Month: June 2022
-
Kerala
വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ മറിച്ചുവിറ്റു; എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസിനെതിരേ വൈസ് പ്രസിഡന്റ്
കോഴിക്കോട്: എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ് വിദ്യാര്‍ത്ഥികളുടെ വിശദാംശങ്ങള്‍ ശേഖരിച്ച് അനുമതിയില്ലാതെ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് കൈമാറിയെന്ന വെളിപ്പെടുത്തലുമായി വൈസ് പ്രസിഡന്റ് ഷഫീക് വഴിമുക്ക്. എംഎസ്എഫിന്റെ സംസ്ഥാന ട്രഷററും പി കെ നവാസും വിദ്യാര്‍ത്ഥികളുടെ വ്യക്തിഗത വിവരങ്ങള്‍ കമ്പനികള്‍ക്ക് കൈമാറിയെന്ന് ലീഗ് നേതൃത്വത്തിന് നല്‍കിയ പരാതിയില്‍ പറയുന്നു. കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് സംഭവത്തിനാസ്പദമായ സ്‌കോളര്‍ഷിപ്പ് പദ്ധതി എംഎസ്എഫ് പ്രഖ്യാപിച്ചത്. ഹബീബ് എജ്യുകെയര്‍ എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയില്‍ സംസ്ഥാനത്താകെ ആറായിരത്തിലധികം വിദ്യാര്‍ത്ഥികള്‍ പേര് വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. തുടര്‍ന്ന് പരീക്ഷയെഴുതി തെരഞ്ഞെടുക്കപ്പെടുന്ന ഇരുപതോളം വിദ്യാര്‍ത്ഥികള്‍ക്ക് രണ്ട് കോടിയോളമായിരുന്നു എംഎസ്എഫ് പ്രഖ്യാപിച്ച സ്‌കോളര്‍ഷിപ്പ്. രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി നടത്തിയ പരിശീലനത്തില്‍ മൂവായിരത്തോളം പേരാണ് ആകെ പങ്കെടുത്തത്. ഇവര്‍ക്കായി സിഎ, സിഎംഎ ഉള്‍പ്പെടെ നടത്തിയ പരീക്ഷയ്ക്കെതിരെയാണ് ആദ്യഘട്ടത്തില്‍ പരാതി ഉയര്‍ന്നത്. പരീക്ഷയ്ക്ക് മുന്‍പും ശേഷവും സംസ്ഥാന കമ്മിറ്റി പുറത്ത് വിട്ട വിദ്യാര്‍ത്ഥികളുടെയും സെന്ററുകളുടെയും കാര്യത്തിലും വലിയ ഏറ്റകുറച്ചിലുകളുണ്ടെന്ന്് ആരോപണമുണ്ട്. ഈ പദ്ധതിയുടെ പൂര്‍ണ്ണമായ…
Read More » -
Crime
മദ്യലഹരിയില്‍ കാറുമായി പാഞ്ഞ് അഭിഭാഷകന്‍; തകര്‍ന്നത് നിരവധി വാഹനങ്ങള്‍
ഇടുക്കി: തൊടുപുഴയില്‍ മദ്യലഹരിയില്‍ അഭിഭാഷകന്‍ ഓടിച്ച കാറിടിച്ച് നിരവധി വാഹനങ്ങള്‍ തകര്‍ന്നു. അമിത വേഗതയിലെത്തിയ കാര്‍ ആറ് വാഹനങ്ങള്‍ ഇടിച്ച് തെറിപ്പിച്ചു. വാഹനമോടിച്ച വാഴക്കുളം സ്വദേശിയായ അഭിഭാഷകനെ പൊലീസ് പിടികൂടി. കഴിഞ്ഞ ദിവസം രാത്രി ഏഴ് മണിയോടെയാണ് നിരവധി പേരുടെ ജീവന്‍ അപകടത്തിലാക്കി അഭിഭാഷകന്‍ അമിത വേഗതയില്‍ കാറുമായി പാഞ്ഞത്. ഇയാളുടെ കാറിടിച്ച മുഴുവന്‍ വാഹനങ്ങള്‍ക്കും വലിയ രീതിയിലുള്ള കേടുപാടുകള് സംഭവിച്ചിട്ടുണ്ട്. പാലാ ഭാഗത്തേക്ക് പോവുകയായിരുന്ന അഭിഭാഷകന്റെ കാര്‍ മൂന്നാറിലേക്ക് പോകുകയായിരുന്ന വിനോദ സഞ്ചാരികളുടെ കാറിലാണ് ആദ്യമിടിച്ചത്. അപകടം നടന്നിട്ടും വാഹനം നിര്‍ത്താന്‍ തയാറാകാതിരുന്ന ഇയാള് റോഡിലെ ഡിവൈഡറില്‍ ഇടിച്ച ശേഷം ശേഷം മൂന്ന് കാറുകളെയും പിക്കപ്പ് വാനിനെയും ലോറിയിലും ഇടിച്ച ശേഷം ഓടിച്ച് പോവുകയായിരുന്നു. വെങ്ങല്ലൂര്-കോലാനി ബൈപാസ് റോഡില് പെട്രോള് പമ്പിന് സമീപത്തുവച്ചും നിരവധി വാഹനങ്ങളെ ഇടിച്ച് തെറിപ്പിച്ചു. എന്നാല്‍ കോലാനിക്ക് സമീപമുള്ള പാലത്തിലെത്തിയപ്പോള്‍ ടയര്‍ പഞ്ചറായി വാഹനം നിന്നു. ഓടിക്കൂടിയ നാട്ടുകാര്‍ അഭിഭാഷകനെ പിടികൂടിയ ശേഷം പോലീസിനെ വിളിച്ചറിയിച്ചു.…
Read More » -
Kerala
ഫണ്ട് നഷ്ടപ്പെട്ടിട്ടില്ല, പരാതിക്കാരനെ മാറ്റിയത് മാനസിക ഐക്യമില്ലായ്മ പരിഹരിക്കാന്‍: വിശദീകരണവുമായി സി.പി.എം.
കണ്ണൂര്‍: പയ്യന്നൂരിലെ പാര്‍ട്ടി ഫണ്ട് വിവാദത്തില്‍ വിശദീകരണവുമായി സി.പി.എം. രംഗത്ത്. ടി.ഐ. മധുസൂദനന്‍ എം.എല്‍.എ. ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ എടുത്ത നടപടി കണക്ക് യഥാസമയം അവതരിപ്പിക്കാത്തതിനെ തുടര്‍ന്നാണെന്നും ഏരിയാ സെക്രട്ടറിയായിരുന്ന വി.കുഞ്ഞികൃഷ്ണനെ മാറ്റിയത് നടപടയില്ല, പാര്‍ട്ടിയില്‍ നിലനിന്നിരുന്ന മാനസികഐക്യമില്ലായ്മ പരിഹരിക്കാനാണെന്നുമാണ് വിശദീകരണം. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റാണ് ഇത് സംബന്ധിച്ച് പ്രസ്താവന ഇറക്കിയത്. പയ്യന്നൂര്‍ ഏരിയയിലെ സംഘടനാ പ്രശ്നങ്ങളില്‍ വിശദമായ അന്വേഷണങ്ങള്‍ക്കും പരിശോധനയ്ക്കും ശേഷമാണ് സംഘടനാ മാനദണ്ഡമനുസരിച്ച് പാര്‍ട്ടി ജില്ലാകമ്മിറ്റി ചില പാര്‍ട്ടി പ്രവര്‍ത്തകരുടെ പേരില്‍ അച്ചടക്ക നടപടികള്‍ സ്വീകരിച്ചത്. പാര്‍ട്ടി അന്വേഷണത്തില്‍ വ്യക്തിപരമായി ആരെങ്കിലും സാമ്പത്തികനേട്ടമോ ധനാപഹരണമോ നടത്തിയതായി കണ്ടെത്തിയിട്ടില്ല. തിരഞ്ഞെടുപ്പ് ഫണ്ടിലോ, എ.കെ.ജി ഭവന്‍ നിര്‍മ്മാണത്തിലോ, ധനരാജ് കുടുംബ സഹായ ഫണ്ടിലോ യാതൊരുവിധ പണാപഹരണവും നടന്നിട്ടില്ല. പാര്‍ട്ടി പണം നഷ്ടപ്പെട്ടിട്ടുമില്ല. പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്നും ബഹുജനങ്ങളില്‍ നിന്നും സമാഹരിച്ച തുക കൊണ്ടാണ് സി.പി.എം പയ്യന്നൂര്‍ ഏരിയാ കമ്മിറ്റിക്ക് വേണ്ടി എ.കെ.ജി ഭവന്‍ 2017 ല്‍ നിര്‍മ്മിച്ചത്. ദീര്‍ഘകാലത്തെ പാര്‍ട്ടി പ്രവര്‍ത്തകരുടെ ആഗ്രഹമായിരുന്നു…
Read More » -
Kerala
സ്വപ്‌നയുടെ കൈയില്‍ ഒരു തെളിവുമില്ല, സ്വര്‍ണം ആര്‍ക്കെത്തിച്ചതാണെന്നറിയാം, കേസിലേക്ക് തന്നെ വലിച്ചിഴച്ചത് ജോര്‍ജെന്നും സരിത
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനുമായി ബന്ധപ്പെട്ടുള്ള ആരോപണത്തില്‍ സ്വപ്ന സുരേഷ് പലതും മറച്ചു വെയ്ക്കുകയാണെന്നും ഇതില്‍ പലതും തനിക്ക് അറിയാമെന്നും സരിത എസ്.നായര്‍. രഹസ്യമൊഴി നല്‍കിയ ശേഷം അത് പുറത്തുപറയും. സ്വര്‍ണം ആര്‍ക്കുവേണ്ടി എത്തിച്ചതാണെന്ന് തനിക്കറിയാമെന്നും ഇത് കോടതിക്ക് മുന്നില്‍ രഹസ്യമൊഴിയായി പറയുമെന്നും അത് പോലീസ് അന്വേഷിക്കട്ടെയെന്നും സരിത പറഞ്ഞു. വിവാദങ്ങള്‍ക്ക് പിന്നില്‍ പി.സി. ജോര്‍ജും ക്രൈം നന്ദകുമാറും എച്ച്.ആര്‍.ഡി.എസിലെ ഉദ്യോഗസ്ഥരും ആണെന്നും സരിത ആരോപിച്ചു. സ്വപ്നയുടെ കൈയ്യില്‍ ഒരു തെളിവുകളുമില്ലെന്നും ഈ കേസിലേക്ക് തന്നെ വലിച്ചിഴച്ചത് പി.സി. ജോര്‍ജാണെന്നും അവര്‍ വ്യക്തമാക്കി. ജയിലില്‍ വെച്ച് സ്വപ്ന പുറത്തുപറയാനാവാത്ത പല കാര്യങ്ങളും തന്നോട് പങ്കുവെച്ചിട്ടുണ്ട്. മുഖ്യമന്ത്രി ഇതിനകത്തില്ലെന്നും അവര്‍ അനാവശ്യ വിവാദങ്ങളുണ്ടാക്കുകയാണെന്നും അതുകൊണ്ട് ജാമ്യം കിട്ടുന്നില്ലെന്നും ജയിലില്‍വെച്ച് സ്വപ്ന പറഞ്ഞു. ജയിലില്‍ സ്വപ്ന പറഞ്ഞതുപോലെയുള്ള പീഡനങ്ങളൊന്നും തങ്ങളാരും കണ്ടില്ല. അത് എപ്പോഴാണ് സംഭവിച്ചതെന്നും അറിയില്ല. താന്‍ വളരെക്കുറച്ച് കാലമേ അവിടെ ഉണ്ടായിരുന്നുള്ളൂ. തന്നെപ്പോലെ പരാതിയുള്ള സ്ത്രീയാണ് സ്വപ്ന, സത്യമുണ്ടെങ്കില്‍ അവരുടെ കൂടെ…
Read More » -
NEWS
മാറുന്ന ഇന്ത്യൻ റെയിൽവേ;രാജ്യത്തെ ആദ്യത്തെ എയര്‍കണ്ടീഷന്‍ റയിൽവെ സ്റ്റേഷനായി ബംഗളൂരു ബൈപ്പനഹള്ളി വിശ്വേശ്വരയ്യ ടെര്‍മിനൽ
ബംഗളൂരു: ശീതീകരിച്ച ബൈപ്പനഹള്ളിയില്‍ ഉള്ള എം വിശ്വേശ്വരയ്യ ടെര്‍മിനലിൽ യാത്രക്കാരുടെ തിരക്ക് വർധിക്കുന്നു.ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിന്റെ മാതൃകയില്‍ ബൈപ്പനഹള്ളിയില്‍ 314 കോടി രൂപ ചെലവില്‍ നിര്‍മിച്ച സര്‍ എം വിശ്വേശ്വരയ്യ ടെര്‍മിനല്‍ ആഴ്ചകൾക്ക് മുൻപാണ് ജനങ്ങൾക്ക് വേണ്ടി തുറന്നു കൊടുത്തത്. ഇത് രാജ്യത്തെ ആദ്യത്തേതും ഏറ്റവും വലുതുമായ എയര്‍കണ്ടീഷന്‍ ചെയ്ത റെയില്‍വേ സ്റ്റേഷനാണ്.ഈ റെയില്‍വേ ടെര്‍മിനലില്‍ ഏഴ് പ്ലാറ്റ്‌ഫോമുകളാണുള്ളത്. അന്താരാഷ്‌ട്ര വിമാനത്താവളങ്ങൾക്ക് സമാനമായി നിർമിച്ച ബെംഗളൂരുവിലെ അൾട്രാ-ലക്ഷ്വറി റെയിൽവേ ടെർമിനലാണ് സർ എം. വിശ്വേശ്വരയ്യ റെയിൽവേ ടെർമിനൽ.രാജ്യത്തെ ആദ്യത്തെ എസി ടെർമിനലാണിത്. ബെംഗളൂരുവിലെ ബാനസവാടിക്കും ബൈയ്യപ്പനഹള്ളിക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന എം. വിശ്വേശ്വരയ്യ റെയിൽവേ ടെർമിനൽ ബെംഗളൂരുവിലെ മൂന്നാമത്തെ പ്രധാനപ്പെട്ട റയിൽവെ ടെർമിനലുമാണ്.ബംഗളൂരു സിറ്റിയും യശ്വന്ത്പൂരുമാണ് മറ്റ് രണ്ട് സ്റ്റേഷനുകൾ. സോളാർ മേൽക്കൂരയും മഴവെള്ള സംഭരണ സംവിധാനവും സ്റ്റേഷനിൽ ഒരുക്കിയിട്ടുണ്ട്.ജൂൺ ആറിനായിരുന്നു സ്റ്റേഷന്റെ ഉത്ഘാടനം.
Read More » -
NEWS
എസ്.എസ്.എല്‍.സിക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് കരസ്‌ഥമാക്കി ബംഗാൾ സ്വദേശി
പത്തനംതിട്ട: കേരളത്തില്‍ ജനിച്ചു വളര്‍ന്നവര്‍പോലും മലയാളത്തിന് പിന്നാക്കം പോകുമ്ബോള്‍ ഇതാ വംഗനാട്ടില്‍നിന്നു വന്ന ഒരു കൊച്ചുമിടുക്കന്‍ എസ്.എസ്.എല്‍.സിക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് കരസ്‌ഥമാക്കിയിരിക്കുന്നു.ബംഗാള്‍ സ്വദേശി എം.ഡി. ഷാജഹാനാണ് ഈ അപൂർവ നേട്ടത്തിനുടമ. പത്താം ക്ലാസ് പരീക്ഷയില്‍ മലയാളത്തിനടക്കം എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയാണ് ഷാജഹാന്‍ നേട്ടം കൊയ്‌തത്. പശ്‌ചിമ ബംഗാളില്‍ നിന്ന് തൊഴില്‍തേടി കേരളത്തിലെത്തിയ ദമ്ബതികളുടെ മകനാണ് ഈ മിടുക്കന്‍. ഭാഷാ പഠനം വെല്ലുവിളിയായിരുന്നെങ്കിലും അധ്യാപകരുടെ പൂര്‍ണ പിന്തുണയില്‍ ഷാജഹാന്‍ നേടിയ വിജയത്തിന് തങ്ക തിളക്കം.കോഴഞ്ചേരി പുല്ലാട് എസ്.വി. ഹൈസ്‌കൂളിലെ വിദ്യാര്‍ഥിയാണ് ഷാജഹാന്‍. പശ്‌ചിമ ബംഗാള്‍ സിലിഗുരി സ്വദേശികളായ മക്‌സേ ദുള്‍ ഇസ്ലാമിന്റെയും സെറീന പാര്‍വിന്റയും മൂത്തമകനാണ്. മേസ്‌തിരിപ്പണിക്കായി കേരളത്തിലെത്തിയ പിതാവ് ഇപ്പോള്‍ ചെറുകിട കരാറുകാരനാണ്. എട്ടാം ക്ലാസ് മുതലാണ് ഷാജഹാൻ കേരള സിലബസില്‍ പുല്ലാട് സ്‌കൂളില്‍ ചേര്‍ന്നത്. ഏഴാം ക്ലാസ് വരെ തിരുവല്ല കുറ്റപ്പുഴ ബിലീവേഴ്‌സ് സ്‌കൂളിലാണ് പഠിച്ചത്. പുല്ലാട് സ്‌കൂളില്‍ ചേര്‍ന്ന ശേഷമാണ് മലയാളം പഠിച്ച്…
Read More » -
Kerala
ഇന്റലിജന്‍സ് റിപ്പോര്‍ട്ട്: കെ സുധാകരന്‍െ്‌റ സുരക്ഷ ഇരട്ടിയാക്കി
കണ്ണൂര്‍: കെപിസിസി പ്രസിഡണ്ട് സുധാകരന് നേരെ ആക്രമണമുണ്ടായേക്കുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാ അദ്ദേഹത്തിനുള്ള സുരക്ഷ ഇരട്ടിയാക്കി. കണ്ണൂരിലെ നാടാലിലെ വീടിന് സായുധ പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി. സുധാകരന്റെ യാത്രയില്‍ സായുധ പൊലീസിന്റെ അകമ്പടിയും ഉണ്ടാകും. സുധാകരന് നേരെ ആക്രമണമുണ്ടായേക്കുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് പൊലീസ് പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തിയത്. മുഖ്യമന്ത്രിക്കെതിരായ വിമാനത്തിലെ പ്രതിഷേധത്തിന് പിന്നാലെ സംഘര്‍ഷങ്ങള്‍ വ്യാപകമായതും കെപിസിസി ഓഫിസിന് നേരെ ആക്രമണം നടന്നതിന്‍െ്‌റയും പലയിടത്തും സിപിഎം പ്രവര്‍ത്തകരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടുന്നതിന്‍െ്‌റയുമൊക്കെ പശ്ചാത്തലത്തിലാണ് നടപടി. കുറച്ചുദിവസം മുമ്പ് സുധാകരന്റെ ഭാര്യയുടെ സഹോദരിയുടെ വീടിന് നേരെ ആക്രമണം ഉണ്ടായിരുന്നു. കണ്ണൂര്‍ ആഡൂരിലെ വീടിന് നേരെയാണ് കല്ലേറുണ്ടായത്. കെ സുധാകരന്റെ ഭാര്യ സ്മിതയുടെ സഹോദരിയുടെ വീടിന് നേരെയായിരുന്നു ആക്രമണം. മുഖ്യമന്ത്രിക്കെതിരായ വിമാനത്തിലെ പ്രതിഷേധത്തിന്റേയും അതിന് തൊട്ടുപിന്നാലെ കെപിസിസി ഓഫിസിന് നേരെയുണ്ടായ കല്ലേറിന്റേയും പശ്ചാത്തലത്തില്‍ വിവിധയിടങ്ങളില്‍ ചേരിതിരിഞ്ഞ് സംഘര്‍ഷം നടക്കുന്നതിനിടെയായിരുന്നു ഈ ആക്രമണവുമുണ്ടായത്.
Read More » -
NEWS
ബിഎഡ് വിദ്യാര്‍ഥിനി ഹോസ്റ്റലില്‍ കുഴഞ്ഞുവീണു മരിച്ചു
കണ്ണൂര്‍: ഇരിട്ടിയില്‍ ബിഎഡ് വിദ്യാര്‍ഥിനി ഹോസ്റ്റലില്‍ കുഴഞ്ഞുവീണു മരിച്ചു. മണിപ്പാറയിലെ അറയ്ക്കല്‍ ബേബി-ഗീത ദമ്ബതികളുടെ ഏകമകള്‍ സാന്ദ്ര ബേബി (22) യാണ് കുഴഞ്ഞുവീണു മരിച്ചത്. നീലേശ്വരത്ത് ഐഎച്ച് ആര്‍ഡി കോളജില്‍ ബിഎഡ് വിദ്യാര്‍ഥിനിയായ സാന്ദ്ര ഇന്നലെ വൈകുന്നേരം കോളേജ് ഹോസ്റ്റലില്‍ കുഴഞ്ഞുവീഴുകയായിരുന്നു.പെട്ടെന്നുതന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Read More » -
NEWS
കാസര്‍കോട് സ്വദേശിയായ യുവാവ് ട്രെയിനില്‍ നിന്നും വീണുമരിച്ചു
തൃക്കരിപ്പൂർ: കാസര്‍കോട് സ്വദേശിയും ഹോട്ടല്‍ ജീവനക്കാരനായ യുവാവ് ട്രെയിനില്‍ നിന്നും വീണുമരിച്ചു. തൃക്കരിപ്പൂര്‍ പള്ളത്തില്‍ സ്വദേശി ടി.ഷാജിയാണ്(41) ചാല ജിം കെയര്‍ ആശുപത്രിക്ക് സമീപം ട്രെയിനിൽ നിന്ന് വീണുമരിച്ചത്. ഇന്നലെ പുലര്‍ച്ചെയാണ് സംഭവം. എറണാകുളത്തേക്ക് പോകുന്നതിനായി ട്രെയിനിൽ കയറിയ ഷാജി വാതിലിനരികില്‍ നിന്നും യാത്രചെയ്യുമ്ബോള്‍ പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു. മൃതദേഹംകണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയതിനു ശേഷം ബനധുക്കള്‍ക്ക് വിട്ടു നല്‍കി. തൃക്കരിപ്പൂര്‍ പള്ളത്തിലെ പരേതനായ ചന്തന്‍ ടി നാരായണന്‍ ദമ്ബതികളുടെ മകനാണ്.
Read More » -
NEWS
ഇന്ത്യൻ ക്രിക്കറ്റിൻ്റെ വിധി മാറ്റിയെഴുതിയ സെഞ്ചുറിക്ക് 39 വയസ്സ്
“ഞാനൊരു ഫാസ്റ്റ്ബൗളറാണ്. എനിക്ക് ഈ മൂന്ന് റൊട്ടി പോരാ……” “എടാ മണ്ടാ, ഇന്ത്യക്ക് ഫാസ്റ്റ് ബൗളർമാർ ഉണ്ടാവില്ലെന്ന് നിനക്കറിയില്ലേ?” പൊട്ടിച്ചിരിച്ചു കൊണ്ട് പരിഹാസത്തോടെ സഹപാഠികളുടെ മുന്നിൽ വച്ച് കോച്ചിങ് ക്യാമ്പിലെ ട്രെയിനർ അവനോട് ചോദിച്ചു. ശരിയായിരുന്നത്….. ബേദി, ചന്ദ്ര, പ്രസന്ന, വെങ്കട് എന്നിങ്ങനെ സ്പിന്നർമാർ അരങ്ങു വാണിരുന്ന ഇന്ത്യൻ ടീമിൽ അവർ പന്തെടുക്കും മുമ്പ് പന്തിൻ്റെ ഷൈനിങ് കളയേണ്ട ജോലിയേ മറ്റുള്ളവർക്ക് ഉണ്ടായിരുന്നുള്ളൂ…… പല സമയത്തായി ഗാവസ്കറും അമർനാഥും കഴ്സൻ ഗാവ്റിയും സോൾക്കറുമെല്ലാം ആ ജോലി കൃത്യമായി ചെയ്തു പോന്നിരുന്നു. സോബേഴ്സിനെയും ഇംറാനേയും പോലൊരു ഓൾറൗണ്ടർ എന്നത് വിദൂര സ്വപ്നം മാത്രമായ കാലം…. ഈ സാഹചര്യങ്ങൾക്കിടയിലേക്കാണ് 1978 ഒക്ടോബറിൽ ഹരിയാനയിലെ ഒരു ജാട്ട് കുടുംബത്തിൽ നിന്ന് കപിൽദേവ് രാംലാൽ നിഖഞ്ജ് എന്ന പത്തൊൻപതുകാരൻ, പാക്കിസ്ഥാനെതിരെ ഫൈസലാബാദിൽ ഇന്ത്യക്കായി ടെസ്റ്റ് അരങ്ങേറ്റം കുറിക്കുന്നത് . പിന്നീടൊരു ദശാബ്ദക്കാലം ഇന്ത്യയുടെ സ്ട്രൈക്ക് ബൗളറും ഓൾറൗണ്ടറും മികച്ച കാപ്റ്റനും എല്ലാമെല്ലാം ഈ “ഹരിയാന ഹരിക്കെയ്ൻ ”…
Read More »