NEWS

14 വയസ്സുള്ള ആണ്‍കുട്ടിയെ പീഡിപ്പിച്ചു; ചേർത്തലയിൽ കളരിഗുരുക്കൾ അറസ്റ്റിൽ

ചേർത്തല: പോക്സോ കേസില്‍ കളരി ഗുരുക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി പുഷ്പരാജ് എന്ന് വിളിക്കുന്ന പുഷ്പാകരന്‍ (62) ആണ് പിടിയിലായത്.കളരി പഠിക്കാനെത്തിയ 14 വയസ്സുള്ള ആണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതി.

ചേര്‍ത്തല നഗരസഭ പരിധിയില്‍ ഇരുപത്തിനാലാം വാര്‍ഡില്‍ സെന്‍റ് മാര്‍ട്ടിന്‍ പ്രദേശത്താണ് സംഭവം.ഇവിടെ വാടകയ്ക്ക് താമസിച്ച്‌ കളരി അഭ്യസിപ്പിക്കുകയായിരുന്നു ഇയാള്‍.

 

 

കുട്ടി കളരി പഠിക്കാന്‍ പോകാതിരുന്നതിനെ തുടര്‍ന്ന്, വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിയുന്നത്. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പുഷ്പാകരനെതിരെ പോക്സോ കേസെടുത്ത് അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: