കല്പറ്റ: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയനെതിരെ നിയമസഭയില്‍ ആരോപണം ഉന്നയിക്കുകയും ഇന്ന് വാര്‍ത്താസമ്മേളനം നടത്തി , വെല്ലുവിളിക്കുകയും ചെയ്ത മാത്യു കുഴല്‍നാടനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് സിപിഎം കേന്ദ്ര കമ്മറ്റി അംഗവും ഇടതുമുന്നണി കണ്‍വീനറുമായ ഇ പി ജയരാജന് രംഗത്ത്.’ഇവൻ എവിടേ നിന്ന് വന്നു. എന്തും പറയാൻ ഉള്ള വേദി അല്ല നിയമസഭാ , മുഖ്യമന്ത്രിയുടെ കുടുംബത്തെ അപമാനിക്കുന്നു , കുഴൽ നാടന്‍ മുഖ്യമന്ത്രിയെ അറിയില്ല നല്ലോണം അറിയണം എങ്കിൽ അടുത്ത് പോയി നോക്കണം ഇരുമ്പ് അല്ല,ഉരുക്ക് ആണ് മുഖ്യമന്ത്രി’ ജയരാജന് പറഞ്ഞു.
പ്രതിപക്ഷ നേതാവ് വിഡി സതീശനേയും ഇപി ജയരാജന് വിമര്‍ശിച്ചു.’തൃക്കാക്കരക്ക് ശേഷം.വി ഡീ സതീശൻ കലാപത്തിന് ആഹ്വാനം ചെയ്യുന്നു .ലീഡർ ആകാനുള്ള ശ്രമം ആണ് .കരുണാകരനെ പോലെ ആകാൻ ശ്രമം .അപ്പോഴാണ് വിവാദ സ്ത്രീ കടന്നു വരുന്നത്.ആർഎസ്എസ് ന് കീഴിൽ പരിശീലനം നേടി സ്വപ്ന ഇറങ്ങി.യുഡിഎഫും പത്രങ്ങളും ആഘോഷിച്ചു .ചെമ്പ് കൊണ്ട് നടക്കൽ മാത്രം ആകും സതീശൻ്റെ അവസാന വിധി’.
സ്വർണ്ണ കടത്തുമായി ബന്ധപ്പെട്ട് യുഡിഎഫ് പലതും പ്രചരിപ്പിച്ചു ഒന്നും വില പോയില്ലഇന്ത്യയിൽ തന്നെ കരുത്തൻ ആയ മുഖ്യമന്ത്രി ആണ് പിണറായി. മാതൃകആക്കാൻ പറ്റുന്ന ഒരേ ഒരു സംസ്ഥാനം എന്ന് നീതി ആയോഗ് പോലും പറഞ്ഞു.അങ്ങിനെ കേരളം വികസിക്കുന്നു കേരളത്തിലെ മുഖ്യമന്ത്രിയെ തകർക്കാൻ ആണ് ഇപ്പോഴത്തെ ആരോപണങ്ങളെന്നും ഇ പി ജയരാജന് ആരോപിച്ചു