തില്‍ പെട്ടത്. ജോബിയായുടെ മൃതദേഹം തളിപ്പറമ്ബ് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ബസ് ചെരിഞ്ഞപ്പോള്‍ തന്നെ റോഡിലേയ്ക്ക് മറിഞ്ഞ് വീണ ജോബിയായുടെ ദേഹത്തേയ്ക്ക് ബസ് മറിയുകയായിരുന്നു. ഉടലും തലയും വേര്‍പെട്ട നിലയിലാലായിരുന്നു. 20 മിനിറ്റോളം ജോബിയാ ബസിനടയില്‍ പെട്ടു. ബസ് ഉയര്‍ത്തിയ ശേഷമാണ് മൃതദേഹം പുറത്തെടുക്കാനായത്.

    Read More »
  • NEWS

    കോളറ പടരുന്നു;പാനി പൂരി നിരോധിച്ചു

    കാഠ്മണ്ഡു: നേപ്പാളിലെ കാഠ്മണ്ഡുവില്‍ പാനിപ്പൂരി വില്പന നിരോധിച്ചു.കോളറ പടര്‍ന്നു പിടിക്കുന്നതിനെ തുടര്‍ന്നാണ് നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡുവില്‍ പാനിപൂരിയുടെ വിൽപ്പന നിരോധിച്ചത്. പാനിപ്പൂരിയില്‍ ഉപയോഗിക്കുന്ന വെള്ളത്തില്‍ കോളറ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്നാണ് നിരോധനം.ഇതിനെ തുടർന്ന് ഡൽഹിയിലും മുംബൈയിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഏഴ് കേസുകളില്‍ കാഠ്മണ്ഡു മെട്രോപോളിസിലും ചന്ദ്രഗിരി മുനിസിപ്പാലിറ്റിയിലും ബുധാനില്‍കാന്ത മുനിസിപ്പാലിറ്റിയിലും ഓരോ കേസും കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള എപ്പിഡെമിയോളജി ആന്‍ഡ് ഡിസീസ് കണ്‍ട്രോള്‍ വിഭാഗം ഡയറക്ടര്‍ ചുമന്‍ലാല്‍ ദാഷ് അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ കോളറ കേസുകള്‍ 12 ആയി. ഇവരെല്ലാം ചികിത്സയിലാണ്. രണ്ട് പേര്‍ കോളറ മുക്തരായി ആശുപത്രി വിട്ടു. കോളറ കേസുകളുടെ വര്‍ദ്ധനവിനിടെ, കോളറയുടെ എന്തെങ്കിലും ലക്ഷണങ്ങള്‍ അനുഭവപ്പെടുകയാണെങ്കില്‍ ഉടന്‍ തന്നെ അടുത്തുള്ള ആരോഗ്യ കേന്ദ്രം സന്ദര്‍ശിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. വയറിളക്കവും കോളറയും മറ്റ് ജലജന്യ രോഗങ്ങളും പ്രത്യേകിച്ച്‌ വേനല്‍ക്കാലത്തും മഴക്കാലത്തും പടരുന്നതിനാല്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്നും മന്ത്രാലയം അറിയിച്ചു.

    Read More »
  • Local

    സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ, കണ്ണൂരും കോഴിക്കോടും 2 അപകടങ്ങൾ; ഒരു മരണം

      കണ്ണൂര്‍ കുറ്റിക്കോലില്‍ ദേശീയ പാതയില്‍ ബസ് അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ബസ്സിന്റെ മുന്‍ഭാഗത്ത് യാത്ര ചെയ്തിരുന്ന സ്ത്രീയാണ് മരിച്ചത്‌. കണ്ണൂരില്‍ നിന്ന് പയ്യന്നൂരിലേക്ക് പോവുകയായിരുന്ന ‘പിലാക്കുന്നില്‍’ ബസ്സാണ് അപകടത്തില്‍പ്പെട്ടത്. അമിത വേഗത്തില്‍ വന്ന ബസ് നിയന്ത്രണം വിട്ട് റോഡില്‍ നിന്ന് തെന്നിമാറി വീതികൂട്ടുന്നതിനായി ഏറ്റെടുത്ത ഭാഗത്തേക്ക് മറിയുകയായിരുന്നു.    കുറ്റ്യാടി-നാദാപുരം സംസ്ഥാനപാതയിൽ അമിത വേഗതയിലെത്തിയ സ്വകാര്യ ബസ് മതിൽ തകർത്ത് കക്കട്ടിലെ കാർഷിക ഗ്രാമവികസന ബാങ്കിലേക്ക് ഇടിച്ചു കയറി. വൻ അപകടം ഒഴിവായത് തലനാഴിരക്ക്. വൈകുന്നേരം നാലരയോടെ വടകരയിൽ നിന്ന് തൊട്ടിൽപ്പാലത്തേക്കു പോവുകയായിരുന്ന പി.പി ബസ്, പുറത്ത് റോഡരികിൽ നിർത്തിയിട്ട ബാങ്ക് ജീവനക്കാരുടെ രണ്ടു കാറുകൾ തകർത്ത് ബാങ്ക് കോമ്പൗണ്ടിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഈ സമയത്ത് ഒരു ബാങ്ക് ജീവനക്കാരന്റെ മകൾ ബാങ്ക് കോമ്പൗണ്ടിൽ നിൽക്കുന്നുണ്ടായിരുന്നു. റോഡിലൂടെ നടന്നു പോവുകയായിരുന്ന യുവതി തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ബസിലെ യാത്രക്കാരിൽ ചിലർക്കു പരിക്കേറ്റു. ബാങ്കിൽ തിരക്ക് കുറവായതിനാൽ വൻ ദുരന്തം…

    Read More »
  • NEWS

    മദ്രസ പഠനമല്ല വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടത്: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

    തിരുവനന്തപുരം: മദ്രസ പഠനമല്ല വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടതെന്നും മദ്രസകളില്‍ പഠിപ്പിക്കുന്ന കാര്യങ്ങള്‍ പരിശോധിക്കണമെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.പൊതുപാഠ്യ പദ്ധതിയിലുള്ള അടിസ്ഥാനമായ വിദ്യാഭ്യാസമാണ് പതിനാല് വയസു വരെ കുട്ടികള്‍ക്ക് വേണ്ടതെന്നും ​ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു. ഉദയ്പൂരില്‍ പ്രവാചക നിന്ദയുടെ പേരില്‍ തയ്യല്‍ക്കാരനെ കഴുത്തറുത്ത് കൊന്ന സംഭവത്തെയും ഗവർണർ അപലപിച്ചു.ഇത്തരം നയങ്ങള്‍ മുസ്ലിമിനെയല്ല പ്രതിനിധീകരിക്കുന്നതെന്നും ഇത് എതിര്‍ക്കപ്പെടണമെന്നും ​ഗവര്‍ണര്‍ പറഞ്ഞു. രോ​ഗലക്ഷണങ്ങള്‍ കാണുമ്ബോള്‍ ആശങ്കപ്പെടുകയാണ് നമ്മള്‍ ഇപ്പോള്‍ ചെയ്യുന്നത്. അപകടകരമായ രോഗത്തെ തിരിച്ചറിയാന്‍ വിസമ്മതിക്കുന്നു. മതനിന്ദയ്ക്ക് തല വെട്ടുന്നതാണ് ശിക്ഷയെന്ന് നമ്മുടെ കുട്ടികള്‍ പഠിക്കുന്നുണ്ടോ എന്നാണ് ചോദ്യം. ഇന്ത്യയില്‍ നമ്മുടെ സ്ഥാപനങ്ങളില്‍ തന്നെ അവരിത് പഠിക്കുന്നു. 14 വയസ്സുവരെ കുട്ടികള്‍ക്ക് പ്രത്യേക വിദ്യാഭ്യാസം നല്‍കുന്നത് നിയമപരമായി തെറ്റാണെന്നും ​ഗവര്‍ണര്‍ പറഞ്ഞു.

    Read More »
Back to top button
error: