Month: June 2022

  • NEWS

    14 വയസ്സുള്ള ആണ്‍കുട്ടിയെ പീഡിപ്പിച്ചു; ചേർത്തലയിൽ കളരിഗുരുക്കൾ അറസ്റ്റിൽ

    ചേർത്തല: പോക്സോ കേസില്‍ കളരി ഗുരുക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി പുഷ്പരാജ് എന്ന് വിളിക്കുന്ന പുഷ്പാകരന്‍ (62) ആണ് പിടിയിലായത്.കളരി പഠിക്കാനെത്തിയ 14 വയസ്സുള്ള ആണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതി. ചേര്‍ത്തല നഗരസഭ പരിധിയില്‍ ഇരുപത്തിനാലാം വാര്‍ഡില്‍ സെന്‍റ് മാര്‍ട്ടിന്‍ പ്രദേശത്താണ് സംഭവം.ഇവിടെ വാടകയ്ക്ക് താമസിച്ച്‌ കളരി അഭ്യസിപ്പിക്കുകയായിരുന്നു ഇയാള്‍.     കുട്ടി കളരി പഠിക്കാന്‍ പോകാതിരുന്നതിനെ തുടര്‍ന്ന്, വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിയുന്നത്. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പുഷ്പാകരനെതിരെ പോക്സോ കേസെടുത്ത് അറസ്റ്റ് ചെയ്തത്.

    Read More »
  • India

    പുരുഷന്മാര്‍ക്ക് സ്‌പെഷ്യല്‍ ഡിസ്‌കൗണ്ട്, അകമ്പടിക്ക് ആലിയഭട്ടിന്‍െ്‌റ ലൈംഗികത്തൊഴിലാളി; പരസ്യം വിവാദത്തില്‍

    ജനശ്രദ്ധ പിടിച്ചുപറ്റുകയാണ് പരസ്യക്കമ്പനികളുടെ പരമലക്ഷ്യം. അത് നെഗറ്റീവ് പബ്ലിസിറ്റിയിലൂടെയായാലും കുഴപ്പമില്ല എന്ന നിലയിലേക്കും ചിലര്‍ കടന്നുചിന്തിക്കാറുണ്ട്. അത് ചിലപ്പോള്‍ അല്‍പ്പം അതിരുകടന്നുപോകാറുമുണ്ട്. അത്തരത്തില്‍ അതിരുകടന്നൊരു പരീക്ഷണം നടത്തിയ പാക് പരസ്യത്തിനെതിരേ ശക്തമായ വിമര്‍ശനമാണ് ഇപ്പോള്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. പാക്കിസ്ഥാനിലെ ഒരു റസ്റ്ററന്‍്‌റിനുവേണ്ടി തയാറാക്കിയ പരസ്യം ആലിയ ഭട്ടിന്‍െ്‌റ പുതിയ സിനിമയിലെ രംഗത്തെ അനുചിതമായി ഉള്‍പ്പെടുത്തിയെന്നും ഇത്് സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ളതാണെന്നുമാണ് ഉയരുന്ന വിമര്‍ശനങ്ങള്‍. ആലിയ ഭട്ട് കേന്ദ്ര കഥാപാത്രമായി എത്തിയ ‘ഗംഗുഭായ് കത്തിയവാഡി’ എന്ന ചിത്രത്തിലെ ഒരു രംഗം ഉപയോഗിച്ചാണ് റസ്റ്ററന്റ് പരസ്യം തയ്യാറാക്കിയിരിക്കുന്നത്. ആലിയ ഭട്ട് കേന്ദ്ര കഥാപാത്രമായി എത്തിയ ‘ഗംഗുഭായ് കത്തിയവാഡി’ എന്ന ചിത്രത്തില്‍ ഗംഗുഭായ്(ആലിയ ഭട്ട്) എന്ന ലൈംഗികവൃത്തി ചെയ്ത് ജീവിക്കുന്ന സ്ത്രീ പുരുഷന്മാരെ തന്നിലേക്ക് ആകര്‍ഷിക്കാന്‍ കൈകാണിച്ച് വിളിക്കുന്ന രംഗമാണ് റെസ്റ്റോറന്റ് പരസ്യത്തിന് വേണ്ടി ഉപയോഗിച്ചിരിക്കുന്നത്. പുരുഷന്മാര്‍ക്ക് തിങ്കളാഴ്ച 25 ശതമാനം സ്‌പെഷ്യല്‍ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചതിന് ശേഷം, അവരെ ആകര്‍ഷിക്കുന്നതിനായാണ് ഈ രംഗം ഉപയോഗിച്ചിരിക്കുന്നത്. സിനിമയിലെ തന്നെ…

    Read More »
  • NEWS

    ഓഫായെന്നുകരുതി വാഷിങ് മെഷിനില്‍ കൈയിട്ട യുവതി ഷോക്കേറ്റ് മരിച്ചു

    ലിയോ ഡി ജനീറോ: ഓഫ് ആയെന്നുകരുതി വാഷിങ് മെഷിനില്‍ കൈയിട്ട യുവതി ഷോക്കേറ്റ് മരിച്ചു. ഇരുപത് വയസ്സുകാരി വിവിയന്‍ റോഡ്രിഗസ് ആണ് മരിച്ചത്. ഒമ്പത് മാസം മാത്രം പ്രായമുള്ള ആണ്‍കുട്ടിയുടെ അമ്മകൂടിയായിരുന്നു വിവിയന്‍ റോഡ്രിഗസ്. പ്രവര്‍ത്തിച്ചുകൊണ്ടിരിക്കയായിരുന്ന വാഷിങ് മെഷീന്‍, കറങ്ങി തീര്‍ന്നുവെന്ന് കരുതി വിവിയന്‍ റോഡ്രിഗസ് വസ്ത്രങ്ങള്‍ എടുക്കാന്‍ അതിനകത്ത് കൈ ഇട്ടു. അതിന് പിന്നാലെയാണ് ഷോക്കേറ്റത്. ആ സമയം വീട്ടിലുണ്ടായിരുന്ന ഭര്‍ത്താവ് അടുത്തുള്ള ആശുപത്രിയിലെ എമര്‍ജന്‍സി യൂണിറ്റില്‍ എത്തിച്ചുവെങ്കിലും വിവിയന്‍ റോഡ്രിഗസിനെ രക്ഷിക്കാനായില്ല. വസ്ത്രങ്ങള്‍ അലക്കുന്നതിനിടെ വാഷിംഗ് മെഷീനില്‍ നിന്ന് വൈദ്യുതാഘാതമേറ്റാണ് യുവതി മരിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം സ്ഥിരീകരിച്ചു. പിന്നീട്, അവളുടെ മൃതദേഹം കുടുംബം താമസിക്കുന്ന ഗമെലീറ ഡോ ഡി എന്ന ഗ്രാമത്തിലേക്ക് കൊണ്ടുപോയി. കണ്‍സ്യൂമര്‍ പ്രൊഡക്റ്റ് സേഫ്റ്റി കമ്മീഷന്‍ പറയുന്നതനുസരിച്ച്, 2014 മുതല്‍ അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളുടെ വാഷിംഗ് മെഷീനുമായി ബന്ധപ്പെട്ട മൂന്ന് മരണങ്ങളെങ്കിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ന്യൂസിലന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ചില്‍…

    Read More »
  • Kerala

    കുപ്പിയേറ്, കണ്ണീര്‍ വാതകം, ലാത്തിച്ചാര്‍ജ്, ഗ്രനേഡ്, ജലപീരങ്കി; യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയറ്റ് മാര്‍ച്ച് സംഘര്‍ഷഭരിതം

    തിരുവനന്തപുരം: തലസ്ഥാനത്ത് യൂത്ത് കോണ്‍ഗ്രസ് നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിനെത്തുടര്‍ന്ന് വന്‍ സംഘര്‍ഷം. പ്രവര്‍ത്തകരും പോലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലിന് ഒടുവില്‍ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവര്‍ത്തകര്‍ പിരിഞ്ഞ് പോകാതിരുന്നതോടെ കണ്ണീര്‍ വാതകവും ഗ്രനേഡും പ്രയോഗിച്ചു. തുടര്‍ന്ന് ലാത്തി ചാര്‍ജും നടന്നു. മാര്‍ച്ചിന് ശേഷം ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ പോലീസിന് നേരേ കല്ലും കുപ്പിയും വലിച്ചെറിഞ്ഞു. ജലപീരങ്കിക്ക് നേരെയും പ്രവര്‍ത്തകര്‍ കുപ്പിയുള്‍പ്പെടെയുള്ളവ വലിച്ചെറിഞ്ഞു. പോലീസിന്റെ ഗ്രനേഡ് പ്രയോഗത്തില്‍ ഒരു പ്രവര്‍ത്തകയ്ക്ക് പരിക്കേറ്റു. മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ മുന്നൂറോളം പ്രവര്‍ത്തകരാണ് പങ്കെടുത്തത്. പ്രകോപനപരമായ പെരുമാറ്റവും പ്രകോപനവുമുണ്ടായാല്‍ നേരിടാന്‍ വന്‍ പോലീസ് സന്നാഹമാണ് തലസ്ഥാന നഗരത്തില്‍ ഒരുക്കിയിരിക്കുന്നത്. മാര്‍ച്ചിനെ തുടര്‍ന്ന് പാളയം മുതല്‍ പുളിമൂട് വരെ രണ്ട് വശങ്ങളിലും പോലീസ് വലയമുണ്ടായിരുന്നു. എല്ലാ വശത്തും ബാരിക്കേഡ് കെട്ടി ഗതാഗതം പൂര്‍ണമായി തടഞ്ഞു. പല തവണ പ്രവര്‍ത്തകര്‍ അക്രമത്തിലേക്ക് കടക്കാന്‍ ശ്രമിച്ചപ്പോള്‍ മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ട് അനുനയിപ്പിച്ചിരുന്നു.…

    Read More »
  • India

    പാക് ചാരവനിതയ്ക്ക് ഇന്ത്യന്‍ മിസൈല്‍ പദ്ധതി ചോര്‍ത്തിയ ഡിആര്‍ഡിഎല്‍ എന്‍ജിനീയര്‍ അറസ്റ്റില്‍

    ഹൈദരാബാദ്: പാകിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്‌ഐ വനിതാ ഏജന്റെന്ന് സംശയിക്കുന്ന യുവതിക്ക് മിസൈല്‍ രഹസ്യ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ലബോറട്ടറിയിലെ (ഡിആര്‍ഡിഎല്‍) എന്‍ജിനീയറെ അറസ്റ്റ് ചെയ്തു. പ്രതിയായ മല്ലികാര്‍ജുന റെഡ്ഡിയെ (29) വെള്ളിയാഴ്ച മീര്‍പേട്ടിലെ വീട്ടില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. ഹണിട്രാപ്പില്‍ കുടുങ്ങിയാണ് മല്ലികാര്‍ജുന റെഡ്ഡി വിവരങ്ങള്‍ കൈമാറിയതെന്നാണ് വിവരം. റെഡ്ഡിയില്‍ നിന്ന് രണ്ട് സെല്‍ഫോണുകളും ഒരു സിം കാര്‍ഡും ലാപ്ടോപ്പും പൊലീസ് പിടിച്ചെടുത്തു. ഗുണനിലവാരം പരിശോധിക്കുന്ന സെക്ഷനിലെ ഉദ്യോഗസ്ഥനായ റെഡ്ഡി ബാലാപൂരിലെ പ്രതിരോധ ലാബിന്റെ ആര്‍സിഐ കോംപ്ലക്‌സില്‍ ക്ലാസിഫൈഡ് അഡ്വാന്‍സ് നേവല്‍ സിസ്റ്റം പ്രോഗ്രാമിലാണ് ജോലി ചെയ്തിരുന്നത്. വിവരങ്ങള്‍ കൈമാറാനുള്ള ഇയാളുടെ രഹസ്യ പ്രവര്‍ത്തനം സ്പെഷ്യല്‍ ഓപ്പറേഷന്‍ ടീം (എസ്ഒടി) തകര്‍ത്തു. തുടര്‍ന്ന് ബാലാപൂര്‍ പൊലീസിനൊപ്പം അദ്ദേഹത്തിന്റെ വസതിയിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. രഹസ്യാന്വേഷണ ഏജന്‍സികളില്‍ നിന്ന് ലഭിച്ച സൂചന പ്രകാരമാണ് റെഡ്ഡിക്കെതിരെ ഔദ്യോഗിക രഹസ്യ നിയമപ്രകാരം കേസെടുത്തത്. എന്‍ജിനീയറെ വിവാഹ വാഗ്ദാനം നല്‍കി വശീകരിച്ച ഏജന്‍്‌റ് ഇന്ത്യയുടെ…

    Read More »
  • VIDEO

    സൈക്കിൾ യാത്രക്കാരനെ പിടിക്കാനാഞ്ഞു പുലി, ഭാഗ്യം കൊണ്ട് രക്ഷപെട്ട യാത്രക്കാരൻ -വീഡിയോ

    https://youtu.be/VGfAaXxUROs  

    Read More »
  • NEWS

    വിമാനയാത്രക്കാരുടെ സാധനം മോഷ്ടിച്ചാല്‍ പിഴ ഒരുകോടി; മുന്നറിയിപ്പുമായി സൗദി

    റിയാദ്: വിമാന യാത്രയ്ക്കിടെ സഹയാത്രികരുടെയോ വിമാനത്തിലെയോ സാധനങ്ങള്‍ മോഷ്ടിക്കുന്നത് തടയാന്‍ കര്‍ശന നടപടികളുമായി സൗദി. വിമാനത്തിലെ എന്തെങ്കിലും സാധനങ്ങളോ മറ്റ് യാത്രക്കാരുടെ സാധനങ്ങളോ മോഷ്ടിച്ചതായി കണ്ടെത്തിയാല്‍ അഞ്ച് വര്‍ഷം ജയില്‍ ശിക്ഷയും അഞ്ച് ലക്ഷം ദിര്‍ഹം (ഒരു കോടി ഇന്ത്യന്‍ രൂപ) പിഴയും ലഭിക്കുമെന്നും യാത്രക്കാര്‍ക്ക് നല്‍കിയ മുന്നറിയിപ്പില്‍ പറയുന്നു. അറസ്റ്റ് ഉള്‍പ്പെടെയുള്ള നിയമനടപടികള്‍ ഇതിന്റെ പേരില്‍ സ്വീകരിക്കേണ്ടി വരുമെന്നും പ്രോസിക്യൂഷന്‍ പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. സൗദിയിലെ സിവില്‍ ഏവിയേഷന്‍ നിയമം 167-ാം വകുപ്പ് പ്രകാരമാണ് ഇത്തരം കുറ്റകൃത്യങ്ങള്‍ക്കുള്ള ശിക്ഷ വിധിക്കുന്നത്. അഞ്ച് വര്‍ഷത്തില്‍ കവിയാത്ത തടവും അഞ്ച് ലക്ഷം റിയാല്‍ വരെയുള്ള പിഴയുമാണ് നിയമം അനുശാസിക്കുന്ന ശിക്ഷ. തടവും പിഴയും ഒരുമിച്ചും പ്രതികള്‍ക്ക് ലഭിക്കും. സൗദി അറേബ്യയിലെ സിവില്‍ ഏവിയേഷന്‍ നിയമം 154-ാം വകുപ്പ് അനുസരിച്ച് വിമാനത്തില്‍ യാത്ര ചെയ്യുന്ന യാത്രക്കാരുടെ സാധനങ്ങളോ വിമാനത്തിലെ സാധനങ്ങളോ മോഷ്ടിക്കുന്നത് വലിയ കുറ്റകൃത്യമായാണ് കണക്കാക്കുന്നത്.

    Read More »
  • LIFE

    പട്ടിണിയില്‍ ന്യൂസിലന്‍ഡില്‍ കൂട്ടമരണം; ചത്തൊടുങ്ങിയത് നൂറുകണക്കിന് പെന്‍ഗ്വിനുകള്‍

    വെല്ലിങ്ടണ്‍: ഭക്ഷണം കിട്ടാതെ ന്യൂസിലന്‍ഡ് ബീച്ചുകളില്‍ നൂറുകണക്കിന് ലിറ്റില്‍ ബ്ലൂ പെന്‍ഗ്വിനുകള്‍ ചത്തൊടുങ്ങി. നിരന്തരം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനാല്‍ കൃത്യമായുള്ള മരണസംഖ്യ തിട്ടപ്പെടുത്തിയിട്ടില്ല. ചത്തൊടുങ്ങിയവയില്‍ പലതിനും സാധാരണയായി കണ്ടുവരുന്ന ഭാരത്തിന്റെ നേര്‍പകുതി മാത്രമാണുണ്ടായിരുന്നത്. മാംസപേശികള്‍ ദുര്‍ബലമായ അവസ്ഥയിലുമായിരുന്നു. മേയ് ആദ്യം മുതലാണ് ലിറ്റില്‍ ബ്ലൂ പെന്‍ഗ്വിനുകള്‍ കൂട്ടത്തോടെ ചാകുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെടാന്‍ തുടങ്ങിയത്. ഇപ്പോഴും ഇത്തരത്തിലുള്ള മരണം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനാല്‍ എത്ര പെന്‍ഗ്വിനുകള്‍ മരിച്ചു എന്നതില്‍ കൃത്യമായ കണക്കില്ല. ഇവയുടെ മരണകാരണം വ്യകതമാകാഞ്ഞതിനാല്‍ പകര്‍ച്ചവ്യാധികള്‍ ആണോ എന്നറിയാന്‍ നടത്തിയ പരിശോധനയിലാണ് മരണകാരണം കാലാവസ്ഥാ വ്യതിയാനം മൂലമുള്ള ഭക്ഷ്യദൗര്‍ലഭ്യമാണെന്ന് കണ്ടെത്തിയത്. ആറ് വര്‍ഷത്തിനിടെ ഇത് മൂന്നാം വട്ടമാണ് ഇത്തരത്തിലൊരു സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. പ്രതികൂല കാലാവസ്ഥയില്‍ കടല്‍പക്ഷികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങാറുണ്ടെങ്കിലും ലിറ്റില്‍ ബ്ലൂ പെന്‍ഗ്വിനുകളുടെ ചത്തൊടുങ്ങല്‍ ദശാബ്ദത്തില്‍ ഒരു തവണ മാത്രം സംഭവിക്കുന്നതായിരുന്നുവെന്നും ന്യൂസീലന്‍ഡ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് കണ്‍സര്‍വേഷന്‍ അധികൃതര്‍ പറയുന്നു. മൂന്ന് വര്‍ഷം മുതല്‍ അഞ്ച് വര്‍ഷം വരെ നീണ്ടു നില്‍ക്കുന്ന ഇടവേളകളില്‍…

    Read More »
  • LIFE

    സ്വന്തം അനുഭവങ്ങള്‍ സിനിമയാക്കും ഇന്‍്‌റര്‍വ്യൂകള്‍ക്ക് ഇടവേള: ധ്യാന്‍ ശ്രീനിവാസന്‍

    ഇന്‍്‌റര്‍വ്യൂ പരിപാടികള്‍ തല്‍ക്കാലം അവസാനിപ്പിക്കുകയാണെന്നും ഇനി കുറച്ചു ദിവസം നല്ലകുട്ടിയായി അച്ഛനൊപ്പം വീട്ടിലിരിക്കാനാണ് പദ്ധതിയെന്നും ധ്യാന്‍ ശ്രീനിവാസന്‍. പത്തുവര്‍ഷത്തിനിടെയുള്ള തന്‍െ്‌റ ജീവിതത്തില്‍ ഒരുപാട് അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അത് സിനിമയാക്കുമെന്നും ധ്യാന്‍ പറഞ്ഞു. ധ്യാന്‍ തിരക്കഥ എഴുതിയ ‘പ്രകാശന്‍ പറക്കട്ടെ’ കഴിഞ്ഞദിവസം പുറത്തിറങ്ങിയിരുന്നു. ചിത്രം ഏറ്റെടുത്ത പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞുകൊണ്ടുള്ള ഫെയ്‌സ്ബുക്ക് ലൈവിലൂടെയാണ് ധ്യാന്‍ ഇക്കാര്യം അറിയിച്ചത്. ധ്യാന്‍ ശ്രീനിവാസന്റെ വാക്കുകള്‍ ഇന്റര്‍വ്യുവൊക്കെ മടുത്തു. ഇനി കുറച്ച് ദിവസം ഫേസ്ബുക്കും ഇന്റര്‍വ്യുവും ഒന്നുമില്ല. നമ്മള്‍ നമ്മുടെ സിനിമ പ്രമോട്ട് ചെയ്യാന്‍ വരുമ്പോള്‍ പഴയ കഥകളൊക്കെ പറയുന്നതാണ്. അപ്പോള്‍ അതൊക്കെ കുറേപേര്‍ക്കൊക്കെ ഇഷ്ടപ്പെട്ടു എന്നറിയുമ്പോള്‍ സന്തോഷം. അതൊക്കെ ജീവിതത്തില്‍ നടന്ന സംഭവങ്ങളായതുകൊണ്ട് ഇങ്ങനെ പറയുകയാണ്. കഴിഞ്ഞ ദിവസം അച്ഛന്‍ ആശുപത്രിയില്‍ നിന്ന് വീട്ടില്‍ എത്തിയിട്ടുണ്ട്. അതുകൊണ്ട് കുറച്ച് ദിവസം നല്ല കുട്ടിയായി വീട്ടില്‍ അടങ്ങിക്കൂടി ഇരിക്കാമെന്ന് വിചാരിച്ചു. നാളെ മുതല്‍ ലോ പ്രൊഫൈല്‍ ജീവിതമായിരിക്കും. നാളെ മുതല്‍ ഇന്റര്‍വ്യു ഒന്നും കുറച്ച് ദിവസത്തേക്ക് ഉണ്ടാകില്ല…

    Read More »
  • Kerala

    സരിതയുടെ നീക്കവും പാളി; സ്വപ്‌നയുടെ മൊഴി നല്‍കാനാകില്ലെന്ന് കോടതി

    കൊച്ചി: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് നല്‍കിയ രഹസ്യമൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെട്ട് സരിത എസ്.നായര്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. രഹസ്യമൊഴിയുടെ പകര്‍പ്പ് അന്വേഷണ ഏജന്‍സിക്ക് മാത്രമേ നല്‍കാനാവൂ എന്ന് വ്യക്തമാക്കിയാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഹര്‍ജി തള്ളിയത്. അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ പകര്‍പ്പ് ആര്‍ക്കും നല്‍കാനാവില്ലെന്നും കോടതി പറഞ്ഞു. നേരത്തെ സമാന ആവശ്യം ഉന്നയിച്ച് ക്രൈംബ്രാഞ്ച് കോടതിയെ സമീപിച്ചിരുന്നെങ്കിലും അതും തള്ളുകയായിരുന്നു. സ്വപ്ന സുരേഷ് നല്‍കിയ രഹസ്യമൊഴിയില്‍ തനിക്കെതിരേ പരാമര്‍ശമുണ്ടെന്നും അതിനാല്‍ മൊഴിയുടെ പകര്‍പ്പ് ലഭിക്കാന്‍ അവകാശമുണ്ടെന്നുമായിരുന്നു സരിത ഹര്‍ജിയില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ക്രൈംബ്രാഞ്ചിന്റെ ഹര്‍ജി തള്ളിയപ്പോള്‍ പറഞ്ഞ അതേകാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് കോടതി സരിതയുടെയും ഹര്‍ജി തള്ളിയത്. അതേസമയം, കീഴ്ക്കോടതി വിധിക്കെതിരേ ഹൈക്കോടതിയെ സമീപിക്കുമെന്ന് സരിത അറിയിച്ചു. കഴിഞ്ഞദിവസമാണ് സ്വപ്നയുടെ രഹസ്യമൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നല്‍കിയ ഹര്‍ജിയും കോടതി തള്ളിയത്. ക്രൈംബ്രാഞ്ച് കേസിലെ അന്വേഷണ ഏജന്‍സിയല്ലെന്നും ഈ കേസിലെ അന്വേഷണ ഏജന്‍സി ഇ.ഡി.യാണെന്നും കോടതി പറഞ്ഞിരുന്നു.…

    Read More »
Back to top button
error: