KeralaNEWS

ഗ്യാസ് സിലിണ്ടർ ചോർന്നുണ്ടായ തീപിടുത്തത്തിൽ വീട്ടമ്മ പൊള്ളലേറ്റു മരിച്ചു

ചാവക്കാട് പുന്നയില്‍ പാചകവാതക സിലിണ്ടര്‍ ചോര്‍ന്നുണ്ടായ തീപിടിത്തത്തില്‍ പൊള്ളലേറ്റ് വീട്ടമ്മ മരിച്ചു. പുന്ന കോഴിത്തറ പുതുവീട്ടില്‍ സുലൈമാന്റെ ഭാര്യ റസിയ(52) ആണ് മരിച്ചത്. ഇന്ന് (ബുധൻ) രാവിലെയാണ് അപകടം. രാവിലെ അടുക്കളയിലെത്തി വൈദ്യുതി ബോര്‍ഡിലെ സ്വിച്ച് അമര്‍ത്തിയതോടെ വലിയ ശബ്ദത്തോടെ തീപിടിത്തമുണ്ടാവുകയായിരുന്നു.

പാചകവാതക സ്റ്റൗവിന്റെ ബര്‍ണര്‍ നിര്‍ത്താതിരുന്നതിനാല്‍ രാത്രി മുഴുവന്‍ പാചകവാതകം വീടിനുള്ളില്‍ തള്ളിനില്‍ക്കുകയായിരുന്നുവെന്നാണ് അനുമാനം. സ്വിച്ച് അമര്‍ത്തിയപ്പോള്‍ ഉണ്ടായ തീപ്പൊരിയാണ് തീപടരാന്‍ കാരണമായതെന്ന് കരുതുന്നു.

Signature-ad

മേലാസകലം തീപടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ റസിയയെ ആദ്യം സമീപത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും മാറ്റി. വൈകീട്ടോടെ മരിക്കുകയായിരുന്നു.
റസിയയുടെ ഭര്‍ത്താവ് സുലൈമാനും പൊള്ളലേറ്റെങ്കിലും ഗുരുതരമല്ല. ഇവര്‍ രണ്ടു പേരും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. തീപടര്‍ന്നതിനൊപ്പം വീട്ടിലെ ജനല്‍ചില്ലുകളും വന്‍ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയും തുണികളും മറ്റും കത്തി നശിക്കുകയും ചെയ്തു. സഫിയ, റഹീന എന്നിവരാണ് മക്കള്‍.

Back to top button
error: