Month: June 2022

  • NEWS

    ഒരു മാസത്തിനിടെ ആലപ്പുഴയില്‍ ബി ജി പിക്ക് ഭരണം നഷ്ടമായത് 4 പഞ്ചായത്തുകളില്‍

    ആലപ്പുഴ: ഒരു മാസത്തിനിടെ ആലപ്പുഴയില്‍ ബി ജി പിക്ക് ഭരണം നഷ്ടമായത് 4 പഞ്ചായത്തുകളില്‍. കോടംതുരുത്ത്, ചെന്നിത്തല, തിരുവന്‍വണ്ടൂര്‍, മാന്നാര്‍ പാണ്ടനാട് പഞ്ചായത്തുകളിലെ ഭരണമാണ് ബി ജെ പി കൈവിട്ടത്. പാണ്ടനാട് പഞ്ചായത്തിലെ പ്രസിഡന്റ് ആശ വി നായര്‍ കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി രാജിവെച്ചതോടെയാണ് ജില്ലയിലെ ഏക പഞ്ചായത്തും ബി ജെ പിക്ക് നഷ്ടമായത്. ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു പ്രസിഡന്റിന്റെ രാജി പ്രഖ്യാപനം. പഞ്ചായത്ത് മെമ്ബര്‍ സ്ഥാനവും ആശ വി നായര്‍ രാജിവെച്ചിട്ടുണ്ട്. ബിജെപി പ്രാദേശിക നേതൃത്വവുമായുള്ള അഭിപ്രായ വ്യത്യാസം മൂലമാണ് രാജി. പാണ്ടനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റിനെതിരെ ഈമാസം നാലിന് എല്‍ ഡി എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായിരുന്നു. ബി ജെ പി അംഗം ടി സി സുരേന്ദ്രന്‍ നായരായിരുന്നു അവിശ്വാസപ്രമേയത്തിലൂടെ പുറത്തായത്. കോണ്‍ഗ്രസ് അംഗങ്ങള്‍ പിന്തുണച്ചതോടെയായിരുന്ന് അന്ന് അവിശ്വാസപ്രമേയം പാസായത്. പാണ്ടനാട് പഞ്ചായത്തിലെ 13 അംഗ ഭരണസമിതിയില്‍ ബി ജെ പിക്ക് ആറും സി പി എമ്മിന് അഞ്ചും…

    Read More »
  • LIFE

    മലയാളം പറഞ്ഞ് ജഡേജയും സഞ്ജുവും; ഏറ്റെടുത്ത് സോഷ്യല്‍മീഡിയ, വൈറല്‍ വീഡിയോ…

    ഡബ്ലിന്‍: അയര്‍ലന്‍ഡിനെതിരായ രണ്ടാം ട്വന്റി 20-യില്‍ മികച്ച പ്രകടനം പുറത്തെടുത്ത മലയാളി താരം സഞ്ജു സാംസണാണ് ഇപ്പോള്‍ താരം. സ്ഞ്ജുവിന്‍െ്‌റ ബാറ്റിങ്ങിനെ അഭിനന്ദിച്ച് ആരാധകരും താരങ്ങളും ഇതിനോടകം സജീവമായി രംഗത്തുണ്ട്. അതിനിടെ, സഞ്ജുവും മുന്‍ ഇന്ത്യന്‍ താരവും പാതി മലയാളിയുമായ അജയ് ജഡേജയുമായി മലയാളത്തില്‍ നടത്തിയ സംഭാഷണം വൈറലായി. മത്സരത്തിനു ശേഷം ചാനലിലെ എക്സ്ട്രാ ഇന്നിങ്സ് പരിപാടിയിലാണ് മലയാളം സംസാരിച്ച് സഞ്ജു വീണ്ടും മലയാളികളുടെ ഇഷ്ടം പിടിച്ചുവാങ്ങിയത്. സഞ്ജു കേരളത്തില്‍ നിന്ന് അജയ് ജഡേജയാണ് സംസാരിക്കുന്നതെന്ന് പറഞ്ഞാണ് ജഡേജ, സഞ്ജുവിനോട് സംസാരിച്ച് തുടങ്ങിയത്. ഇന്ത്യയ്ക്കായി കളിക്കുമ്പോഴുള്ള ഉയര്‍ന്ന സ്‌കോര്‍ സ്വന്തമാക്കിയതില്‍ അഭിനന്ദനങ്ങള്‍. എങ്കിലും ഹൂഡ നേടിയ പോലെ ഒരു സെഞ്ചുറി നേടാനാകാത്തതില്‍ നിരാശയുണ്ടോ എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. ഇതിന് സഞ്ജു മലയാളത്തിലാണ് മറുപടി പറഞ്ഞ് തുടങ്ങിയത്. ‘അജയ് ഭായ് നമസ്‌കാരം സുഖമാണല്ലോ അല്ലേ?’ എന്ന സഞ്ജുവിന്റെ ചോദ്യത്തിന് ‘ഇവിടെ സുഖമാണ്. അവിടെ സുഖമാണോ?’ എന്ന് ജഡേജ മലയാളത്തില്‍ തന്നെ മറുപടി നല്‍കി.…

    Read More »
  • Careers

    ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് പരീക്ഷാഫലം പ്രഖ്യാപിച്ചു

    ദില്ലി: യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ (union public service commission) (UPSC) 2021 ലെ ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് (മെയിന്‍) (indian forest service exam) പരീക്ഷയുടെ അന്തിമ ഫലം upsc.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റില്‍ പ്രഖ്യാപിച്ചു. വിവിധ വിഭാഗങ്ങളിലായി ആകെ 108 ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നതിന് ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്ന് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഫലം ഡൗണ്‍ലോഡ് ചെയ്യാം. ഫലം പരിശോധിക്കേണ്ടതെങ്ങനെ? upsconline.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക ഹോംപേജില്‍, ‘ഫൈനല്‍ റിസള്‍ട്ട്’ ടാബില്‍ ക്ലിക്ക് ചെയ്യുക ‘Examination Final Results” എന്നതിന് താഴെയുള്ള IFS മെയിന്‍ 2021 ലിങ്കില്‍ ക്ലിക്ക് ചെയ്യുക ഫലം സ്‌ക്രീനില്‍ ദൃശ്യമാകും ഭാവി റഫറന്‍സിനായി ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റൗട്ട് എടുക്കുക.

    Read More »
  • Crime

    അര്‍ജുന്‍ ആയങ്കിയുടെ സുഹൃത്തിന്‍െ്‌റ കാര്‍ കത്തിച്ച കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍

    കോഴിക്കോട്: അര്‍ജുന്‍ ആയങ്കിയുടെ സുഹൃത്തായ വടകര കല്ലേരിയില്‍ ബിജുവിനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി മര്‍ദ്ദിച്ച ശേഷം കാര്‍ കത്തിച്ച സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍. നാദാപുരം വെള്ളൂക്കര സ്വദേശി വിശ്വജിത്ത്, കണ്ണൂര്‍ ചൊക്ലി സ്വദേശി ഷമ്മാസ്, പെരിങ്ങത്തൂര്‍ സ്വദേശി സവാദ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. സംഭവത്തില്‍ വധശ്രമം ഉള്‍പ്പെടെ വകുപ്പുകള്‍ പൊലീസ് ചുമത്തിയിട്ടുണ്ട്. വ്യക്തി വൈരാഗ്യം മൂലം മര്‍ദ്ദിക്കുകയും തുടര്‍ന്ന് കാര്‍ കത്തിക്കുകയായിരുന്നുവെന്നുമാണ് കണ്ടെത്തല്‍. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് സ്വര്‍ണക്കടത്ത് ഇടപാടുകളില്‍ അടക്കം രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടരും. ഇന്നലെ പുലര്‍ച്ച ഒന്നരയോടെയാണ് ബിജുവിന്റെ കാര്‍ ഒരു സംഘം കത്തിച്ചത്. തന്നെ വീട്ടില്‍ നിന്ന് വിളിച്ചു കൊണ്ടുപോയി മര്‍ദ്ദിച്ച ശേഷം കാര്‍ കത്തിക്കുകയായിരുന്നുവെന്നാണ് ബിജു പൊലീസിനോട് പറഞ്ഞത്. നാദാപുരം വെള്ളൂക്കര സ്വദേശി വിശ്വജിത്ത് എന്ന ആള്‍ക്ക് തന്നോട് വ്യക്തി വൈരാഗ്യം ഉണ്ടെന്നും അയാളാണ്, കണ്ണൂര്‍ ചൊക്ലി സ്വദേശി ഷമ്മാസിനെയും, പെരിങ്ങത്തൂര്‍ സ്വദേശി സവാദിനെയും കൂട്ടിയെത്തി അക്രമം നടത്തിയത് എന്നുമായിരുന്നു മൊഴി. ഈ മൊഴിയെ…

    Read More »
  • Sports

    ഗംഭീരം സഞ്ജൂ…. അഭിനന്ദനവുമായി ആരാധകരും താരങ്ങളും

    ഡബ്ലിന്‍: അയര്‍ലന്‍ഡിനെതിരേ നടന്ന രണ്ടാം ടി20 മത്സരത്തില്‍ ഇന്ത്യയ്ക്കായി മികച്ച പ്രകടനം പുറത്തെടുത്ത സഞ്ജു സാംസന് അഭിനന്ദനവുമായി ആരാധകരും താരങ്ങളും രംഗത്ത്. ടി20 ലോകകപ്പിന് മുമ്പ് ഇന്ത്യന്‍ ടീമിലേക്കുള്ള തിരിച്ചുവരവ് സഞ്ജു(42 പന്തില്‍ 77) ഗംഭീരമാക്കിയെന്നാണ് എല്ലാവരുടെയും വിലയിരുത്തല്‍. മത്സരത്തില്‍ രാജ്യാന്തര ടി20 കരിയറിലെ തന്റെ ഏറ്റവുമുയര്‍ന്ന സ്‌കോറും കന്നി അര്‍ധ സെഞ്ചുറിയും സ്വന്തമാക്കിയ സഞ്ജു ദീപക് ഹൂഡയ്‌ക്കൊപ്പം റെക്കോര്‍ഡ് കൂട്ടുകെട്ടും സ്ഥാപിച്ചിരുന്നു. മത്സരത്തില്‍ ഹൂഡ സെഞ്ചുറി നേടിയെങ്കിലും ക്രിക്കറ്റ് ലോകം കൂടുതല്‍ സംസാരിച്ചത് സഞ്ജുവിന്റെ ഇന്നിംഗ്സിനെ കുറിച്ചായിരുന്നു. സഞ്ജു സാംസണ്‍ അവസരം നന്നായി വിനിയോഗിച്ചു എന്ന് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍ പ്രശംസിച്ചു. പക്വതയേറിയ ഇന്നിംഗ്സായിരുന്നു മലയാളി താരത്തിന്റേത്. താന്‍ സഞ്ജുവിന്റെ വലിയ ആരാധകനാണെന്ന് മത്സര ശേഷം മുന്‍ ഇന്ത്യന്‍ താരം അജയ് ജഡേജ വെളിപ്പെടുത്തി. മനോഹരമായ ഇന്നിങ്‌സായിരുന്നു സഞ്ജുവിന്‍േ്‌റതെന്നും സഞ്ജു സെഞ്ചുറി നേടാതെ പോയതില്‍ നിരാശയുണ്ടെന്നും ജഡേജ പറഞ്ഞു. മത്സരശേഷം സഞ്ജു, ജഡേജയ്ക്ക് നല്‍കിയ മറുപടിയില്‍ നിന്ന്.…

    Read More »
  • Kerala

    മതസ്പര്‍ധ കേസ്: ഉദയ്പുര്‍ സംഭവം ചൂണ്ടിക്കാട്ടി തന്‍െ്‌റ ജീവനും ഭീഷണിയുണ്ടെന്ന് സ്വപ്‌നയുടെ അഭിഭാഷകന്‍

    കൊച്ചി: മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ ജാമ്യം അനുവദിക്കണമെന്നും തന്‍െ്‌റ ജീവന് ഭീഷണിയുണ്ടെന്നും സ്വപ്നയുടെ അഭിഭാഷകന്‍ ആര്‍. കൃഷ്ണരാജ്. ഉയദ്പുര്‍ സംഭവത്തിന്റെ പത്രവാര്‍ത്തകള്‍ അടക്കം ഉയര്‍ത്തിക്കാട്ടിയാണ് ജീവന് ഭീഷണിയുണ്ടെന്നും ജാമ്യം അനുവദിക്കാന്‍ ഏത് വ്യവസ്ഥയും അംഗീകരിക്കാന്‍ തയ്യാറാണെന്നും കൃഷ്ണരാജിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്. തനിക്കെതിരേ മുഖ്യമന്ത്രിയും മറ്റ് ഉന്നത രാഷ്ട്രീയക്കാരും വലിയ വിമര്‍ശനമാണ് നിയമസഭയിലടക്കം ഉന്നയിച്ചിരിക്കുന്നത്. ജീവന് ഭീഷണിയുണ്ട്. മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ ജാമ്യം അനുവദിക്കണമെന്നും കൃഷ്ണരാജ് ആവശ്യപ്പെട്ടു. ജാമ്യം അനുവദിച്ചില്ലെങ്കില്‍, പ്രഥമദൃഷ്ട്യാ കുറ്റം നിലനില്‍ക്കുമെന്ന വ്യാഖ്യാനമുണ്ടാകും. അങ്ങനെവന്നാല്‍ തന്റെ ജീവന് ഭീഷണിയാകുമെന്നും അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. മതസ്പര്‍ധ വളര്‍ത്തിയെന്ന കേസിലാണ് ആഭിഭാഷകന്‍ ആര്‍. കൃഷ്ണരാജിനെതിരേ എറണാകുളം സെന്‍ട്രല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഈ കേസിലാണ് ഇപ്പോള്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ കൃഷ്ണരാജ് ജാമ്യഹര്‍ജി നല്‍കിയത്. ഇതിന്റെ അന്തിമ വാദത്തിനിടയിലാണ് തന്റെ കക്ഷിയുടെ ജീവന് ഭീഷണിയുണ്ടെന്ന് കൃഷ്ണരാജിന്റെ അഭിഭാഷകന്‍ കോടതയെ അറിയിച്ചത്. കേസ് വിധി പറയാനായി മാറ്റി.

    Read More »
  • India

    വിമാനയാത്രക്കൂലിയിലെ അമിത വർധന: ജോൺ ബ്രിട്ടാസ് എം പി വ്യോമയാനമന്ത്രിക്ക് കത്തയച്ചു

      കോവിഡ്-19 പ്രശ്നങ്ങൾക്കു ശേഷം സജീവമായപ്പോൾ വിമാന കമ്പനികൾ അമിത യാത്രനിരക്കാണ് ഈടാക്കുന്നത്. കേരളത്തിനും പശ്ചിമേഷ്യൻ രാജ്യങ്ങൾക്കുമിടയ്ക്കുള്ള വിമാനയാത്ര കൂലി 300 ശതമാനം മുതൽ 600 ശതമാനം വരെ കൂട്ടി. ഇത് ജിസിസി രാജ്യങ്ങളിൽ ജോലി ചെയ്യുന്ന കേരളീയരെയാണ് ഏറ്റവും ബാധിക്കുന്നത്. പലരും അവധിക്കാല യാത്രകൾ വിഷമത്തോടെ ഉപേക്ഷിച്ചു. പുതുതായി ജോലി കിട്ടിയ പലർക്കും അത് ഏറ്റെടുക്കാൻ ആവുന്നില്ല. കോവിഡ് ബാധയ്ക്കു ശേഷം വിമാനക്കമ്പനികൾ അവരുടെ മുഴുവൻ വിമാനങ്ങളും സർവീസിനായി ഇറക്കിയിട്ടില്ല. ഒപ്പം, വിമാന ഇന്ധനത്തിന്റെ വില കുതിച്ചുയർന്നിട്ടുമുണ്ട്. ഇതാണ് അമിതമായ യാത്രക്കൂലി വർധനയ്ക്കു പിറകിൽ എന്നാണ് പറയപ്പെടുന്നത്. കേന്ദ്ര വ്യോമയാനമന്ത്രി വ്യക്തിപരമായി നേരിട്ട് ഇടപെടേണ്ട സാഹചര്യമാണ് നിലനിൽക്കുന്നത്. വിമാനയാത്രക്കൂലി ന്യായമായ നിലയിലാകണം. വിമാനക്കമ്പനികൾ അവരുടെ വിമാനങ്ങൾ മുഴുവൻ സർവീസിന് ഇറക്കാൻ തയ്യാറാകണം. വിമാനയാത്രക്കൂലി നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങളും മാർഗനിർദ്ദേശങ്ങളും തയ്യാറാക്കണം. ഇതിനുള്ള നിർദ്ദേശങ്ങൾ ബന്ധപ്പെട്ടവർക്ക് നൽകാൻ തയ്യാറാകണമെന്നും ജോൺ ബ്രിട്ടാസ് എംപി വ്യോമയാനമന്ത്രിയോട് ആവശ്യപ്പെട്ടു.

    Read More »
  • Kerala

    തങ്ങള്‍ക്ക് സുരക്ഷ നല്‍കുന്നത് കേരളാ പോലീസ്; ഇ.ഡി. സുരക്ഷ വേണമെന്ന സ്വപ്‌നയുടെ ആവശ്യം നടക്കില്ല; സത്യവാങ് മൂലം നല്‍കി ഇ.ഡി.

    കൊച്ചി: ഇ.ഡി. സുരക്ഷ നല്‍കണമെന്ന സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്‍െ്‌റ ആവശ്യം നടക്കില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. എറണാകുളം ജില്ലാ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇഡി സുരക്ഷ നല്‍കാനാവില്ലെന്ന നിലപാട് വ്യക്തമാക്കിയത്. സുരക്ഷയ്ക്കായി തങ്ങള്‍ സംസ്ഥാന പൊലീസിനെയാണ് സമീപിക്കുന്നത്. സുരക്ഷ നല്‍കാനുള്ള സംവിധാനം ഇഡിക്ക് ഇല്ല. കേന്ദ്ര സര്‍ക്കാര്‍ കേസില്‍ കക്ഷിയല്ലാത്തതിനാല്‍ കേന്ദ്ര സുരക്ഷ നല്‍കാനാകില്ലെന്നും ഇഡിയുടെ സത്യവാങ്മൂലത്തില്‍ പറയുന്നു. നേരത്തെ കോടതിയില്‍ 164 മൊഴി നല്‍കിയതിന് പിന്നാലെ സ്വപ്‌ന സുരേഷിന്റെ പാലക്കാട്ടെ ഫ്‌ലാറ്റിന് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെയാണ് പൊലീസ് സുരക്ഷ ആവശ്യമില്ലെന്നും പകരം ഇഡി സുരക്ഷ ഒരുക്കണമെന്നും ആവശ്യപ്പെട്ട് സ്വപ്‌നയുടെ അഭിഭാഷകന്‍ കോടതിയെ സമീപിച്ചത്. താമസിക്കുന്നയിടത്ത് അടക്കം തന്നെ കേരള പൊലീസ് നിരീക്ഷിക്കുകയാണെന്നും പൊലീസിനെ പിന്‍വലിക്കണമെന്നുമായിരുന്നു ആവശ്യം. കേസില്‍ കേന്ദ്ര സര്‍ക്കാരിനെ കക്ഷി ചേര്‍ക്കാന്‍ അപേക്ഷ നല്‍കുമെന്ന് സ്വപ്നയുടെ അഭിഭാഷകന്‍ വ്യക്തമാക്കി. പാലക്കാട് കേസില്‍ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന സ്വപ്‌നയുടെ ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കുന്നുണ്ട്. ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത ഗൂഢാലോചന…

    Read More »
  • Kerala

    മാത്യു കുഴൽ നാടൻ എം എൽ എ യ്ക്ക് അലുമിനിയം കമ്പനിയുണ്ടോ? വെബ് സൈറ്റ് അങ്ങനെ പറയുന്നു

    കമ്പനികളുടെ വെബ്‌സൈറ്റും എഡിറ്റിങ്‌ ചരിത്രവും ഭൂമിശാസ്‌ത്രവും നോക്കി നടക്കുന്ന മാത്യു കുഴൽനാടൻ എംഎൽഎ സ്വന്തം വെബ്‌സൈറ്റ്‌ നോക്കിയോ? എംഎൽഎ ഔദ്യോഗിക ഫേസ്‌ബുക്ക്‌ പേജിൽ ലിങ്ക്‌ ചെയ്‌തിട്ടുള്ള സ്വന്തം വെബ്‌സൈറ്റിൽ കയറി നോക്കിയാൽ ‘സ്വന്തം കമ്പനി’യുടെ വളർച്ച കണ്ട്‌ ഞെട്ടും. അലുമിനിയം കമ്പനിയുടെ പ്ലേറ്റ്‌, സ്‌ട്രിപ്പ്‌, ഫോയിൽ വാർഷിക ഉൽപ്പാദനം നാലു ലക്ഷം ടൺ ആണ്‌. കമ്പനിയുടെ അലുമിനിയം കാസ്‌റ്റിങും റോളിങും ഏഷ്യയിലും ലോകത്തും ആദ്യത്തേതും എന്നും പറയുന്നു. ഉൽപന്നങ്ങൾ എഴുപതിലധികം രാജ്യങ്ങളിലേക്കു കയറ്റുമതി ചെയ്യുന്നുണ്ടെന്നും വെബ്‌സെറ്റിൽ കമ്പനി അവകാശപ്പെടുന്നുണ്ട്‌. സ്വന്തം വെബ്‌സൈറ്റിൽ പറയുന്ന കമ്പനിയെക്കുറിച്ച്‌ എംഎൽഎ ചൊവ്വാഴ്‌ച നിയമസഭയിലും ബുധനാഴ്‌ച വാർത്താ സമ്മേളനത്തിലും പറഞ്ഞിട്ടില്ല. ഏതായാലും വിശദീകരണം ഉടൻ വരുമെന്ന പ്രതീക്ഷയിലാണ്‌ മാധ്യമങ്ങളും വെബ്‌ലോകവും. കാരണം എംഎൽഎയുടെ വെബ്‌സൈറ്റ്‌ സമൂഹമാധ്യമങ്ങളിൽ വൈറലാണ്‌.

    Read More »
  • Kerala

    മുഖ്യമന്ത്രിക്ക് മറുപടിയില്ല, ആക്ഷേപം തെളിയും വരെ പ്രക്ഷോഭം നടത്തും: വി.ഡി സതീശന്‍

    തിരുവനന്തപുരം: സ്വര്‍ണക്കടത്ത് ആക്ഷേപങ്ങളില്‍ ഒന്നിനു പോലുംമുഖ്യമന്ത്രിക്ക് മറുപടി ഇല്ലെന്നും അന്വേഷണത്തിലൂടെ സത്യം തെളിയും വരെ പ്രതിപക്ഷം പ്രക്ഷോഭം നടത്തുമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മകള്‍ക്കെതിരായ പരാമര്‍ശങ്ങളോട് മുഖ്യമന്ത്രി ക്ഷോഭിച്ച് പ്രതികരിച്ചു. എന്നാല്‍ ഒട്ടും ക്ഷോഭിക്കാതെ മാത്യു കുഴല്‍നാടന്‍ അതിന് തെളിവ് നല്‍കി. ഇനി മുഖ്യമന്ത്രി മറുപടി പറയണം. ആരോപണത്തെ വര്‍ഗീയ വല്‍കരിച്ച് രക്ഷപ്പെടാനാണ് സര്‍ക്കാര്‍ സഭയില്‍ ശ്രമിച്ചത്. ആറന്‍മുള കണ്ണാടിക്ക് എന്തിനാണ് ഡിപ്ലോമാറ്റിക് പരിരക്ഷ. ബാഗ് മറന്ന് പോയില്ലെന്ന് എന്തിന് മുഖ്യമന്ത്രി കള്ളം പറഞ്ഞു. എന്നാല്‍ മറന്നുപോയ ബാഗ് കോണ്‍സുല്‍ ജനറല്‍ വഴി കൊടുത്തയച്ചെന്ന് ശിവശങ്കര്‍ പറയുന്നു. കസ്റ്റംസിന് കൊടുത്ത മൊഴിയും പുറത്ത് വന്നിട്ടുണ്ട്. എന്നിട്ടും മറുപടിയില്‍ വ്യക്തതയില്ല. ശിവശങ്കറിന് എല്ലാ സംരക്ഷണവും നല്‍കുന്നു. വിജിലന്‍സ് ഡയറക്ടറുടെ പങ്കിനെ കുറിച്ചോ ഡയറക്ടറെ മാറ്റിയതിനെ കുറിച്ചോ മുഖ്യമന്ത്രി ഒന്നും പറഞ്ഞില്ല. മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആക്ഷേപം ഉന്നയിച്ച ഷാജ് കിരണിനെ അറസ്റ്റ് ചെയ്യാത്തതെന്തെന്നും സതീശന്‍ ചോദിച്ചു. ബിജെപിയെ സന്തോഷിപ്പിക്കാന്‍ രാഹുല്‍ ഗാന്ധിയുടെ…

    Read More »
Back to top button
error: