Month: May 2022
-
Kerala
സുകു മരുതത്തൂറിന്റെ പുസ്തകം ‘അഗ്നിസൂര്യൻ’ പ്രകാശനം ചെയ്തു
സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ളയെക്കുറിച്ച് സുകു മരുതത്തൂർ എഴുതിയ ജീവചരിത്ര കാവ്യമായ ‘അഗ്നിസൂര്യൻ’ എന്ന പുസ്തകത്തിന്റെ പ്രകാശനം കെ. ആൻസലൻ എം. എൽ. എ നിർവഹിച്ചു. കേന്ദ്ര ഫിലിം സെൻസർ ബോർഡ് അംഗം തിരൂർ രവീന്ദ്രൻ പുസ്തകം സ്വീകരിച്ചു.നെയ്യാറ്റിൻകര നഗരസഭ ചെയർമാൻ പി. കെ. രാജ്‌മോഹൻ അധ്യക്ഷനായിരുന്നു.നിയമസഭാ സെക്രട്ടറി എസ്. വി. ഉണ്ണികൃഷ്ണൻനായർ മുഖ്യാതിഥിയായിരുന്നു.ഡോ. അനിൽ വൈദ്യമംഗലം മുഖ്യ പ്രഭാഷണം നടത്തി. സംഗീത നിരൂപകൻ ടി. പി. ശാസ്തമംഗലം പുസ്തകം പരിചയപ്പെടുത്തി. നെയ്യാറ്റിൻകര സനൽ, ജെ. ജോസ് ഫ്രാങ്ക്‌ളിൻ, വി. എം. ശിവരാമൻ, മഞ്ചത്തല സുരേഷ്, നെയ്യാറ്റിൻകര കൃഷ്ണൻ, ഗോപൻ കൂട്ടപ്പന, മണികണ്ഠൻ വി. പാറശ്ശാല, ഗോപിക ആർ. എ.പാറശ്ശാല എന്നിവർ സംസാരിച്ചു.
Read More » -
Kerala
മത്സ്യബന്ധന ബോട്ടും 11 മത്സ്യതൊഴിലാളികളെയും കടത്തിയ സംഭവം: കോസ്റ്റല്‍ പോലീസ് അന്വേഷണം വ്യാപിപ്പിച്ചു
കടലില്‍ നങ്കൂരമിട്ടിരുന്ന മത്സ്യബന്ധന ബോട്ടും 11 മത്സ്യതൊഴിലാളികളെയും മാരകായുധങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി കടത്തിയ സംഭവത്തിൽ കോസ്റ്റല്‍ പോലീസ് കുളച്ചലിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു. കടത്തിക്കൊണ്ടുപോയ ബോട്ട് കണ്ടെത്തുകയാണ് കോസ്റ്റൽ പോലീസിന്റെ പ്രാഥമിക ലക്ഷ്യം. ഇതിനായി കന്യാകുമാരി പോലീസിന്റെ സഹായവും തേടിയിട്ടുണ്ട്. സംഭവത്തില്‍ ബോട്ടുടമ കുഴുപ്പിള്ളി ചെറുവൈപ്പ് കണിയന്തറ ജയന്റെ പരാതിപ്രകാരം കുളച്ചല്‍ സ്വദേശിയായ അരുള്രാജിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തു. വൈപ്പിന്‍ കാളമുക്കില്നിന്നും മത്സ്യബന്ധനത്തിന് പോയ ഉണ്ണി ആൻഡ് കമ്പനിയുടെ യു ആൻഡ് കോ മറൈന്‍ – 3 എന്ന ബോട്ടാണ് കടത്തിക്കൊണ്ടുപോയത്. 12 നു രാത്രിയില്‍ 11 ഓടെ കൊച്ചി തുറമുഖത്തിനു പടിഞ്ഞാറ് ഉൾക്കടലിൽ വച്ചാണ് നാടകീയമായ രംഗങ്ങള്‍ അരങ്ങേറിയത്. രാത്രി മത്സ്യബന്ധനം കഴിഞ്ഞ് നങ്കൂരമിട്ട ശേഷം തൊഴിലാളികള്‍ വിശ്രമിക്കുന്നതിനിടെ പത്തോളം വരുന്ന പ്രതികള്‍ ഔട്ട് ബോര്‍ഡ് വള്ളത്തില്‍ എത്തി ബോട്ടിനെ വളയുകയും അതിക്രമിച്ച് കയറി ബോട്ട് കുളച്ചലിലേക്ക് കടത്തിക്കൊണ്ട് പോയെന്നുമാണ് പരാതി. ബോട്ടിലെ സ്രാങ്ക് സൂസനും…
Read More » -
Crime
എക്സൈസ് ഉദ്യോഗസ്ഥനിൽനിന്നും ലക്ഷങ്ങളുടെ കൈക്കൂലി പണം പിടികൂടി
പാലക്കാട്ട് എക്സൈസ് ഉദ്യോഗസ്ഥനിൽനിന്നും ലക്ഷങ്ങളുടെ കൈക്കൂലി പണം പിടികൂടി. എക്സൈസ് ഡിവിഷന് ഓഫീസ് അസ്റ്റിസ്റ്റന്റ് നൂറുദീനില്‍ നിന്നുമാണ് പണം പിടികൂടിയത്. കാറിന്റെ ഡാഷ്ബോര്‍ഡിൽ സൂക്ഷിച്ച 10,23,000 രൂപയാണ് വിജിലന്‍സ് പിടികൂടിയത്. വിവിധ എക്സൈസ് ഓഫീസുകളില്‍ വിതരണം ചെയ്യുന്നതിനായി സൂക്ഷിച്ചിരുന്ന കൈക്കൂലി പണമാണ് പിടിച്ചെടുത്തത്. പണം വിതരണം ചെയ്യുന്നതിനായി കൊണ്ടു പോകുന്നതിനിടെ കാടംകോട് ജംക്ഷനില്‍ വച്ചാണ് നൂറുദീന്‍ വിജിലന്‍സിന്റെ പിടിയിലാകുന്നത്. ഡിവൈഎസ്പി ഗംഗാധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. കള്ളുഷാപ്പ് ലൈസൻസികളിൽനിന്ന് വാങ്ങിയതാണ് പണം. സംഭവത്തിൽ വിജിലൻ വിശദമായ അന്വേഷണം നടത്തിവരികയാണ്.
Read More » -
Kerala
തൃക്കാക്കരയിൽ മൂന്ന് മുന്നണി സ്ഥാനാർഥികൾ ഉൾപ്പടെ എട്ട് സ്ഥാനാർഥികൾ മത്സരം രംഗത്ത്
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ അന്തിമ ചിത്രം വ്യക്തമായി. മൂന്ന് മുന്നണി സ്ഥാനാർഥികൾ ഉൾപ്പടെ എട്ട് സ്ഥാനാർഥികളാണ് മത്സര രംഗത്തുള്ളത്. പത്രിക പിൻവലിക്കാനുള്ള സമയം അവസാനിച്ചതോടെയാണ് സ്ഥാനാർഥി ചിത്രം തെളിഞ്ഞത്. വോട്ടിംഗ് മെഷീനിൽ യുഡിഎഫ് സ്ഥാനാർഥി ഉമാ തോമസിന്റെ പേരാകും ആദ്യം വരിക. രണ്ടാമതായി എൽഡിഎഫ് സ്ഥാനാർഥി ജോ ജോസഫിന്റെ പേരുണ്ടാകും. എൻഡിഎ സ്ഥാനാർഥി എ.എൻ.രാധാകൃഷ്ണന്റെ പേര് വോട്ടിംഗ് മെഷീനിൽ മൂന്നാമതായിരിക്കും. മണ്ഡലത്തിൽ മുന്നണി സ്ഥാനാർഥികളുടെ പ്രചരണം കൊഴുക്കുകയാണ്. മൂന്ന് മുന്നണികളുടെയും പ്രമുഖ നേതാക്കളെല്ലാം മണ്ഡലത്തിൽ ക്യാമ്പ് ചെയ്താണ് പ്രവർത്തനം നടത്തുന്നത്. എൽഡിഎഫിന്റെ പ്രചരണത്തിന്റെ ചുക്കാൻ പിടിക്കുന്നത് മുഖ്യമന്ത്രി തന്നെയാണ്. പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിലാണ് യുഡിഎഫിന്റെ പ്രവർത്തനം.
Read More » -
Kerala
കെഎസ്ആർടിസി ശമ്പള വിഷയത്തിൽ പരിഹാരം കാണാൻ ഗതാഗതമന്ത്രിക്ക് ഉത്തരവാദിത്വമുണ്ടെന്ന് സിഐടിയു
കെഎസ്ആർടിസി ശമ്പള വിഷയത്തിൽ പരിഹാരം കാണാൻ ഗതാഗതമന്ത്രിക്ക് ഉത്തരവാദിത്വമുണ്ടെന്ന് സിഐടിയു. സിഐടിയു ജനറൽ കൗണ്‍സിലിൽ മന്ത്രിക്കെതിരെ രൂക്ഷ വിമർശനം ഉയരുകയും ചെയ്തു. പണിമുടക്കിനെതിരെ മന്ത്രി നടത്തിയ പ്രസ്താവനകൾ തൊഴിലാളി വിരുദ്ധമാണെന്നും കൗണ്‍സിലിൽ പരാമർശമുണ്ടായി. അതോടൊപ്പം പ്രതിസന്ധി പരിഹരിക്കാനുള്ള നിർദേശങ്ങളുമായി സിഐടിയു നേതാക്കൾ മന്ത്രിയെ കാണാനും തീരുമാനമായി.
Read More » -
Kerala
കല്ലിടൽ നിര്‍ത്തിയത് സമരത്തിന്റെ വിജയമാണെന്ന് പ്രതിപക്ഷ നേതാവ്
കെ റെയിൽ കല്ലിടൽ നിർത്തി ഉത്തരവിറക്കിയ നടപടി സമരത്തിന്റെ വിജയമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഉപതെരഞ്ഞെടുപ്പിന്റെ ഒന്നാം റൗണ്ട് കഴിഞ്ഞപ്പോൾ കല്ലിടൽ നിർത്തിയെന്നും സതീശൻ പരിഹസിച്ചു. കെ റെയില്‍ കല്ലിടല്‍ നിര്‍ത്തി റവന്യൂ വകുപ്പാണ് ഉത്തരവ് ഇറക്കിയത്. കെ റെയില്‍ കല്ലിടലിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലായിരുന്നു നടപടി. സാമൂഹികാത പഠനത്തിന് ഇനി ജിപിഎസ് സംവിധാനം ഉപയോഗിച്ചാല്‍ മതിയെന്നാണ് നിര്‍ദേശം. സര്‍വെകള്‍ക്ക് ഇനി ജിയോ ടാഗ് ഉപയോഗിക്കണം. അല്ലെങ്കില്‍ കെട്ടിടങ്ങളില്‍ മാര്‍ക്ക് ചെയ്യണമെന്ന് ഉത്തരവില്‍ പറയുന്നു.
Read More » -
LIFE
അരിച്ചിറങ്ങുന്ന പുഴു!
ഏഴു ദിവസത്തിനുള്ളിൽ തക്ഷകന്റെ കടിയേറ്റു മരണം സംഭവിക്കുമെന്ന ബ്രാഹ്മണശാപം ഉണ്ടായതായി അറിഞ്ഞ പരീക്ഷിത് മഹാരാജാവ് അതിൽ നിന്ന് രക്ഷപെടാനായി പല വഴികളും തേടുന്നു. സുരക്ഷിതമായ ഒരു ഏഴുനിലമാളിക പണിതു. കൊട്ടാര സുരക്ഷയ്ക്കായി ഉയരമുള്ള മദയാനകളെ ഏർപ്പാടാക്കി. എന്നാൽ സ്വയം അഹങ്കരിച്ചിരുന്ന രാജാവിന് മുന്നിൽ ഏഴാം ദിവസം ഒരതിഥി എത്തി – ഒരു പുഴു. രൂപം മാറി വന്ന തക്ഷനായിരുന്നു അത്. ആ പുഴുവിന്റെ കടിയേറ്റ് രാജാവ് മരിച്ചു. Running Time – 1 Hour 55 Minutes Genre – Drama Platform – Sony Liv പുരാണത്തിലെ ഈ കഥ പലയിടത്തായി പ്ലേസ് ചെയ്യുകയും അതിലൂടെ ശക്തമായ രാഷ്ട്രീയം പറയുകയും ചെയ്യുന്ന ചിത്രമാണ് ‘പുഴു’. മമ്മൂട്ടിയുടെ നെഗറ്റീവ് കഥാപാത്രം, ‘ഉണ്ട’യ്ക്ക് ശേഷം ഹർഷാദിന്റെ തിരക്കഥ തുടങ്ങിയ പ്രത്യേകതകൾ കൊണ്ട് തന്നെ പുഴു ശ്രദ്ധിക്കപ്പെട്ടിരുന്നു. അപ്പുണ്ണി ശശി അവതരിപ്പിച്ച കുട്ടപ്പൻ എന്ന നാടക നടനിൽ നിന്നാണ് സിനിമ ആരംഭിക്കുന്നത്.…
Read More » -
LIFE
ത്രില്ലടിപ്പിച്ചോ പത്താം വളവ്..
പരോൾ അവസാനിച്ചിട്ടും മടങ്ങിയെത്താത്ത സോളമനെ തേടിയാണ് എസ് ഐ സേതുവിന്റെ നേതൃത്വത്തിലുള്ള സംഘം കൊള്ളിമലയിലെത്തുന്നത്. കൊലക്കുറ്റത്തിന് ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ആളാണ് സോളമൻ. പരോൾ പൂർത്തിയായിട്ടും കീഴടങ്ങാത്തതിന് അയാൾക്കൊരു കാരണമുണ്ട്. കൊലപാതകിയായതിന് പിന്നിൽ ഒരു ചരിത്രമുണ്ട്. നഷ്ടങ്ങളുടെയും വേദനകളുടെയും അനീതിയുടെയും ചരിത്രം. ‘ജോസഫി’ന് ശേഷം എം. പത്മകുമാർ സംവിധാനം ചെയ്ത ചിത്രമാണ് ‘പത്താം വളവ്’. ത്രില്ലടിപ്പിക്കുന്ന ട്രെയ്ലർ സിനിമയുടെ പ്രധാന ആകർഷണം ആയിരുന്നു. ഒപ്പം പ്രധാന കഥാപാത്രങ്ങളായി സുരാജും ഇന്ദ്രജിത്തും. എന്നാൽ ട്രെയ്ലറിലെ ത്രിൽ ഒക്കെ അവിടെ മാത്രമാണുള്ളത്. തുടക്കത്തിൽ ഒരു ത്രില്ലർ സ്വഭാവത്തിലേക്ക് വരുന്നെങ്കിലും പിന്നീട് ഒരു ഇമോഷണൽ ഫ്ലാഷ്ബാക്ക് പറഞ്ഞ് നമ്മൾ കണ്ടുമടുത്ത ചിത്രങ്ങളുടെ പറ്റേണിലൂടെയാണ് ഈ ചിത്രവും നീങ്ങുന്നത്. 35 വർഷങ്ങൾക്ക് മുൻപ് പട്ടുമലയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ നിന്ന് രക്ഷപെട്ട ഒരേയൊരാളാണ് സോളമൻ എന്ന ഡയലോഗിൽ നിന്നുതന്നെ ഇനി വരാനുള്ള രംഗങ്ങളുടെ സ്വഭാവം പിടികിട്ടും. നായകനെ വളർത്തുന്ന പുരോഹിതൻ, കല്യാണത്തലേന്ന് നായകനൊപ്പം ഒളിച്ചോടുന്ന നായിക,…
Read More » -
Kerala
ഇനി കല്ലിടീൽ ഇല്ല
സാമൂഹ്യാഘാത പഠനം ഇനി ജിപിഎസ് സംവിധാനം വഴി. ജിയോ ടാഗ് സംവിധാനം വഴിയാകും ഇനി പഠനം നടക്കുക. ഇത് സംബന്ധിച്ച് റവന്യു വകുപ്പ് ഉത്തരവിറക്കി. സാമൂഹ്യാഘാതപഠനം വേഗത്തിലാക്കുന്നതിനാണ് പുതിയ സംവിധാനം 2026ല്‍ റോഡ് യാത്രയേക്കാള്‍ ചിലവ് കുറവായിരിക്കും കെ റെയില്‍ യാത്രയെന്ന് തെളിയുന്നു . നാഷണല്‍ ഹൈവേ അതോറിറ്റി നടപ്പിലാക്കുന്ന റോഡ് പദ്ധതികള്‍ പൂര്‍ത്തിയാവുന്നതോടെ വരാന്‍ കെ റെയില്‍ പാതക്ക് ബദലായി വരുന്നത് 12 ഓളം ടോള്‍ ബൂത്തുകള്‍.കാറൊന്നിന് 120 രൂപ വീതം 1500 രൂപ നല്‍കിയെങ്കില്‍ മാത്രമേ ഈ റോഡിലൂടെ യാത്ര ചെയ്ത് കാസര്‍ഗോഡ് എത്താന്‍ കഴിയു. എന്നാല്‍ കിലോമീറ്ററിന് 3.90 പൈസ നിരക്കില്‍ 2000 രൂപക്ക് കാസര്‍ഗോഡ് വരെ യാത്ര ചെയ്യാം. എന്‍ എച്ച് 66 പൂര്‍ത്തിയാവുത്തതോടെ കേരളത്തില്‍ ആകെ വരാന്‍ പോകുന്നത് 32 ടോള്‍ ബൂത്തുകള്‍ ആയിരിക്കും. കെ റെയില്‍ പാതക്ക് സമാന്തരമായി കടന്ന് പോകുന്ന നാഷണല്‍ ഹൈവേയില്‍ 12 ടോള്‍ ബൂത്തുകള്‍ ഉണ്ടാവും. ഒരു…
Read More » -
Kerala
തെക്കന്‍ കര്‍ണാടകക്ക് മുകളില്‍ ചക്രവാതച്ചുഴി രൂപംകൊണ്ടു
തെക്കന്‍ കര്‍ണാടകക്ക് മുകളില്‍ ചക്രവാതച്ചുഴി രൂപംകൊണ്ടു. ഇതിന്റെ സ്വാധീനത്തില്‍ അറബിക്കടലില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തി പ്രാപിക്കുന്നതിനാല്‍ കേരളത്തില്‍ ഇന്ന് അതിശക്തമായ മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതിതീവ്ര മഴയ്ക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.മെയ് 17 മുതല്‍ 20 വരെ ശക്തമായ / അതി ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കന്‍ ആന്‍ഡമാന്‍ കടലിലും നിക്കോബര്‍ ദ്വീപ് സമൂഹങ്ങളിലും തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും കാലവര്‍ഷം ഇന്ന് എത്തിച്ചേരാന്‍ സാധ്യതയുള്ളതായും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Read More »